1. {#1ഇസ്രായേലിനെതിരേ സാക്ഷികളെ ക്ഷണിക്കുന്നു }
2. [PS]ഇസ്രായേൽജനമേ, നിനക്കെതിരേയും ഞാൻ ഈജിപ്റ്റിൽനിന്ന് പുറപ്പെടുവിച്ചുകൊണ്ടുവന്ന സർവ കുടുംബത്തിനെതിരേയുമുള്ള യഹോവയുടെ അരുളപ്പാടു ശ്രദ്ധിക്കുക: [PE][QS]“ഭൂമിയിലെ സകലകുടുംബങ്ങളിലുംവെച്ചു [QE][QS2]ഞാൻ നിന്നെമാത്രമേ തെരഞ്ഞെടുത്തിട്ടുള്ളൂ; [QE][QS]അതുകൊണ്ടു നിന്റെ സകലപാപങ്ങൾക്കും [QE][QS2]ഞാൻ നിന്നെ ശിക്ഷിക്കും.” [QE][PBR]
3. [QS]തമ്മിൽ യോജിച്ചിട്ടല്ലാതെ, [QE][QS2]രണ്ടുപേർ ഒരുമിച്ചു നടക്കുമോ? [QE]
4. [QS]ഇരയില്ലാതിരിക്കുമ്പോൾ [QE][QS2]സിംഹം കാട്ടിൽ അലറുമോ? [QE][QS]ഒന്നും പിടിക്കാതിരിക്കുമ്പോൾ [QE][QS2]അതു ഗുഹയിൽ മുരളുമോ? [QE]
5. [QS]കുടുക്കില്ലാതിരുന്നാൽ [QE][QS2]പക്ഷി നിലത്തെ കെണിയിൽ വീഴുമോ? [QE][QS]എന്തെങ്കിലും അകപ്പെടാതെ [QE][QS2]കെണി നിലത്തുനിന്നു പൊങ്ങുമോ? [QE]
6. [QS]പട്ടണത്തിൽ കാഹളം ധ്വനിക്കുമ്പോൾ [QE][QS2]ജനം വിറയ്ക്കുകയില്ലയോ? [QE][QS]യഹോവ വരുത്തീട്ടല്ലാതെ [QE][QS2]ഒരു പട്ടണത്തിൽ അനർഥം വരുമോ? [QE][PBR]
7. [QS]തന്റെ ദാസന്മാരായ പ്രവാചകന്മാർക്കു [QE][QS2]താൻ ചെയ്യാനിരിക്കുന്നതു വെളിപ്പെടുത്താതെ [QE][QS2]കർത്താവായ യഹോവ ഒന്നും ചെയ്യുകയില്ല. [QE][PBR]
8. [QS]സിംഹം ഗർജിച്ചിരിക്കുന്നു, [QE][QS2]ആരെങ്കിലും ഭയപ്പെടാതിരിക്കുമോ? [QE][QS]കർത്താവായ യഹോവ അരുളിച്ചെയ്തിരിക്കുന്നു, [QE][QS2]ആര് പ്രവചിക്കാതിരിക്കും? [QE][PBR]
9. [QS]അശ്ദോദിലെയും ഈജിപ്റ്റിലെയും [QE][QS2]കോട്ടകളിൽ വിളംബരംചെയ്യുക: [QE][QS]“ശമര്യാപർവതങ്ങളിൽ കൂടിവരിക; [QE][QS2]അവളുടെ വലിയ അസ്വസ്ഥതയും [QE][QS2]അവളുടെ ജനത്തിന്റെ പീഡയും നേരിൽ കാണുക. [QE][PBR]
10. [QS]“തങ്ങളുടെ കോട്ടകളിൽ കൊള്ളയും അന്യായമുതലും [QE][QS2]ശേഖരിച്ചുവെച്ചിരിക്കുന്ന അവർക്ക് [QE][QS2]ന്യായം പ്രവർത്തിക്കാൻ അറിഞ്ഞുകൂടാ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
11. [PS]അതുകൊണ്ടു, കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഒരു ശത്രു നിങ്ങളുടെ ദേശം കീഴടക്കും, [QE][QS2]അവൻ നിങ്ങളുടെ സുരക്ഷിതസ്ഥാനങ്ങൾ തകർക്കും [QE][QS2]നിങ്ങളുടെ കോട്ടകൾ കൊള്ളയടിക്കും.” [QE]
12. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഒരു ഇടയൻ, സിംഹത്തിന്റെ വായിൽനിന്ന് [QE][QS2]രണ്ടു കാലിന്റെ എല്ലുകളോ കാതിന്റെ ഒരു കഷണമോ വലിച്ചെടുക്കുന്നതുപോലെ, [QE][QS]ശമര്യയിൽ കിടക്കയുടെ അറ്റത്തും [QE][QS2]ദമസ്കോസിൽ കട്ടിലുകളിലും [QE][QS2]ഇരിക്കുന്ന ഇസ്രായേൽജനം മോചിക്കപ്പെടും.” [QE]
13.
14. [PS]“നിങ്ങൾ ഇതു കേട്ട് യാക്കോബ് ഗൃഹത്തിനെതിരേ സാക്ഷ്യം പറയുക,” എന്നു സൈന്യങ്ങളുടെ ദൈവം, യഹോവയായ കർത്താവുതന്നെ അരുളിച്ചെയ്യുന്നു. [PE][QS]“ഞാൻ ഇസ്രായേലിനെ അവളുടെ പാപങ്ങൾനിമിത്തം ശിക്ഷിക്കുമ്പോൾ, [QE][QS2]ഞാൻ ബേഥേലിലെ ബലിപീഠങ്ങളെ നശിപ്പിക്കും; [QE][QS]ബലിപീഠത്തിന്റെ കൊമ്പുകൾ ഛേദിക്കപ്പെട്ടു [QE][QS2]നിലത്തു വീഴും. [QE]
15. [QS]ഞാൻ വേനൽക്കാല വസതികളെയും [QE][QS2]ശൈത്യകാല വസതികളെയും പൊളിച്ചുകളയും; [QE][QS]ദന്താലംകൃത മന്ദിരങ്ങളെയും ഞാൻ നശിപ്പിക്കും [QE][QS2]ഞാൻ കൊട്ടാരങ്ങളെയും പൊളിച്ചുകളയും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]