സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഇയ്യോബ്
1. അതിന്നു ഇയ്യോബ് ഉത്തരം പറഞ്ഞതെന്തെന്നാല്‍
2. ഇന്നും എന്റെ സങ്കടം കൊടിയതാകുന്നു; അവന്റെ കൈ എന്റെ ഞരക്കത്തിന്മേല്‍ ഭാരമാകുന്നു.
3. അവനെ എവിടെ കാണുമെന്നറിഞ്ഞെങ്കില്‍ കൊള്ളായിരുന്നു; അവന്റെ ന്യായാസനത്തിങ്കല്‍ ഞാന്‍ ചെല്ലുമായിരുന്നു.
4. ഞാന്‍ അവന്റെ മുമ്പില്‍ എന്റെ ന്യായം വിവരിക്കുമായിരുന്നു; ന്യായവാദം കോരിച്ചൊരിയുമായിരുന്നു.
5. അവന്റെ ഉത്തരം അറിയാമായിരുന്നു; അവന്‍ എന്തു പറയുമെന്നും ഗ്രഹിക്കാമായിരുന്നു.
6. അവന്‍ ബലാധിക്യത്തോടെ എന്നോടു വ്യവഹരിക്കുമോ? ഇല്ല; അവന്‍ എന്നെ ആദരിക്കേയുള്ളു.
7. അവിടെ നേരുള്ളവന്‍ അവനോടു വാദിക്കുമായിരുന്നു; ഞാന്‍ സദാകാലത്തേക്കും എന്റെ ന്യായാധിപന്റെ കയ്യില്‍നിന്നു രക്ഷപ്പെടുമായിരുന്നു.
8. ഞാന്‍ കിഴക്കോട്ടു ചെന്നാല്‍ അവന്‍ അവിടെ ഇല്ല; പടിഞ്ഞാറോട്ടു ചെന്നാല്‍ അവനെ കാണുകയില്ല.
9. വടക്കു അവന്‍ പ്രവര്‍ത്തിക്കയില്‍ നോക്കീട്ടു അവനെ കാണുന്നില്ല; തെക്കോട്ടു അവന്‍ തിരിയുന്നു; അവനെ കാണുന്നില്ലതാനും.
10. എന്നാല്‍ ഞാന്‍ നടക്കുന്ന വഴി അവന്‍ അറിയുന്നു; എന്നെ ശോധന കഴിച്ചാല്‍ ഞാന്‍ പൊന്നുപോലെ പുറത്തു വരും.
11. എന്റെ കാലടി അവന്റെ ചുവടു തുടര്‍ന്നു ചെല്ലുന്നു; ഞാന്‍ വിട്ടുമാറാതെ അവന്റെ വഴി പ്രമാണിക്കുന്നു.
12. ഞാന്‍ അവന്റെ അധരങ്ങളുടെ കല്പന വിട്ടു പിന്മാറീട്ടില്ല; അവന്റെ വായലിലെ വചനങ്ങളെ എന്റെ ആഹാരത്തെക്കാള്‍ സൂക്ഷിച്ചിരിക്കുന്നു.
13. അവനോ അനന്യന്‍ ; അവനെ തടുക്കുന്നതു ആര്‍? തിരുവുള്ളത്തിന്റെ താല്പര്യം അവന്‍ അനുഷ്ഠിക്കും.
14. എനിക്കു നിയമിച്ചിരിക്കുന്നതു അവന്‍ നിവര്‍ത്തിക്കുന്നു; ഇങ്ങനെയുള്ള പലതും അവന്റെ പക്കല്‍ ഉണ്ടു.
15. അതുകൊണ്ടു ഞാന്‍ അവന്റെ സാന്നിദ്ധ്യത്തിങ്കല്‍ ഭ്രമിക്കുന്നു; ഔര്‍ത്തുനോക്കുമ്പോള്‍ ഞാന്‍ അവനെ ഭയപ്പെടുന്നു.
16. ദൈവം എനിക്കു ധൈര്യക്ഷയം വരുത്തി, സര്‍വ്വശക്തന്‍ എന്നെ ഭ്രമിപ്പിച്ചിരിക്കുന്നു.
17. ഞാന്‍ പരവശനായിരിക്കുന്നതു അന്ധകാരം നിമിത്തമല്ല, കൂരിരുട്ടു എന്റെ മുഖത്തെ മൂടുന്നതുകൊണ്ടുമല്ല.

Notes

No Verse Added

Total 42 Chapters, Current Chapter 23 of Total Chapters 42
ഇയ്യോബ് 23:28

×

Alert

×

malayalam Letters Keypad References