1. {#1ജനതകളുടെ പട്ടിക } [LS4] നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നിവരുടെ വംശാവലി സംബന്ധിച്ച വിവരം: പ്രളയത്തിനുശേഷം അവർക്കു പുത്രന്മാരുണ്ടായി. [LE]
2. {#2യാഫെത്യർ } [LS] യാഫെത്തിന്റെ പുത്രന്മാർ:[* പുത്രന്മാർ എന്ന വാക്കിന്, പിൻഗാമികൾ, അനന്തരാവകാശികൾ, രാഷ്ട്രങ്ങൾ എന്നീ അർഥങ്ങളുണ്ട്. വാ. 3, 4, 6, 7, 20–23, 29, 31 കാണുക. ] [LE][LS2]ഗോമെർ, മാഗോഗ്, മാദായി, യാവാൻ, തൂബാൽ, മേശെക്ക്, തീരാസ്. [LE]
3. [LS] ഗോമെരിന്റെ പുത്രന്മാർ: [LE][LS2]അശ്കേനസ്, രീഫത്ത്, തോഗർമാ. [LE]
4. [LS] യാവാന്റെ പുത്രന്മാർ: [LE][LS2]എലീശാ, തർശീശ്, കിത്ത്യർ, ദോദാന്യർ.[† ചി.കൈ.പ്ര. റോദാന്യർ. ]
5. ഇവരിൽനിന്ന് കടലോരത്തും ദ്വീപുകളിലുമുള്ള ജനങ്ങൾ ഉത്ഭവിച്ചു. അവർ അതതുദേശങ്ങളിൽ അവരവരുടെ ഭാഷ സംസാരിച്ച് വിവിധഗോത്രങ്ങളും ജനതകളുമായി താമസിച്ചുവന്നു. [LE]
6. {#2ഹാമ്യർ } [LS] ഹാമിന്റെ പുത്രന്മാർ: [LE][LS2]കൂശ്, ഈജിപ്റ്റ്, പൂത്ത്, കനാൻ. [LE]
7. [LS] കൂശിന്റെ പുത്രന്മാർ: [LE][LS2]സേബ, ഹവീലാ, സബ്താ, രാമാ, സബ്തെക്കാ. [LE][LS]രാമായുടെ പുത്രന്മാർ: [LE][LS2]ശേബാ, ദേദാൻ. [LE]
8. [LS4] കൂശ് നിമ്രോദിന്റെ പിതാവായിരുന്നു.[‡ പിതാവ് എന്ന വാക്കിന്, പൂർവികൻ, സ്ഥാപകൻ, മുൻഗാമി എന്നീ അർഥങ്ങളുണ്ട്. വാ. 13, 15, 24, 26 കാണുക. ] നിമ്രോദ് ഭൂമിയിൽ ആദ്യത്തെ മല്ലനായ പോരാളിയായിത്തീർന്നു.
9. അദ്ദേഹം യഹോവയുടെമുമ്പാകെ ശക്തനായൊരു നായാട്ടുവീരനായിരുന്നു. അതുകൊണ്ടാണ്, “യഹോവയുടെ സന്നിധിയിൽ, നിമ്രോദിനെപ്പോലെ നായാട്ടുവീരൻ” എന്നു ചൊല്ലുണ്ടായത്.
10. അയാളുടെ രാജ്യത്തിന്റെ പ്രഥമകേന്ദ്രങ്ങൾ ശിനാർ[§ 9 അതായത്, ബാബേൽ ] ദേശത്തു ബാബേൽ, ഏരെക്, അക്കാദ്, കൽനെ എന്നിവയായിരുന്നു.
11. അയാൾ അവിടെനിന്ന് അശ്ശൂരിലേക്കു തന്റെ രാജ്യം വിസ്തൃതമാക്കി, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ്,
12. നിനവേക്കും കാലഹിനും മധ്യേയുള്ള മഹാനഗരമായ രേസെൻ എന്നീ പട്ടണങ്ങളും പണിതു. [LE]
13. [LS] ലൂദീം, അനാമീം, ലെഹാബീം, നഫ്തൂഹീം,
14. പത്രൂസീം, കസ്ളൂഹീം (ഇവരിൽനിന്നാണ് ഫെലിസ്ത്യർ ഉത്ഭവിച്ചത്), കഫ്തോരീം [LE][LS2]എന്നീ വംശങ്ങളുടെ ഉത്ഭവം ഈജിപ്റ്റിൽനിന്നായിരുന്നു.[* ഉത്ഭവിച്ചത് മൂ.ഭാ. ഈജിപ്റ്റ് എന്ന പിതാവിൽനിന്നായിരുന്നു. ] [LE]
15. [LS] കനാന്റെ പുത്രന്മാർ: [LE][LS2]ആദ്യജാതനായ സീദോൻ, ഹിത്യർ,
16. യെബൂസ്യർ, അമോര്യർ, ഗിർഗ്ഗശ്യർ,
17. ഹിവ്യർ, അർഖ്യർ, സീന്യർ,
18. അർവാദ്യർ, സെമാര്യർ, ഹമാത്യർ. [LE][LS2]പിൽക്കാലത്ത് കനാന്യവംശങ്ങൾ ചിതറിപ്പോകുകയും
19. കനാന്റെ അതിരുകൾ സീദോൻമുതൽ ഗെരാർവഴിയായി ഗസ്സാവരെയും സൊദോം, ഗൊമോറാ, ആദ്മാ, സെബോയീം എന്നിവ വഴിയായി ലാശാവരെയുമായിരുന്നു. [LE]
20. [LS4] ഇവരാണ് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും കുലങ്ങളും ഭാഷകളും അനുസരിച്ചു ചിതറിത്താമസിച്ചിരുന്ന ഹാമിൻപുത്രന്മാർ. [LE]
21. {#2ശേമ്യർ } [LS4] യാഫെത്തിന്റെ മൂത്തസഹോദരനായ ശേമിനും പുത്രന്മാർ ജനിച്ചു; ഏബെരിന്റെ പുത്രന്മാർക്കെല്ലാവർക്കും പൂർവപിതാവ് ശേം ആയിരുന്നു. [LE]
22. [LS] ശേമിന്റെ പുത്രന്മാർ: [LE][LS2]ഏലാം, അശ്ശൂർ, അർപ്പക്ഷാദ്, ലൂദ്, അരാം. [LE]
23. [LS] അരാമിന്റെ പുത്രന്മാർ: [LE][LS2]ഊസ്, ഹൂൾ, ഗേഥെർ, മേശെക്ക്.[† മൂ.ഭാ. മശ്; 1 ദിന. 1:17 കാണുക. ] [LE]
24. [LS] അർപ്പക്ഷാദ് ശേലഹിന്റെ പിതാവും [LE][LS2]ശേലഹ് ഏബെരിന്റെ പിതാവുമായിരുന്നു. [LE]
25. [LS] ഏബെരിനു രണ്ടു പുത്രന്മാർ ജനിച്ചു: [LE][LS2]ഒരുവന്റെ പേര് പേലെഗ്[‡ വിഭജനം എന്നർഥം. ] എന്നായിരുന്നു; കാരണം, അവന്റെ കാലത്തായിരുന്നു ഭൂവാസികൾ വിഭജിക്കപ്പെട്ടത്. [§ ഉൽ. 11:8-9 ] അവന്റെ സഹോദരന്റെ പേര് യോക്താൻ എന്നായിരുന്നു. [LE]
26. [LS] യോക്താന്റെ പുത്രന്മാർ: [LE][LS2]അല്മോദാദ്, ശാലെഫ്, ഹസർമാവെത്ത്, യാരഹ്,
27. ഹദോരാം, ഊസാൽ, ദിക്ലാ,
28. ഓബാൽ, അബീമായേൽ, ശേബാ,
29. ഓഫീർ, ഹവീലാ, യോബാബ് ഇവരെല്ലാവരും യോക്താന്റെ പുത്രന്മാർ ആയിരുന്നു. [LE]
30. [LS2] അവർ അധിവസിച്ചിരുന്ന പ്രദേശം മേശാമുതൽ കിഴക്കൻ മലമ്പ്രദേശമായ സേഫാർവരെ വ്യാപിച്ചിരുന്നു. [LE]
31. [LS4] കുലങ്ങളും ഭാഷകളും അനുസരിച്ച് തങ്ങളുടെ പ്രദേശങ്ങളിലും രാജ്യങ്ങളിലും താമസിച്ചിരുന്ന ശേമ്യപുത്രന്മാർ ഇവരായിരുന്നു. [LE][PBR]
32. [LS4] ദേശവും കുലവും അനുസരിച്ച് നോഹയുടെ പുത്രന്മാരുടെ വംശാവലി ഇവയാണ്. ഇവരിൽനിന്നാണ് പ്രളയത്തിനുശേഷം ഭൂമിയിൽ ജനതകൾ വ്യാപിച്ചത്. [LE]