1. {#1പീഡനം, കഠിനാധ്വാനം, മിത്രരാഹിത്യം } [PS]പിന്നെയും സൂര്യനുകീഴിൽ നടമാടുന്ന എല്ലാത്തരം പീഡനങ്ങളും ഞാൻ നിരീക്ഷിച്ചിരിക്കുന്നു: [PE][QS]പീഡിതരുടെ കണ്ണീരു ഞാൻ കണ്ടു— [QE][QS2]അവർക്ക് ആശ്വാസം പകരാൻ ആരുമില്ല; [QE][QS]പീഡിപ്പിക്കുന്നവർ അതിശക്തരായിരുന്നു— [QE][QS2]പക്ഷേ, പീഡിതർക്ക് ആശ്വാസം പകരാൻ ആരുമില്ല. [QE]
2. [QS]അതിനാൽ മരിച്ചുമണ്ണടിഞ്ഞവർതന്നെയാണ് [QE][QS2]ജീവനുള്ളവരെക്കാൾ; [QE][QS]ഇപ്പോൾ ജീവിച്ചിരിക്കുന്നവരെക്കാൾ സന്തുഷ്ടർ [QE][QS2]എന്ന നിഗമനത്തിൽ ഞാൻ എത്തിച്ചേർന്നു. [QE]
3. [QS]എന്നാൽ ഈ രണ്ടുകൂട്ടരിലും ഭേദം [QE][QS2]നാളിതുവരെ ജനിക്കാത്തവരാണ്, [QE][QS]അവർ സൂര്യനുകീഴേ നടമാടുന്ന ദുഷ്ടത [QE][QS2]കാണാത്തവരാണ്. [QE]
4.
5. [PS]ഒരാൾക്ക് തന്റെ അയൽവാസിയോടുള്ള അസൂയയിൽനിന്നാണ് എല്ലാ കഠിനാധ്വാനവും എല്ലാ അഭിവൃദ്ധിയും പൊട്ടിപ്പുറപ്പെടുന്നതെന്നു ഞാൻ മനസ്സിലാക്കി. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ. [PE][QS]ഭോഷർ കൈയുംകെട്ടിയിരുന്ന് [QE][QS2]തങ്ങളുടെ നാശത്തിനു വഴിയൊരുക്കുന്നു.[* മൂ.ഭാ. സ്വന്തം മാംസം ഭക്ഷിക്കുന്നു ] [QE]
6. [QS]കാറ്റിനുപിന്നാലെ ഓടി [QE][QS2]ഇരുകൈകളും നേട്ടങ്ങളാൽ നിറയ്ക്കുന്നതിനെക്കാൾ [QE][QS2]പ്രശാന്തതയോടുകൂടിയ ഒരു കൈക്കുമ്പിൾ നേട്ടമാണ് അധികം നല്ലത്. [QE]
7.
8. [PS]സൂര്യനുകീഴേ അർഥശൂന്യമായ ചിലതു പിന്നെയും ഞാൻ കണ്ടു: [PE][QS]ഏകാകിയായ ഒരു പുരുഷൻ, [QE][QS2]അദ്ദേഹത്തിനു മകനോ സഹോദരനോ ആരുംതന്നെ ഉണ്ടായിരുന്നില്ല. [QE][QS]അദ്ദേഹത്തിന്റെ അധ്വാനത്തിന് അവസാനമില്ലായിരുന്നു. [QE][QS2]എന്നിട്ടും അദ്ദേഹത്തിന്റെ കണ്ണുകൾക്ക് തന്റെ സമ്പത്തുകണ്ടു തൃപ്തിവന്നതുമില്ല. [QE][QS]“ആർക്കുവേണ്ടിയാണ് ഞാൻ അധ്വാനിക്കുന്നത്,” അദ്ദേഹം ചോദിച്ചു, [QE][QS2]“എന്തിന് ഞാൻ എന്റെ സുഖാനുഭവം ത്യജിക്കുന്നു?” [QE][QS]ഇതും അർഥശൂന്യം— [QE][QS2]ദൗർഭാഗ്യകരമായ പ്രവൃത്തിതന്നെ! [QE][PBR]
9. [QS]ഒരാളെക്കാൾ ഇരുവർ നല്ലത്, [QE][QS2]കാരണം, അവർക്ക് അവരുടെ അധ്വാനത്തിന് നല്ല പ്രതിഫലം ലഭിക്കും: [QE]
10. [QS]അവരിലൊരാൾ വീണുപോയാൽ, [QE][QS2]ഒരാൾക്ക് മറ്റേയാളെ സഹായിക്കാൻ കഴിയും. [QE][QS]ഒരാൾ വീഴുമ്പോൾ എഴുന്നേൽപ്പിക്കാൻ ആരുമില്ലാത്ത [QE][QS2]മനുഷ്യന്റെ അവസ്ഥ കഷ്ടംതന്നെ. [QE]
11. [QS]അതുപോലെ, രണ്ടുപേർ ഒരുമിച്ചു കിടന്നാൽ അവർക്ക് കുളിർ മാറും. [QE][QS2]എന്നാൽ ഏകാകിയുടെ കുളിർമാറുന്നത് എങ്ങനെ? [QE]
12. [QS]ഒരാൾ ആക്രമിക്കപ്പെട്ടാൽ [QE][QS2]ഇരുവർക്കും ഒരുമിച്ചു പ്രതിരോധിക്കാം. [QE][QS]മുപ്പിരിച്ചരട് വേഗത്തിൽ പൊട്ടുകയില്ല. [QE]
13. {#1ഉന്നമനം അർഥശൂന്യം } [PS]മുന്നറിയിപ്പ് എങ്ങനെ സ്വീകരിക്കണം എന്നറിയാത്ത വൃദ്ധനും ഭോഷനും ആയ രാജാവിനെക്കാൾ, ദരിദ്രനും ബുദ്ധിമാനുമായ യുവാവ് ഏറെ ശ്രേഷ്ഠൻ.
14. ദരിദ്രഭവനത്തിൽ ജനിച്ചവനെങ്കിലും, അഥവാ, കാരാഗൃഹത്തിൽ ആയിരുന്നവനാണെങ്കിലും ഒടുവിൽ രാജസിംഹാസനത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു ഈ യുവാവ്.
15. സൂര്യനുകീഴേ ജീവിച്ചവരും സഞ്ചരിച്ചവരും രാജാവിന്റെ അനന്തരഗാമിയായ ഈ യുവാവിനെ പിൻതുടരുന്നതു ഞാൻ കണ്ടു.
16. അവനെ അനുഗമിക്കുന്നവരുടെ നിര അനന്തമായി നീളുന്നു. എന്നാൽ അടുത്ത തലമുറയിലുള്ളവർ അനന്തരഗാമിയായ അദ്ദേഹത്തിൽ സംതൃപ്തരായിരുന്നില്ല. ഇതും അർഥശൂന്യം, കാറ്റിനുപിന്നാലെയുള്ള ഓട്ടംതന്നെ. [PE]