സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യോശുവ
1. കനാന്‍ ദേശത്തു യിസ്രായേല്‍മക്കള്‍ക്കു അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരും ഇവ അവര്‍ക്കും വിഭാഗിച്ചുകൊടുത്തു.
2. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
3. രണ്ടര ഗോത്രങ്ങള്‍ക്കു മോശെ യോര്‍ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയില്‍ ഒരു അവകാശവും കൊടുത്തില്ല.
4. യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കും പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ ഔഹരിയൊന്നും കൊടുത്തില്ല.
5. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.
6. അനന്തരം യെഹൂദാമക്കള്‍ ഗില്ഗാലില്‍ യോശുവയുടെ അടുക്കല്‍ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബ് അവനോടു പറഞ്ഞതുയഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബര്‍ന്നേയയില്‍വെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
7. യഹോവയുടെ ദാസനായ മോശെ കാദേശ്ബര്‍ന്നേയയില്‍നിന്നു ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
8. എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര്‍ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നു.
9. നീ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാല്‍വെച്ച ദേശം നിനക്കും നിന്റെ മക്കള്‍ക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.
10. മരുഭൂമിയില്‍ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതല്‍ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന്‍ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോള്‍ എനിക്കു എണ്പത്തഞ്ചു വയസ്സായി.
11. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
12. ആകയാല്‍ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോള്‍ എനിക്കു തരിക; അനാക്യര്‍ അവിടെ ഉണ്ടെന്നും പട്ടണങ്ങള്‍ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കില്‍ താന്‍ അരുളിച്ചെയ്തതുപോലെ ഞാന്‍ അവരെ ഔടിച്ചുകളയും.
13. അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
14. അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബിന്നു അവകാശമായിരിക്കുന്നു; അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
15. ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന്‍ അനാക്യരില്‍ വെച്ചു അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.

Notes

No Verse Added

Total 24 Chapters, Current Chapter 14 of Total Chapters 24
യോശുവ 14:59
1. കനാന്‍ ദേശത്തു യിസ്രായേല്‍മക്കള്‍ക്കു അവകാശമായി ലഭിച്ച ദേശങ്ങള്‍ ആവിതുപുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേല്‍ഗോത്രപിതാക്കന്മാരില്‍ തലവന്മാരും ഇവ അവര്‍ക്കും വിഭാഗിച്ചുകൊടുത്തു.
2. യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങള്‍ക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
3. രണ്ടര ഗോത്രങ്ങള്‍ക്കു മോശെ യോര്‍ദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യര്‍ക്കോ അവരുടെ ഇടയില്‍ ഒരു അവകാശവും കൊടുത്തില്ല.
4. യോസേഫിന്റെ മക്കള്‍ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യര്‍ക്കും പാര്‍പ്പാന്‍ പട്ടണങ്ങളും അവരുടെ കന്നുകാലികള്‍ക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തില്‍ ഔഹരിയൊന്നും കൊടുത്തില്ല.
5. യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേല്‍മക്കള്‍ അനുസരിച്ചു ദേശം വിഭാഗിച്ചു.
6. അനന്തരം യെഹൂദാമക്കള്‍ ഗില്ഗാലില്‍ യോശുവയുടെ അടുക്കല്‍ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബ് അവനോടു പറഞ്ഞതുയഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ് ബര്‍ന്നേയയില്‍വെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
7. യഹോവയുടെ ദാസനായ മോശെ കാദേശ്ബര്‍ന്നേയയില്‍നിന്നു ദേശത്തെ ഒറ്റുനോക്കുവാന്‍ എന്നെ അയച്ചപ്പോള്‍ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാന്‍ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
8. എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാര്‍ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നു.
9. നീ എന്റെ ദൈവമായ യഹോവയോടു പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാല്‍വെച്ച ദേശം നിനക്കും നിന്റെ മക്കള്‍ക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.
10. മരുഭൂമിയില്‍ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു വാക്കു കല്പിച്ചതു മുതല്‍ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താന്‍ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോള്‍ എനിക്കു എണ്പത്തഞ്ചു വയസ്സായി.
11. മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‍വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
12. ആകയാല്‍ യഹോവ അന്നു കല്പിച്ച മല ഇപ്പോള്‍ എനിക്കു തരിക; അനാക്യര്‍ അവിടെ ഉണ്ടെന്നും പട്ടണങ്ങള്‍ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കില്‍ താന്‍ അരുളിച്ചെയ്തതുപോലെ ഞാന്‍ അവരെ ഔടിച്ചുകളയും.
13. അപ്പോള്‍ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോന്‍ മല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
14. അങ്ങനെ ഹെബ്രോന്‍ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകന്‍ കാലേബിന്നു അവകാശമായിരിക്കുന്നു; അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂര്‍ണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
15. ഹെബ്രോന്നു പണ്ടു കിര്‍യ്യത്ത്-അര്‍ബ്ബാ എന്നു പേരായിരുന്നു; അര്‍ബ്ബാ എന്നവന്‍ അനാക്യരില്‍ വെച്ചു അതിമഹാന്‍ ആയിരുന്നു. അങ്ങനെ യുദ്ധം തീര്‍ന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
Total 24 Chapters, Current Chapter 14 of Total Chapters 24
×

Alert

×

malayalam Letters Keypad References