സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
സെഖർയ്യാവു
1. എന്നോടു സംസാരിക്കുന്ന ദൂതന്‍ പിന്നെയും വന്നു, ഉറക്കത്തില്‍നിന്നു ഉണര്‍ത്തുന്നതു പോലെ എന്നെ ഉണര്‍ത്തി.
2. നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാന്‍ മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളകൂതണ്ടും അതിന്റെ തലെക്കല്‍ ഒരു കുടവും അതിന്മേല്‍ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും
3. അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.
4. എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാന്‍ യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.
5. എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടുഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നുഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.
6. അവന്‍ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതുസൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപര്‍വ്വതമേ, നീ ആര്‍? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആര്‍പ്പോടുകൂടെ അവന്‍ ആണിക്കല്ലു കയറ്റും.
8. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
9. സെരുബ്ബാബേലിന്റെ കൈ ഈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീര്‍ക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറിയും.
10. അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഈ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
11. അതിന്നു ഞാന്‍ അവനോടുവിളകൂതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
12. ഞാന്‍ രണ്ടാം പ്രാവശ്യം അവനോടുപൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊന്‍ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
13. അവന്‍ എന്നോടുഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നുഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.
14. അതിന്നു അവന്‍ ഇവര്‍ സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍ നിലക്കുന്ന രണ്ടു അഭിഷിക്തന്മാര്‍ എന്നു പറഞ്ഞു.

Notes

No Verse Added

Total 14 Chapters, Current Chapter 4 of Total Chapters 14
1 2 3 4 5 6 7 8 9 10 11 12 13 14
സെഖർയ്യാവു 4
1. എന്നോടു സംസാരിക്കുന്ന ദൂതന്‍ പിന്നെയും വന്നു, ഉറക്കത്തില്‍നിന്നു ഉണര്‍ത്തുന്നതു പോലെ എന്നെ ഉണര്‍ത്തി.
2. നീ എന്തു കാണുന്നു എന്നു എന്നോടു ചോദിച്ചതിന്നു ഞാന്‍ മുഴുവനും പൊന്നുകൊണ്ടുള്ളോരു വിളകൂതണ്ടും അതിന്റെ തലെക്കല്‍ ഒരു കുടവും അതിന്മേല്‍ ഏഴു വിളക്കും അതിന്റെ തലെക്കലുള്ള ഏഴു വിളക്കിന്നു ഏഴു കുഴലും
3. അതിന്നരികെ കുടത്തിന്റെ വലത്തുഭാഗത്തു ഒന്നും ഇടത്തുഭാഗത്തു ഒന്നും ഇങ്ങനെ രണ്ടു ഒലിവുമരവും ഞാന്‍ കാണുന്നു എന്നു പറഞ്ഞു.
4. എന്നോടു സംസാരിക്കുന്ന ദൂതനോടു ഞാന്‍ യജമാനനേ, ഇതു എന്താകുന്നു എന്നു ചോദിച്ചു.
5. എന്നോടു സംസാരിക്കുന്ന ദൂതന്‍ എന്നോടുഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നുഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.
6. അവന്‍ എന്നോടു ഉത്തരം പറഞ്ഞതെന്തെന്നാല്‍സെരുബ്ബാബേലിനോടുള്ള യഹോവയുടെ അരുളപ്പാടാവിതുസൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
7. സെരുബ്ബാബേലിന്റെ മുമ്പിലുള്ള മഹാപര്‍വ്വതമേ, നീ ആര്‍? നീ സമഭൂമിയായ്തീരും; അതിന്നു കൃപ, കൃപ എന്ന ആര്‍പ്പോടുകൂടെ അവന്‍ ആണിക്കല്ലു കയറ്റും.
8. യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാല്‍
9. സെരുബ്ബാബേലിന്റെ കൈ ആലയത്തിന്നു അടിസ്ഥാനം ഇട്ടിരിക്കുന്നു; അവന്റെ കൈ തന്നേ അതു തീര്‍ക്കും; സൈന്യങ്ങളുടെ യഹോവ എന്നെ നിന്റെ അടുക്കല്‍ അയച്ചിരിക്കുന്നു എന്നു നീ അറിയും.
10. അല്പകാര്യങ്ങളുടെ ദിവസത്തെ ആര്‍ തുച്ഛീകരിക്കുന്നു? സര്‍വ്വഭൂമിയിലും ഊടാടിച്ചെല്ലുന്ന യഹോവയുടെ ഏഴു കണ്ണു സെരുബ്ബാബേലിന്റെ കയ്യിലുള്ള തുക്കുകട്ട കണ്ടു സന്തോഷിക്കുന്നു.
11. അതിന്നു ഞാന്‍ അവനോടുവിളകൂതണ്ടിന്നു ഇടത്തു ഭാഗത്തും വലത്തുഭാഗത്തും ഉള്ള രണ്ടു ഒലിവു മരം എന്താകുന്നു എന്നു ചോദിച്ചു.
12. ഞാന്‍ രണ്ടാം പ്രാവശ്യം അവനോടുപൊന്നുകൊണ്ടുള്ള രണ്ടു നാളത്തിന്നരികെ പൊന്‍ നിറമായ എണ്ണ ഒഴുക്കുന്ന രണ്ടു ഒലിവുകൊമ്പു എന്തു എന്നു ചോദിച്ചു.
13. അവന്‍ എന്നോടുഇതു എന്താകുന്നു എന്നു നീ അറിയുന്നില്ലയോ എന്നു ചോദിച്ചതിന്നുഇല്ല, യജമാനനേ, എന്നു ഞാന്‍ പറഞ്ഞു.
14. അതിന്നു അവന്‍ ഇവര്‍ സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍ നിലക്കുന്ന രണ്ടു അഭിഷിക്തന്മാര്‍ എന്നു പറഞ്ഞു.
Total 14 Chapters, Current Chapter 4 of Total Chapters 14
1 2 3 4 5 6 7 8 9 10 11 12 13 14
×

Alert

×

malayalam Letters Keypad References