1. {#2ഈജിപ്റ്റിനെക്കുറിച്ച് ഒരു വിലാപഗാനം } [PS]യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
2. “മനുഷ്യപുത്രാ, നീ പ്രവചിക്കുക, അവരോടു പറയുക: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘ഇങ്ങനെ വിലപിച്ചു പറയുക, [QE][QS2]“അയ്യോ കഷ്ടദിവസം!” [QE]
3. [QS]ആ ദിവസം അടുത്തിരിക്കുന്നു, [QE][QS2]യഹോവയുടെ ദിവസം അടുത്തിരിക്കുന്നു— [QE][QS]കാർമേഘംകൊണ്ടിരുണ്ട ദിവസം! [QE][QS2]രാഷ്ട്രങ്ങൾക്ക് ആപത്തിന്റെ ദിവസംതന്നെ. [QE]
4. [QS]ഈജിപ്റ്റിനെതിരേ ഒരു വാൾ വരും, [QE][QS2]കൂശ് അതിവേദനയിലാകും [QE][QS]ഈജിപ്റ്റിൽ നിഹതന്മാർ വീഴുമ്പോൾ, [QE][QS2]അവളുടെ സമ്പത്ത് അപഹരിക്കപ്പെടുകയും [QE][QS2]അവളുടെ അടിസ്ഥാനങ്ങൾ ഇടിച്ചുനിരത്തപ്പെടുകയും ചെയ്യും. [QE]
5. [MS] കൂശ്യരും പൂത്യരും ലൂദ്യരും എല്ലാ അറേബ്യരും കൂബ്യരും സഖ്യതയിലുൾപ്പെട്ട ജനവും ഈജിപ്റ്റിനോടൊപ്പം വാൾകൊണ്ടു വീഴും. [ME]
6. [PS]“ ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘ഈജിപ്റ്റിന്റെ സഹായികൾ വീഴും, [QE][QS2]അവളുടെ ശക്തിയുടെ അഭിമാനം തകർന്നടിയും. [QE][QS]മിഗ്ദോൽമുതൽ അസ്വാൻവരെ [QE][QS2]അവർ വാൾകൊണ്ടു വീഴുമെന്ന്, [QE][QS4]യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു. [QE]
7. [QS]ശൂന്യദേശങ്ങളുടെ മധ്യേ [QE][QS2]അവർ ശൂന്യമായിത്തീരും. [QE][QS]അവരുടെ നഗരങ്ങൾ [QE][QS2]ശൂന്യനഗരങ്ങളുടെ കൂട്ടത്തിലായിരിക്കും. [QE]
8. [QS]ഞാൻ ഈജിപ്റ്റിനു തീവെച്ച് [QE][QS2]അതിന്റെ സഹായികളെല്ലാം നാശമടയുമ്പോൾ [QE][QS2]ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും. [QE]
9. [PS]“ ‘ആ ദിവസം കൂശിനെ അതിന്റെ അലംഭാവത്തിൽനിന്നു ഭയപ്പെടുത്താൻ സന്ദേശവാഹകർ എന്റെ മുമ്പിൽനിന്ന് കപ്പലിൽ പുറപ്പെടും. ഈജിപ്റ്റിന്റെ നാശദിവസത്തിൽ അതിവേദന അവരെ ബാധിക്കും, അതു നിശ്ചയമായും വരും. [PE][PBR]
10. [PS]“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘ഞാൻ ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ കൈയാൽ [QE][QS2]ഈജിപ്റ്റിലെ കവർച്ചസംഘത്തെ ഇല്ലാതാക്കും. [QE]
11. [QS]അവൻ സർവദേശക്കാരിലുംവെച്ച് ഏറ്റവും ക്രൂരരായ അവന്റെ സൈന്യവുമായി [QE][QS2]ദേശത്തെ നശിപ്പിക്കാൻ വന്നുചേരും. [QE][QS]അവർ ഈജിപ്റ്റിനെതിരേ വാളൂരി [QE][QS2]ദേശത്തെ നിഹതന്മാരെക്കൊണ്ടു നിറയ്ക്കും. [QE]
12. [QS]ഞാൻ നൈൽനദിയിലെ വെള്ളം വറ്റിച്ച് [QE][QS2]ദുഷ്ടരാഷ്ട്രത്തിനു ദേശത്തെ വിറ്റുകളയും; [QE][QS]ദേശത്തെയും അതിലുള്ള സകലത്തെയും [QE][QS2]വിദേശികളുടെ കൈയാൽ ഞാൻ ശൂന്യമാക്കും. [QE][MS]യഹോവയായ ഞാൻ അരുളിച്ചെയ്തിരിക്കുന്നു. [ME][PBR]
13. [PS]“ ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘ഞാൻ വിഗ്രഹങ്ങളെ നശിപ്പിക്കും, [QE][QS2]നോഫിലെ വിഗ്രഹങ്ങളെ ഇല്ലാതാക്കും. [QE][QS]ഇനിയൊരിക്കലും ഈജിപ്റ്റിൽ ഒരു പ്രഭു ഉണ്ടാകുകയില്ല, [QE][QS2]ദേശത്തുമുഴുവനും ഞാൻ ഭീതിപരത്തും. [QE]
14. [QS]ഞാൻ പത്രോസിനെ[* അതായത്, തെക്കേ ഈജിപ്റ്റിനെ ] ശൂന്യമാക്കുകയും [QE][QS2]സോവാനു തീ വെക്കുകയും [QE][QS2]നോവിന്റെമേൽ ശിക്ഷാവിധി വരുത്തുകയും ചെയ്യും. [QE]
15. [QS]ഈജിപ്റ്റിന്റെ ശക്തികേന്ദ്രമായ സീനിന്മേൽ [QE][QS2]ഞാൻ എന്റെ ക്രോധം പകരും; [QE][QS2]നോവിലെ കവർച്ചസംഘത്തെ ഞാൻ സംഹരിക്കും. [QE]
16. [QS]ഈജിപ്റ്റിനു ഞാൻ തീവെക്കും; [QE][QS2]സീൻ അതിവേദനയിലാകും; [QE][QS]നോവ് പിളർന്നുപോകും; [QE][QS2]നോഫ് നിരന്തരം ദുരിതത്തിലാകും. [QE]
17. [QS]ആവെനിലെയും[† അതായത്, ഓനിലെ അഥവാ, ഹെലിയൊപ്പൊലീസിലെ ] പീ-ബേസെത്തിലെയും യുവാക്കൾ [QE][QS2]വാൾകൊണ്ടു വീഴും, [QE][QS2]ഈ പട്ടണങ്ങൾ പ്രവാസത്തിലേക്കു പോകേണ്ടിവരും. [QE]
18. [QS]ഞാൻ ഈജിപ്റ്റിന്റെ നുകം തകർക്കുമ്പോൾ [QE][QS2]തഹ്പനേസിൽ പകൽ ഇരുണ്ടുപോകും; [QE][QS2]അവിടെ അവളുടെ ശക്തിയുടെ പ്രതാപം നശിക്കും. [QE][QS]അവളെ ഒരു മേഘം മൂടും, [QE][QS2]അവളുടെ പുത്രിമാർ പ്രവാസത്തിലേക്കു പോകേണ്ടിവരും. [QE]
19. [QS]അങ്ങനെ ഞാൻ ഈജിപ്റ്റിന്മേൽ ശിക്ഷാവിധി അയയ്ക്കും, [QE][QS2]ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” [QE]
20. {#2ഫറവോന്റെ കൈകൾ തകർക്കപ്പെടുന്നു } [PS]പതിനൊന്നാംവർഷം ഒന്നാംമാസം ഏഴാംതീയതി യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
21. “മനുഷ്യപുത്രാ, ഞാൻ ഈജിപ്റ്റുരാജാവായ ഫറവോന്റെ ഭുജം ഒടിച്ചിരിക്കുന്നു; അതിനെ ഭേദമാക്കാൻ വെച്ചുകെട്ടുകയോ ഒരു വാൾ പിടിക്കാൻ തക്കവണ്ണം ശക്തിലഭിക്കേണ്ടതിന് ചികിത്സിക്കുകയോ ചെയ്യുകയില്ല.
22. അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഈജിപ്റ്റുരാജാവായ ഫറവോന് ഞാൻ എതിരായിരിക്കുന്നു. ഞാൻ അവന്റെ രണ്ടു ഭുജങ്ങളെയും—സൗഖ്യമുള്ള ഭുജത്തെയും ഒടിഞ്ഞതിനെയും തന്നെ—ഒടിച്ചുകളയും; അവന്റെ കൈയിലെ വാൾ ഞാൻ വീഴിച്ചുകളയും.
23. ഈജിപ്റ്റുകാരെ ഞാൻ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിച്ച് അവരെ രാജ്യങ്ങളിലൂടെ ഛിന്നിച്ചുകളയും.
24. ഞാൻ ബാബേൽരാജാവിന്റെ കരങ്ങളെ ബലപ്പെടുത്തി എന്റെ വാൾ അവന്റെ കൈയിൽ കൊടുക്കും; ഫറവോന്റെ ഭുജങ്ങളെ ഞാൻ ഒടിച്ചുകളയും; മാരകമായി മുറിവേറ്റ ഒരുത്തനെപ്പോലെ അവൻ അയാളുടെമുമ്പിൽ ഞരങ്ങും.
25. ഞാൻ ബാബേൽരാജാവിന്റെ ഭുജങ്ങളെ ശക്തിപ്പെടുത്തും; എന്നാൽ ഫറവോന്റെ ഭുജങ്ങൾ തളർന്നുവീഴും. ഞാൻ എന്റെ വാൾ ബാബേൽരാജാവിന്റെ കൈയിൽ കൊടുക്കുകയും അവൻ അതിനെ ഈജിപ്റ്റിന്റെ നേരേ നീട്ടുകയും ചെയ്യുമ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.
26. ഞാൻ ഈജിപ്റ്റുകാരെ രാഷ്ട്രങ്ങൾക്കിടയിൽ ചിതറിക്കുകയും രാജ്യങ്ങളിൽ ഛിന്നിച്ചുകളയും ചെയ്യും; അപ്പോൾ ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.” [PE]