1. {#1ജ്ഞാനം } [QS]സൽപ്പേർ സുഗന്ധതൈലത്തെക്കാൾ ഉത്തമം, [QE][QS2]മരണദിനത്തെക്കാൾ ജന്മദിനവും. [QE]
2. [QS]വിരുന്നുവീട്ടിൽ പോകുന്നതിനെക്കാൾ [QE][QS2]വിലാപഭവനത്തിൽ പോകുന്നതു നല്ലത്, [QE][QS]ഓരോ മനുഷ്യന്റെയും അവസാനം മരണമാണല്ലോ; [QE][QS2]ജീവിച്ചിരിക്കുന്നവരെല്ലാം ഇതു ഹൃദയത്തിൽ കരുതിക്കൊള്ളണം. [QE]
3. [QS]ചിരിയെക്കാൾ വ്യസനം നല്ലത്, [QE][QS2]കാരണം വാടിയമുഖം ഹൃദയത്തിനു നല്ലതാണ്. [QE]
4. [QS]ജ്ഞാനിയുടെ ഹൃദയം വിലാപവീട്ടിലും, [QE][QS2]ഭോഷരുടെ ഹൃദയം ഉല്ലാസവീട്ടിലും ആകുന്നു. [QE]
5. [QS]ഭോഷരുടെ പാട്ടു കേൾക്കുന്നതിനെക്കാൾ [QE][QS2]ജ്ഞാനിയുടെ ശകാരം ശ്രദ്ധിക്കുന്നത് നല്ലത്. [QE]
6. [QS]കലത്തിനു ചുവട്ടിലെ തീയിൽ മുള്ളുകൾ എരിഞ്ഞുപൊട്ടുന്നതെങ്ങനെയോ, [QE][QS2]അങ്ങനെയാകുന്നു ഭോഷരുടെ ചിരി. [QE][QS2]ഇതും അർഥശൂന്യം. [QE][PBR]
7. [QS]കവർച്ച ജ്ഞാനിയെ ഭോഷനാക്കുന്നു, [QE][QS2]കൈക്കൂലി ഹൃദയത്തെ മലിനമാക്കുന്നു. [QE][PBR]
8. [QS]ആരംഭത്തെക്കാൾ അവസാനം നല്ലത്, [QE][QS2]നിഗളത്തെക്കാൾ സഹനം നല്ലത്. [QE]
9. [QS]തിടുക്കത്തിൽ ദേഷ്യപ്പെടരുത്; [QE][QS2]ഭോഷരുടെ മടിയിലാണ് കോപം വസിക്കുന്നത്. [QE][PBR]
10. [QS]“പഴയകാലം ഇന്നത്തെക്കാൾ നല്ലതായിരുന്നതെന്തുകൊണ്ട്?” എന്നു പറയരുത്. [QE][QS2]അത്തരം ചോദ്യങ്ങൾ ബുദ്ധിപൂർവമല്ല. [QE][PBR]
11. [QS]ജ്ഞാനം ഒരു പൈതൃകസ്വത്തുപോലെതന്നെ നല്ലത്. [QE][QS2]ജീവിച്ചിരിക്കുന്നവർക്കെല്ലാം അതു ഗുണകരംതന്നെ. [QE]
12. [QS]ജ്ഞാനം ഒരു അഭയം; [QE][QS2]പണം ഒരു അഭയമായിരിക്കുന്നതുപോലെതന്നെ, [QE][QS]എന്നാൽ ജ്ഞാനം അതിന്റെ ഉടമയെ സംരക്ഷിക്കുന്നു [QE][QS2]ഇതാണ് ജ്ഞാനത്തിന്റെ സവിശേഷത. [QE]
13. [PS]ദൈവത്തിന്റെ പ്രവൃത്തിയെ ഓർക്കുക: [PE][QS]അവിടന്ന് വളച്ചതിനെ [QE][QS2]നേരേയാക്കാൻ ആർക്കു കഴിയും? [QE]
14. [QS]ശുഭകാലത്ത് ആനന്ദിക്കുക; [QE][QS2]അശുഭകാലം വരുമ്പോൾ ചിന്തിക്കുക: [QE][QS]ഒന്നിനെ സൃഷ്ടിച്ചതുപോലെ [QE][QS2]ദൈവം മറ്റൊന്നിനെയും സൃഷ്ടിച്ചു. [QE][QS]അതുകൊണ്ട് ഒരു മനുഷ്യനും തന്റെ ഭാവിയെക്കുറിച്ച് [QE][QS2]ഒന്നുംതന്നെ കണ്ടെത്താനാകുകയില്ല. [QE]
15. [PS]എന്റെ ഈ അർഥശൂന്യജീവിതത്തിൽ ഞാൻ ഇവ രണ്ടും കണ്ടു: [PE][QS]നീതിനിഷ്ഠർ തങ്ങളുടെ നീതിയിൽ നശിക്കുന്നു, [QE][QS2]ദുഷ്ടർ തങ്ങളുടെ ദുഷ്ടതയിൽ ദീർഘകാലം വസിക്കുന്നു. [QE]
16. [QS]അതിനീതിനിഷ്ഠരാകരുത്, [QE][QS2]അധികജ്ഞാനമുള്ളവരും ആകരുത്— [QE][QS2]എന്തിന് സ്വയം നശിക്കണം? [QE]
17. [QS]അതിദുഷ്ടരാകരുത്, [QE][QS2]ഭോഷരുമാകരുത്— [QE][QS2]നിന്റെ സമയമെത്തുന്നതിനുമുമ്പേ മരിക്കുന്നതെന്തിന്? [QE]
18. [QS]ഒന്നിനെ പിടിക്കുക, [QE][QS2]മറ്റൊന്നിനെ വിട്ടുകളയരുത്. [QE][QS2]ദൈവത്തെ ഭയപ്പെടുന്ന മനുഷ്യൻ എല്ലാ തീവ്രഭാവങ്ങളും ഒഴിവാക്കുന്നു. [QE][PBR]
19. [QS]ഒരു നഗരത്തിലെ പത്തു ഭരണകർത്താക്കളെക്കാൾ [QE][QS2]ജ്ഞാനം ജ്ഞാനിയെ അധികം ശക്തനാക്കുന്നു. [QE][PBR]
20. [QS]ശരിമാത്രം ചെയ്യുകയും ഒരിക്കലും പാപം ചെയ്യാതിരിക്കുകയും ചെയ്യുന്ന [QE][QS2]നീതിനിഷ്ഠരായ ആരുംതന്നെ ഭൂമിയിലില്ല. [QE][PBR]
21. [QS]മനുഷ്യർ പറയുന്ന സകലവാക്കുകൾക്കും ചെവികൊടുക്കരുത്, [QE][QS2]അല്ലെങ്കിൽ നിന്റെ സേവകർ നിന്നെ ശപിക്കുന്നതു നീ കേൾക്കും. [QE]
22. [QS]നീ തന്നെ അനേകപ്രാവശ്യം മറ്റുള്ളവരെ ശപിച്ചിട്ടുള്ളത് [QE][QS2]നിന്റെ ഹൃദയത്തിൽ അറിയുന്നല്ലോ. [QE]
23. [PS]ഇവയെല്ലാം ജ്ഞാനത്താൽ പരീക്ഷിച്ചിട്ടുള്ള ഞാൻ പറഞ്ഞു, [PE][QS]“ജ്ഞാനിയായിരിക്കാൻ ഞാൻ ഉറച്ചു”— [QE][QS2]എന്നാൽ ഇതെനിക്ക് അതീതമായിരുന്നു; [QE]
24. [QS]അതിവിദൂരവും അത്യഗാധവും ആയിരുന്നു— [QE][QS2]അതു കണ്ടെത്താൻ ആർക്കു കഴിയും? [QE]
25. [QS]അതുകൊണ്ട് ഞാൻ എന്റെ മനസ്സിനെ [QE][QS2]ജ്ഞാനം അറിയുന്നതിനും പരിശോധിക്കുന്നതിനും അന്വേഷിക്കുന്നതിനും [QE][QS]അതോടൊപ്പം ദുഷ്ടതയുടെ ഭോഷത്തവും [QE][QS2]മൂഢതയുടെ മതിഭ്രമവും മനസ്സിലാക്കുന്നതിനും തിരിച്ചുവിട്ടു. [QE][PBR]
26. [QS]മരണത്തെക്കാൾ കയ്പായി ഞാൻ കണ്ട ഒന്നുണ്ട്; [QE][QS2]കെണിയായിരിക്കുന്ന ഒരു സ്ത്രീയെത്തന്നെ, [QE][QS]അവളുടെ ഹൃദയം ഒരു കുരുക്കാണ്; [QE][QS2]കൈകൾ ചങ്ങലയുമാണ്. [QE][QS]ദൈവത്തെ പ്രസാദിപ്പിക്കുന്ന പുരുഷൻ അവളിൽനിന്ന് രക്ഷപ്പെടുന്നു, [QE][QS2]എന്നാൽ പാപിയെ അവൾ കെണിയിൽ വീഴ്ത്തും. [QE]
27. [PS]“നോക്കൂ, ഇവയൊക്കെയാണ് എന്റെ കണ്ടെത്തലുകൾ,” സഭാപ്രസംഗി പറയുന്നു: [QE][QS]ഞാൻ കണ്ടെത്തിയ വസ്തുതകൾ ഒന്നിനൊന്നോട് തുലനംചെയ്ത് വിലയിരുത്തി— [QE]
2. [QS2]“എന്റെ നിരീക്ഷണങ്ങൾ തുടർന്നുകൊണ്ടേയിരുന്നു, [QE][QS2]എന്നാൽ ഞാൻ അന്വേഷിച്ചത് എനിക്ക് കണ്ടെത്താൻ കഴിഞ്ഞതേയില്ല— [QE][QS]ആയിരംപേരിൽ നീതിനിഷ്ഠനായ ഒരേയൊരു പുരുഷനെയാണ് ഞാൻ കണ്ടെത്തിയത്, [QE][QS2]എന്നാൽ അത്രയുംപേരിൽ അങ്ങനെ ഒരു സ്ത്രീപോലും ഇല്ലായിരുന്നു. [QE]
29. [QS]ഈ ഒരു കാര്യംമാത്രം ഞാൻ കണ്ടെത്തി: [QE][QS2]ദൈവം മനുഷ്യരെ നീതിബോധമുള്ളവരായി സൃഷ്ടിച്ചു, [QE][QS2]എന്നാൽ മനുഷ്യർ അനേകം അധാർമികതന്ത്രങ്ങൾ തേടിപ്പോയി.” [QE][PBR]