1. {#2യെഹൂദയുടെ മറ്റു കുലങ്ങൾ } [LS] യെഹൂദയുടെ പിൻഗാമികൾ: [LE][LS2]ഫേരെസ്, ഹെസ്രോൻ, കർമി, ഹൂർ, ശോബാൽ. [LE]
2. [LS] ശോബാലിന്റെ മകനായ രെയായാവ് യഹത്തിന്റെ പിതാവായിരുന്നു; യഹത്ത് അഹൂമായിയുടെയും ലാഹദിന്റെയും പിതാവും. സോരാത്യകുലങ്ങൾ ഇവരായിരുന്നു. [LE]
3. [LS] ഏതാമിന്റെ പുത്രന്മാർ[* മൂ.ഭാ. പിതാക്കന്മാർ ] ഇവരായിരുന്നു: [LE][LS2]യെസ്രീൽ, യിശ്മാ, യിദ്ബാശ്. അവരുടെ സഹോദരിയായിരുന്നു ഹസ്സെലെല്പോനി.
4. പെനൂവേൽ ഗെദോരിന്റെയും ഹൂശായുടെ പിതാവായ ഏസെറിന്റെയും പിതാവായിരുന്നു. [LE][LS]ബേത്ലഹേമിന്റെ പിതാവും[† ദേശത്തെ ഭരണനായകൻ എന്നർഥം. ] എഫ്രാത്തയുടെ ആദ്യജാതനുമായ ഹൂരിന്റെ പിൻഗാമികൾ ഇവരായിരുന്നു. [LE]
5. [LS] തെക്കോവയുടെ പിതാവായ അശ്ഹൂരിന് ഹേലാ, നയരാ എന്നീ രണ്ടു ഭാര്യമാരുണ്ടായിരുന്നു. [LE]
6. [LS] അശ്ഹൂരിന്റെ പുത്രന്മാരായ അഹുസ്സാം, ഹേഫെർ, തേമനി, ഹായഹസ്താരി എന്നിവർക്ക് നയരാ ജന്മംനൽകി. നയരായുടെ പിൻഗാമികൾ ഇവരായിരുന്നു. [LE]
7. [LS] ഹേലയുടെ പുത്രന്മാർ: [LE][LS2]സേരെത്ത്, യെസോഹർ, എത്നാൻ, കോസ്.
8. ഈ കോസ് ആനൂബിന്റെയും സോബേബയുടെയും ഹാരൂമിന്റെ മകനായ അഹർഹേലിന്റെ കുലങ്ങളുടെയും പിതാവായിരുന്നു. [LE][PBR]
9. [PS]യബ്ബേസ്[‡ യബ്ബേസ് എന്ന പദം, വേദന എന്നതിനുള്ള എബ്രായപദത്തോടു സാമ്യമുണ്ട്. ] തന്റെ സഹോദരന്മാരെക്കാൾ അധികം ബഹുമാന്യനായിരുന്നു. “ഞാൻ അവനെ വേദനയോടെ പ്രസവിച്ചു” എന്നു പറഞ്ഞ് അവന്റെ അമ്മ അവന് യബ്ബേസ് എന്നു പേരിട്ടു.
10. യബ്ബേസ് ഇസ്രായേലിന്റെ ദൈവത്തോട് ഈ വിധം അപേക്ഷിച്ചു: “ദൈവമേ, അവിടന്ന് എന്നെ അനുഗ്രഹിക്കുകയും എന്റെ ദേശത്തിന്റെ അതിരുകൾ വിപുലമാക്കുകയും ചെയ്യണമേ! അവിടത്തെ കൈ എന്നോടൊപ്പം ഉണ്ടായിരിക്കണേ! എന്നെ വിപത്തുകളിൽനിന്നു കാത്തുകൊള്ളണമേ, അങ്ങനെ ഞാൻ വേദനകളിൽനിന്നു മോചിതനാകട്ടെ.” ദൈവം അദ്ദേഹത്തിന്റെ അപേക്ഷ കൈക്കൊണ്ടു. [PE][PBR]
11. [LS] ശൂഹയുടെ സഹോദരനായ കെലൂബ് മെഹീറിന്റെ പിതാവായിരുന്നു; അയാൾ എസ്തോന്റെ പിതാവും
12. എസ്തോൻ ബേത്ത്-രാഫയുടെയും പാസേഹയുടെയും ഈർ-നാഹാശിന്റെ[§ അഥവാ, നാഹാശിന്റെ പട്ടണം ] പിതാവായ തെഹിന്നയുടെയും പിതാവായിരുന്നു. ഇവർ രേഖയുടെ പിൻഗാമികളായിരുന്നു. [LE][PBR]
13. [LS] കെനസ്സിന്റെ പുത്രന്മാർ: [LE][LS2]ഒത്നിയേൽ, സെരായാവ്. [LE][LS]ഒത്നിയേലിന്റെ പുത്രന്മാർ: [LE][LS2]ഹഥത്ത്, മെയോനോഥയി.[* ചി.കൈ.പ്ര. ഈ വാക്ക് കാണുന്നില്ല ]
14. മെയോനോഥയി ഒഫ്രയുടെ പിതാവായിരുന്നു. [LE][LS]സെരായാവ് യോവാബിന്റെ പിതാവായിരുന്നു, [LE][LS2]ഗേ-ഹരാശീമിന്റെ[† കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളവരുടെ താഴ്വര എന്നർഥം. ] പിതാവും ആയിരുന്നു. ഗേ-ഹരാശീമിലെ നിവാസികൾ കരകൗശലവേലയിൽ വൈദഗ്ദ്ധ്യമുള്ളതിനാൽ ആ നഗരത്തിന് ആ പേരു ലഭിച്ചു. [LE]
15. [LS] യെഫുന്നെയുടെ മകനായ കാലേബിന്റെ പുത്രന്മാർ: [LE][LS2]ഈരു, ഏലാ, നായം. [LE][LS]ഏലയുടെ പുത്രൻ: [LE][LS2]കെനസ്സ്. [LE]
16. [LS] യെഹല്ലെലേലിന്റെ പുത്രന്മാർ: [LE][LS2]സീഫ്, സീഫാ, തിര്യാ, അസരെയേൽ. [LE]
17. [LS] എസ്രയുടെ പുത്രന്മാർ: [LE][LS2]യേഥെർ, മേരെദ്, ഏഫെർ, യാലോൻ. [LE][LS]മേരെദിന്റെ ഭാര്യമാരിൽ ഒരുവൾ, മിര്യാം, ശമ്മായി, എസ്തെമോവയുടെ പിതാവായ യിശ്ബഹ് എന്നിവർക്ക് ജന്മംനൽകി.
18. ഫറവോന്റെ പുത്രിയും മേരെദിന്റെ ഭാര്യയുമായ ബിഥ്യയുടെ മക്കൾ ഇവരായിരുന്നു. [LE][LS]അദ്ദേഹത്തിന്റെ, യെഹൂദാഗോത്രജയായ ഭാര്യ, ഗെദോരിന്റെ പിതാവായ യാരെദ്, സോഖോവിന്റെ പിതാവായ ഹേബെർ, സനോഹയുടെ പിതാവായ യെക്കൂഥീയേൽ എന്നിവർക്ക് ജന്മംനൽകി. [LE]
19. [LS] ഹോദീയായുടെ ഭാര്യയായിരുന്നു നഹമിന്റെ സഹോദരി. അവളുടെ പുത്രന്മാർ: [LE][LS2]ഗർമ്യനായ കെയീലയുടെ പിതാവ്, മാഖാത്യനായ എസ്തെമോവ, [LE]
20. [LS] ശീമോന്റെ പുത്രന്മാർ: [LE][LS2]അമ്നോൻ, രിന്നാ, ബൻ-ഹാനാൻ, തീലോൻ, [LE][LS]യിശിയുടെ പിൻഗാമികൾ: [LE][LS2]സോഹേത്തും ബെൻ-സോഹേത്തും, [LE]
21. [LS] യെഹൂദയുടെ മകനായ ശേലഹിന്റെ പുത്രന്മാർ: [LE][LS2]ലേഖയുടെ പിതാവായ ഏർ, മാരേശയുടെയും ബത്ത്-അശ്ബേയയിലെ ശണവസ്ത്രത്തൊഴിലാളി കുലങ്ങളുടെയും പിതാവായ ലദാ, [LE]
22. [LS2] കൊസേബാ നിവാസികളായ യോക്കീം, മോവാബിലെയും യശൂബി-ലെഹേമിലെയും ഭരണകർത്താക്കളായിരുന്ന യോവാശും സാരാഫും. (പ്രാചീനകാലത്തെ രേഖകളിൽനിന്നുള്ള വിവരങ്ങളാണിവ).
23. അവർ നെതായീമിലും ഗെദേരയിലും താമസിച്ചിരുന്ന കളിമൺപാത്ര നിർമാതാക്കളായിരുന്നു. അവർ അവിടെ താമസിച്ച് രാജാവിനുവേണ്ടി വേല ചെയ്തിരുന്നു. [LE]
24. {#1ശിമെയോൻ } [LS] ശിമെയോന്റെ പിൻഗാമികൾ: [LE][LS2]നെമൂവേൽ, യാമിൻ, യാരീബ്, സേരഹ്, ശാവൂൽ. [LE]
25. [LS2] ശല്ലൂം ശാവൂലിന്റെ മകനായിരുന്നു. മിബ്ശാം ശല്ലൂമിന്റെ മകനും മിശ്മാ മിബ്ശാമിന്റെ പൗത്രനും ആയിരുന്നു. [LE]
26. [LS] മിശ്മായുടെ പിൻഗാമികൾ: [LE][LS2]ഹമ്മൂവേൽ മിശ്മായുടെ മകൻ, സക്കൂർ ഹമ്മൂവേലിന്റെ മകൻ, ശിമെയി സക്കൂറിന്റെ മകൻ. [LE][PBR]
27. [PS]ശിമെയിക്ക് പതിനാറു പുത്രന്മാരും ആറു പുത്രിമാരും ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സഹോദരന്മാർക്ക് കൂടുതൽ സന്താനങ്ങളില്ലായിരുന്നു. അതിനാൽ അവരുടെ കുലം മൊത്തത്തിൽ യെഹൂദാഗോത്രത്തോളം സംഖ്യാബഹുലമായിത്തീർന്നില്ല.
28. അവർ ബേർ-ശേബയിലും മോലാദായിലും ഹസർ-ശൂവാലിലും
29. ബിൽഹയിലും ഏസെമിലും തോലാദിലും
30. ബെഥൂവേലിലും ഹോർമയിലും സിക്ലാഗിലും
31. ബേത്-മർക്കാബോത്തിലും ഹസർ-സൂസീമിലും ബേത്-ബിരിയിലും ശയരയീമിലും താമസിച്ചിരുന്നു. ദാവീദിന്റെ ഭരണകാലംവരെ ഇവ അവരുടെ പട്ടണങ്ങളായിരുന്നു.
32. ഏതാം, ആയിൻ, രിമ്മോൻ, തോഖെൻ, ആശാൻ എന്നീ അഞ്ചു പട്ടണങ്ങളും
33. അവയ്ക്കു ചുറ്റുമുള്ള ഗ്രാമങ്ങളും ബാൽവരെയുള്ള[‡ യോശു. 19:8 കാണുക. ചി.കൈ.പ്ര. ബാലാത്തുവരെയുള്ള ] പട്ടണങ്ങളും അവരുടേതായിരുന്നു. ഇവയായിരുന്നു അവരുടെ അധിനിവേശസ്ഥലങ്ങൾ. [PE][PBR] [LS4]അവർ ഒരു വംശാവലിയും രേഖപ്പെടുത്തി സൂക്ഷിച്ചിരുന്നു: [LE][PBR]
34. [LS] മെശോബാബ്, യമ്ളെക്ക്, [LE][LS]അമസ്യാവിന്റെ മകനായ യോശാ
35. യോവേൽ, [LE][LS]അസീയേലിന്റെ മകനായ സെരായാവിന്റെ മകനായ യോശിബ്യാവിന്റെ മകനായ യേഹു, [LE]
36. [LS] എല്യോവേനായി, യയക്കോബാ, യശോഹായാവ്, [LE][LS]അസായാവ്, അദീയേൽ, യസീമിയേൽ, ബെനായാവ്, [LE]
37. [LS] ശെമയ്യാവിന്റെ മകനായ ശിമ്രിയുടെ മകനായ യെദായാവിന്റെ മകനായ അല്ലോന്റെ മകനായ ശിഫിയുടെ മകനായ സീസാ. [LE][PBR]
38. [LS4] മുകളിൽ പേരു പറഞ്ഞിരിക്കുന്ന ഇവർ അവരവരുടെ കുലങ്ങൾക്കു നായകന്മാരായിരുന്നു. [LE][PBR] [PS]അവരുടെ കുടുംബങ്ങൾ അത്യധികമായി വർധിച്ചു;
39. അവർ തങ്ങളുടെ മൃഗങ്ങൾക്കു മേച്ചിൽപ്പുറം അന്വേഷിച്ച്, താഴ്വരയ്ക്കും കിഴക്കോട്ട്, ഗെദോരിന്റെ കവാടംവരെ കടന്നുചെന്നു.
40. അവർ അവിടെ സമൃദ്ധമായ നല്ല മേച്ചിൽപ്പുറം കണ്ടെത്തി. ആ ഭൂപ്രദേശം വിസ്തൃതവും സമാധാനപൂർണവും ശാന്തവും ആയിരുന്നു. മുമ്പ് ഹാം വംശക്കാരിൽ ചിലർ അവിടെ താമസിച്ചിരുന്നു. [PE]
41. [PS]പേരു പറഞ്ഞിരിക്കുന്ന ഈ ആളുകൾ യെഹൂദാരാജാവായ ഹിസ്കിയാവിന്റെകാലത്ത് അവിടേക്കു കടന്നുചെന്നു; അവിടെ ഉണ്ടായിരുന്ന ഹാംവംശജരെയും മെയൂന്യരെയും അവരുടെ ഭവനങ്ങളിൽക്കയറി ആക്രമിച്ച് നിശ്ശേഷം നശിപ്പിച്ചു. അത് ഇന്നുവരെയും തെളിവായിരിക്കുന്നു. തങ്ങളുടെ മൃഗഗണങ്ങൾക്കു സമൃദ്ധമായ മേച്ചിൽപ്പുറം ഉണ്ടായിരുന്നതുകൊണ്ട് അവർ അവിടെ താമസമുറപ്പിച്ചു.
42. ഈ ശിമെയോന്യരിൽ അഞ്ഞൂറുപേർ യിശിയുടെ പുത്രന്മാരായ പെലത്യാവ്, നെയര്യാവ്, രെഫായാവ്, ഉസ്സീയേൽ എന്നിവരുടെ നേതൃത്വത്തിൽ മലനിരയിലുള്ള രാജ്യമായ സേയീരിനെ ആക്രമിച്ചു.
43. രക്ഷപ്പെട്ടവരിൽ അവിടെ ശേഷിച്ചിരുന്ന അമാലേക്യരെ അവർ കൊന്നൊടുക്കി. അവർ ഇന്നുവരെ അവിടെ ജീവിച്ചുപോരുന്നു. [PE]