1. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“മോവാബിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം [QE][QS2]ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. [QE][QS]കാരണം, ഏദോംരാജാവിന്റെ അസ്ഥികളെ [QE][QS2]അവൻ കുമ്മായത്തിനെന്നപോലെ ചുട്ടുകളഞ്ഞു. [QE]
2. [QS]ഞാൻ മോവാബിന്റെമേൽ അഗ്നി അയയ്ക്കും [QE][QS2]അതു കെരീയോത്തിന്റെ[* അഥവാ, അവളുടെ പട്ടണങ്ങളെ ] കോട്ടകളെ ദഹിപ്പിക്കും. [QE][QS]യുദ്ധത്തിന്റെ ആർപ്പുവിളികളുടെ മധ്യത്തിലും കാഹളത്തിന്റെ ഒച്ചയിലും, [QE][QS2]മോവാബ് മഹാനാശത്തിൽ അകപ്പെടും. [QE]
3. [QS]ഞാൻ അതിന്റെ ഭരണാധികാരിയെ നശിപ്പിക്കും; [QE][QS2]അവനോടുകൂടെ അവന്റെ സകല ഉദ്യോഗസ്ഥപ്രമുഖരെയും വധിക്കും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
4. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“യെഹൂദയുടെ മൂന്നോ നാലോ പാപങ്ങൾനിമിത്തം [QE][QS2]ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. [QE][QS]കാരണം, അവർ യഹോവയുടെ ന്യായപ്രമാണം നിരസിച്ചു; [QE][QS2]അവിടത്തെ ഉത്തരവുകൾ പ്രമാണിച്ചതുമില്ല; [QE][QS]അവരുടെ പൂർവികർ പിൻതുടർന്ന ദേവന്മാർ, [QE][QS2]വ്യാജദേവന്മാർതന്നെ അവരെ വഴിതെറ്റിച്ചിരിക്കുന്നല്ലോ, [QE]
5. [QS]ഞാൻ യെഹൂദയുടെമേൽ അഗ്നി അയയ്ക്കും [QE][QS2]അതു ജെറുശലേമിന്റെ കോട്ടകളെ ദഹിപ്പിക്കും.” [QE]
6. {#1ഇസ്രായേലിന്മേൽ ന്യായവിധി } [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇസ്രായേലിന്റെ മൂന്നോ നാലോ പാപങ്ങൾനിമിത്തം [QE][QS2]ഞാൻ എന്റെ ക്രോധം മടക്കിക്കളയുകയില്ല. [QE][QS]കാരണം അവർ വെള്ളിക്കുവേണ്ടി നീതിമാനെയും [QE][QS2]ഒരു ജോടി ചെരിപ്പിനു ദരിദ്രനെയും വിറ്റുകളയുന്നു. [QE]
7. [QS]ഭൂമിയിലെ പൊടിമേൽ എന്നപോലെ, [QE][QS2]അവർ ദരിദ്രരുടെ തലമേൽ മെതിക്കുന്നു, [QE][QS2]അങ്ങനെ പീഡിതർക്ക് അവർ ന്യായം നിഷേധിക്കുന്നു. [QE][QS]പിതാവും മകനും ഒരേ യുവതിയുടെ അടുക്കൽ ചെല്ലുന്നു; [QE][QS2]അങ്ങനെ എന്റെ വിശുദ്ധനാമം ദുഷിപ്പിക്കുന്നു. [QE]
8. [QS]അവർ ഏതു ബലിപീഠത്തിനരികിലും [QE][QS2]പണയമായി വാങ്ങിയ വസ്ത്രങ്ങളിൽ കിടന്നുറങ്ങുന്നു. [QE][QS]അവരുടെ ദേവന്റെ ആലയത്തിൽവെച്ചു [QE][QS2]പിഴയായി വാങ്ങിയ വീഞ്ഞു കുടിക്കുകയും ചെയ്യുന്നു. [QE][PBR]
9. [QS]“ഞാൻ അവരുടെമുമ്പിൽവെച്ച് അമോര്യരെ നശിപ്പിച്ചു, [QE][QS2]അവൻ ദേവദാരുപോലെ പൊക്കമുള്ളവരും [QE][QS2]കരുവേലകംപോലെ ശക്തിയുള്ളവരും ആയിരുന്നു. [QE][QS]മുകളിലുള്ള അവരുടെ ഫലത്തെയും [QE][QS2]താഴെയുള്ള വേരുകളെയും ഞാൻ നശിപ്പിച്ചു. [QE]
10. [QS]അമോര്യരുടെ ദേശം നിങ്ങൾക്കു തരേണ്ടതിനു, [QE][QS2]ഞാൻ നിങ്ങളെ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ച്, [QE][QS2]മരുഭൂമിയിൽ നാൽപ്പതുവർഷം നടത്തി. [QE][PBR]
11. [QS]“നിങ്ങളുടെ പുത്രന്മാരിൽനിന്ന് പ്രവാചകന്മാരെയും [QE][QS2]യുവാക്കളിൽനിന്ന് വ്രതസ്ഥന്മാരെയും[† സംഖ്യ. 6:1-21 കാണുക. ] ഞാൻ എഴുന്നേൽപ്പിച്ചു. [QE][QS]ഇസ്രായേൽജനമേ, അതു വാസ്തവമല്ലേ?” [QE][QS4]എന്ന് യഹോവ ചോദിക്കുന്നു. [QE]
12. [QS]“എന്നാൽ, നിങ്ങൾ വ്രതസ്ഥന്മാരെ വീഞ്ഞുകുടിപ്പിച്ചു; [QE][QS2]പ്രവാചകന്മാരോട്, പ്രവചിക്കരുത് എന്നു കൽപ്പിച്ചു. [QE][PBR]
13. [QS]“ധാന്യം കയറ്റിയ വണ്ടി അമർത്തുന്നതുപോലെ [QE][QS2]ഞാൻ നിങ്ങളെ നിങ്ങൾ ഇരിക്കുന്നിടത്ത് അമർത്തിക്കളയും. [QE]
14. [QS]ശീഘ്രഗാമികൾ രക്ഷപ്പെടുകയില്ല; [QE][QS2]ശക്തർ ബലം സംഭരിക്കുകയില്ല; [QE][QS2]വീരയോദ്ധാക്കൾ തങ്ങളുടെ പ്രാണനെ രക്ഷിക്കുകയുമില്ല. [QE]
15. [QS]വില്ലാളി ഉറച്ചുനിൽക്കുകയില്ല; [QE][QS2]ശീഘ്രഗാമിയായ പടയാളി രക്ഷപ്പെടുകയുമില്ല, [QE][QS2]കുതിരക്കാരൻ തന്റെ പ്രാണനെ രക്ഷിക്കുകയുമില്ല. [QE]
16. [QS]ഏറ്റവും ധീരന്മാരായ പടയാളികൾപോലും [QE][QS2]ആ ദിവസം നഗ്നരായി ഓടിപ്പോകും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]