1. {#1ദാവീദിന്റെ സ്തോത്രഗാനം } [PS]യഹോവ ദാവീദിനെ, അദ്ദേഹത്തിന്റെ എല്ലാ ശത്രുക്കളുടെയും ശൗലിന്റെയും കൈകളിൽനിന്നു രക്ഷിച്ച അവസരത്തിൽ അദ്ദേഹം യഹോവയ്ക്ക് ഈ ഗാനം ആലപിച്ചു.
2. അദ്ദേഹം പാടി: [PE][QS]“യഹോവ എന്റെ പാറയും എന്റെ കോട്ടയും എന്റെ വിമോചകനും ആകുന്നു; [QE]
2. [QS2]എന്റെ ദൈവം എന്റെ ശില, അങ്ങയിൽ ഞാൻ അഭയംതേടുന്നു, [QE][QS2]എന്റെ പരിചയും[* അഥവാ, കർത്താവ് ] എന്റെ രക്ഷയുടെ കൊമ്പും [† കൊമ്പ് ഇവിടെ ശക്തിയുടെ പ്രതീകമാണ്. ] [QE][QS]എന്റെ സുരക്ഷിതസ്ഥാനവും അവിടന്നാണ്, എന്റെ അഭയസ്ഥാനവും എന്റെ രക്ഷകനുംതന്നെ— [QE][QS2]അവിടന്ന് എന്നെ ക്രൂരതയിൽനിന്നു രക്ഷിക്കുന്നു. [QE][PBR]
4. [QS]“സ്തുത്യർഹനായ യഹോവയെ ഞാൻ വിളിച്ചപേക്ഷിച്ചു, [QE][QS2]എന്റെ ശത്രുക്കളിൽനിന്നു ഞാൻ രക്ഷനേടിയിരിക്കുന്നു. [QE]
5. [QS]മരണത്തിരമാലകൾ എനിക്കുചുറ്റും ആർത്തിരമ്പി; [QE][QS2]നാശപ്രവാഹങ്ങൾ എന്നെ കവിഞ്ഞൊഴുകി. [QE]
6. [QS]പാതാളത്തിന്റെ കയറുകൾ എന്നെ വരിഞ്ഞുകെട്ടി; [QE][QS2]മരണക്കുരുക്കുകൾ എന്റെമേൽ വീണിരിക്കുന്നു. [QE][PBR]
7. [QS]“എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു; [QE][QS2]എന്റെ ദൈവത്തോടു ഞാൻ നിലവിളിച്ചു. [QE][QS]തന്റെ മന്ദിരത്തിൽനിന്ന് അവിടന്ന് എന്റെ ശബ്ദം കേട്ടു. [QE][QS2]എന്റെ നിലവിളി അവിടത്തെ കാതുകളിൽ എത്തി. [QE]
8. [QS]ഭൂമി പ്രകമ്പനത്താൽ കുലുങ്ങി, [QE][QS2]ആകാശത്തിന്റെ[‡ ചി.കൈ.പ്ര. പർവതങ്ങളുടെ. സങ്കീ. 18:7 കാണുക. ] അടിസ്ഥാനങ്ങൾ വിറകൊണ്ടു; [QE][QS2]അവിടത്തെ കോപത്താൽ അവ ഇളകിയാടി. [QE]
9. [QS]അവിടത്തെ നാസാരന്ധ്രങ്ങളിൽനിന്നു ധൂമപടലമുയർന്നു; [QE][QS2]സംഹാരാഗ്നി അവിടത്തെ വായിൽനിന്നും പുറപ്പെട്ടു, [QE][QS2]തീക്കനലുകൾ അവിടെ കത്തിജ്വലിച്ചു. [QE]
10. [QS]അവിടന്ന് ആകാശം ചായ്ച്ച് ഇറങ്ങിവന്നു; [QE][QS2]കാർമുകിലുകൾ അവിടത്തെ തൃപ്പാദങ്ങൾ താങ്ങിനിന്നു. [QE]
11. [QS]അവിടന്നു കെരൂബിൻമുകളിലേറി[§ കെരൂബുകൾ പൊതുവേ ദൈവദൂതന്മാർക്കു സമം എന്നു കരുതപ്പെടുന്നെങ്കിലും, ഏതെന്നു വ്യക്തമായി പറയാൻ കഴിയാത്ത ചിറകുകളുള്ള ജീവികളാണ്. മൃഗത്തിന്റെയോ മനുഷ്യന്റെയോ ശരീരഭാഗം ഇതിനുള്ളതായും കരുതപ്പെടുന്നു. ] പറന്നു; [QE][QS2]കാറ്റിൻചിറകേറി അങ്ങ് കുതിച്ചുയർന്നു. [* ചി.കൈ.പ്ര. പ്രത്യക്ഷപ്പെട്ടു.സങ്കീ. 18:10 ] [QE]
12. [QS]അവിടന്ന് അന്ധകാരത്തെ തനിക്കുചുറ്റും വിതാനമാക്കി നിർത്തി— [QE][QS2]ആകാശത്തിലെ കൊടുംകാർമുകിലുകളെത്തന്നെ. [QE]
13. [QS]അവിടത്തെ സാന്നിധ്യത്തിൻ പ്രഭയിൽനിന്ന് [QE][QS2]മിന്നൽപ്പിണരുകൾ കത്തിജ്വലിച്ചു. [QE]
14. [QS]യഹോവ സ്വർഗത്തിൽനിന്നു മേഘനാദം മുഴക്കി; [QE][QS2]പരമോന്നതൻ തന്റെ ശബ്ദംകേൾപ്പിച്ചു. [QE]
15. [QS]അവിടന്നു തന്റെ അസ്ത്രമയച്ച് ശത്രുക്കളെ ചിതറിച്ചു, [QE][QS2]മിന്നൽപ്പിണരുകളാൽ അവരെ തുരത്തിയോടിച്ചു. [QE]
16. [QS]സമുദ്രത്തിന്റെ അടിത്തട്ടുകൾ ദൃശ്യമാക്കപ്പെട്ടു [QE][QS2]ഭൂമിയുടെ അസ്തിവാരം അനാവൃതമാക്കപ്പെട്ടു [QE][QS]യഹോവേ, അവിടത്തെ ശാസനയാൽ, [QE][QS2]അങ്ങയുടെ നാസികയിൽനിന്നുള്ള നിശ്വാസത്താൽത്തന്നെ. [QE][PBR]
17. [QS]“അവിടന്ന് ഉയരത്തിൽനിന്ന് കൈനീട്ടി എന്നെ പിടിച്ചു; [QE][QS2]പെരുവെള്ളത്തിൽനിന്ന് എന്നെ വലിച്ചെടുത്തു. [QE]
18. [QS]ശക്തരായ എന്റെ ശത്രുവിൽനിന്ന്, എന്റെ വൈരിയിൽനിന്ന് എന്നെ മോചിപ്പിച്ചു, [QE][QS2]അവർ എന്നെക്കാൾ പ്രബലരായിരുന്നു. [QE]
19. [QS]എന്റെ അനർഥനാളുകളിൽ അവർ എന്നോട് ഏറ്റുമുട്ടി, [QE][QS2]എന്നാൽ യഹോവ എന്നെ താങ്ങിനിർത്തി. [QE]
20. [QS]അവിടന്ന് എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; [QE][QS2]എന്നിൽ പ്രസാദിച്ചതിനാൽ അവിടന്ന് എന്നെ മോചിപ്പിച്ചു. [QE][PBR]
21. [QS]“എന്റെ നീതിക്ക് അനുസൃതമായി യഹോവ എനിക്കു പ്രതിഫലംതന്നു; [QE][QS2]എന്റെ കൈകളുടെ നിർമലതയ്ക്കനുസരിച്ച് അവിടന്ന് എന്നെ ആദരിച്ചു. [QE]
22. [QS]കാരണം ഞാൻ യഹോവയുടെ പാതകളിൽത്തന്നെ സഞ്ചരിച്ചു; [QE][QS2]എന്റെ ദൈവത്തെ വിട്ടകലുമാറ് ഞാൻ ദോഷം പ്രവർത്തിച്ചില്ല. [QE]
23. [QS]അവിടത്തെ ന്യായവിധികളെല്ലാം എന്റെ മുൻപിലുണ്ട്; [QE][QS2]അവിടത്തെ ഉത്തരവുകളിൽനിന്നു ഞാൻ വ്യതിചലിച്ചിട്ടില്ല. [QE]
24. [QS]തിരുമുമ്പിൽ ഞാൻ നിഷ്കളങ്കതയോടെ ജീവിച്ചു [QE][QS2]ഞാൻ പാപത്തിൽനിന്നു സ്വയം അകന്നുനിൽക്കുന്നു. [QE]
25. [QS]എന്റെ നീതിക്കനുസൃതമായി യഹോവ എനിക്കു പാരിതോഷികം നൽകിയിരിക്കുന്നു, [QE][QS2]അവിടത്തെ ദൃഷ്ടിയിൽ എന്നിലുള്ള[† ചി.കൈ.പ്ര. എന്റെ കൈയിലുള്ള, സങ്കീ. 18:24 ] വിശുദ്ധിക്കനുസരിച്ചുതന്നെ. [QE][PBR]
26. [QS]“വിശ്വസ്തരോട് അവിടന്ന് വിശ്വസ്തത കാട്ടുന്നു, [QE][QS2]നിഷ്കളങ്കരോട് അവിടന്ന് നിഷ്കളങ്കതയോടെ ഇടപെടുന്നു. [QE]
27. [QS]നിർമലരോട് അവിടന്ന് നിർമലതയോടും [QE][QS2]എന്നാൽ വക്രതയുള്ളവരോട് അവിടന്ന് കൗശലത്തോടും പെരുമാറുന്നു. [QE]
28. [QS]വിനയാന്വിതരെ അവിടന്ന് രക്ഷിക്കുന്നു [QE][QS2]എന്നാൽ നിഗളിച്ചുനടക്കുന്നവരെ താഴ്ത്തേണ്ടതിന് അങ്ങ് അവരുടെമേൽ ദൃഷ്ടിവെക്കുന്നു. [QE]
29. [QS]യഹോവേ, അവിടന്നാണ് എന്റെ വിളക്ക്; [QE][QS2]യഹോവ എന്റെ അന്ധകാരത്തെ പ്രകാശപൂരിതമാക്കുന്നു. [QE]
30. [QS]അങ്ങയുടെ സഹായത്താൽ എനിക്കൊരു സൈന്യത്തിനെതിരേ പാഞ്ഞുചെല്ലാൻ കഴിയും; [QE][QS2]എന്റെ ദൈവത്താൽ എനിക്കു കോട്ടമതിൽ ചാടിക്കടക്കാം. [QE][PBR]
31. [QS]“ദൈവത്തിന്റെ മാർഗം പൂർണതയുള്ളത്: [QE][QS2]യഹോവയുടെ വചനം കുറ്റമറ്റത്; [QE][QS2]തന്നിൽ അഭയം തേടുന്നവരെയെല്ലാം അവിടന്ന് സംരക്ഷിക്കുന്നു. [QE]
32. [QS]യഹോവയല്ലാതെ ദൈവം ആരുള്ളൂ? [QE][QS2]നമ്മുടെ ദൈവമല്ലാതെ ആ ശില[‡ ശില, വിവക്ഷിക്കുന്നത് സംരക്ഷകൻ. ] ആരാണ്? [QE]
33. [QS]ശക്തിയാൽ യഹോവ എന്നെ യുദ്ധസജ്ജനാക്കുന്നു [QE][QS2]എന്റെ വഴി സുരക്ഷിതമാക്കുകയും ചെയ്യുന്നതു ദൈവമാണ്. [QE]
34. [QS]അവിടന്ന് എന്റെ കാലുകളെ മാൻപേടയുടെ കാലുകൾക്കു സമമാക്കുന്നു; [QE][QS2]ഉന്നതികളിൽ പാദമൂന്നിനിൽക്കാൻ അവിടന്ന് എന്നെ സഹായിക്കുന്നു. [QE]
35. [QS]എന്റെ കരങ്ങളെ അവിടന്ന് യുദ്ധമുറകൾ പരിശീലിപ്പിക്കുന്നു; [QE][QS2]എന്റെ കൈകൾക്കു വെങ്കലവില്ലുകുലയ്ക്കാൻ കഴിവുലഭിക്കുന്നു. [QE]
36. [QS]അവിടത്തെ രക്ഷ എനിക്കു പരിചയായി നൽകി; [QE][QS2]അവിടത്തെ സഹായം എന്നെ വലിയവനാക്കിയിരിക്കുന്നു. [QE]
37. [QS]അവിടന്ന് എന്റെ കാലടികൾക്കായി രാജവീഥി ഒരുക്കിയിരിക്കുന്നു, [QE][QS2]അതിനാൽ എന്റെ കണങ്കാലുകൾ വഴുതുന്നതുമില്ല. [QE][PBR]
38. [QS]“ഞാൻ എന്റെ ശത്രുക്കളെ പിൻതുടർന്നു, ഞാൻ അവരെ തകർത്തുകളഞ്ഞു; [QE][QS2]അവരെ ഉന്മൂലനംചെയ്യുന്നതുവരെ ഞാൻ പിന്തിരിഞ്ഞില്ല. [QE]
39. [QS]ഉയിർത്തെഴുന്നേറ്റുവരാൻ കഴിയാതവണ്ണം ഞാൻ അവരെ നിശ്ശേഷം തകർത്തുകളഞ്ഞു; [QE][QS2]അവരെന്റെ കാൽക്കൽ വീണടിഞ്ഞു. [QE]
40. [QS]ശക്തിയാൽ അവിടന്ന് എന്നെ യുദ്ധസജ്ജനാക്കുന്നു [QE][QS2]അവിടന്ന് എന്റെ ശത്രുക്കളെ എന്റെ പാദത്തിൽ നമിക്കുന്നവരാക്കിത്തീർത്തു. [QE]
41. [QS]യുദ്ധത്തിൽ എന്റെ ശത്രുക്കളെ അങ്ങ് പുറംതിരിഞ്ഞോടുമാറാക്കി, [QE][QS2]എന്റെ എതിരാളികളെ ഞാൻ സംഹരിച്ചുകളഞ്ഞു. [QE]
42. [QS]സഹായത്തിനായവർ കേണപേക്ഷിച്ചു, എന്നാൽ അവരെ രക്ഷിക്കാൻ ആരും ഉണ്ടായിരുന്നില്ല— [QE][QS2]യഹോവയോട് അപേക്ഷിച്ചു, എന്നാൽ അവിടന്ന് ഉത്തരം നൽകിയതുമില്ല. [QE]
43. [QS]ഞാൻ അവരെ പൊടിച്ച് ഭൂമിയിലെ പൊടിപടലംപോലെയാക്കി; [QE][QS2]തെരുക്കോണിലെ ചെളിപോലെ ഞാനവരെ ചവിട്ടിക്കുഴച്ചു. [QE][PBR]
44. [QS]“എന്റെ ജനത്തിന്റെ ആക്രമണങ്ങളിൽനിന്ന് അവിടന്ന് എന്നെ വിടുവിച്ചു; [QE][QS2]അവിടന്ന് എന്നെ രാഷ്ട്രങ്ങൾക്ക് അധിപതിയായി വേർതിരിച്ചു; [QE][QS]ഞാൻ അറിയാത്ത ജനം എന്നെ സേവിക്കുന്നു, [QE]
2. [QS2]വിദേശികൾ എന്റെമുമ്പിൽ നടുങ്ങുന്നു; [QE][QS2]അവരെന്നെ കേൾക്കുന്നമാത്രയിൽത്തന്നെ അനുസരിക്കുന്നു. [QE]
46. [QS]അവരുടെ ആത്മധൈര്യം ചോർന്നുപോയിരിക്കുന്നു; [QE][QS2]അവർ തങ്ങളുടെ ഒളിത്താവളങ്ങളിൽനിന്ന് വിറച്ചുകൊണ്ടു[§ ചി.കൈ.പ്ര. ആയുധധാരികളായി ] പുറത്തുവരുന്നു. [QE][PBR]
47. [QS]“യഹോവ ജീവിക്കുന്നു! എന്റെ പാറ വാഴ്ത്തപ്പെടട്ടെ! [QE][QS2]എന്റെ രക്ഷകനും പാറയുമായ എന്റെ ദൈവം അത്യുന്നതൻ. [QE]
48. [QS]അവിടന്ന് എനിക്കുവേണ്ടി പ്രതികാരംചെയ്യുന്ന ദൈവം, [QE][QS2]അവിടന്ന് രാഷ്ട്രങ്ങളെ എനിക്കു വിധേയപ്പെടുത്തി തന്നിരിക്കുന്നു, [QE]
2. [QS2]അവിടന്നെന്നെ എന്റെ ശത്രുക്കളിൽനിന്ന് വിടുവിക്കുന്നു. [QE][QS]എന്റെ വൈരികൾക്കുമേൽ അവിടന്നെന്നെ ഉയർത്തി; [QE][QS2]അക്രമികളിൽനിന്ന് അവിടന്നെന്നെ മോചിപ്പിച്ചു. [QE]
50. [QS]അതുകൊണ്ട്, യഹോവേ, ഞാൻ അങ്ങയെ രാഷ്ട്രങ്ങളുടെ മധ്യേ പുകഴ്ത്തും; [QE][QS2]അവിടത്തെ നാമത്തിനു സ്തുതിപാടും. [QE][PBR]
51. [QS]“അവിടന്ന് തന്റെ രാജാവിനു മഹാവിജയം നൽകുന്നു; [QE][QS2]അവിടത്തെ അഭിഷിക്തനോട് അചഞ്ചലമായ ദയ പ്രകടിപ്പിക്കുന്നു, [QE][QS2]ദാവീദിനോടും അദ്ദേഹത്തിന്റെ പിൻഗാമികൾക്കും എന്നേക്കുംതന്നെ.” [QE]