1. {#1എസ്രായോടൊപ്പം വന്ന കുടുംബത്തലവന്മാർ } [LS4] അർഥഹ്ശഷ്ടാരാജാവിന്റെ ഭരണകാലത്ത് ബാബേലിൽനിന്ന് എന്നോടൊപ്പം വന്ന കുടുംബത്തലവന്മാരും അവരുടെ വംശാവലിയും ഇപ്രകാരമാണ്: [LE][PBR]
2. [LS] ഫീനെഹാസിന്റെ പിൻഗാമികളിൽ: [LE][LS2]ഗെർശോം; [LE][LS]ഈഥാമാരിന്റെ പിൻഗാമികളിൽ: [LE][LS2]ദാനീയേൽ; [LE][LS]ദാവീദിന്റെ പിൻഗാമികളിൽ: [LE][LS2]ശെഖന്യാവിന്റെ പിൻഗാമികളിലുള്ള ഹത്തൂശ്; [LE]
3. [LS] പരോശിന്റെ പിൻതുടർച്ചക്കാരിൽ: [LE][LS2]സെഖര്യാവും അദ്ദേഹത്തോടൊപ്പം വംശാവലിയിൽ പേരുള്ള 150 പുരുഷന്മാരും; [LE]
4. [LS] പഹത്ത്-മോവാബിന്റെ പിൻഗാമികളിൽ: [LE][LS2]സെരഹ്യാവിന്റെ മകനായ എല്യോഹോവേനായിയും അദ്ദേഹത്തോടുകൂടെ 200 പുരുഷന്മാരും; [LE]
5. [LS] സാത്തുവിന്റെ പിൻഗാമികളിൽ: [LE][LS2]യഹസീയേലിന്റെ മകനായ ശെഖന്യാവും അദ്ദേഹത്തോടൊപ്പം 300 പുരുഷന്മാരും; [LE]
6. [LS] ആദീന്റെ പിൻഗാമികളിൽ: [LE][LS2]യോനാഥാന്റെ മകനായ ഏബെദും അദ്ദേഹത്തിന്റെകൂടെ 50 പുരുഷന്മാരും; [LE]
7. [LS] ഏലാവിന്റെ പിൻഗാമികളിൽ: [LE][LS2]അഥല്യാവിന്റെ മകനായ യെശയ്യാവും അദ്ദേഹത്തോടുകൂടെ 70 പുരുഷന്മാരും; [LE]
8. [LS] ശെഫത്യാവിന്റെ പിൻഗാമികളിൽ: [LE][LS2]മീഖായേലിന്റെ മകനായ സെബദ്യാവും അദ്ദേഹത്തോടുകൂടെ 80 പുരുഷന്മാരും; [LE]
9. [LS] യോവാബിന്റെ പിൻഗാമികളിൽ: [LE][LS2]യെഹീയേലിന്റെ മകനായ ഓബദ്യാവും അദ്ദേഹത്തോടുകൂടെ 218 പുരുഷന്മാരും; [LE]
10. [LS] ബാനിയുടെ പിൻഗാമികളിൽ: [LE][LS2]യോസിഫ്യാവിന്റെ മകനായ ശെലോമീത്തും അദ്ദേഹത്തോടുകൂടെ 160 പുരുഷന്മാരും; [LE]
11. [LS] ബേബായിയുടെ പിൻഗാമികളിൽ: [LE][LS2]ബേബായിയുടെ മകനായ സെഖര്യാവും അദ്ദേഹത്തോടുകൂടെ 28 പുരുഷന്മാരും; [LE]
12. [LS] അസ്ഗാദിന്റെ പിൻഗാമികളിൽ: [LE][LS2]ഹക്കാതാന്റെ മകനായ യോഹാനാനും അദ്ദേഹത്തോടൊപ്പം 110 പുരുഷന്മാരും; [LE]
13. [LS] അദോനീക്കാമിന്റെ പിൻഗാമികളുടെ: [LE][LS2]അവസാനത്തേതിൽ, എലീഫേലെത്ത്, യെയീയേൽ, ശെമയ്യാവ് എന്നിവരും അവരോടൊപ്പം 60 പുരുഷന്മാരും; [LE]
14. [LS] ബിഗ്വായുടെ പിൻഗാമികളിൽ: [LE][LS2]ഊഥായിയും സക്കൂറും അവരോടുകൂടെ 70 പുരുഷന്മാരും. [LE]
15. {#1ജെറുശലേമിലേക്കുള്ള മടങ്ങിവരവ് } [PS]അഹവായിലേക്കൊഴുകുന്ന നദിക്കരികെ ഞാൻ അവരെ വിളിച്ചുകൂട്ടി; ഞങ്ങൾ അവിടെ മൂന്നുദിവസം താമസിച്ചു. ജനത്തിന്റെയും പുരോഹിതന്മാരുടെയും ഇടയിൽ ഞാൻ പരിശോധിച്ചപ്പോൾ ലേവ്യരിൽ ആരെയും അവിടെ കണ്ടില്ല.
16. അതിനാൽ ഞാൻ നേതാക്കന്മാരായ എലീയേസർ, അരീയേൽ, ശെമയ്യാവ്, എൽനാഥാൻ, യാരീബ്, എൽനാഥാൻ, നാഥാൻ, സെഖര്യാവ്, മെശുല്ലാം എന്നിവരെയും ജ്ഞാനികളായ യൊയാരീബ്, എൽനാഥാൻ എന്നിവരെയും വിളിച്ച്,
17. കാസിഫ്യാ എന്ന സ്ഥലത്തെ നേതാവായ ഇദ്ദോവിന്റെ അടുക്കൽ അയച്ചു; നമ്മുടെ ദൈവത്തിന്റെ ആലയത്തിനു ശുശ്രൂഷകന്മാരെ അയയ്ക്കേണ്ടതിന് ഇദ്ദോവിനോടും കാസിഫ്യായിലെ ദൈവാലയദാസന്മാരായ അദ്ദേഹത്തിന്റെ സഹോദരന്മാരോടും എന്തു പറയണമെന്നും അവരെ ഉപദേശിച്ചു.
18. ഞങ്ങളുടെ ദൈവത്തിന്റെ കൃപയുടെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ, ഇസ്രായേലിന്റെ മകനായ ലേവിയുടെ മകനായ മഹ്ലിയുടെ പിൻഗാമികളിലുള്ള വിവേകമതിയായ ശേരെബ്യാവ്, അദ്ദേഹത്തിന്റെ പുത്രന്മാർ, സഹോദരന്മാർ എന്നിവർ ചേർന്ന് പതിനെട്ടു പേരെയും
19. മെരാരിയുടെ പിൻഗാമികളിൽ ഹശബ്യാവ്, അദ്ദേഹത്തോടൊപ്പം യെശയ്യാവ്, അദ്ദേഹത്തിന്റെ സഹോദരന്മാർ, അനന്തരവർ, എന്നിവർ ചേർന്ന് ഇരുപതുപേരെയും അവർ കൂട്ടിക്കൊണ്ടുവന്നു,
20. ലേവ്യരെ സഹായിക്കുന്നതിനായി ദാവീദും അദ്ദേഹത്തിന്റെ പ്രഭുക്കന്മാരും ഏർപ്പെടുത്തിയ ദൈവാലയദാസന്മാരിൽ 220 പേരെയും അവർ കൊണ്ടുവന്നു. ഇവരുടെയെല്ലാം പേരുവിവരം രേഖപ്പെടുത്തുകയും ചെയ്തു. [PE]
21. [PS]ദൈവമുമ്പാകെ ഞങ്ങളെത്തന്നെ വിനയപ്പെടുത്തേണ്ടതിനും, സകലസമ്പാദ്യങ്ങളുമായുള്ള ഈ യാത്രയിൽ ഞങ്ങളുടെയും ഞങ്ങളുടെ കുട്ടികളുടെയും സുരക്ഷിതത്വത്തിനുവേണ്ടി യാചിക്കേണ്ടതിനും അഹവാനദിക്കരികെ ഞാൻ ഒരു ഉപവാസം പ്രസിദ്ധപ്പെടുത്തി.
22. “തന്നെ അന്വേഷിക്കുന്ന ഏതൊരാളുടെയുംമേൽ ദൈവത്തിന്റെ കരുണയുള്ള കൈ ഉണ്ട്; തന്നെ ഉപേക്ഷിക്കുന്നവരുടെ നേരേ അവിടത്തെ മഹാകോപം ഉയരും,” എന്നു രാജാവിനോടു ഞങ്ങൾ പറഞ്ഞിരിക്കുന്നതിനാൽ, വഴിയിൽ ശത്രുക്കളിൽനിന്നും ഞങ്ങളെ സഹായിക്കേണ്ടതിന് രാജാവിനോട് പടയാളികളെയും കുതിരകളെയും ചോദിക്കാൻ ഞാൻ ലജ്ജിച്ചു.
23. അതിനാൽ ഞങ്ങൾ ഉപവസിച്ച് ഞങ്ങൾക്കുവേണ്ടി ഞങ്ങളുടെ ദൈവത്തോട് അപേക്ഷിച്ചു; അവിടന്ന് ഞങ്ങളുടെ പ്രാർഥന കേട്ടു. [PE]
24. [PS]പിന്നെ ഞാൻ പുരോഹിതരുടെ പ്രധാനികളിൽനിന്ന് ശേരെബ്യാവിനെയും ഹശബ്യാവിനെയും അവരോടൊപ്പം അവരുടെ സഹോദരന്മാരിൽനിന്ന് പത്തുപേരെയും, ഇങ്ങനെ പന്ത്രണ്ടുപേരെ തെരഞ്ഞെടുത്തു.
25. രാജാവും അദ്ദേഹത്തിന്റെ മന്ത്രിമാരും പ്രഭുക്കന്മാരും അവിടെയുള്ള ഇസ്രായേൽ എല്ലാവരും നമ്മുടെ ദൈവത്തിന്റെ ആലയത്തിനുവേണ്ടി സംഭാവനചെയ്ത സ്വർണവും വെള്ളിയും ഉപകരണങ്ങളും ഞാൻ അവർക്കു തൂക്കിക്കൊടുത്തു.
26. അറുനൂറ്റി അൻപതു താലന്തു[* ഏക. 24 ടൺ. ] വെള്ളി, നൂറു താലന്തു [† ഏക. 3.75 ടൺ. ] തൂക്കം വരുന്ന വെള്ളി ഉപകരണങ്ങൾ, നൂറു താലന്തു സ്വർണം,
27. ആയിരം തങ്കക്കാശു[‡ ഏക. 8.4 കി.ഗ്രാം. ] വിലവരുന്ന ഇരുപതു സ്വർണപ്പാത്രങ്ങൾ, സ്വർണത്തോളം വിലവരുന്ന, നല്ല മിനുക്കിയ വെങ്കലംകൊണ്ടുള്ള രണ്ടു പാത്രങ്ങൾ എന്നിവ ഞാൻ അവർക്കു തൂക്കിക്കൊടുത്തു. [PE]
28. [PS]ഞാൻ അവരോടു പറഞ്ഞു: “നിങ്ങൾ യഹോവയ്ക്കു വിശുദ്ധർ; ഈ ഉപകരണങ്ങളും വിശുദ്ധം. ഈ സ്വർണവും വെള്ളിയും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയ്ക്കുള്ള സ്വമേധായാഗമാണ്.
29. ജെറുശലേമിൽ യഹോവയുടെ ആലയത്തിലെ അറകളിലേക്ക് ഇസ്രായേലിന്റെ പുരോഹിതന്മാരുടെ പ്രധാനികൾക്കും ലേവ്യർക്കും ഇസ്രായേലിന്റെ പിതൃഭവനത്തലവന്മാർക്കും ഇവ തൂക്കി ഏൽപ്പിക്കുന്നതുവരെ നല്ലവണ്ണം സംരക്ഷിക്കണം.”
30. അങ്ങനെ പുരോഹിതന്മാരും ലേവ്യരും, തങ്ങളെ തൂക്കിയേൽപ്പിച്ച വെള്ളിയും സ്വർണവും ഉപകരണങ്ങളും ഏറ്റുവാങ്ങി. അവ ജെറുശലേമിൽ ഞങ്ങളുടെ ദൈവത്തിന്റെ ആലയത്തിലേക്കു കൊണ്ടുവന്നു. [PE]
31. [PS]ഒന്നാംമാസം പന്ത്രണ്ടാംതീയതി, ജെറുശലേമിലേക്കു പോകുന്നതിനായി ഞങ്ങൾ അഹവാനദീതീരത്തുനിന്ന് യാത്രതിരിച്ചു. ഞങ്ങളുടെ ദൈവത്തിന്റെ കൈ ഞങ്ങൾക്ക് അനുകൂലമായിരുന്നതിനാൽ ശത്രുവിന്റെ കൈയിൽനിന്നും വഴിയിലെ കൊള്ളക്കാരിൽനിന്നും അവിടന്ന് ഞങ്ങളെ വിടുവിച്ചു.
32. അങ്ങനെ ഞങ്ങൾ ജെറുശലേമിൽ എത്തിച്ചേർന്നു, അവിടെ മൂന്നുദിവസം ഞങ്ങൾ വിശ്രമിക്കുകയും ചെയ്തു. [PE]
33. [PS]നാലാംദിവസം നമ്മുടെ ദൈവത്തിന്റെ ആലയത്തിൽവെച്ച് ഞങ്ങൾ ആ വെള്ളിയും സ്വർണവും വിശുദ്ധ ഉപകരണങ്ങളും ഊരിയാ പുരോഹിതന്റെ മകൻ മെരേമോത്തിന്റെ കൈയിൽ തൂക്കി ഏൽപ്പിച്ചു. അദ്ദേഹത്തോടൊപ്പം ഫീനെഹാസിന്റെ മകൻ എലെയാസാരും, അവരുടെകൂടെ യേശുവയുടെ മകൻ യോസാബാദ്, ബിന്നൂവിയുടെ മകൻ നോവദ്യാവ് എന്നീ ലേവ്യരും ഉണ്ടായിരുന്നു.
34. എല്ലാറ്റിന്റെയും എണ്ണവും തൂക്കവും നോക്കി, മുഴുവൻ തൂക്കവും അപ്പോൾത്തന്നെ രേഖപ്പെടുത്തുകയും ചെയ്തു. [PE]
35. [PS]ബന്ധനത്തിൽനിന്നു മടങ്ങിയ പ്രവാസികൾ ഇസ്രായേലിന്റെ ദൈവത്തിനു ഹോമയാഗങ്ങൾ അർപ്പിച്ചു. എല്ലാ ഇസ്രായേലിനുംവേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റിയാറ് ആട്ടുകൊറ്റൻ, എഴുപത്തേഴ് ആൺകുഞ്ഞാട് എന്നിവയെയും പാപശുദ്ധീകരണയാഗമായി പന്ത്രണ്ടു മുട്ടാടുകളെയും അർപ്പിച്ചു. ഇവയെല്ലാം യഹോവയ്ക്കു ഹോമയാഗമായിരുന്നു.
36. രാജാവിന്റെ ആജ്ഞകൾ അവർ യൂഫ്രട്ടീസ് നദിക്കിക്കരെയുള്ള രാജാവിന്റെ പ്രതിനിധികൾക്കും ദേശാധിപതിമാർക്കും കൈമാറി; അവർ ജനത്തിനും ദൈവത്തിന്റെ ആലയത്തിനും ആവശ്യമായ സഹായം ചെയ്തുതന്നു. [PE]