1. {#1മോശ ഇസ്രായേൽമക്കളെ അനുഗ്രഹിക്കുന്നു } [PS]ദൈവപുരുഷനായ മോശ തന്റെ മരണത്തിനുമുമ്പ് ഇസ്രായേൽമക്കളെ ഇപ്രകാരം അനുഗ്രഹിച്ചു.
2. അദ്ദേഹം പറഞ്ഞു: [PE][QS]“യഹോവ സീനായിൽനിന്ന് വന്നു, [QE][QS2]സേയീരിൽനിന്ന് അവരുടെമേൽ ഉദിച്ചു; [QE][QS2]പാരാൻപർവതത്തിൽനിന്ന് അവിടന്നു പ്രകാശിച്ചു. [QE][QS]തെക്കുനിന്ന്, അവിടത്തെ പർവതചരിവുകളിൽനിന്ന്,[* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] [QE][QS2]ലക്ഷോപലക്ഷം വിശുദ്ധരുമായി അവിടന്നു വന്നു. [QE]
3. [QS]അങ്ങു നിശ്ചയമായും തന്റെ ജനത്തെ സ്നേഹിക്കുന്നു; [QE][QS2]അവിടത്തെ സകലവിശുദ്ധരും അങ്ങയുടെ കരവലയത്തിൽ ഇരിക്കുന്നു. [QE][QS]അവർ എല്ലാവരും അങ്ങയുടെ പാദത്തിൽ കുമ്പിടുന്നു, [QE][QS2]അങ്ങയിൽനിന്ന് അവർ ഉപദേശം സ്വീകരിക്കുന്നു, [QE]
4. [QS]യാക്കോബിന്റെ സഭയുടെ അവകാശമായി, [QE][QS2]മോശ നമുക്കു നൽകിയ നിയമംതന്നെ. [QE]
5. [QS]ഇസ്രായേൽ ഗോത്രങ്ങളോടുകൂടെ [QE][QS2]ജനത്തിന്റെ നായകന്മാർ ഒന്നിച്ചുകൂടിയപ്പോൾ [QE][QS2]അങ്ങ് യെശൂരൂന് രാജാവായിരുന്നു. [QE][PBR]
6. [QS]“രൂബേൻ മരിക്കാതെ ജീവിച്ചിരിക്കട്ടെ, [QE][QS2]അവന്റെ പുരുഷന്മാർ കുറയാതിരിക്കട്ടെ.” [QE]
7. [PS]അദ്ദേഹം യെഹൂദയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: [PE][QS]“യഹോവേ, യെഹൂദയുടെ നിലവിളി കേൾക്കണമേ; [QE][QS2]അവനെ തന്റെ ജനത്തിലേക്കു കൊണ്ടുവരണമേ. [QE][QS]അവൻ സ്വന്തം കരങ്ങളാൽ അവനുവേണ്ടി പൊരുതുന്നു; [QE][QS2]അവന്റെ ശത്രുക്കൾക്കെതിരേ സഹായമായിരിക്കണമേ.” [QE]
8. [PS]ലേവിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: [PE][QS]“അങ്ങയുടെ തുമ്മീമും ഊറീമും [QE][QS2]അങ്ങയുടെ ഭക്തനോടുകൂടെ ഉണ്ട്. [QE][QS]അവിടന്ന് അവനെ മസ്സായിൽവെച്ചു പരീക്ഷിച്ചു; [QE][QS2]മെരീബയിലെ ജലാശയത്തിനരികിൽവെച്ച് അങ്ങ് അവനോടു പൊരുതി. [QE]
9. [QS]അവൻ തന്റെ മാതാപിതാക്കളെക്കുറിച്ച്, [QE][QS2]‘ഞാൻ അവരെ അറിയുന്നില്ല’ എന്നു പറഞ്ഞു. [QE][QS]അവൻ തന്റെ സഹോദരന്മാരെ അംഗീകരിച്ചില്ല, [QE][QS2]തന്റെ മക്കളെ സ്വീകരിച്ചുമില്ല, [QE][QS]എന്നാൽ അവൻ അങ്ങയുടെ വചനം കാത്തു, [QE][QS2]അങ്ങയുടെ ഉടമ്പടി സൂക്ഷിച്ചു. [QE]
10. [QS]അവൻ അങ്ങയുടെ പ്രമാണങ്ങൾ യാക്കോബിനെയും [QE][QS2]അങ്ങയുടെ നിയമം ഇസ്രായേലിനെയും ഉപദേശിക്കുന്നു. [QE][QS]അവൻ അങ്ങയുടെമുമ്പാകെ സുഗന്ധധൂപവും [QE][QS2]അങ്ങയുടെ യാഗപീഠത്തിൽ സമ്പൂർണ ഹോമയാഗവും അർപ്പിക്കുന്നു. [QE]
11. [QS]യഹോവേ, അവന്റെ ശുശ്രൂഷകളെ അനുഗ്രഹിക്കണമേ, [QE][QS2]അവന്റെ കൈകളുടെ പ്രവൃത്തികളിൽ പ്രസാദിക്കണമേ. [QE][QS]അവനെ എതിർക്കുന്ന ശത്രുക്കൾ ഇനി എഴുന്നേൽക്കാതവണ്ണം [QE][QS2]അവരുടെ അരക്കെട്ടുകളെ നീ തകർത്തുകളയണമേ.” [QE]
12. [PS]ബെന്യാമീനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: [PE][QS]“യഹോവയ്ക്കു പ്രിയനായവൻ അങ്ങയിൽ സുരക്ഷിതനായിരിക്കട്ടെ, [QE][QS2]ദിവസംമുഴുവനും അവിടന്ന് അവനെ പരിപാലിക്കുന്നു, [QE][QS2]യഹോവ സ്നേഹിക്കുന്നവൻ അവിടത്തെ തോളുകളിൽ വിശ്രമിക്കുന്നു.” [QE]
13. [PS]യോസേഫിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: [PE][QS]“അവന്റെ ദേശം യഹോവയാൽ അനുഗ്രഹിക്കപ്പെടുന്നു, [QE][QS2]മുകളിൽ സ്വർഗത്തിൽനിന്നുള്ള വിശിഷ്ട മഞ്ഞുകൊണ്ടും [QE][QS2]താഴേ അഗാധതയിലെ ജലംകൊണ്ടും; [QE]
14. [QS]സൂര്യനിൽനിന്നുള്ള വിശിഷ്ട ഫലങ്ങൾകൊണ്ടും [QE][QS2]ചന്ദ്രനിൽനിന്നു ലഭിക്കുന്ന ശ്രേഷ്ഠഫലങ്ങൾകൊണ്ടും; [QE]
15. [QS]പുരാതന പർവതങ്ങളുടെ വിശിഷ്ടദാനങ്ങൾകൊണ്ടും [QE][QS2]ശാശ്വതശൈലങ്ങളുടെ ഫലസമൃദ്ധികൊണ്ടും; [QE]
16. [QS]ഭൂമിയിലെ ഉത്തമവസ്തുക്കൾകൊണ്ടും അതിന്റെ സമൃദ്ധികൊണ്ടും [QE][QS2]കത്തുന്ന മുൾപ്പടർപ്പിൽ വസിച്ചവന്റെ അനുഗ്രഹത്താലും [QE][QS]സഹോദരന്മാരുടെ ഇടയിൽ പ്രഭുവായ യോസേഫിന്റെ ശിരസ്സിലെ കിരീടത്തിൽ, [QE][QS2]ഈ അനുഗ്രഹങ്ങളെല്ലാം വന്നുഭവിക്കട്ടെ. [QE]
17. [QS]പ്രതാപത്തിൽ അവൻ കടിഞ്ഞൂൽ കാട്ടുകാളയെപ്പോലെയാണ്; [QE][QS2]അവന്റെ കൊമ്പുകൾ കാട്ടുപോത്തിൻകൊമ്പുകളാകുന്നു. [QE][QS]അവകൊണ്ട് അവൻ ജനതകളെ, [QE][QS2]ഭൂമിയുടെ അതിരുകളിൽ ഉള്ളവരെപ്പോലും വെട്ടി ഓടിച്ചുകളയും. [QE][QS]എഫ്രയീമിന്റെ പതിനായിരങ്ങളും; [QE][QS2]മനശ്ശെയുടെ ആയിരങ്ങളും അങ്ങനെതന്നെ.” [QE]
18. [PS]സെബൂലൂനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: [PE][QS]“സെബൂലൂനേ, നിന്റെ സഞ്ചാരങ്ങളിലും [QE][QS2]യിസ്സാഖാരേ, നീ നിന്റെ കൂടാരങ്ങളിലും ആനന്ദിക്കുക. [QE]
19. [QS]അവർ ജനതകളെ പർവതത്തിൽ വിളിച്ചുകൂട്ടും, [QE][QS2]അവിടെ നീതിയാഗങ്ങൾ അർപ്പിക്കും; [QE][QS]സമുദ്രങ്ങളിലെ സമൃദ്ധിയിലും [QE][QS2]മണലിലെ ഗൂഢനിക്ഷേപങ്ങളിലും അവർ വിരുന്നൊരുക്കും.” [QE]
20. [PS]ഗാദിനെക്കുറിച്ച് അവൻ പറഞ്ഞു: [PE][QS]“ഗാദിനെ വിശാലമാക്കുന്നവൻ അനുഗ്രഹിക്കപ്പെട്ടവൻ! [QE][QS2]ഗാദ് സിംഹത്തെപ്പോലെ ജീവിക്കുന്നു, [QE][QS2]ഭുജവും നെറുകയും പറിച്ചുകീറുന്നു. [QE]
21. [QS]ദേശത്തിന്റെ വിശിഷ്ടഭാഗം അവൻ തനിക്കുവേണ്ടി തെരഞ്ഞെടുത്തു; [QE][QS2]നായകരുടെ ഓഹരി അവനുവേണ്ടി സൂക്ഷിച്ചിരുന്നു. [QE][QS]ജനത്തിന്റെ തലവന്മാർ ഒന്നിച്ചുകൂടിയപ്പോൾ, [QE][QS2]യഹോവയുടെ നീതിയും [QE][QS2]ഇസ്രായേലിനെ സംബന്ധിച്ച വിധികളും അവൻ നടപ്പിലാക്കി.” [QE]
22. [PS]ദാനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: [PE][QS]“ദാൻ ബാശാനിൽനിന്നും കുതിച്ചുചാടുന്ന, [QE][QS2]ഒരു സിംഹക്കുട്ടി.” [QE]
23. [PS]നഫ്താലിയെക്കുറിച്ച് അദ്ദേഹം പറഞ്ഞു: [PE][QS]“നഫ്താലി യഹോവയുടെ പ്രസാദംകൊണ്ടു സംതൃപ്തനും [QE][QS2]അവിടത്തെ അനുഗ്രഹം നിറഞ്ഞവനും ആകുന്നു; [QE][QS2]തെക്കേദേശംമുതൽ കടൽവരെ അവൻ അവകാശമാക്കും.” [QE]
24. [PS]ആശേരിനെക്കുറിച്ച് അദ്ദേഹം പറഞ്ഞു: [PE][QS]“പുത്രന്മാരിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടവൻ ആശേർ ആകുന്നു; [QE][QS2]അവൻ സഹോദരന്മാർക്കു പ്രിയനായിരിക്കട്ടെ, [QE][QS2]അവൻ തന്റെ പാദങ്ങൾ എണ്ണയിൽ മുക്കട്ടെ. [QE]
25. [QS]നിന്റെ ഓടാമ്പലുകൾ ഇരുമ്പും വെങ്കലവും ആയിരിക്കും; [QE][QS2]നിന്റെ ശക്തി നിന്റെ ദിനങ്ങൾക്കു തുല്യം. [QE][PBR]
26. [QS]“യെശൂരൂന്റെ ദൈവത്തെപ്പോലെ ആരുമില്ല, [QE][QS2]നിന്റെ സഹായത്തിനായി അവിടന്നു തന്റെ മഹിമയിൽ [QE][QS2]മേഘാരൂഢനായി വരുന്നു, [QE]
27. [QS]നിത്യനായ ദൈവം നിന്റെ സങ്കേതമാകുന്നു, [QE][QS2]കീഴേ ശാശ്വതഭുജങ്ങളുണ്ട്. [QE][QS]ശത്രുക്കളെ നിന്റെ മുമ്പിൽനിന്ന് തുരത്തി, [QE][QS2]‘അവരെ സംഹരിക്കുക!’ എന്ന് അവിടന്നു കൽപ്പിച്ചിരിക്കുന്നു. [QE]
28. [QS]ധാന്യവും പുതുവീഞ്ഞുമുള്ള ദേശത്ത്, [QE][QS2]അങ്ങനെ ഇസ്രായേൽ നിർഭയമായും [QE][QS]യാക്കോബ് സുരക്ഷിതമായും വസിക്കുന്നു, [QE][QS2]അവിടെ ആകാശം മഞ്ഞുപൊഴിക്കും. [QE]
29. [QS]ഇസ്രായേലേ, നീ അനുഗ്രഹിക്കപ്പെട്ടവൻ! [QE][QS2]നിന്നെപ്പോലെ [QE][QS2]യഹോവയാൽ രക്ഷിക്കപ്പെട്ട ജനം ഏതുള്ളൂ? [QE][QS]അവിടന്നു നിന്റെ പരിചയും സഹായകനും [QE][QS2]നിന്റെ മഹിമയുടെ വാളും ആകുന്നു. [QE][QS]നിന്റെ ശത്രുക്കൾ നിന്റെ മുമ്പിൽ കീഴടങ്ങും, [QE][QS2]നീ അവരുടെ ഉന്നതസ്ഥലങ്ങൾ ചവിട്ടിമെതിക്കും.” [QE]