1. യെരൂശലേംനിവാസികള്‍ അവന്റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തില്‍ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകന് അഹസ്യാവു രാജാവായി.
|
2. അഹസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവന് ഒരു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്; അവള് ഒമ്രിയുടെ മകളായിരുന്നു.
|
3. അവനും ആഹാബ്ഗൃഹത്തിന്റെ വഴികളില്‍ നടന്നു; ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ അവന്റെ അമ്മ അവന്നു ആലോചനക്കാരത്തി ആയിരുന്നു.
|
4. അതുകൊണ്ടു അവന് ആഹാബ്ഗൃഹത്തെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ അവന്റെ അപ്പന് മരിച്ചശേഷം അവന്റെ നാശത്തിന്നായി അവന്റെ ആലോചനക്കാരായിരുന്നു.
|
5. അവരുടെ ആലോചനപോലെ അവന് നടന്നു; യിസ്രായേല്‍രാജാവായ ആഹാബിന്റെ മകന് യോരാമിനോടുകൂടെ അവന് ഗിലെയാദിലെ രാമോത്തില്‍ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.
|
6. അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു ഏറ്റ മുറിവുകള്‍ക്കു ചികിത്സ ചെയ്യേണ്ടതിന്നു അവന് യിസ്രെയേലില്‍ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകന് അസര്‍യ്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാല്‍ അവനെ കാണ്മാന് യിസ്രെയേലില്‍ ചെന്നു.
|
7. യോരാമിന്റെ അടുക്കല്‍ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താല്‍ നാശഹേതുവായി ഭവിച്ചു; അവന് ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിര്‍മ്മൂലനാശം വരുത്തുവാന്‍ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവന് യെഹോരാമിനോടു കൂടെ പുറപ്പെട്ടു.
|
8. പിന്നെ അവന് അഹസ്യാവെ അന്വേഷിച്ചു; അവന് ശമര്‍യ്യയില്‍ ഒളിച്ചിരിക്കയായിരുന്നു; അവര്‍ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കല്‍ കൊണ്ടുവന്നു കൊന്നു; പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവര്‍ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തില്‍ ആര്‍ക്കും രാജത്വം വഹിപ്പാന്‍ ശക്തിയില്ലാതെയിരുന്നു.
|
9. അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന് മരിച്ചുപോയി എന്നു കണ്ടിട്ടു എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
|
10. എന്നാല്‍ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയില്‍ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തില് ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്--അവള് അഹസ്യാവിന്റെ സഹേദരിയല്ലോ--അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു.
|