1. {#2ദാവീദിന്റെ പുത്രന്മാർ } [LS4] ഹെബ്രോനിൽവെച്ചു ദാവീദിനു ജനിച്ച പുത്രന്മാർ ഇവരാണ്: [LE][PBR] [LS]ആദ്യജാതൻ യെസ്രീൽക്കാരി അഹീനോവമിന്റെ മകനായ അമ്നോൻ ആയിരുന്നു. [LE][LS]രണ്ടാമൻ കർമേൽക്കാരിയായ അബീഗയിലിന്റെ മകൻ ദാനീയേൽ. [LE]
2. [LS] മൂന്നാമൻ ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖായുടെ മകൻ അബ്ശാലോം. [LE][LS]നാലാമൻ ഹഗ്ഗീത്തിൽ ജനിച്ച അദോനിയാവ്. [LE]
3. [LS] അഞ്ചാമൻ അബീതാലിന്റെ മകനായ ശെഫത്യാവ്. [LE][LS]ആറാമൻ അദ്ദേഹത്തിന്റെ ഭാര്യ എഗ്ലായിൽ ജനിച്ച യിത്രെയാം. [LE][PBR]
4. [LS4] ദാവീദ് ഏഴുവർഷവും ആറുമാസവും ഭരണം നടത്തിയിരുന്ന ഹെബ്രോനിൽവെച്ച് അദ്ദേഹത്തിനു ജനിച്ച പുത്രന്മാരാണ് ഇവർ ആറുപേരും. [LE][PBR] [PBR] [LS4]ദാവീദ് ജെറുശലേമിൽ മുപ്പത്തിമൂന്നുവർഷം ഭരണംനടത്തി,
5. അവിടെവെച്ച് അദ്ദേഹത്തിനു ജനിച്ച മക്കൾ ഇവരാണ്: [LE][PBR] [LS]ശമ്മൂവാ,[* മൂ.ഭാ. ശിമെയാ, ശമ്മൂവാ എന്നതിന്റെ മറ്റൊരുരൂപം. ] ശോബാബ്, നാഥാൻ, ശലോമോൻ. ഇവർ നാലുപേരും അമ്മീയേലിന്റെ മകൾ ബേത്ത്-ശേബയിൽ [† മൂ.ഭാ. ബേത്ത്-ശൂവാ; ബേത്ത്-ശേബ എന്നതിന്റെ മറ്റൊരു അക്ഷരവിന്യാസം. 2 ശമു. 11:3 കാണുക. ] ജനിച്ചു. [LE]
6. [LS] യിബ്ഹാർ, എലീശാമ,[‡ 2 ശമു. 5:15;1 ദിന. 14:5 കാണുക. ചി.കൈ.പ്ര. ഏലീശുവാ ] എലീഫേലെത്ത്,
7. നോഗഹ്, നേഫെഗ്, യാഫിയ,
8. എലീശാമ, എല്യാദാ, എലീഫേലെത്ത് എന്നീ ഒൻപതുപേർ. [LE][PBR]
9. [LS4] ദാവീദിനു വെപ്പാട്ടിമാരിൽ ജനിച്ച പുത്രന്മാരെ കൂടാതെയുള്ള പുത്രന്മാരാണ് ഇവരെല്ലാം. താമാർ അവരുടെ സഹോദരിയായിരുന്നു. [LE]
10. {#2യെഹൂദാരാജാക്കന്മാർ } [LS] ശലോമോന്റെ മകൻ ആയിരുന്നു രെഹബെയാം [LE][LS]രെഹബെയാമിന്റെ മകൻ അബീയാവ്, [LE][LS]അബീയാവിന്റെ മകൻ ആസാ, [LE][LS]ആസായുടെ മകൻ യെഹോശാഫാത്ത്, [LE]
11. [LS] യെഹോശാഫാത്തിന്റെ മകൻ യെഹോരാം, [LE][LS]യെഹോരാമിന്റെ[§ മൂ.ഭാ. യോരാം, യെഹോരാം എന്നതിന്റെ മറ്റൊരുരൂപം. ] മകൻ അഹസ്യാവ്, [LE][LS]അഹസ്യാവിന്റെ മകൻ യോവാശ്, [LE]
12. [LS] യോവാശിന്റെ മകൻ അമസ്യാവ്, [LE][LS]അമസ്യാവിന്റെ മകൻ അസര്യാവ്, [LE][LS]അസര്യാവിന്റെ മകൻ യോഥാം, [LE]
13. [LS] യോഥാമിന്റെ മകൻ ആഹാസ്, [LE][LS]ആഹാസിന്റെ മകൻ ഹിസ്കിയാവ്, [LE][LS]ഹിസ്കിയാവിന്റെ മകൻ മനശ്ശെ, [LE]
14. [LS] മനശ്ശെയുടെ മകൻ ആമോൻ, [LE][LS]ആമോന്റെ മകൻ യോശിയാവ് [LE]
15. [LS] യോശിയാവിന്റെ പുത്രന്മാർ: [LE][LS2]ആദ്യജാതനായ യോഹാനാൻ, [LE][LS2]രണ്ടാമൻ യെഹോയാക്കീം, [LE][LS2]മൂന്നാമൻ സിദെക്കീയാവ്, [LE][LS2]നാലാമൻ ശല്ലൂം. [LE]
16. [LS] യെഹോയാക്കീമിന്റെ പിൻഗാമികൾ: [LE][LS2]അദ്ദേഹത്തിന്റെ മകൻ യെഖൊന്യാവും [LE][LS2]അദ്ദേഹത്തിന്റെ സഹോദരൻ[* മൂ.ഭാ. മകൻ; 2 ദിന. 36:10 കാണുക. ] സിദെക്കീയാവും. [LE]
17. {#2പ്രവാസാനന്തരമുള്ള രാജകീയ വംശാവലി } [LS] ബന്ദികളാക്കപ്പെട്ട യെഖൊന്യാവിന്റെ പിൻഗാമികൾ: [LE][LS2]അദ്ദേഹത്തിന്റെ മകൻ ശെയൽത്തിയേൽ,
18. മൽക്കീരാം, പെദായാവ്, ശെനസ്സർ, യെക്കമ്യാവ്, ഹോശാമ, നെദാബെയാ. [LE]
19. [LS] പെദായാവിന്റെ പുത്രന്മാർ: [LE][LS2]സെരൂബ്ബാബേലും ശിമെയിയും. [LE][LS]സെരൂബ്ബാബേലിന്റെ പുത്രന്മാർ: [LE][LS2]മെശുല്ലാമും ഹനന്യാവും. ശെലോമീത്ത് അവരുടെ സഹോദരി ആയിരുന്നു.
20. മറ്റ് അഞ്ചുപേരുംകൂടി ഉണ്ടായിരുന്നു: ഹശൂബാ, ഓഹെൽ, ബേരെഖ്യാവ്, ഹസദ്യാവ്, യൂശബ്-ഹേസെദ്. [LE]
21. [LS] ഹനന്യാവിന്റെ പിൻഗാമികൾ: [LE][LS2]പെലത്യാവ്, യെശയ്യാവ്, രെഫായാവിന്റെ പുത്രന്മാർ, അർന്നാന്റെ പുത്രന്മാർ, ഓബദ്യാവിന്റെ പുത്രന്മാർ, ശെഖന്യാവിന്റെ പുത്രന്മാർ. [LE]
22. [LS] ശെഖന്യാവിന്റെ പിൻഗാമികൾ: [LE][LS2]ശെമയ്യാവും അദ്ദേഹത്തിന്റെ മക്കളും: ഹത്തൂശ്, യിഗാൽ, ബാരീഹ്, നെയര്യാവ്, ശാഫാത്ത് എന്നിവരും—ഇങ്ങനെ ആറുപേർ. [LE]
23. [LS] നെയര്യാവിന്റെ പുത്രന്മാർ: [LE][LS2]എല്യോവേനായി, ഹിസ്കിയാവ്, അസ്രീക്കാം—ഇങ്ങനെ മൂന്നുപേർ. [LE]
24. [LS] എല്യോവേനായിയുടെ പുത്രന്മാർ: [LE][LS2]ഹോദവ്യാവ്, എല്യാശീബ്, പെലായാഹ്, അക്കൂബ്, യോഹാനാൻ, ദെലായാവ്, അനാനി—ഇങ്ങനെ ഏഴുപേർ. [LE]