1. {#1ഇസ്രായേൽ ദൈവത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല } [QS]എളിയവരെ പീഡിപ്പിക്കുകയും ദരിദ്രരെ ഞെരുക്കുകയും [QE][QS2]തങ്ങളുടെ ഭർത്താക്കന്മാരോട്: [QE][QS]“ഞങ്ങൾ കുടിക്കട്ടെ, കൊണ്ടുവരിക” എന്നു പറയുകയും ചെയ്യുന്ന സ്ത്രീകളേ, [QE][QS2]ശമര്യ പർവതത്തിലെ ബാശാന്യ പശുക്കളേ, ഈ വചനം കേൾക്കുക! [QE]
2. [QS]സർവശക്തനായ യഹോവ, അവിടത്തെ വിശുദ്ധിയെച്ചൊല്ലി സത്യം ചെയ്തിരിക്കുന്നു: [QE][QS2]“നിങ്ങളെ കൊളുത്തുകൾകൊണ്ടും [QE][QS]നിങ്ങളിൽ അവസാനം ശേഷിച്ചിട്ടുള്ളവരെ ചൂണ്ടൽകൊണ്ടും[* അഥവാ, മീൻ കുട്ടകൾകൊണ്ടും ] [QE][QS2]പിടിച്ചുകൊണ്ടുപോകുന്ന കാലം വരും. [QE]
3. [QS]നിങ്ങൾ ഓരോരുത്തരും നേരേ [QE][QS2]മതിലിന്റെ വിള്ളലുകളിലൂടെ പുറത്തു ചെല്ലും. [QE][QS]നിങ്ങളെ ഹെർമോനിലേക്ക് എറിഞ്ഞുകളയും,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE]
4. [QS]“ബേഥേലിലേക്കു പോകുക, പാപം ചെയ്യുക; [QE][QS2]ഗിൽഗാലിലേക്കു പോകുക, പാപം വർധിപ്പിക്കുക. [QE][QS]പ്രഭാതംതോറും നിങ്ങളുടെ യാഗങ്ങളും [QE][QS2]മൂന്നാംദിവസംതോറും[† അഥവാ, വർഷംതോറും ] നിങ്ങളുടെ ദശാംശങ്ങളും കൊണ്ടുവരിക. [QE]
5. [QS]പുളിച്ച മാവുകൊണ്ടുള്ള അപ്പം സ്തോത്രയാഗമായി അർപ്പിക്കുക [QE][QS2]സ്വമേധാദാനങ്ങളെക്കുറിച്ചു പ്രസിദ്ധം ചെയ്യുക; [QE][QS]ഇസ്രായേലേ, അവയെക്കുറിച്ച് അഹങ്കരിക്കുക, [QE][QS2]ഇതല്ലയോ നിങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നത്?” [QE][QS4]എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. [QE][PBR]
6. [QS]“ഞാൻ നിങ്ങൾക്ക് എല്ലാ പട്ടണങ്ങളിലും ഒഴിഞ്ഞ വയറും [QE][QS2]എല്ലാ നഗരങ്ങളിലും അപ്പമില്ലായ്മയും നൽകി; [QE][QS]എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
7. [QS]“കൊയ്ത്തിനു മൂന്നുമാസമുള്ളപ്പോൾ [QE][QS2]ഞാൻ നിങ്ങൾക്കു മഴ മുടക്കിക്കളഞ്ഞു. [QE][QS]ഞാൻ ഒരു പട്ടണത്തിൽ മഴ നൽകി, [QE][QS2]മറ്റൊരു പട്ടണത്തിൽ മഴ പെയ്യിച്ചില്ല. [QE][QS]ഒരു വയലിൽ മഴ പെയ്തു, [QE][QS2]മറ്റൊരു വയലിൽ മഴ പെയ്തില്ല, അത് ഉണങ്ങിപ്പോയി. [QE]
8. [QS]ജനം വെള്ളത്തിനായി പട്ടണംതോറും അലഞ്ഞുനടന്നു [QE][QS2]എന്നാൽ കുടിക്കാൻ മതിയാവോളം വെള്ളം അവർക്കു കിട്ടിയില്ല. [QE][QS]എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
9. [QS]“ഞാൻ പലപ്പോഴും നിങ്ങളുടെ തോട്ടങ്ങളും മുന്തിരിത്തോപ്പുകളും [QE][QS2]വെൺകതിർകൊണ്ടും വിഷമഞ്ഞുകൊണ്ടും നശിപ്പിച്ചു. [QE][QS]വെട്ടുക്കിളി നിങ്ങളുടെ അത്തിവൃക്ഷങ്ങളും ഒലിവുവൃക്ഷങ്ങളും തിന്നുകളഞ്ഞു, [QE][QS2]എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
10. [QS]“ഞാൻ ഈജിപ്റ്റിൽ ചെയ്തതുപോലെ, [QE][QS2]നിങ്ങളുടെ ഇടയിൽ ബാധകൾ അയച്ചു. [QE][QS]നിങ്ങളുടെ യുവാക്കളെ ഞാൻ വാൾകൊണ്ടു കൊന്നുകളഞ്ഞു, [QE][QS2]നിങ്ങൾ പിടിച്ചുകൊണ്ടുപോയ കുതിരകളെയും കൊന്നു. [QE][QS]നിങ്ങളുടെ പാളയത്തിലെ ദുർഗന്ധം നിങ്ങളുടെ മൂക്കിൽ നിറച്ചു, [QE][QS2]എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
11. [QS]“സൊദോമിനെയും ഗൊമോറായെയും നശിപ്പിച്ചതുപോലെ [QE][QS2]ഞാൻ നിങ്ങൾക്ക് ഉന്മൂലനാശംവരുത്തി. [QE][QS]നിങ്ങൾ കത്തുന്ന അഗ്നിയിൽനിന്ന് വലിച്ചെടുത്ത ഒരു കൊള്ളിപോലെ ആയിരുന്നു, [QE][QS2]എന്നിട്ടും നിങ്ങൾ എന്റെ അടുക്കൽ മടങ്ങിവന്നില്ല,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
12. [QS]“അതുകൊണ്ട്, ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യും, [QE][QS2]ഇസ്രായേലേ, ഞാൻ നിന്നോട് ഇങ്ങനെ ചെയ്യാൻ പോകുന്നതുകൊണ്ട്, [QE][QS2]നിന്റെ ദൈവത്തെ എതിരേൽക്കാൻ ഒരുങ്ങിക്കൊള്ളുക.” [QE][PBR]
13. [QS]പർവതങ്ങളെ രൂപപ്പെടുത്തുന്നവനും [QE][QS2]കാറ്റുകളെ സൃഷ്ടിക്കുന്നവനും [QE][QS2]തന്റെ വിചാരങ്ങളെ മനുഷ്യനു വെളിപ്പെടുത്തുന്നവനും [QE][QS]പ്രഭാതത്തെ അന്ധകാരമാക്കുന്നവനും [QE][QS2]ഭൂമിയുടെ ഉന്നതികളിന്മേൽ നടക്കുന്നവനുമായ ഒരുവനുണ്ട്— [QE][QS2]സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന് ആകുന്നു അവിടത്തെ നാമം! [QE]