സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സങ്കീർത്തനങ്ങൾ
1. എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിര്‍ക്കുംന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
2. നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കല്‍നിന്നു എന്നെ രക്ഷിക്കേണമേ.
3. ഇതാ, അവര്‍ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
4. എന്റെ പക്കല്‍ അകൃത്യം ഇല്ലാതെ അവര്‍ ഔടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ.
5. സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദര്‍ശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളില്‍ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
6. സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവര്‍ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
7. അവര്‍ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളില്‍ ഉണ്ടു; ആര്‍ കേള്‍ക്കും എന്നു അവര്‍ പറയുന്നു.
8. എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
9. എന്റെ ബലമായുള്ളോവേ, ഞാന്‍ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
10. എന്റെ ദൈവം തന്റെ ദയയാല്‍ എന്നെ എതിരേലക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
11. അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കര്‍ത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
12. അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷകുംനിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തില്‍ പിടിപ്പെട്ടുപോകട്ടെ.
13. കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
14. സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവര്‍ നഗരത്തിന്നു ചുറ്റും നടക്കുന്നു.
15. അവര്‍ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കില്‍ അവര്‍ രാത്രിമുഴുവനും താമസിക്കുന്നു.
16. ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
17. എന്റെ ബലമായുള്ളോവേ, ഞാന്‍ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ. (സംഗീതപ്രമാണിക്കു; സാക്ഷ്യസാരസം എന്ന രാഗത്തില്‍; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. യോവാബ് മെസൊപൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്ന ശേഷം ഉപ്പുതാഴ്വരയില്‍ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമെച്ചതു.)

Notes

No Verse Added

Total 150 Chapters, Current Chapter 59 of Total Chapters 150
സങ്കീർത്തനങ്ങൾ 59:48

×

Alert

×

malayalam Letters Keypad References