1. {#1ബെന്യാമീന്യനായ ശൗലിന്റെ വംശാവലി } [LS] ബെന്യാമീൻ— [LE][LS2]ആദ്യജാതനായ ബേലയുടെയും [LE][LS2]രണ്ടാമനായ അശ്ബേലിന്റെയും മൂന്നാമനായ അഹ്രഹിന്റെയും [LE]
2. [LS2] നാലാമനായ നോഹയുടെയും അഞ്ചാമനായ രാഫായുടെയും പിതാവായിരുന്നു. [LE]
3. [LS] ബേലയുടെ പുത്രന്മാർ ഇവരായിരുന്നു: [LE][LS2]അദ്ദാർ, ഗേരാ, അബീഹൂദ്,[* അഥവാ, ഏഹൂദിന്റെ പിതാവായ ഗേരാ ]
4. അബീശൂവാ, നയമാൻ, അഹോഹ്,
5. ഗേരാ, ശെഫൂഫാൻ, ഹൂരാം. [LE]
6. (6-7) [LS] ഏഹൂദിന്റെ പിൻഗാമികളായ നയമാൻ, അഹീയാവ്, ഗേരാ. ഇവർ ഗേബാ നിവാസികളുടെ പിതൃഭവനത്തലവന്മാരായിരുന്നു; ഇവർ മനഹത്തിലേക്കു നാടുകടത്തപ്പെടുകയും ചെയ്തു. [LE][LS2]ഉസ്സ, അഹീഹൂദ് എന്നിവരുടെ പിതാവായ ഗേരായാണ് ഇവരെ പ്രവാസത്തിലേക്കു നയിച്ചത്. [LE]
7.
8. [LS] തന്റെ ഭാര്യമാരായ ഹൂശീം, ബയരാ എന്നിവരെ ഉപേക്ഷിച്ചശേഷവും ശഹരയീമന് മോവാബുദേശത്തുവെച്ച് പുത്രന്മാർ ജനിച്ചു.
9. ഹോദേശ് എന്ന ഭാര്യയിൽ അദ്ദേഹത്തിന് യോബാബ്, സിബ്യാവ്, മേശാ, മൽക്കാം,
10. യെവൂസ്, സാഖ്യാവ്, മിർമാ എന്നീ പുത്രന്മാർ ജനിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാർ പിതൃഭവനത്തലവന്മാരായിരുന്നു.
11. ഹൂശീം എന്ന ഭാര്യയിൽ അദ്ദേഹത്തിന് അബീത്തൂബ്, എല്പയൽ എന്നീ പുത്രന്മാർ ജനിച്ചു. [LE]
12. [LS] എല്പയലിന്റെ പുത്രന്മാർ: [LE][LS2]ഏബെർ, മീശാം, ശെമെദ്—ഈ ശെമെദാണ് ഓനോവും ലോദും അവയ്ക്കുചുറ്റമുള്ള പട്ടണങ്ങളും പണിയിച്ചത്—
13. ബേരീയാവ്, ശേമാ—ഇവരിരുവരും അയ്യാലോനിൽ താമസിച്ചിരുന്നവരുടെ കുടുംബത്തലവന്മാരായിരുന്നു; ഗത്തിലെ പൂർവനിവാസികളെ ഓടിച്ചതും ഇവരാണ്. [LE]
14. [LS] അഹ്യോ, ശാശക്ക്, യെരേമോത്ത്
15. സെബദ്യാവ്, അരാദ്, ഏദെർ
16. മീഖായേൽ, യിശ്പാ, യോഹാ എന്നിവർ ബേരീയാവിന്റെ പുത്രന്മാരായിരുന്നു. [LE]
17. [LS] സെബദ്യാവ്, മെശുല്ലാം, ഹിസ്കി, ഹേബെർ,
18. യിശ്മെരായി, യിസ്ളീയാവ്, യോബാബ് എന്നിവർ എല്പയലിന്റെ പുത്രന്മാരായിരുന്നു. [LE]
19. [LS] യാക്കീം, സിക്രി, സബ്ദി,
20. എലീയേനായി, സില്ലെഥായി, എലീയേൽ,
21. അദായാവ്, ബെരായാവ്, ശിമ്രാത്ത് എന്നിവർ ശിമെയിയുടെ പുത്രന്മാരായിരുന്നു. [LE]
22. [LS] യിശ്ഫാൻ, ഏബെർ, എലീയേൽ,
23. അബ്ദോൻ, സിക്രി, ഹാനാൻ,
24. ഹനന്യാവ്, ഏലാം, അന്ഥോഥ്യാവ്
25. യിഫ്ദേയാ, പെനൂവേൽ[† ദൈവത്തിന്റെ മുഖം എന്നർഥം. ] എന്നിവർ ശാശക്കിന്റെ പുത്രന്മാരായിരുന്നു. [LE]
26. [LS] ശംശെരായി, ശെഹര്യാവ്, അഥല്യാവ്,
27. യാരെശ്യാവ്, ഏലിയാവ്, സിക്രി എന്നിവർ യെരോഹാമിന്റെ പുത്രന്മാരായിരുന്നു. [LE]
28. [LS4] ഇവരെല്ലാം പിതൃഭവനത്തലവന്മാരും അവരുടെ വംശാവലിയിൽ പ്രധാനികളുമായി പേരു ചേർക്കപ്പെട്ടിരുന്നവരും ആയിരുന്നു. ഇവർ ജെറുശലേമിൽ താമസിച്ചിരുന്നു. [LE][PBR]
29. [LS] ഗിബെയോന്റെ പിതാവായ[‡ പിതാവ്, വിവക്ഷിക്കുന്നത് ഭരണാധിപൻ എന്നാണ്. ] യെയീയേൽ [§ 9:35 കാണുക; മൂ.ഭാ. യെയീയേൽ വാക്ക് കാണുന്നില്ല. ] ഗിബെയോനിൽ താമസിച്ചിരുന്നു. [LE][LS2]അദ്ദേഹത്തിന്റെ ഭാര്യയുടെ പേര് മയഖാ എന്നായിരുന്നു.
30. അദ്ദേഹത്തിന്റെ പുത്രന്മാരിൽ ആദ്യജാതനായിരുന്നു അബ്ദോൻ. സൂർ, കീശ്, ബാൽ, നേർ,[* 9:36 കാണുക; മൂ.ഭാ. നേർ ഈ വാക്ക് കാണുന്നില്ല ] നാദാബ്,
31. ഗെദോർ, അഹ്യോ, സേഖെർ,
32. മിക്ലോത്ത് എന്നിവർ മറ്റുപുത്രന്മാരും. മിക്ലോത്ത് ശിമെയയുടെ പിതാവായിരുന്നു. ഇവരും തങ്ങളുടെ ബന്ധുക്കളോടൊപ്പം ജെറുശലേമിൽ താമസിച്ചിരുന്നു. [LE]
33. [LS] നേർ കീശിന്റെ പിതാവായിരുന്നു; കീശ് ശൗലിന്റെയും ശൗൽ യോനാഥാൻ, മൽക്കീ-ശൂവ, അബീനാദാബ്, എശ്-ബാൽ[† എശ്-ബാൽ, ഈശ്-ബോശെത്ത് എന്നും അറിയപ്പെടുന്നു. ] എന്നിവരുടെയും പിതാവായിരുന്നു. [LE]
34. [LS] യോനാഥാന്റെ മകൻ: [LE][LS2]മെരീബ്-ബാൽ,[‡ മെരീബ്-ബാൽ, മെഫീബോശെത്ത് എന്നും അറിയപ്പെടുന്നു. ] അദ്ദേഹം മീഖായുടെ പിതാവായിരുന്നു. [LE]
35. [LS] മീഖായുടെ പുത്രന്മാർ: [LE][LS2]പീഥോൻ, മേലെക്, തരേയ, ആഹാസ്. [LE]
36. [LS2] ആഹാസ് യഹോവദ്ദയുടെ പിതാവായിരുന്നു. യഹോവദ്ദ അലേമെത്ത്, അസ്മാവെത്ത്, സിമ്രി എന്നിവരുടെ പിതാവ്. സിമ്രി മോസയുടെ പിതാവ്.
37. മോസ ബിനെയയുടെ പിതാവ്; ബിനെയയുടെ മകൻ രാഫാ, രാഫായുടെ മകൻ എലെയാശാ, എലെയാശായുടെ മകൻ ആസേൽ. [LE]
38. [LS] ആസേലിന് ആറു പുത്രന്മാരുണ്ടായിരുന്നു. അവരുടെ പേരുകൾ: [LE][LS2]അസ്രീക്കാം, ബൊഖേരൂ, യിശ്മായേൽ, ശെയര്യാവ്, ഓബദ്യാവ്, ഹാനാൻ. ഇവരെല്ലാമായിരുന്നു ആസേലിന്റെ പുത്രന്മാർ. [LE]
39. [LS] ആസേലിന്റെ സഹോദരനായ ഏശെക്കിന്റെ പുത്രന്മാർ: [LE][LS2]ആദ്യജാതൻ ഊലാം, രണ്ടാമൻ യെയൂശ്, മൂന്നാമൻ എലീഫേലെത്ത്.
40. ഊലാമിന്റെ പുത്രന്മാർ അമ്പ് എയ്യാൻ കഴിവുള്ള ധീരയോദ്ധാക്കളായിരുന്നു. അവർക്ക് അനേകം പുത്രന്മാരും പൗത്രന്മാരും ഉണ്ടായിരുന്നു—ആകെ നൂറ്റിയൻപതുപേർ. [LE][LS]ഇവരെല്ലാം ബെന്യാമീനിന്റെ പിൻഗാമികളായിരുന്നു. [LE][PBR]