1. [QS]ചത്ത ഈച്ച സുഗന്ധതൈലത്തിനു ദുർഗന്ധം വരുത്തുന്നതുപോലെ [QE][QS2]അൽപ്പഭോഷത്വം ജ്ഞാനത്തെയും ബഹുമാനത്തെയും നഷ്ടപ്പെടുത്തുന്നു. [QE]
2. [QS]ജ്ഞാനിയുടെ ഹൃദയം വലത്തേക്കു ചായുന്നു, [QE][QS2]എന്നാൽ ഭോഷരുടെ ഹൃദയം ഇടത്തേക്കും. [QE]
3. [QS]വഴിയേ നടക്കുമ്പോൾപോലും [QE][QS2]ഭോഷർക്ക് യുക്തി കുറഞ്ഞുപോകുകയും [QE][QS2]താൻ ഒരു വിഡ്ഢിയാണെന്ന് എല്ലാവരുടെയും മുമ്പിൽ തെളിയിക്കുകയും ചെയ്യുന്നു. [QE]
4. [QS]ഒരു ഭരണാധിപന്റെ ക്രോധം നിനക്കെതിരേ ഉയരുന്നെങ്കിൽ [QE][QS2]നിന്റെ പദവി നീ ഉപേക്ഷിക്കരുത്; [QE][QS2]പല തെറ്റുകളെയും അടക്കാൻ ശാന്തതയ്ക്കു കഴിയും. [QE][PBR]
5. [QS]സൂര്യനുകീഴിൽ ഞാൻ ഒരു തിന്മ കണ്ടു, [QE][QS2]ഭരണാധിപരിൽനിന്നുമുണ്ടാകുന്ന ഒരുതരം തെറ്റുതന്നെ: [QE]
6. [QS]ഭോഷരെ ഉന്നതപദവികളിൽ വെക്കുകയും [QE][QS2]കാര്യശേഷിയുള്ളവർക്ക് താണപദവികൾ നൽകുകയുംചെയ്യുന്നു. [QE]
7. [QS]അടിമകൾ കുതിരപ്പുറത്തിരിക്കുന്നതും [QE][QS2]പ്രഭുക്കന്മാർ അടിമകളെപ്പോലെ കാൽനടയായി പോകുന്നതും ഞാൻ കണ്ടിട്ടുണ്ട്. [QE][PBR]
8. [QS]കുഴി കുഴിക്കുന്നവർ അതിൽത്തന്നെ വീഴുന്നു; [QE][QS2]മതിൽ പൊളിക്കുന്നവരെ പാമ്പു കടിക്കുന്നു. [QE]
9. [QS]പാറമടയിൽ ജോലിചെയ്യുന്നവർക്ക് അവയാൽ മുറിവുണ്ടാകാം; [QE][QS2]വിറകു കീറുന്നവർക്ക് അവയാൽ ആപത്തുമുണ്ടാകാം. [QE][PBR]
10. [QS]മഴു ബലമില്ലാത്തതും [QE][QS2]അതിന്റെ വായ്ത്തല മൂർച്ചയില്ലാത്തതുമാണെങ്കിൽ [QE][QS]കൂടുതൽ ശക്തി ആവശ്യമായി വരും, [QE][QS2]എന്നാൽ സാമർഥ്യം വിജയം നൽകും. [QE][PBR]
11. [QS]പാമ്പാട്ടി പിടിച്ച പാമ്പു മെരുക്കപ്പെടുന്നതിനുമുമ്പേ അയാളെ കടിച്ചാൽ [QE][QS2]അയാൾക്കൊരു പ്രയോജനവുമുണ്ടായില്ലല്ലോ. [QE][PBR]
12. [QS]ജ്ഞാനിയുടെ വായിൽനിന്നുവരുന്ന വാക്കുകൾ ലാവണ്യമുള്ളത്, [QE][QS2]എന്നാൽ ഭോഷർ അവരുടെ സ്വന്തം അധരങ്ങളാൽ നശിപ്പിക്കപ്പെടുന്നു. [QE]
13. [QS]ആരംഭത്തിൽത്തന്നെ അവരുടെ വാക്കുകൾ ഭോഷത്വം നിറഞ്ഞതാണ്; [QE][QS2]അവസാനത്തിലോ, അവ ദുഷ്ടതയുടെ മതിഭ്രമം വെളിവാക്കുന്നു— [QE]
2. [QS2]ഭോഷർ വാക്കുകൾ പെരുക്കുന്നു. [QE][PBR] [QS]എന്താണു സംഭവിക്കുന്നതെന്ന് ആർക്കും ഒരു നിശ്ചയവുമില്ല— [QE][QS2]തനിക്കുശേഷം എന്തു സംഭവിക്കുമെന്ന് പ്രവചിക്കാൻ ആർക്കു കഴിയും? [QE][PBR]
15. [QS]ഭോഷരുടെ അധ്വാനം അവരെ ക്ഷീണിപ്പിക്കുന്നു; [QE][QS2]പട്ടണത്തിലേക്കുള്ള വഴി അവർ അറിയുന്നില്ല. [QE][PBR]
16. [QS]ദാസൻ[* അഥവാ, ബാലൻ ] രാജാവായിത്തീർന്ന ദേശമേ, [QE][QS2]അതികാലത്തുതന്നെ സദ്യക്കിരിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നിനക്കു ഹാ കഷ്ടം! [QE]
17. [QS]കുലീനനായ രാജാവും [QE][QS2]മദോന്മത്തരാകാനല്ല, ശക്തിനേടാൻ [QE][QS2]യഥാകാലത്തു ഭക്ഷണം കഴിക്കുന്ന രാജകുമാരന്മാരുള്ള ദേശമേ, നീ അനുഗ്രഹിക്കപ്പെട്ടത്. [QE][PBR]
18. [QS]ഒരു മനുഷ്യൻ മടിയനെങ്കിൽ, മേൽപ്പുര വീഴുന്നു; [QE][QS2]അയാളുടെ കരങ്ങൾ അലസമെങ്കിൽ വീട് ചോരുന്നു. [QE][PBR]
19. [QS]വിരുന്ന് ചിരിക്കാനുള്ള അവസരം, [QE][QS2]വീഞ്ഞ് ജീവിതത്തെ ആനന്ദമുള്ളതാക്കുന്നു, [QE][QS2]എന്നാൽ എല്ലാറ്റിന്റെയും ഉത്തരം പണമാണ്. [QE][PBR]
20. [QS]മനസ്സിൽപോലും രാജാവിനെ നിന്ദിക്കരുത്, [QE][QS2]കിടക്കറയിൽവെച്ചു ധനാഢ്യരെ ശപിക്കുകയും അരുത്, [QE][QS]കാരണം ആകാശത്തിലെ പക്ഷി നിന്റെ വാക്കുകൾ വഹിക്കുകയും, [QE][QS2]പറവജാതി നീ പറയുന്നതു പ്രസിദ്ധമാക്കുകയുംചെയ്യാൻ സാധ്യതയുണ്ട്. [QE]