സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഉല്പത്തി
1. മനുഷ്യന്‍ ഭൂമിയില്‍ പെരുകിത്തുടങ്ങി അവര്‍ക്കും പുത്രിമാര്‍ ജനിച്ചപ്പോള്‍
2. ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരെ സൌന്ദര്യമുള്ളവരെന്നു കണ്ടിട്ടു തങ്ങള്‍ക്കു ബോധിച്ച ഏവരെയും ഭാര്യമാരായി എടുത്തു.
3. അപ്പോള്‍ യഹോവമനുഷ്യനില്‍ എന്റെ ആത്മാവു സദാകാലവും വാദിച്ചുകൊണ്ടിരിക്കയില്ല; അവന്‍ ജഡം തന്നേയല്ലോ; എങ്കിലും അവന്റെ കാലം നൂറ്റിരുപതു സംവത്സരമാകും എന്നു അരുളിച്ചെയ്തു.
4. അക്കാലത്തു ഭൂമിയില്‍ മല്ലന്മാര്‍ ഉണ്ടായിരുന്നു; അതിന്റെ ശേഷവും ദൈവത്തിന്റെ പുത്രന്മാര്‍ മനുഷ്യരുടെ പുത്രിമാരുടെ അടുക്കല്‍ ചെന്നിട്ടു അവര്‍ മക്കളെ പ്രസവിച്ചു; ഇവരാകുന്നു പുരാതനകാലത്തെ വീരന്മാര്‍, കീര്‍ത്തിപ്പെട്ട പുരുഷന്മാര്‍ തന്നേ.
5. ഭൂമിയില്‍ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു.
6. താന്‍ ഭൂമിയില്‍ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി
7. ഞാന്‍ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയില്‍ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാന്‍ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു.
8. എന്നാല്‍ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.
9. നോഹയുടെ വംശപാരമ്പര്യം എന്തെന്നാല്‍നോഹ നീതിമാനും തന്റെ തലമുറയില്‍ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.
10. ശേം, ഹാം, യാഫെത്ത് എന്ന മൂന്നു പുത്രന്മാരെ നോഹ ജനിപ്പിച്ചു.
11. എന്നാല്‍ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.
12. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയില്‍ തന്റെ വഴി വഷളാക്കിയിരുന്നു.
13. ദൈവം നോഹയോടു കല്പിച്ചതെന്തെന്നാല്‍സകലജഡത്തിന്റെയും അവസാനം എന്റെ മുമ്പില്‍ വന്നിരിക്കുന്നു; ഭൂമി അവരാല്‍ അതിക്രമംകൊണ്ടു നിറഞ്ഞിരിക്കുന്നു; ഞാന്‍ അവരെ ഭൂമിയോടുകൂടെ നശിപ്പിക്കും.
14. നീ ഗോഫര്‍മരംകൊണ്ടു ഒരു പെട്ടകംഉണ്ടാക്കുക; പെട്ടകത്തിന്നു അറകള്‍ ഉണ്ടാക്കി, അകത്തും പുറത്തും കീല്‍ തേക്കേണം.
15. അതു ഉണ്ടാക്കേണ്ടതു എങ്ങനെ എന്നാല്‍പെട്ടകത്തിന്റെ നീളം മുന്നൂറു മുഴം; വീതി അമ്പതു മുഴം; ഉയരം മുപ്പതു മുഴം.
16. പെട്ടകത്തിന്നു കിളിവാതില്‍ ഉണ്ടാക്കേണം; മേല്‍നിന്നു ഒരു മുഴം താഴെ അതിനെ വെക്കേണം; പെട്ടകത്തിന്റെ വാതില്‍ അതിന്റെ വശത്തുവെക്കേണംതാഴത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും തട്ടായി അതിനെ ഉണ്ടാക്കേണം.
17. ആകാശത്തിന്‍ കീഴില്‍നിന്നു ജീവശ്വാസമുള്ള സര്‍വ്വജഡത്തെയും നശിപ്പിപ്പാന്‍ ഞാന്‍ ഭൂമിയില്‍ ഒരു ജലപ്രളയം വരുത്തും; ഭൂമിയിലുള്ളതൊക്കെയും നശിച്ചുപോകും.
18. നിന്നോടോ ഞാന്‍ ഒരു നിയമം ചെയ്യും; നീയും നിന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തില്‍ കടക്കേണം.
19. സകല ജീവികളില്‍നിന്നും, സര്‍വ്വജഡത്തില്‍നിന്നും തന്നേ, ഈരണ്ടീരണ്ടിനെ നിന്നോടുകൂടെ ജീവരക്ഷെക്കായിട്ടു പെട്ടകത്തില്‍ കയറ്റേണം; അവ ആണും പെണ്ണുമായിരിക്കേണം.
20. അതതു തരം പക്ഷികളില്‍നിന്നും അതതു തരം മൃഗങ്ങളില്‍നിന്നും ഭൂമിയിലെ അതതു തരം ഇഴജാതികളില്‍നിന്നൊക്കെയും ഈരണ്ടീരണ്ടു ജീവ രക്ഷെക്കായിട്ടു നിന്റെ അടുക്കല്‍ വരേണം.
21. നീയോ സകലഭക്ഷണസാധനങ്ങളില്‍നിന്നും വേണ്ടുന്നതു എടുത്തു സംഗ്രഹിച്ചുകൊള്ളേണം; അതു നിനക്കും അവേക്കും ആഹാരമായിരിക്കേണം.
22. ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു; അങ്ങനെ തന്നേ അവന്‍ ചെയ്തു.

Notes

No Verse Added

Total 50 Chapters, Current Chapter 6 of Total Chapters 50
ഉല്പത്തി 6:24

×

Alert

×

malayalam Letters Keypad References