സത്യവേദപുസ്തകം

തുറന്ന് സമകാലിക പതിപ്പ് (OCV)
യേഹേസ്കേൽ
1. {#1ദൈവാലയനിർമിതിക്കുള്ള സ്ഥലം പുനഃസ്ഥാപിക്കപ്പെടുന്നു } [PS]ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാംവർഷം, വർഷത്തിന്റെ ആരംഭമാസത്തിൽ പത്താംതീയതി, നഗരത്തിന്റെ പതനത്തിനുശേഷം പതിന്നാലാംവർഷത്തിൽ അതേതീയതിതന്നെ യഹോവയുടെ കൈ എന്റെമേൽവന്ന് എന്നെ അവിടേക്കു കൊണ്ടുപോയി.
2. ദൈവികദർശനങ്ങളിൽ അവിടന്ന് എന്നെ ഇസ്രായേൽദേശത്തേക്കു കൊണ്ടുപോയി വളരെ ഉയരമുള്ള ഒരു പർവതത്തിന്മേൽ നിർത്തി. അതിന്റെ തെക്കുവശത്ത് ഒരു പട്ടണംപോലെ തോന്നിക്കുന്ന കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു.
3. അവിടന്ന് എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ഞാൻ ഒരു പുരുഷനെ കണ്ടു, അദ്ദേഹത്തിന്റെ രൂപം വെങ്കലംപോലെ ആയിരുന്നു. അദ്ദേഹം പ്രവേശനകവാടത്തിന്റെ അരികിൽ നിന്നു, കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു.
4. ആ പുരുഷൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ചെയ്യുക. ഞാൻ നിന്നെ കാണിക്കാൻ പോകുന്നതെല്ലാം ശ്രദ്ധിക്കുക; അതിനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തെ അറിയിക്കയും ചെയ്യുക.” [PE]
5. {#2പുറത്തെ അങ്കണത്തിലേക്കുള്ള കിഴക്കേ കവാടം }
3. [PS]ദൈവാലയം സ്ഥിതിചെയ്യുന്ന പ്രദേശംമുഴുവനും ചുറ്റിയിരിക്കുന്ന ഒരു മതിൽ ഞാൻ കണ്ടു. ആ പുരുഷന്റെ കൈയിലുണ്ടായിരുന്ന അളവുദണ്ഡിന്റെ നീളം ആറുമുഴമായിരുന്നു.[* ഏക. 3.2 മീ.; 40–48 വരെയുള്ള അധ്യായങ്ങളിൽ ഒരുമുഴം എന്നത് 53 സെ.മീ. അഥവാ, 21 ഇഞ്ച്. ] അതിൽ ഓരോ മുഴത്തിനും ഒരു മുഴത്തെക്കാൾ നാലു വിരൽപ്പാടു കൂടുതലായിരുന്നു. അദ്ദേഹം മതിൽ അളന്നു. അതിന് ഒരുദണ്ഡു കനവും ഒരുദണ്ഡ് ഉയരവും ഉണ്ടായിരുന്നു. [PE][PS]അതിനുശേഷം അദ്ദേഹം കിഴക്കോട്ടുള്ള കവാടത്തിൽച്ചെന്നു. അദ്ദേഹം അതിന്റെ പടികൾ കയറി കവാടത്തിന്റെ പ്രവേശനദ്വാരം അളന്നു. അതിന്റെ ആഴം ഒരു ദണ്ഡായിരുന്നു.
7. അതിലെ കാവൽമാടങ്ങൾക്ക് ഒരുദണ്ഡു നീളവും ഒരുദണ്ഡു വീതിയും ഉണ്ടായിരുന്നു. കാവൽമാടങ്ങൾക്കിടയിൽ തള്ളിനിൽക്കുന്ന മതിലുകൾക്ക് അഞ്ചുമുഴം[† ഏക. 2.7 മീ. ] കനമുണ്ടായിരുന്നു. പൂമുഖത്തിന് തൊട്ടടുത്ത് ആലയത്തിന് അഭിമുഖമായിട്ടുള്ള പടിവാതിലിന്റെ ആഴം ഒരു ദണ്ഡ് ആയിരുന്നു. [PE]
8. [PS]അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിലെ പടിപ്പുര അളന്നു.
9. അത് എട്ടുമുഴവും[‡ ഏക. 4.2 മീ. ] അതിന്റെ കട്ടിളക്കാലുകൾ രണ്ടുമുഴവും [§ ഏക. 1 മീ. ] ആയിരുന്നു. പ്രവേശനകവാടത്തിലെ പടിപ്പുര ആലയത്തിന് അഭിമുഖമായിരുന്നു. [PE]
10. [PS]കിഴക്കേ കവാടത്തിന്റെ കാവൽമാടങ്ങൾ ഒരുവശത്തു മൂന്നും മറുവശത്തു മൂന്നും ആയിരുന്നു. ആ മൂന്നിൽ ഓരോന്നിനും ഒരേ അളവായിരുന്നു. ഓരോ വശത്തും തള്ളിനിൽക്കുന്ന മതിലിനും ഒരേ അളവുതന്നെ.
11. അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിന്റെ വീതി അളന്നു. അതു പത്തുമുഴവും അതിന്റെ നീളം പതിമ്മൂന്നുമുഴവും[* വീതി 5.3 മീ, നീളം 6.9 മീ. ] ആയിരുന്നു.
12. ഓരോ കാവൽമാടത്തിന്റെയും മുമ്പിൽ ഒരുമുഴം ഉയരമുള്ള ഒരു ഭിത്തി ഉണ്ടായിരുന്നു. കാവൽമാടങ്ങൾ ആറുമുഴം സമചതുരമായിരുന്നു.
13. അദ്ദേഹം ഒരു കാവൽമാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു. അതു വാതിൽമുതൽ വാതിൽവരെ ഇരുപത്തിയഞ്ചുമുഴം[† ഏക. 13 മീ. ] ആയിരുന്നു.
14. അദ്ദേഹം തള്ളിനിൽക്കുന്ന ഭിത്തിയുടെ അകവശംമുഴുവനും അളന്നു. അത് അറുപതുമുഴം[‡ ഏക. 32 മീ. ] ആയിരുന്നു. ആലയാങ്കണത്തിലേക്കു തുറന്നിരിക്കുന്ന പടിപ്പുരവരെയുള്ള അളവായിരുന്നു ഇത്.
15. പ്രവേശനകവാടംമുതൽ അതിന്റെ പടിപ്പുരയുടെ അങ്ങേയറ്റംവരെയുള്ള ദൂരം അൻപതുമുഴം[§ ഏക. 27 മീ. ] ആയിരുന്നു.
16. കാവൽമാടത്തിനും കവാടത്തിനുള്ളിൽ തള്ളിനിൽക്കുന്ന ഭിത്തികൾക്കും ചുറ്റിലുമായി അഴിയുള്ള വീതികുറഞ്ഞ ജാലകങ്ങൾ ഉണ്ടായിരുന്നു; പടിപ്പുരയ്ക്ക് ഉണ്ടായിരുന്നതുപോലെതന്നെ. ഈ ജാലകങ്ങൾ എല്ലാംതന്നെ അകത്തേക്കു തുറക്കുന്നവ ആയിരുന്നു. പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തിയുടെ പ്രതലങ്ങളിൽ ഈന്തപ്പനകൾ കൊത്തി അലങ്കരിച്ചിരുന്നു. [PE]
17. {#2പുറത്തെ അങ്കണം } [PS]അനന്തരം അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ദൈവാലയാങ്കണത്തിനു ചുറ്റും മുറികളും ഓരോ കൽത്തളവും പണിയപ്പെട്ടിരുന്നു. കൽത്തളങ്ങളിൽ മുപ്പതു മുറികൾ ഉണ്ടായിരുന്നു.
18. കൽത്തളം പ്രവേശനകവാടങ്ങളോടു ചേർന്നിരുന്നു; അതിന്റെ നീളവും വീതിയും തുല്യം. ഇത് താഴത്തെ കൽത്തളം.
19. പിന്നെ അദ്ദേഹം താഴത്തെ കവാടത്തിന്റെ മുൻഭാഗംമുതൽ അങ്കണത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള നീളം അളന്നു; അതു കിഴക്കോട്ടും വടക്കോട്ടും നൂറുമുഴം[* ഏക. 53 മീ. ] വീതമായിരുന്നു. [PE]
20. {#2വടക്കേ കവാടം } [PS]പിന്നെ അദ്ദേഹം പുറത്തെ അങ്കണത്തെ അഭിമുഖീകരിക്കുന്ന വടക്കേകവാടത്തിന്റെ നീളവും വീതിയും അളന്നു.
21. അതിന്റെ കാവൽമാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു. ഇവയ്ക്കു പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തികൾക്കും പൂമുഖത്തിനും ഉള്ള അളവ് ഒന്നാമത്തെ കവാടത്തിന്റേതുതന്നെ ആയിരുന്നു. അതിന്റെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു.
22. അതിന്റെ ജാലകങ്ങൾ, പൂമുഖം, ഈന്തപ്പനകൾകൊണ്ടുള്ള അലങ്കാരം എന്നിവയ്ക്ക് കിഴക്കോട്ട് അഭിമുഖമായുള്ള കവാടത്തിന്റെ അതേ അളവായിരുന്നു. അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു.
23. അകത്തെ അങ്കണത്തിന്, കിഴക്കുഭാഗത്ത് ഉണ്ടായിരുന്നതുപോലെതന്നെ വടക്കേ കവാടത്തിന് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. ഒരു കവാടംമുതൽ എതിർദിശയിലെ കവാടംവരെയുള്ള അകലം അളന്നു; അത് നൂറുമുഴം ആയിരുന്നു. [PE]
24. {#2തെക്കേ കവാടം } [PS]അതിനുശേഷം അദ്ദേഹം എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി, അവിടെയുള്ള തെക്കേ കവാടം ഞാൻ കണ്ടു. തെക്കേ ഗോപുരത്തിന്റെ കട്ടിളക്കാലുകളും പൂമുഖവും അദ്ദേഹം അളന്നു. അവയുടെ അളവ് മറ്റുള്ള കവാടങ്ങളുടേതുതന്നെ.
25. ആ ജാലകങ്ങൾപോലെ ഇതിനും പൂമുഖത്തിനുചുറ്റും മറ്റു ദിക്കുകളിലേതുപോലെയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു. അവയുടെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു;
26. അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു. അതിന് തള്ളിനിൽക്കുന്ന ഭിത്തികളുടെ മുഖത്ത് ഇരുവശത്തും ഈന്തപ്പനകളുടെ അലങ്കാരം ഉണ്ടായിരുന്നു.
27. അകത്തെ അങ്കണത്തിന് തെക്കോട്ട് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. തെക്കോട്ട് ഒരു കവാടംമുതൽ മറ്റേ കവാടംവരെ അദ്ദേഹം അളന്നു; അതു നൂറുമുഴം ആയിരുന്നു. [PE]
28. {#2അകത്തെ അങ്കണത്തിന്റെ കവാടങ്ങൾ } [PS]പിന്നീട് അദ്ദേഹം തെക്കേ കവാടത്തിൽക്കൂടി എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം തെക്കേ കവാടം അളന്നു. അതിനും മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു.
29. അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
30. കവാടങ്ങളുടെ പൂമുഖങ്ങൾ ചുറ്റും ഇരുപത്തിയഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവ ആയിരുന്നു.
31. അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്റെ കട്ടിളക്കാലുകൾ ഈന്തപ്പനകളാൽ അലങ്കരിക്കപ്പെട്ടിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. [PE]
32. [PS]പിന്നീട് അദ്ദേഹം എന്നെ കിഴക്കുവശത്ത് അകത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം ആ കവാടം അളന്നു. അതിന് മറ്റുള്ളവയുടെ അളവുകൾ ആയിരുന്നു.
33. അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
34. അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. [PE]
35. [PS]പിന്നീട് അദ്ദേഹം എന്നെ വടക്കേ കവാടത്തിലേക്കു കൊണ്ടുവന്ന് അത് അളന്നു. അതിന് മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു.
36. അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖങ്ങളും അപ്രകാരംതന്നെ അളവുള്ളവയായിരുന്നു. അതിനുചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു.
37. അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. [PE]
38. {#2യാഗം ഒരുക്കുന്നതിനുള്ള അറകൾ } [PS]അകത്തെ കവാടത്തിൽ ഓരോന്നിലും പൂമുഖത്തിനടുത്ത് വാതിലോടുകൂടിയ ഒരു അറ ഉണ്ടായിരുന്നു. ഹോമയാഗത്തിനുള്ള മാംസം അവിടെയാണ് കഴുകിയിരുന്നത്.
39. കവാടത്തിന്റെ പൂമുഖത്ത് ഇരുവശങ്ങളിലുമായി ഈരണ്ടു മേശകൾ ഉണ്ടായിരുന്നു. അതിന്മേൽവെച്ചാണ് ഹോമയാഗവും പാപശുദ്ധീകരണയാഗവും അകൃത്യയാഗവും അറത്തിരുന്നത്.
40. കവാടത്തിന്റെ പൂമുഖത്തിന്റെ പുറത്തെ മതിലിന്റെ സമീപത്തായി വടക്കേകവാടത്തിന്റെ പ്രവേശനത്തിലുള്ള പടികളുടെ അടുത്തായിത്തന്നെ രണ്ടു മേശയും പടികളുടെ മറുവശത്തായി വേറെ രണ്ടു മേശയും ഉണ്ടായിരുന്നു.
41. ഇങ്ങനെ കവാടത്തിന്റെ ഒരുവശത്തു നാലും മറുവശത്തു നാലുമായി എട്ടു മേശ ഉണ്ടായിരുന്നു. അവയുടെമേൽ യാഗങ്ങൾക്കുള്ളവ അറത്തിരുന്നു.
42. ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു നിർമിച്ചിരുന്നു. ഓരോന്നിനും ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരുമുഴം ഉയരവും ഉണ്ടായിരുന്നു.[† വീതി 80 സെ.മീ., നീളം 53 സെ.മീ. ] ഹോമയാഗത്തിനും മറ്റു യാഗങ്ങൾക്കുമുള്ളവ അറക്കുന്നതിനുള്ള ആയുധങ്ങൾ അവയുടെമേൽ വെച്ചിരുന്നു.
43. അകത്ത് മതിലുകളിൽ ചുറ്റിലും നാലുവിരൽ[‡ ഏക. 9 സെ.മീ. ] നീളമുള്ള ഇരട്ടക്കൊളുത്തുകൾ തറച്ചിരുന്നു. ആ മേശകൾ യാഗത്തിനുള്ള മാംസം വെക്കുന്നതിനുവേണ്ടിയുള്ളവ ആയിരുന്നു. [PE]
44. {#2പുരോഹിതന്മാർക്കുള്ള മുറികൾ } [PS]അകത്തെ കവാടത്തിനു പുറത്ത് അകത്തെ അങ്കണത്തിൽത്തന്നെ ഗായകർക്കുള്ള രണ്ടു മുറികൾ ഉണ്ടായിരുന്നു. ഒന്ന് വടക്കേകവാടത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതും മറ്റേത് തെക്കേ[§ മൂ.ഭാ. കിഴക്കേ ] കവാടത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതും ആയിരുന്നു.
45. അദ്ദേഹം എന്നോടു പറഞ്ഞു: “തെക്കോട്ടു ദർശനമുള്ള മുറി ആലയത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കും
46. വടക്കോട്ടു ദർശനമുള്ള മുറി യാഗപീഠത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കുംവേണ്ടിയുള്ളതാണ്. യഹോവയുടെ സന്നിധിയോട് അടുത്തുചെന്ന് അവിടത്തെ മുമ്പാകെ ശുശ്രൂഷചെയ്യാൻ യോഗ്യതയുള്ള ലേവ്യർ, സാദോക്കിന്റെ പുത്രന്മാരായ ഇവർമാത്രമായിരുന്നു.” [PE]
47.
48. [PS]പിന്നെ അദ്ദേഹം അങ്കണം അളന്നു: അത് നൂറുമുഴം നീളവും നൂറുമുഴം വീതിയുമുള്ള സമചതുരമായിരുന്നു. യാഗപീഠമോ, ആലയത്തിന്റെ മുൻവശത്തായിരുന്നു. [PE]{#1പുതിയ ദൈവാലയം } [PS]പിന്നെ അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പൂമുഖത്തു കൊണ്ടുവന്നു; പൂമുഖത്തിന്റെ കട്ടിളക്കാലുകൾ അദ്ദേഹം അളന്നു. അവയ്ക്ക് ഇരുവശത്തും അഞ്ചുമുഴംവീതം വീതി ഉണ്ടായിരുന്നു. അതിന്റെ പ്രവേശനകവാടത്തിന്റെ വീതി പതിനാലുമുഴവും[* ഏക. 7.4 മീ. ] തള്ളിനിൽക്കുന്ന മതിലുകൾക്ക് മൂന്നുമുഴംവീതവും [† ഏക. 1.6 മീ. ] ഇരുവശങ്ങളിലും ഉണ്ടായിരുന്നു.
49. പൂമുഖത്തിന്റെ വീതി ഇരുപതു മുഴവും[‡ ഏക. 11 മീ. ] മുൻവശംമുതൽ പുറകുവശംവരെ പന്ത്രണ്ടു [§ മൂ.ഭാ. പതിനൊന്നു ] [* ഏക. 6.4 മീ. ] മുഴവും ആയിരുന്നു. അതിലേക്കു കയറുന്നതിനു പടികളുടെ [† ചി.കൈ.പ്ര. പത്തു പടികൾ ] ഒരുനിര ഉണ്ടായിരുന്നു. കട്ടിളക്കാലിന്റെ ഇരുവശത്തും തൂണുകൾ ഉണ്ടായിരുന്നു. [PE]
മൊത്തമായ 48 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 40 / 48
ദൈവാലയനിർമിതിക്കുള്ള സ്ഥലം പുനഃസ്ഥാപിക്കപ്പെടുന്നു 1 ഞങ്ങളുടെ പ്രവാസത്തിന്റെ ഇരുപത്തിയഞ്ചാംവർഷം, വർഷത്തിന്റെ ആരംഭമാസത്തിൽ പത്താംതീയതി, നഗരത്തിന്റെ പതനത്തിനുശേഷം പതിന്നാലാംവർഷത്തിൽ അതേതീയതിതന്നെ യഹോവയുടെ കൈ എന്റെമേൽവന്ന് എന്നെ അവിടേക്കു കൊണ്ടുപോയി. 2 ദൈവികദർശനങ്ങളിൽ അവിടന്ന് എന്നെ ഇസ്രായേൽദേശത്തേക്കു കൊണ്ടുപോയി വളരെ ഉയരമുള്ള ഒരു പർവതത്തിന്മേൽ നിർത്തി. അതിന്റെ തെക്കുവശത്ത് ഒരു പട്ടണംപോലെ തോന്നിക്കുന്ന കുറെ കെട്ടിടങ്ങൾ ഉണ്ടായിരുന്നു. 3 അവിടന്ന് എന്നെ ആ സ്ഥലത്തേക്കു കൊണ്ടുപോയി. അവിടെ ഞാൻ ഒരു പുരുഷനെ കണ്ടു, അദ്ദേഹത്തിന്റെ രൂപം വെങ്കലംപോലെ ആയിരുന്നു. അദ്ദേഹം പ്രവേശനകവാടത്തിന്റെ അരികിൽ നിന്നു, കൈയിൽ ഒരു ചണച്ചരടും അളവുദണ്ഡും ഉണ്ടായിരുന്നു. 4 ആ പുരുഷൻ എന്നോടു പറഞ്ഞു: “മനുഷ്യപുത്രാ, നിന്റെ കണ്ണുകൊണ്ടു കാണുകയും ചെവികൊണ്ടു കേൾക്കുകയും ചെയ്യുക. ഞാൻ നിന്നെ കാണിക്കാൻ പോകുന്നതെല്ലാം ശ്രദ്ധിക്കുക; അതിനായിട്ടാകുന്നു നിന്നെ ഇവിടെ കൊണ്ടുവന്നത്. നീ കാണുന്നതെല്ലാം ഇസ്രായേൽജനത്തെ അറിയിക്കയും ചെയ്യുക.” പുറത്തെ അങ്കണത്തിലേക്കുള്ള കിഴക്കേ കവാടം 5 3 ദൈവാലയം സ്ഥിതിചെയ്യുന്ന പ്രദേശംമുഴുവനും ചുറ്റിയിരിക്കുന്ന ഒരു മതിൽ ഞാൻ കണ്ടു. ആ പുരുഷന്റെ കൈയിലുണ്ടായിരുന്ന അളവുദണ്ഡിന്റെ നീളം ആറുമുഴമായിരുന്നു.* ഏക. 3.2 മീ.; 40–48 വരെയുള്ള അധ്യായങ്ങളിൽ ഒരുമുഴം എന്നത് 53 സെ.മീ. അഥവാ, 21 ഇഞ്ച്. അതിൽ ഓരോ മുഴത്തിനും ഒരു മുഴത്തെക്കാൾ നാലു വിരൽപ്പാടു കൂടുതലായിരുന്നു. അദ്ദേഹം മതിൽ അളന്നു. അതിന് ഒരുദണ്ഡു കനവും ഒരുദണ്ഡ് ഉയരവും ഉണ്ടായിരുന്നു. അതിനുശേഷം അദ്ദേഹം കിഴക്കോട്ടുള്ള കവാടത്തിൽച്ചെന്നു. അദ്ദേഹം അതിന്റെ പടികൾ കയറി കവാടത്തിന്റെ പ്രവേശനദ്വാരം അളന്നു. അതിന്റെ ആഴം ഒരു ദണ്ഡായിരുന്നു. 7 അതിലെ കാവൽമാടങ്ങൾക്ക് ഒരുദണ്ഡു നീളവും ഒരുദണ്ഡു വീതിയും ഉണ്ടായിരുന്നു. കാവൽമാടങ്ങൾക്കിടയിൽ തള്ളിനിൽക്കുന്ന മതിലുകൾക്ക് അഞ്ചുമുഴം ഏക. 2.7 മീ. കനമുണ്ടായിരുന്നു. പൂമുഖത്തിന് തൊട്ടടുത്ത് ആലയത്തിന് അഭിമുഖമായിട്ടുള്ള പടിവാതിലിന്റെ ആഴം ഒരു ദണ്ഡ് ആയിരുന്നു. 8 അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിലെ പടിപ്പുര അളന്നു. 9 അത് എട്ടുമുഴവും ഏക. 4.2 മീ. അതിന്റെ കട്ടിളക്കാലുകൾ രണ്ടുമുഴവും § ഏക. 1 മീ. ആയിരുന്നു. പ്രവേശനകവാടത്തിലെ പടിപ്പുര ആലയത്തിന് അഭിമുഖമായിരുന്നു. 10 കിഴക്കേ കവാടത്തിന്റെ കാവൽമാടങ്ങൾ ഒരുവശത്തു മൂന്നും മറുവശത്തു മൂന്നും ആയിരുന്നു. ആ മൂന്നിൽ ഓരോന്നിനും ഒരേ അളവായിരുന്നു. ഓരോ വശത്തും തള്ളിനിൽക്കുന്ന മതിലിനും ഒരേ അളവുതന്നെ. 11 അതിനുശേഷം അദ്ദേഹം പ്രവേശനകവാടത്തിന്റെ വീതി അളന്നു. അതു പത്തുമുഴവും അതിന്റെ നീളം പതിമ്മൂന്നുമുഴവും* വീതി 5.3 മീ, നീളം 6.9 മീ. ആയിരുന്നു. 12 ഓരോ കാവൽമാടത്തിന്റെയും മുമ്പിൽ ഒരുമുഴം ഉയരമുള്ള ഒരു ഭിത്തി ഉണ്ടായിരുന്നു. കാവൽമാടങ്ങൾ ആറുമുഴം സമചതുരമായിരുന്നു. 13 അദ്ദേഹം ഒരു കാവൽമാടത്തിന്റെ മേല്പുരമുതൽ മറ്റേതിന്റെ മേല്പുരവരെ അളന്നു. അതു വാതിൽമുതൽ വാതിൽവരെ ഇരുപത്തിയഞ്ചുമുഴം ഏക. 13 മീ. ആയിരുന്നു. 14 അദ്ദേഹം തള്ളിനിൽക്കുന്ന ഭിത്തിയുടെ അകവശംമുഴുവനും അളന്നു. അത് അറുപതുമുഴം ഏക. 32 മീ. ആയിരുന്നു. ആലയാങ്കണത്തിലേക്കു തുറന്നിരിക്കുന്ന പടിപ്പുരവരെയുള്ള അളവായിരുന്നു ഇത്. 15 പ്രവേശനകവാടംമുതൽ അതിന്റെ പടിപ്പുരയുടെ അങ്ങേയറ്റംവരെയുള്ള ദൂരം അൻപതുമുഴം§ ഏക. 27 മീ. ആയിരുന്നു. 16 കാവൽമാടത്തിനും കവാടത്തിനുള്ളിൽ തള്ളിനിൽക്കുന്ന ഭിത്തികൾക്കും ചുറ്റിലുമായി അഴിയുള്ള വീതികുറഞ്ഞ ജാലകങ്ങൾ ഉണ്ടായിരുന്നു; പടിപ്പുരയ്ക്ക് ഉണ്ടായിരുന്നതുപോലെതന്നെ. ഈ ജാലകങ്ങൾ എല്ലാംതന്നെ അകത്തേക്കു തുറക്കുന്നവ ആയിരുന്നു. പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തിയുടെ പ്രതലങ്ങളിൽ ഈന്തപ്പനകൾ കൊത്തി അലങ്കരിച്ചിരുന്നു. പുറത്തെ അങ്കണം 17 അനന്തരം അദ്ദേഹം എന്നെ പുറത്തെ അങ്കണത്തിലേക്കു കൊണ്ടുവന്നു. അവിടെ ദൈവാലയാങ്കണത്തിനു ചുറ്റും മുറികളും ഓരോ കൽത്തളവും പണിയപ്പെട്ടിരുന്നു. കൽത്തളങ്ങളിൽ മുപ്പതു മുറികൾ ഉണ്ടായിരുന്നു. 18 കൽത്തളം പ്രവേശനകവാടങ്ങളോടു ചേർന്നിരുന്നു; അതിന്റെ നീളവും വീതിയും തുല്യം. ഇത് താഴത്തെ കൽത്തളം. 19 പിന്നെ അദ്ദേഹം താഴത്തെ കവാടത്തിന്റെ മുൻഭാഗംമുതൽ അങ്കണത്തിന്റെ പുറത്തെ മുൻഭാഗംവരെയുള്ള നീളം അളന്നു; അതു കിഴക്കോട്ടും വടക്കോട്ടും നൂറുമുഴം* ഏക. 53 മീ. വീതമായിരുന്നു. വടക്കേ കവാടം 20 പിന്നെ അദ്ദേഹം പുറത്തെ അങ്കണത്തെ അഭിമുഖീകരിക്കുന്ന വടക്കേകവാടത്തിന്റെ നീളവും വീതിയും അളന്നു. 21 അതിന്റെ കാവൽമാടങ്ങൾ ഇപ്പുറത്തു മൂന്നും അപ്പുറത്തു മൂന്നും ആയിരുന്നു. ഇവയ്ക്കു പുറത്തേക്കു തള്ളിനിൽക്കുന്ന ഭിത്തികൾക്കും പൂമുഖത്തിനും ഉള്ള അളവ് ഒന്നാമത്തെ കവാടത്തിന്റേതുതന്നെ ആയിരുന്നു. അതിന്റെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു. 22 അതിന്റെ ജാലകങ്ങൾ, പൂമുഖം, ഈന്തപ്പനകൾകൊണ്ടുള്ള അലങ്കാരം എന്നിവയ്ക്ക് കിഴക്കോട്ട് അഭിമുഖമായുള്ള കവാടത്തിന്റെ അതേ അളവായിരുന്നു. അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു. 23 അകത്തെ അങ്കണത്തിന്, കിഴക്കുഭാഗത്ത് ഉണ്ടായിരുന്നതുപോലെതന്നെ വടക്കേ കവാടത്തിന് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. ഒരു കവാടംമുതൽ എതിർദിശയിലെ കവാടംവരെയുള്ള അകലം അളന്നു; അത് നൂറുമുഴം ആയിരുന്നു. തെക്കേ കവാടം 24 അതിനുശേഷം അദ്ദേഹം എന്നെ തെക്കുവശത്തേക്കു കൊണ്ടുപോയി, അവിടെയുള്ള തെക്കേ കവാടം ഞാൻ കണ്ടു. തെക്കേ ഗോപുരത്തിന്റെ കട്ടിളക്കാലുകളും പൂമുഖവും അദ്ദേഹം അളന്നു. അവയുടെ അളവ് മറ്റുള്ള കവാടങ്ങളുടേതുതന്നെ. 25 ആ ജാലകങ്ങൾപോലെ ഇതിനും പൂമുഖത്തിനുചുറ്റും മറ്റു ദിക്കുകളിലേതുപോലെയുള്ള ജാലകങ്ങൾ ഉണ്ടായിരുന്നു. അവയുടെ നീളം അൻപതു മുഴവും വീതി ഇരുപത്തിയഞ്ചു മുഴവും ആയിരുന്നു; 26 അതിലേക്കു കയറുന്നതിന് ഏഴു പടികൾ ഉണ്ടായിരുന്നു. പൂമുഖം അതിന് അഭിമുഖമായിരുന്നു. അതിന് തള്ളിനിൽക്കുന്ന ഭിത്തികളുടെ മുഖത്ത് ഇരുവശത്തും ഈന്തപ്പനകളുടെ അലങ്കാരം ഉണ്ടായിരുന്നു. 27 അകത്തെ അങ്കണത്തിന് തെക്കോട്ട് അഭിമുഖമായി ഒരു കവാടം ഉണ്ടായിരുന്നു. തെക്കോട്ട് ഒരു കവാടംമുതൽ മറ്റേ കവാടംവരെ അദ്ദേഹം അളന്നു; അതു നൂറുമുഴം ആയിരുന്നു. അകത്തെ അങ്കണത്തിന്റെ കവാടങ്ങൾ 28 പിന്നീട് അദ്ദേഹം തെക്കേ കവാടത്തിൽക്കൂടി എന്നെ അകത്തെ അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം തെക്കേ കവാടം അളന്നു. അതിനും മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു. 29 അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു. 30 കവാടങ്ങളുടെ പൂമുഖങ്ങൾ ചുറ്റും ഇരുപത്തിയഞ്ചുമുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളവ ആയിരുന്നു. 31 അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു. അതിന്റെ കട്ടിളക്കാലുകൾ ഈന്തപ്പനകളാൽ അലങ്കരിക്കപ്പെട്ടിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. 32 പിന്നീട് അദ്ദേഹം എന്നെ കിഴക്കുവശത്ത് അകത്തുള്ള അങ്കണത്തിലേക്കു കൊണ്ടുപോയി. അദ്ദേഹം ആ കവാടം അളന്നു. അതിന് മറ്റുള്ളവയുടെ അളവുകൾ ആയിരുന്നു. 33 അതിന്റെ കാവൽമാടങ്ങൾക്കും ഇടത്തൂണുകൾക്കും പൂമുഖത്തിനും മറ്റുള്ളവയുടെ അതേ അളവുതന്നെ ആയിരുന്നു. ആ കവാടത്തിനും അതിന്റെ പൂമുഖത്തിനും ചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു. അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു. 34 അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. 35 പിന്നീട് അദ്ദേഹം എന്നെ വടക്കേ കവാടത്തിലേക്കു കൊണ്ടുവന്ന് അത് അളന്നു. അതിന് മറ്റുള്ളവയുടെ അതേ അളവുകൾ ആയിരുന്നു. 36 അതിന്റെ കാവൽമാടങ്ങളും ഇടത്തൂണുകളും പൂമുഖങ്ങളും അപ്രകാരംതന്നെ അളവുള്ളവയായിരുന്നു. അതിനുചുറ്റും ജാലകങ്ങൾ ഉണ്ടായിരുന്നു; അതിന് അൻപതുമുഴം നീളവും ഇരുപത്തിയഞ്ചുമുഴം വീതിയും ഉണ്ടായിരുന്നു. 37 അതിന്റെ പൂമുഖം പുറത്തെ അങ്കണത്തിന് അഭിമുഖമായിരുന്നു; ഈന്തപ്പനകൾ അതിന്റെ കട്ടിളക്കാലുകൾ ഇരുവശവും അലങ്കരിച്ചിരുന്നു. അതിലേക്കു കയറുന്നതിന് എട്ടു പടികൾ ഉണ്ടായിരുന്നു. യാഗം ഒരുക്കുന്നതിനുള്ള അറകൾ 38 അകത്തെ കവാടത്തിൽ ഓരോന്നിലും പൂമുഖത്തിനടുത്ത് വാതിലോടുകൂടിയ ഒരു അറ ഉണ്ടായിരുന്നു. ഹോമയാഗത്തിനുള്ള മാംസം അവിടെയാണ് കഴുകിയിരുന്നത്. 39 കവാടത്തിന്റെ പൂമുഖത്ത് ഇരുവശങ്ങളിലുമായി ഈരണ്ടു മേശകൾ ഉണ്ടായിരുന്നു. അതിന്മേൽവെച്ചാണ് ഹോമയാഗവും പാപശുദ്ധീകരണയാഗവും അകൃത്യയാഗവും അറത്തിരുന്നത്. 40 കവാടത്തിന്റെ പൂമുഖത്തിന്റെ പുറത്തെ മതിലിന്റെ സമീപത്തായി വടക്കേകവാടത്തിന്റെ പ്രവേശനത്തിലുള്ള പടികളുടെ അടുത്തായിത്തന്നെ രണ്ടു മേശയും പടികളുടെ മറുവശത്തായി വേറെ രണ്ടു മേശയും ഉണ്ടായിരുന്നു. 41 ഇങ്ങനെ കവാടത്തിന്റെ ഒരുവശത്തു നാലും മറുവശത്തു നാലുമായി എട്ടു മേശ ഉണ്ടായിരുന്നു. അവയുടെമേൽ യാഗങ്ങൾക്കുള്ളവ അറത്തിരുന്നു. 42 ഹോമയാഗത്തിനുള്ള നാലു മേശയും ചെത്തിയ കല്ലുകൊണ്ടു നിർമിച്ചിരുന്നു. ഓരോന്നിനും ഒന്നരമുഴം നീളവും ഒന്നരമുഴം വീതിയും ഒരുമുഴം ഉയരവും ഉണ്ടായിരുന്നു. വീതി 80 സെ.മീ., നീളം 53 സെ.മീ. ഹോമയാഗത്തിനും മറ്റു യാഗങ്ങൾക്കുമുള്ളവ അറക്കുന്നതിനുള്ള ആയുധങ്ങൾ അവയുടെമേൽ വെച്ചിരുന്നു. 43 അകത്ത് മതിലുകളിൽ ചുറ്റിലും നാലുവിരൽ ഏക. 9 സെ.മീ. നീളമുള്ള ഇരട്ടക്കൊളുത്തുകൾ തറച്ചിരുന്നു. ആ മേശകൾ യാഗത്തിനുള്ള മാംസം വെക്കുന്നതിനുവേണ്ടിയുള്ളവ ആയിരുന്നു. പുരോഹിതന്മാർക്കുള്ള മുറികൾ 44 അകത്തെ കവാടത്തിനു പുറത്ത് അകത്തെ അങ്കണത്തിൽത്തന്നെ ഗായകർക്കുള്ള രണ്ടു മുറികൾ ഉണ്ടായിരുന്നു. ഒന്ന് വടക്കേകവാടത്തിന്റെ പാർശ്വത്തിൽ തെക്കോട്ടു ദർശനമുള്ളതും മറ്റേത് തെക്കേ§ മൂ.ഭാ. കിഴക്കേ കവാടത്തിന്റെ പാർശ്വത്തിൽ വടക്കോട്ടു ദർശനമുള്ളതും ആയിരുന്നു. 45 അദ്ദേഹം എന്നോടു പറഞ്ഞു: “തെക്കോട്ടു ദർശനമുള്ള മുറി ആലയത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കും 46 വടക്കോട്ടു ദർശനമുള്ള മുറി യാഗപീഠത്തിന്റെ ചുമതലയുള്ള പുരോഹിതന്മാർക്കുംവേണ്ടിയുള്ളതാണ്. യഹോവയുടെ സന്നിധിയോട് അടുത്തുചെന്ന് അവിടത്തെ മുമ്പാകെ ശുശ്രൂഷചെയ്യാൻ യോഗ്യതയുള്ള ലേവ്യർ, സാദോക്കിന്റെ പുത്രന്മാരായ ഇവർമാത്രമായിരുന്നു.” 47 48 പിന്നെ അദ്ദേഹം അങ്കണം അളന്നു: അത് നൂറുമുഴം നീളവും നൂറുമുഴം വീതിയുമുള്ള സമചതുരമായിരുന്നു. യാഗപീഠമോ, ആലയത്തിന്റെ മുൻവശത്തായിരുന്നു. പുതിയ ദൈവാലയം പിന്നെ അദ്ദേഹം എന്നെ ദൈവാലയത്തിന്റെ പൂമുഖത്തു കൊണ്ടുവന്നു; പൂമുഖത്തിന്റെ കട്ടിളക്കാലുകൾ അദ്ദേഹം അളന്നു. അവയ്ക്ക് ഇരുവശത്തും അഞ്ചുമുഴംവീതം വീതി ഉണ്ടായിരുന്നു. അതിന്റെ പ്രവേശനകവാടത്തിന്റെ വീതി പതിനാലുമുഴവും* ഏക. 7.4 മീ. തള്ളിനിൽക്കുന്ന മതിലുകൾക്ക് മൂന്നുമുഴംവീതവും † ഏക. 1.6 മീ. ഇരുവശങ്ങളിലും ഉണ്ടായിരുന്നു. 49 പൂമുഖത്തിന്റെ വീതി ഇരുപതു മുഴവും ഏക. 11 മീ. മുൻവശംമുതൽ പുറകുവശംവരെ പന്ത്രണ്ടു § മൂ.ഭാ. പതിനൊന്നു * ഏക. 6.4 മീ. മുഴവും ആയിരുന്നു. അതിലേക്കു കയറുന്നതിനു പടികളുടെ † ചി.കൈ.പ്ര. പത്തു പടികൾ ഒരുനിര ഉണ്ടായിരുന്നു. കട്ടിളക്കാലിന്റെ ഇരുവശത്തും തൂണുകൾ ഉണ്ടായിരുന്നു.
മൊത്തമായ 48 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 40 / 48
×

Alert

×

Malayalam Letters Keypad References