1. {#1അന്ത്യം വന്നെത്തിയിരിക്കുന്നു } [PS]യഹോവയുടെ അരുളപ്പാട് ഇപ്രകാരം എനിക്കുണ്ടായി:
2. “മനുഷ്യപുത്രാ, ഇസ്രായേൽദേശത്തോട് കർത്താവായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘ഇതാ അവസാനം! ദേശത്തിന്റെ നാലു കോണുകളിലും [QE][QS2]അവസാനം വന്നെത്തിയിരിക്കുന്നു! [QE]
3. [QS]ഇപ്പോൾ അവസാനം നിന്റെമേൽ വന്നെത്തിയിരിക്കുന്നു, [QE][QS2]ഞാൻ എന്റെ കോപം നിനക്കെതിരേ അഴിച്ചുവിടും. [QE][QS]നിന്റെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ നിന്നെ ന്യായംവിധിക്കും [QE][QS2]അറപ്പുളവാക്കുന്ന നിന്റെ സകലപ്രവൃത്തികൾക്കും നിന്നോടു പകരംവീട്ടും. [QE]
4. [QS]എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; [QE][QS2]ഒരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. [QE][QS]നിന്റെ പെരുമാറ്റരീതിക്ക് ഒത്തവണ്ണം നിശ്ചയമായും ഞാൻ നിന്നോടു പകരംചെയ്യും, [QE][QS2]നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. [QE][MS]അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.’ [ME][PBR]
5. [PS]“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ ‘അനർഥം! അനർഥത്തിനു പിറകെ അനർഥം! [QE][QS2]ഇതാ അതു വരുന്നു! [QE]
6. [QS]അവസാനം വന്നെത്തിയിരിക്കുന്നു! [QE][QS2]അവസാനം വന്നെത്തിയിരിക്കുന്നു! [QE][QS]അതു നിന്റെനേരേ ഉണർന്നുവരുന്നു. [QE][QS2]ഇതാ, അതു വന്നിരിക്കുന്നു! [QE]
7. [QS]വിനാശം നിന്മേൽ വന്നെത്തിയിരിക്കുന്നു, [QE][QS2]ഈ ദേശത്തു വസിക്കുന്ന നിന്മേൽത്തന്നെ. [QE][QS]സമയം വന്നെത്തിയിരിക്കുന്നു! ആ ദിവസം സമീപമായി! [QE][QS2]പർവതങ്ങളിൽ ആർപ്പുവിളി കേൾക്കുന്നു; ആനന്ദത്തിന്റെ അല്ലതാനും. [QE]
8. [QS]ഇപ്പോൾത്തന്നെ ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; [QE][QS2]നിന്നോടുള്ള എന്റെ കോപം ഞാൻ നിറവേറ്റും; [QE][QS]നിന്റെ പെരുമാറ്റത്തിന് അനുസൃതമായിത്തന്നെ ഞാൻ നിന്നെ ന്യായംവിധിക്കുകയും [QE][QS2]നിന്റെ മ്ലേച്ഛതകൾക്കെല്ലാം നിന്നോടു പകരംവീട്ടുകയും ചെയ്യും. [QE]
9. [QS]എന്റെ കണ്ണ് യാതൊരനുകമ്പയും നിന്നോടു കാണിക്കുകയില്ല; [QE][QS2]യാതൊരു ദാക്ഷിണ്യവും നിനക്കു ലഭിക്കുകയില്ല. [QE][QS]നിന്റെ പെരുമാറ്റരീതിക്കൊത്തവണ്ണം ഞാൻ നിന്നോടു പകരംചെയ്യും, [QE][QS2]നിന്റെ മ്ലേച്ഛമായ പ്രവൃത്തികളാൽത്തന്നെ. [QE][MS]അപ്പോൾ യഹോവയാണ് നിന്നെ ദണ്ഡിപ്പിക്കുന്നതെന്നു നീ അറിയും. [ME]
10. [QS]“ ‘ഇതാ, ആ ദിവസം! [QE][QS2]ഇതാ, അതു വരുന്നു! [QE][QS]നിന്റെ നാശം പുറപ്പെട്ടിരിക്കുന്നു; [QE][QS2]വടി പൂത്തിരിക്കുന്നു, [QE][QS2]അഹങ്കാരം തളിർത്തിരിക്കുന്നു! [QE]
11. [QS]അക്രമം എഴുന്നേറ്റിരിക്കുന്നു, [QE][QS2]ദുഷ്ടരെ ശിക്ഷിക്കുന്നതിനുള്ള ഒരു വടിയായിത്തന്നെ. [QE][QS]ആ ജനത്തിൽ ആരുംതന്നെ, [QE][QS2]ആ ജനസമൂഹത്തിലോ [QE][QS]അവരുടെ ധനത്തിലോ [QE][QS2]മൂല്യവത്തായ ഒന്നും അവശേഷിക്കുകയില്ല. [QE]
12. [QS]സമയം വന്നെത്തിയിരിക്കുന്നു! [QE][QS2]ആ ദിവസം എത്തിച്ചേർന്നു! [QE][QS]വാങ്ങുന്നവർ സന്തോഷിക്കുകയോ [QE][QS2]വിൽക്കുന്നവർ വിലപിക്കയോ ചെയ്യാതിരിക്കട്ടെ; [QE][QS2]കാരണം, എന്റെ ക്രോധം ആ മുഴുവൻ ജനസമൂഹത്തിന്മേലും വന്നിരിക്കുന്നു. [QE]
13. [QS]വാങ്ങുന്നവരും വിൽക്കുന്നവരും ജീവിച്ചിരിക്കുന്നിടത്തോളം [QE][QS2]വിറ്റവന് താൻ വിറ്റതു [QE][QS2]തിരിച്ചുകിട്ടുകയില്ല. [QE][QS]അവരുടെ എല്ലാ പുരുഷാരത്തെപ്പറ്റിയുമുള്ള [QE][QS2]ദർശനം മറിച്ചാകുകയില്ല. [QE][QS]അവരുടെ പാപംനിമിത്തം [QE][QS2]ഒരാളുടെയും ജീവൻ സംരക്ഷിക്കപ്പെടുകയില്ല. [QE][PBR]
14. [QS]“ ‘അവർ കാഹളമൂതി [QE][QS2]സകലതും സജ്ജമാക്കിയിരിക്കുന്നു; [QE][QS]എന്നാൽ ആരുംതന്നെ യുദ്ധത്തിനു പുറപ്പെടുന്നില്ല, [QE][QS2]കാരണം എന്റെ ക്രോധം ആ സമൂഹം മുഴുവന്റെയുംമേൽ ഇരിക്കുന്നു. [QE]
15. [QS]പട്ടണത്തിനുപുറത്ത് വാൾ; [QE][QS2]അകത്ത് പകർച്ചവ്യാധിയും ക്ഷാമവും. [QE][QS]വയലിൽ ഇരിക്കുന്നവർ [QE][QS2]വാളാൽ മരിക്കും. [QE][QS]ക്ഷാമവും പകർച്ചവ്യാധിയും [QE][QS2]നഗരത്തിലുള്ളവരെ നശിപ്പിച്ചുകളയും. [QE]
16. [QS]അവരിൽ പലായിതർ രക്ഷപ്പെട്ടാൽത്തന്നെയും [QE][QS2]പർവതങ്ങളിലേക്ക് ഓടിപ്പോകും. [QE][QS]താഴ്വരകളിലെ പ്രാവുകളെപ്പോലെ [QE][QS2]അവർ എല്ലാവരും വിലപിക്കും, [QE][QS2]ഓരോരുത്തരുടെയും പാപങ്ങൾമൂലംതന്നെ. [QE]
17. [QS]എല്ലാ കൈകളും തളരും; [QE][QS2]എല്ലാ കാലുകളും മൂത്രത്താൽ നനയും. [QE]
18. [QS]അവർ ചാക്കുശീല ധരിക്കും, [QE][QS2]നടുക്കം അവരെ കീഴടക്കും. [QE][QS]എല്ലാ മുഖങ്ങളിലും ലജ്ജ ഉണ്ടായിരിക്കും, [QE][QS2]എല്ലാ തലയും ക്ഷൗരം ചെയ്യപ്പെടും. [QE][PBR]
19. [QS]“ ‘അവർ തങ്ങളുടെ വെള്ളി തെരുവിൽ എറിഞ്ഞുകളയും, [QE][QS2]അവരുടെ സ്വർണം മലിനമായ വസ്തുപോലെ പരിഗണിക്കപ്പെടും. [QE][QS]യഹോവയുടെ ക്രോധദിവസത്തിൽ [QE][QS2]അവരുടെ വെള്ളിക്കോ സ്വർണത്തിനോ [QE][QS2]അവരെ മോചിപ്പിക്കാൻ കഴിയുകയില്ല. [QE][QS]വിശപ്പടക്കുന്നതിനോ വയറുനിറയ്ക്കുന്നതിനോ [QE][QS2]അവർക്കത് ഉപകരിക്കുകയില്ല. [QE][QS2]അത് അവരെ പാപത്തിലേക്കു വീഴാൻ കാരണമാക്കിയല്ലോ. [QE]
20. [QS]തങ്ങളുടെ മനോഹരങ്ങളായ ആഭരണങ്ങളിൽ അവർ അഹങ്കരിച്ചു. [QE][QS2]മ്ലേച്ഛവും നിന്ദ്യവുമായ വിഗ്രഹങ്ങൾ നിർമിക്കുന്നതിനായി അവർ അത് ഉപയോഗിച്ചു. [QE][QS]അതിനാൽ അതു ഞാൻ അവർക്ക് [QE][QS2]ഒരു ഹീനവസ്തുവാക്കിത്തീർക്കും. [QE]
21. [QS]അതു ഞാൻ വിദേശികളുടെ കൈയിൽ കൊള്ളയായും [QE][QS2]ഭൂമിയിലെ ദുഷ്ടർക്കു കവർച്ചയായും കൊടുക്കും, [QE][QS2]അവർ അതിനെ അശുദ്ധമാക്കും. [QE]
22. [QS]ആ ജനത്തിൽനിന്നു ഞാൻ മുഖം തിരിച്ചുകളയും, [QE][QS2]എനിക്കു വിലപ്പെട്ട സ്ഥലത്തെ കൊള്ളക്കാർ അശുദ്ധമാക്കും. [QE][QS]അവർ അതിൽ പ്രവേശിക്കുകയും [QE][QS2]അതിനെ മലിനമാക്കുകയും ചെയ്യും. [QE][PBR]
23. [QS]“ ‘ദേശം രക്തപാതകംകൊണ്ടും [QE][QS2]പട്ടണം അക്രമംകൊണ്ടും നിറഞ്ഞിരിക്കുകയാൽ [QE][QS2]നീ ഒരു ചങ്ങല ഉണ്ടാക്കുക! [QE]
24. [QS]അവരുടെ വീടുകൾ കൈവശമാക്കുന്നതിന് [QE][QS2]ഞാൻ ജനതകളിൽ അതിദുഷ്ടന്മാരായവരെ വരുത്തും. [QE][QS]ബലിഷ്ഠരുടെ അഹങ്കാരം ഞാൻ അവസാനിപ്പിക്കും, [QE][QS2]അവരുടെ വിശുദ്ധസ്ഥലങ്ങൾ മലിനമായിത്തീരും. [QE]
25. [QS]ഉൾഭയം വരുമ്പോൾ അവർ സമാധാനം അന്വേഷിക്കും; [QE][QS2]എന്നാൽ അവർ അതു കണ്ടെത്തുകയില്ല. [QE]
26. [QS]നാശത്തിനുമീതേ നാശവും [QE][QS2]കിംവദന്തിക്കുമീതേ കിംവദന്തിയും ഉണ്ടാകും. [QE][QS]അവർ പ്രവാചകനിൽനിന്ന് ഒരു ദർശനം അന്വേഷിക്കും [QE][QS2]ന്യായപ്രമാണത്തിൽനിന്നും പുരോഹിതൻ നൽകുന്ന ഉപദേശം നിലയ്ക്കും, [QE][QS2]ഗോത്രത്തലവന്മാരുടെ ആലോചനയും അവസാനിക്കും. [QE]
27. [QS]രാജാവു വിലപിക്കും, [QE][QS2]പ്രഭു നൈരാശ്യത്താൽ മൂടപ്പെടും, [QE][QS2]ദേശത്തിലെ ജനങ്ങളുടെ കൈകൾ വിറയ്ക്കും. [QE][QS]അവരുടെ പെരുമാറ്റത്തിന് അനുസൃതമായി ഞാൻ അവരോട് ഇടപെടും, [QE][QS2]അവരുടെ മാനദണ്ഡങ്ങൾക്ക് അനുസൃതമായി ഞാൻ അവരെ ന്യായംവിധിക്കും. [QE][MS]അപ്പോൾ, ഞാൻ യഹോവ ആകുന്നു എന്ന് അവർ അറിയും.’ ” [ME]