സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
ആമോസ്
1. [PS]തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ[* യഹോവാശ്, യോവാശ് എന്നതിന്റെ മറ്റൊരുരൂപം. ] മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു. [PE][PBR] [PBR]
2. [PS]അദ്ദേഹം പറഞ്ഞു: [PE][QS]“യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, [QE][QS2]ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; [QE][QS]ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, [QE][QS2]കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.” [QE]
3. {#1ഇസ്രായേലിന്റെ അയൽരാജ്യങ്ങളുടെമേൽ ന്യായവിധി } [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം [QE][QS2]ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. [QE][QS]കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട് [QE][QS2]അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു. [QE]
4. [QS]ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും [QE][QS2]അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും. [QE]
5. [QS]ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും; [QE][QS2]ആവെൻ[† ദുഷ്ടത എന്നർഥം. ] താഴ്വരയിലെ രാജാവിനെയും [QE][QS]ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും. [QE][QS2]അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,” [QE][QS4]എന്ന് യഹോവയുടെ അരുളപ്പാട്. [QE]
6. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം [QE][QS2]ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. [QE][QS]കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി [QE][QS2]അവർ ഏദോമിനു വിറ്റിരിക്കുന്നു. [QE]
7. [QS]ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും [QE][QS2]അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും. [QE]
8. [QS]ഞാൻ, അശ്ദോദിലെ നിവാസികളെയും, [QE][QS2]അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും. [QE][QS]ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ, [QE][QS2]ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,” [QE][QS4]എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു. [QE]
9. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം [QE][QS2]ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. [QE][QS]കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട് [QE][QS2]ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു. [QE]
10. [QS]ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും, [QE][QS2]അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.” [QE]
11. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം [QE][QS2]ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. [QE][QS]കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു, [QE][QS2]യാതൊരനുകമ്പയും കാട്ടിയില്ല. [QE][QS]അവന്റെ കോപം തുടരെ ജ്വലിച്ചു; [QE][QS2]അവന്റെ ക്രോധം കത്തിജ്വലിച്ചു. [QE]
12. [QS]ഞാൻ തേമാനിൽ അഗ്നി അയയ്ക്കും [QE][QS2]അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.” [QE]
13. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം [QE][QS2]ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. [QE][QS]കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന് [QE][QS2]അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു: [QE]
14. [QS]ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും [QE][QS2]അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും [QE][QS]യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും [QE][QS2]കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ. [QE]
15. [QS]അവരുടെ രാജാവ്[‡ അഥവാ, മോലെക്ക് ] പ്രവാസത്തിലേക്കു പോകും; [QE][QS2]അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
മൊത്തമായ 9 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 1 / 9
1 2 3 4 5 6 7 8 9
1 തെക്കോവയിലെ ഇടയന്മാരിൽ ഒരുവനായ ആമോസിന്റെ വചനങ്ങൾ. ഭൂകമ്പത്തിനു രണ്ടുവർഷംമുമ്പ്, ഇസ്രായേലിനെക്കുറിച്ച് അദ്ദേഹത്തിനു ലഭിച്ച ദർശനം. അക്കാലത്ത് ഉസ്സീയാവ് യെഹൂദയുടെയും യോവാശിന്റെ* യഹോവാശ്, യോവാശ് എന്നതിന്റെ മറ്റൊരുരൂപം. മകൻ യൊരോബെയാം ഇസ്രായേലിന്റെയും രാജാക്കന്മാരായിരുന്നു. 2 അദ്ദേഹം പറഞ്ഞു: “യഹോവ സീയോനിൽനിന്ന് ഗർജിക്കുന്നു, ജെറുശലേമിൽനിന്ന് ഇടിമുഴക്കുന്നു; ഇടയന്മാരുടെ മേച്ചിൽപ്പുറങ്ങൾ ഉണങ്ങുന്നു, കർമേൽമലയുടെ മുകൾഭാഗം വാടിപ്പോകുന്നു.” ഇസ്രായേലിന്റെ അയൽരാജ്യങ്ങളുടെമേൽ ന്യായവിധി 3 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ദമസ്കോസിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ഇരുമ്പുമെതിവണ്ടികൊണ്ട് അവർ ഗിലെയാദിനെ മെതിച്ചുകളഞ്ഞിരിക്കുന്നു. 4 ഞാൻ ഹസായേൽഗൃഹത്തിന്മേൽ അഗ്നി അയയ്ക്കും അതു ബെൻ-ഹദദിന്റെ കോട്ടകളെ ദഹിപ്പിക്കും. 5 ഞാൻ ദമസ്കോസിന്റെ കവാടങ്ങൾ തകർത്തുകളയും; ആവെൻ ദുഷ്ടത എന്നർഥം. താഴ്വരയിലെ രാജാവിനെയും ബെത്ത്-ഏദെനിൽ ചെങ്കോൽ വഹിക്കുന്നവനെയും ഞാൻ നശിപ്പിക്കും. അരാമിലെ ജനം പ്രവാസികളായി കീറിലേക്കു പോകും,” QS4 എന്ന് യഹോവയുടെ അരുളപ്പാട്. 6 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഗസ്സയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, ജനങ്ങളെ മുഴുവനും ബന്ദികളാക്കി അവർ ഏദോമിനു വിറ്റിരിക്കുന്നു. 7 ഞാൻ ഗസ്സയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും. 8 ഞാൻ, അശ്ദോദിലെ നിവാസികളെയും, അസ്കലോനിൽ ചെങ്കോൽ വഹിക്കുന്നവനെയും നശിപ്പിക്കും. ഫെലിസ്ത്യരിൽ അവസാനം ശേഷിക്കുന്നവനും മരിക്കുന്നതുവരെ, ഞാൻ എക്രോനെതിരേയും എന്റെ കൈ തിരിക്കും,” QS4 എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു. 9 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “സോരിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, സഹോദരസഖ്യം അവഗണിച്ചുകൊണ്ട് ജനങ്ങളെ മുഴുവനും അവർ ഏദോമിനു വിറ്റിരിക്കുന്നു. 10 ഞാൻ സോരിന്റെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും, അത് അവരുടെ കോട്ടകളെ ദഹിപ്പിക്കും.” 11 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഏദോമിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, വാളുമായി അവൻ തന്റെ സഹോദരനെ പിൻതുടർന്നു, യാതൊരനുകമ്പയും കാട്ടിയില്ല. അവന്റെ കോപം തുടരെ ജ്വലിച്ചു; അവന്റെ ക്രോധം കത്തിജ്വലിച്ചു. 12 ഞാൻ തേമാനിൽ അഗ്നി അയയ്ക്കും അതു ബൊസ്രായുടെ കോട്ടകളെ ദഹിപ്പിക്കും.” 13 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “അമ്മോന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. കാരണം, തന്റെ അതിരുകൾ വിശാലമാക്കേണ്ടതിന് അവൻ ഗിലെയാദിലെ ഗർഭിണികളെ പിളർന്നുകളഞ്ഞു: 14 ഞാൻ രബ്ബയുടെ മതിലുകളിന്മേൽ അഗ്നി അയയ്ക്കും അത് അവളുടെ കോട്ടകളെ ദഹിപ്പിക്കും യുദ്ധദിവസത്തിൽ പടയ്ക്കായുള്ള ആർപ്പുവിളികളുടെ മധ്യത്തിലും കാറ്റുള്ള ദിവസത്തിലെ ചുഴലിക്കാറ്റിന്റെ മധ്യത്തിലുംതന്നെ. 15 അവരുടെ രാജാവ് അഥവാ, മോലെക്ക് പ്രവാസത്തിലേക്കു പോകും; അവനും അവന്റെ ഉദ്യോഗസ്ഥപ്രമുഖരും ഒരുമിച്ചുതന്നെ,” QS4 എന്ന് യഹോവ അരുളിച്ചെയ്യുന്നു.
മൊത്തമായ 9 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 1 / 9
1 2 3 4 5 6 7 8 9
×

Alert

×

Malayalam Letters Keypad References