സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
1 ദിനവൃത്താന്തം
1. {#1സേനാഗണങ്ങൾ } [LS4] ഇസ്രായേലിലെ കുടുംബത്തലവന്മാരുടെയും സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും അവരുടെ അധിപതിമാരുടെയും പേരുവിവരപ്പട്ടിക: മാസംതോറും തവണവെച്ച് ആണ്ടുമുഴുവൻ കൃത്യനിരതരായിരുന്ന സേനാഗണങ്ങളോടു ബന്ധപ്പെട്ട് അവർ രാജാവിനെ സേവിച്ചിരുന്നു. ഈ ഗണങ്ങൾ ഓരോന്നിനും 24,000 ഭടന്മാർവീതം ഉണ്ടായിരുന്നു. [LE][PBR]
2. [LS] സബ്ദീയേലിന്റെ മകൻ യാശോബെയാം ഒന്നാംമാസത്തിലേക്കുള്ള ഒന്നാംഗണത്തിന്റെ അധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിൽ 24,000 പടയാളികൾ ഉണ്ടായിരുന്നു.
3. അദ്ദേഹം ഫേരെസ്സിന്റെ പിൻഗാമിയും ഒന്നാംമാസത്തേക്കുള്ള സൈന്യാധിപന്മാർക്കെല്ലാം അധിപതിയും ആയിരുന്നു. [LE]
4. [LS] അഹോഹ്യനായ ദോദായി രണ്ടാംമാസത്തേക്കുള്ള രണ്ടാംഗണത്തിന്റെ അധിപനായിരുന്നു. ആ ഗണത്തിന്റെ നായകനായിരുന്നു മിക്ലോത്ത്. ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. [LE]
5. [LS] മൂന്നാംമാസത്തേക്കുള്ള മൂന്നാം സൈന്യാധിപൻ പുരോഹിതനായ യെഹോയാദായുടെ മകൻ ബെനായാവ് ആയിരുന്നു. അദ്ദേഹം അധിപനായുള്ള ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു.
6. മുപ്പതു പ്രബലന്മാരിൽ ഒരുവനും അവരുടെ നായകനുമായ ബെനായാവ് ഇദ്ദേഹംതന്നെ. ഇദ്ദേഹത്തിന്റെ കാലശേഷം മകൻ അമ്മീസാബാദ് ആ ഗണത്തിന്റെ നായകനായിരുന്നു. [LE]
7. [LS] നാലാംമാസത്തേക്കുള്ള നാലാമൻ യോവാബിന്റെ സഹോദരനായ അസാഹേൽ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ സെബദ്യാവ് അദ്ദേഹത്തിന്റെ പിൻഗാമിയായിത്തീർന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. [LE]
8. [LS] അഞ്ചാംമാസത്തേക്കുള്ള അഞ്ചാമൻ യിസ്രാഹ്യനായ ശംഹൂത്ത് എന്ന സൈന്യാധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. [LE]
9. [LS] ആറാംമാസത്തേക്കുള്ള ആറാമൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. [LE]
10. [LS] ഏഴാംമാസത്തേക്കുള്ള ഏഴാമൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ് ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. [LE]
11. [LS] എട്ടാംമാസത്തേക്കുള്ള എട്ടാമൻ സേരഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. [LE]
12. [LS] ഒൻപതാംമാസത്തേക്കുള്ള ഒൻപതാമൻ ബെന്യാമീന്യരിൽ അനാഥോത്യനായ അബിയേസെർ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. [LE]
13. [LS] പത്താംമാസത്തേക്കുള്ള പത്താമൻ സേരഹ്യരിൽ നെതോഫാത്യനായ മഹരായി ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. [LE]
14. [LS] പതിനൊന്നാംമാസത്തേക്കുള്ള പതിനൊന്നാമൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. [LE]
15. [LS] പന്ത്രണ്ടാംമാസത്തേക്കുള്ള പന്ത്രണ്ടാമൻ നെതോഫാത്യനായ ഹെൽദായി ആയിരുന്നു. അദ്ദേഹം ഒത്നിയേലിന്റെ കുടുംബക്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. [LE]
16. {#1ഗോത്രാധിപന്മാർ } [LS4] ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ: [LE][PBR] [LS]രൂബേന്യർക്ക് അധിപൻ: സിക്രിയുടെ മകനായ എലീയേസർ. [LE][LS]ശിമെയോന്യർക്ക് അധിപൻ: മയഖായുടെ മകനായ ശെഫത്യാവ്. [LE]
17. [LS] ലേവിഗോത്രത്തിന്: കെമൂവേലിന്റെ മകനായ ഹശബ്യാവ്. [LE][LS]അഹരോന്യർക്ക്: സാദോക്ക്. [LE]
18. [LS] യെഹൂദയ്ക്ക്: ദാവീദിന്റെ ഒരു സഹോദരനായ എലീഹൂ. [LE][LS]യിസ്സാഖാറിന്: മീഖായേലിന്റെ മകൻ ഒമ്രി. [LE]
19. [LS] സെബൂലൂന്: ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്. [LE][LS]നഫ്താലിക്ക്: അസ്രീയേലിന്റെ മകൻ യെരീമോത്ത്. [LE]
20. [LS] എഫ്രയീമ്യർക്ക്: അസസ്യാവിന്റെ മകൻ ഹോശേയാ. [LE][LS]മനശ്ശെയുടെ അർധഗോത്രത്തിന്: പെദായാവിന്റെ മകൻ യോവേൽ. [LE]
21. [LS] മനശ്ശെയുടെ, ഗിലെയാദിലുള്ള അർധഗോത്രത്തിന്: സെഖര്യാവിന്റെ മകൻ യിദ്ദോ. [LE][LS]ബെന്യാമീൻഗോത്രത്തിന്: അബ്നേരിന്റെ മകൻ യാസീയേൽ. [LE]
22. [LS] ദാൻഗോത്രത്തിന്: യെരോഹാമിന്റെ മകനായ അസരെയേൽ. [LE][PBR] [LS4]ഇവരായിരുന്നു ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ. [LE][PBR]
23. [PS]ഇസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമാക്കിത്തീർക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നതിനാൽ ദാവീദ് ഇരുപതു വയസ്സും അതിൽ താഴെയും പ്രായമുള്ളവരുടെ എണ്ണം എടുത്തില്ല.
24. സെരൂയയുടെ മകനായ യോവാബ് ജനസംഖ്യ എടുക്കാൻ ആരംഭിച്ചെങ്കിലും അതു പൂർത്തീകരിച്ചില്ല. ഈ സംഖ്യയെടുക്കൽമൂലം യഹോവയുടെ കോപം ഇസ്രായേലിന്മേൽ വന്നു. അതിനാൽ കണക്കെടുത്ത സംഖ്യ ദാവീദുരാജാവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയതുമില്ല. [PE]
25. {#1രാജാവിന്റെ മേൽനോട്ടക്കാർ } [LS] അദീയേലിന്റെ മകനായ അസ്മാവെത്ത് രാജഭണ്ഡാരങ്ങൾക്കു ചുമതലക്കാരനായിരുന്നു. [LE][LS]ഉസ്സീയാവിന്റെ മകനായ യെഹോനാഥാനായിരുന്നു രാജധാനിക്കു പുറത്തുള്ള സ്ഥലങ്ങളിലെ നിലങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലുമുള്ള ഭണ്ഡാരങ്ങളുടെ അധികാരി. [LE]
26. [LS] ദേശത്തു കൃഷിചെയ്തിരുന്ന കൃഷിപ്പണിക്കാരുടെ ചുമതലക്കാരൻ കെലൂബിന്റെ മകനായ എസ്രി ആയിരുന്നു. [LE]
27. [LS] മുന്തിരിത്തോപ്പുകൾക്ക് രാമാത്യനായ ശിമെയി ചുമതലക്കാരൻ ആയിരുന്നു. [LE][LS]മുന്തിരിത്തോപ്പുകളിലെ ഉല്പന്നമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദി മേൽവിചാരകനായിരുന്നു. [LE]
28. [LS] ഒലിവുവൃക്ഷങ്ങൾക്കും കാട്ടത്തികൾക്കും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾക്കും[* മൂ.ഭാ. ശെപെലാഹിലെ ] ഗെദേര്യനായ ബാൽ-ഹാനാനും [LE][LS]എണ്ണ സൂക്ഷിക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകരായിരുന്നു. [LE]
29. [LS] ശാരോനിൽ മേയുന്ന കന്നുകാലികൾക്ക് ശാരോത്യനായ ശിത്രായിയും [LE][LS]താഴ്വരയിലെ കന്നുകാലികൾക്ക് അദ്‌ലായിയുടെ മകനായ ശാഫാത്തും മേൽവിചാരകരായിരുന്നു. [LE]
30. [LS] ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും [LE][LS]കഴുതകൾക്ക് മെരോനോത്യനായ യെഹ്ദേയാവും മേൽവിചാരകരായിരുന്നു. [LE]
31. [LS] ആടുകൾക്ക് ഹഗ്രീയിമ്യനായ യസീസ് മേൽവിചാരകനായിരുന്നു. [LE][LS4]ദാവീദ് രാജാവിന്റെ വസ്തുവകകൾക്ക് ഇവരെല്ലാം അധിപതിമാരായിരുന്നു. [LE][PBR]
32. [LS] ദാവീദിന്റെ പിതൃസഹോദരനായ യോനാഥാൻ ക്രാന്തദർശിയും വേദജ്ഞനുമായ ഒരു ഉപദേഷ്ടാവായിരുന്നു. [LE][LS]ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരെ പഠിപ്പിക്കുന്നവനായിരുന്നു. [LE]
33. [LS] അഹീഥോഫെൽ രാജാവിന്റെ ഉപദേഷ്ടാവും [LE][LS]അർഖ്യവംശജനായ ഹൂശായി രാജാവിന്റെ ഉറ്റമിത്രവും ആയിരുന്നു. [LE]
34. [LS4] ബെനായാവിന്റെ മകനായ യെഹോയാദായും അബ്യാഥാരും അഹീഥോഫെലിനുശേഷം രാജാവിന്റെ ഉപദേശകരായി. [LE][LS]യോവാബ് രാജാവിന്റെ സൈന്യാധിപൻ ആയിരുന്നു. [LE]
മൊത്തമായ 29 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 27 / 29
സേനാഗണങ്ങൾ 1 ഇസ്രായേലിലെ കുടുംബത്തലവന്മാരുടെയും സഹസ്രാധിപന്മാരുടെയും ശതാധിപന്മാരുടെയും അവരുടെ അധിപതിമാരുടെയും പേരുവിവരപ്പട്ടിക: മാസംതോറും തവണവെച്ച് ആണ്ടുമുഴുവൻ കൃത്യനിരതരായിരുന്ന സേനാഗണങ്ങളോടു ബന്ധപ്പെട്ട് അവർ രാജാവിനെ സേവിച്ചിരുന്നു. ഈ ഗണങ്ങൾ ഓരോന്നിനും 24,000 ഭടന്മാർവീതം ഉണ്ടായിരുന്നു. 2 സബ്ദീയേലിന്റെ മകൻ യാശോബെയാം ഒന്നാംമാസത്തിലേക്കുള്ള ഒന്നാംഗണത്തിന്റെ അധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിൽ 24,000 പടയാളികൾ ഉണ്ടായിരുന്നു. 3 അദ്ദേഹം ഫേരെസ്സിന്റെ പിൻഗാമിയും ഒന്നാംമാസത്തേക്കുള്ള സൈന്യാധിപന്മാർക്കെല്ലാം അധിപതിയും ആയിരുന്നു. 4 അഹോഹ്യനായ ദോദായി രണ്ടാംമാസത്തേക്കുള്ള രണ്ടാംഗണത്തിന്റെ അധിപനായിരുന്നു. ആ ഗണത്തിന്റെ നായകനായിരുന്നു മിക്ലോത്ത്. ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. 5 മൂന്നാംമാസത്തേക്കുള്ള മൂന്നാം സൈന്യാധിപൻ പുരോഹിതനായ യെഹോയാദായുടെ മകൻ ബെനായാവ് ആയിരുന്നു. അദ്ദേഹം അധിപനായുള്ള ആ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. 6 മുപ്പതു പ്രബലന്മാരിൽ ഒരുവനും അവരുടെ നായകനുമായ ബെനായാവ് ഇദ്ദേഹംതന്നെ. ഇദ്ദേഹത്തിന്റെ കാലശേഷം മകൻ അമ്മീസാബാദ് ആ ഗണത്തിന്റെ നായകനായിരുന്നു. 7 നാലാംമാസത്തേക്കുള്ള നാലാമൻ യോവാബിന്റെ സഹോദരനായ അസാഹേൽ ആയിരുന്നു. അദ്ദേഹത്തിന്റെ മകൻ സെബദ്യാവ് അദ്ദേഹത്തിന്റെ പിൻഗാമിയായിത്തീർന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. 8 അഞ്ചാംമാസത്തേക്കുള്ള അഞ്ചാമൻ യിസ്രാഹ്യനായ ശംഹൂത്ത് എന്ന സൈന്യാധിപനായിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. 9 ആറാംമാസത്തേക്കുള്ള ആറാമൻ തെക്കോവ്യനായ ഇക്കേശിന്റെ മകൻ ഈരാ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികളുണ്ടായിരുന്നു. 10 ഏഴാംമാസത്തേക്കുള്ള ഏഴാമൻ എഫ്രയീമ്യരിൽ പെലോന്യനായ ഹേലെസ് ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. 11 എട്ടാംമാസത്തേക്കുള്ള എട്ടാമൻ സേരഹ്യരിൽ ഹൂശാത്യനായ സിബ്ബെഖായി ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. 12 ഒൻപതാംമാസത്തേക്കുള്ള ഒൻപതാമൻ ബെന്യാമീന്യരിൽ അനാഥോത്യനായ അബിയേസെർ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. 13 പത്താംമാസത്തേക്കുള്ള പത്താമൻ സേരഹ്യരിൽ നെതോഫാത്യനായ മഹരായി ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. 14 പതിനൊന്നാംമാസത്തേക്കുള്ള പതിനൊന്നാമൻ എഫ്രയീമിന്റെ പുത്രന്മാരിൽ പിരാഥോന്യനായ ബെനായാവ് ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. 15 പന്ത്രണ്ടാംമാസത്തേക്കുള്ള പന്ത്രണ്ടാമൻ നെതോഫാത്യനായ ഹെൽദായി ആയിരുന്നു. അദ്ദേഹം ഒത്നിയേലിന്റെ കുടുംബക്കാരൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഗണത്തിലും 24,000 പടയാളികൾ ഉണ്ടായിരുന്നു. ഗോത്രാധിപന്മാർ 16 ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ: രൂബേന്യർക്ക് അധിപൻ: സിക്രിയുടെ മകനായ എലീയേസർ. ശിമെയോന്യർക്ക് അധിപൻ: മയഖായുടെ മകനായ ശെഫത്യാവ്. 17 ലേവിഗോത്രത്തിന്: കെമൂവേലിന്റെ മകനായ ഹശബ്യാവ്. അഹരോന്യർക്ക്: സാദോക്ക്. 18 യെഹൂദയ്ക്ക്: ദാവീദിന്റെ ഒരു സഹോദരനായ എലീഹൂ. യിസ്സാഖാറിന്: മീഖായേലിന്റെ മകൻ ഒമ്രി. 19 സെബൂലൂന്: ഓബദ്യാവിന്റെ മകൻ യിശ്മയ്യാവ്. നഫ്താലിക്ക്: അസ്രീയേലിന്റെ മകൻ യെരീമോത്ത്. 20 എഫ്രയീമ്യർക്ക്: അസസ്യാവിന്റെ മകൻ ഹോശേയാ. മനശ്ശെയുടെ അർധഗോത്രത്തിന്: പെദായാവിന്റെ മകൻ യോവേൽ. 21 മനശ്ശെയുടെ, ഗിലെയാദിലുള്ള അർധഗോത്രത്തിന്: സെഖര്യാവിന്റെ മകൻ യിദ്ദോ. ബെന്യാമീൻഗോത്രത്തിന്: അബ്നേരിന്റെ മകൻ യാസീയേൽ. 22 ദാൻഗോത്രത്തിന്: യെരോഹാമിന്റെ മകനായ അസരെയേൽ. ഇവരായിരുന്നു ഇസ്രായേലിന്റെ ഗോത്രങ്ങൾക്ക് അധിപന്മാർ. 23 ഇസ്രായേലിനെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ അസംഖ്യമാക്കിത്തീർക്കുമെന്ന് യഹോവ വാഗ്ദാനം ചെയ്തിരുന്നതിനാൽ ദാവീദ് ഇരുപതു വയസ്സും അതിൽ താഴെയും പ്രായമുള്ളവരുടെ എണ്ണം എടുത്തില്ല. 24 സെരൂയയുടെ മകനായ യോവാബ് ജനസംഖ്യ എടുക്കാൻ ആരംഭിച്ചെങ്കിലും അതു പൂർത്തീകരിച്ചില്ല. ഈ സംഖ്യയെടുക്കൽമൂലം യഹോവയുടെ കോപം ഇസ്രായേലിന്മേൽ വന്നു. അതിനാൽ കണക്കെടുത്ത സംഖ്യ ദാവീദുരാജാവിന്റെ ചരിത്രഗ്രന്ഥങ്ങളിൽ ഉൾപ്പെടുത്തിയതുമില്ല. രാജാവിന്റെ മേൽനോട്ടക്കാർ 25 അദീയേലിന്റെ മകനായ അസ്മാവെത്ത് രാജഭണ്ഡാരങ്ങൾക്കു ചുമതലക്കാരനായിരുന്നു. ഉസ്സീയാവിന്റെ മകനായ യെഹോനാഥാനായിരുന്നു രാജധാനിക്കു പുറത്തുള്ള സ്ഥലങ്ങളിലെ നിലങ്ങളിലും നഗരങ്ങളിലും ഗ്രാമങ്ങളിലും കോട്ടകളിലുമുള്ള ഭണ്ഡാരങ്ങളുടെ അധികാരി. 26 ദേശത്തു കൃഷിചെയ്തിരുന്ന കൃഷിപ്പണിക്കാരുടെ ചുമതലക്കാരൻ കെലൂബിന്റെ മകനായ എസ്രി ആയിരുന്നു. 27 മുന്തിരിത്തോപ്പുകൾക്ക് രാമാത്യനായ ശിമെയി ചുമതലക്കാരൻ ആയിരുന്നു. മുന്തിരിത്തോപ്പുകളിലെ ഉല്പന്നമായ വീഞ്ഞു സൂക്ഷിക്കുന്ന നിലവറകൾക്ക് ശിഫ്മ്യനായ സബ്ദി മേൽവിചാരകനായിരുന്നു. 28 ഒലിവുവൃക്ഷങ്ങൾക്കും കാട്ടത്തികൾക്കും പടിഞ്ഞാറുള്ള കുന്നിൻപ്രദേശങ്ങൾക്കും* മൂ.ഭാ. ശെപെലാഹിലെ ഗെദേര്യനായ ബാൽ-ഹാനാനും എണ്ണ സൂക്ഷിക്കുന്ന നിലവറകൾക്കു യോവാശും മേൽവിചാരകരായിരുന്നു. 29 ശാരോനിൽ മേയുന്ന കന്നുകാലികൾക്ക് ശാരോത്യനായ ശിത്രായിയും താഴ്വരയിലെ കന്നുകാലികൾക്ക് അദ്‌ലായിയുടെ മകനായ ശാഫാത്തും മേൽവിചാരകരായിരുന്നു. 30 ഒട്ടകങ്ങൾക്ക് യിശ്മായേല്യനായ ഓബീലും കഴുതകൾക്ക് മെരോനോത്യനായ യെഹ്ദേയാവും മേൽവിചാരകരായിരുന്നു. 31 ആടുകൾക്ക് ഹഗ്രീയിമ്യനായ യസീസ് മേൽവിചാരകനായിരുന്നു. ദാവീദ് രാജാവിന്റെ വസ്തുവകകൾക്ക് ഇവരെല്ലാം അധിപതിമാരായിരുന്നു. 32 ദാവീദിന്റെ പിതൃസഹോദരനായ യോനാഥാൻ ക്രാന്തദർശിയും വേദജ്ഞനുമായ ഒരു ഉപദേഷ്ടാവായിരുന്നു. ഹഖ്മോനിയുടെ മകനായ യെഹീയേൽ രാജകുമാരന്മാരെ പഠിപ്പിക്കുന്നവനായിരുന്നു. 33 അഹീഥോഫെൽ രാജാവിന്റെ ഉപദേഷ്ടാവും അർഖ്യവംശജനായ ഹൂശായി രാജാവിന്റെ ഉറ്റമിത്രവും ആയിരുന്നു. 34 ബെനായാവിന്റെ മകനായ യെഹോയാദായും അബ്യാഥാരും അഹീഥോഫെലിനുശേഷം രാജാവിന്റെ ഉപദേശകരായി. യോവാബ് രാജാവിന്റെ സൈന്യാധിപൻ ആയിരുന്നു.
മൊത്തമായ 29 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 27 / 29
×

Alert

×

Malayalam Letters Keypad References