1. [PS]പ്രവാചകനായ ഹബക്കൂക്കിനു ലഭിച്ച അരുളപ്പാട്. [PE][PBR]
2. {#1ഹബക്കൂക്കിന്റെ പരാതി } [QS]യഹോവേ, ഞാൻ ഇനി എത്രകാലം സഹായത്തിനുവേണ്ടി നിലവിളിക്കണം, [QE][QS2]അങ്ങു ശ്രദ്ധിക്കാത്തതെന്തേ? [QE][QS]അക്രമംനിമിത്തം ഞാൻ നിലവിളിക്കുന്നു; [QE][QS2]അവിടന്നു രക്ഷിക്കുന്നതുമില്ല. [QE]
3. [QS]ഞാൻ അനീതി സഹിക്കാൻ അങ്ങ് അനുവദിക്കുന്നതെന്തേ? [QE][QS2]അവിടന്ന് അന്യായത്തെ സഹിക്കുന്നതെന്ത്? [QE][QS]നാശവും അക്രമവും എന്റെ മുമ്പിലുണ്ട്; [QE][QS2]അവിടെ കലഹമുണ്ട്, ഭിന്നത വർധിക്കുന്നു. [QE]
4. [QS]ന്യായപ്രമാണം നിശ്ചലമായിരിക്കുന്നു, [QE][QS2]നീതി നിർവഹിക്കപ്പെടുന്നതുമില്ല. [QE][QS]ദുഷ്ടർ നീതിയെ നിയന്ത്രിക്കുന്നു, [QE][QS2]അതിനാൽ നീതി വഴിവിട്ടുപോകുന്നു. [QE]
5. {#1യഹോവയുടെ മറുപടി } [QS]“രാജ്യങ്ങളെ ശ്രദ്ധിച്ചുനോക്കുക, [QE][QS2]ആശ്ചര്യപ്പെടുവിൻ. [QE][QS]നിങ്ങളുടെ കാലത്തു ഞാൻ ഒരു കാര്യം ചെയ്യാൻപോകുന്നു, [QE][QS2]നിങ്ങളോടു പറഞ്ഞാൽപോലും [QE][QS2]നിങ്ങൾ വിശ്വസിക്കാൻ കഴിയാത്ത ഒരു കാര്യംതന്നെ. [QE]
6. [QS]ഉഗ്രന്മാരും സാഹസികരുമായ [QE][QS2]ബാബേൽജനതയെ[* അഥവാ, കൽദയ ] ഞാൻ എഴുന്നേൽപ്പിക്കും. [QE][QS]സ്വന്തമല്ലാത്ത അധിവാസസ്ഥാനങ്ങൾ പിടിച്ചെടുക്കാൻ [QE][QS2]അവർ ഭൂമിയിലെങ്ങും വ്യാപിക്കുന്നു. [QE]
7. [QS]അവർ ഭയങ്കരന്മാരും ഉഗ്രന്മാരും ആകുന്നു; [QE][QS2]സ്വന്തം ഇഷ്ടമാണ് അവർക്കു നിയമം [QE][QS2]അവർ സ്വന്തം മാനംമാത്രം പ്രോത്സാഹിപ്പിക്കുന്നു. [QE]
8. [QS]അവരുടെ കുതിരകൾ പുള്ളിപ്പുലികളെക്കാൾ വേഗമുള്ളവ, [QE][QS2]സന്ധ്യക്കിറങ്ങുന്ന ചെന്നായ്ക്കളെക്കാൾ ക്രൂരതയുള്ളവ. [QE][QS]അവരുടെ കുതിരപ്പട ഗർവത്തോടെ പോകുന്നു; [QE][QS2]അവരുടെ കുതിരച്ചേവകർ വിദൂരത്തുനിന്നു വരുന്നു. [QE][QS]ഇരതേടുന്ന കഴുകനെപ്പോലെ അവർ പറക്കുന്നു, [QE]
2. [QS2]സംഹരിക്കുന്നതിനായി അവർ കൂടിവരുന്നു. [QE][QS]അവരുടെ പടയണികൾ മരുഭൂമിയിലെ കാറ്റുപോലെ മുന്നോട്ടുപോകുന്നു, [QE][QS2]മണൽപോലെ ബന്ധിതരെ ശേഖരിക്കുന്നു. [QE]
10. [QS]അവർ രാജാക്കന്മാരെ പരിഹസിക്കുന്നു. [QE][QS2]അധികാരികളെ പുച്ഛിക്കുന്നു. [QE][QS]കോട്ടയുള്ള നഗരങ്ങൾ നോക്കി അവർ ചിരിക്കുന്നു. [QE][QS2]അവർ കോട്ടകളിൽ മൺപടികളുണ്ടാക്കി അവയെ പിടിച്ചടക്കുന്നു. [QE]
11. [QS]അവർ കാറ്റുപോലെ വീശി, കടന്നുപോകുന്നു— [QE][QS2]അവർ കുറ്റക്കാർ, സ്വന്തശക്തിയാണ് അവരുടെ ദൈവം.” [QE]
12. {#1ഹബക്കൂക്കിന്റെ രണ്ടാമത്തെ പരാതി } [QS]യഹോവേ, അങ്ങ് ആദിമുതലുള്ളവനല്ലയോ? [QE][QS2]എന്റെ ദൈവമേ, എന്റെ പരിശുദ്ധനേ, അങ്ങ് അമർത്യതയുള്ളവനല്ലോ. [QE][QS]യഹോവേ, വിധി നടപ്പാക്കേണ്ടതിന് അങ്ങ് അവരെ നിയമിച്ചിരിക്കുന്നു; [QE][QS2]എന്റെ പാറയായുള്ളവനേ, ശിക്ഷ നടത്തേണ്ടതിന് അവിടന്ന് അവരെ നിയോഗിച്ചിരിക്കുന്നു. [QE]
13. [QS]ദോഷം കണ്ടുകൂടാത്തവണ്ണം പരിശുദ്ധമായ കണ്ണുകൾ ഉള്ളവനാണല്ലോ അങ്ങ്; [QE][QS2]തെറ്റിനെ സഹിക്കുന്നവനുമല്ലല്ലോ. [QE][QS]അങ്ങനെയെങ്കിൽ അങ്ങ് ദ്രോഹികളെ സഹിക്കുന്നതെന്ത്? [QE][QS2]തങ്ങളെക്കാൾ നീതിമാന്മാരെ ദുഷ്ടർ വിഴുങ്ങിക്കളയുമ്പോൾ [QE][QS2]അവിടന്നു നിശ്ശബ്ദനായിരിക്കുന്നതെന്ത്? [QE]
14. [QS]സമുദ്രത്തിലെ മത്സ്യംപോലെയും [QE][QS2]അധിപതിയില്ലാത്ത കടൽജീവികളെപ്പോലെയും അങ്ങു മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നു. [QE]
15. [QS]ദുഷ്ടശത്രു അവയെല്ലാം ചൂണ്ടലിട്ടു പിടിക്കുന്നു, [QE][QS2]അവൻ തന്റെ വലയിൽ അവയെ പിടിക്കുന്നു; [QE][QS]തന്റെ കോരുവലയിൽ അവയെ ശേഖരിക്കുന്നു, [QE][QS2]അങ്ങനെ അവൻ അവയിൽ ആഹ്ലാദിച്ച് ആനന്ദിക്കുന്നു. [QE]
16. [QS]അതുകൊണ്ട് അവൻ തന്റെ വലയ്ക്കും ബലിയർപ്പിക്കുന്നു [QE][QS2]കോരുവലയ്ക്കു ധൂപംകാട്ടുന്നു. [QE][QS]തന്റെ വല മുഖാന്തരം അവൻ ആഡംബരത്തിൽ ജീവിക്കുകയും [QE][QS2]ഏറ്റവും രുചികരമായ ഭക്ഷണം ആസ്വദിക്കുകയും ചെയ്യുന്നു. [QE]
17. [QS]അവൻ എപ്പോഴും തന്റെ വല കുടയുകയും [QE][QS2]കരുണയില്ലാതെ രാജ്യങ്ങളെ നശിപ്പിക്കയും ചെയ്യുമോ? [QE][PBR]