1. {#1ഇസ്രായേലിനെതിരേ യഹോവയുടെ കോപം } [QS]എഫ്രയീം സംസാരിച്ചപ്പോൾ ജനത്തിനു വിറയലുണ്ടായി; [QE][QS2]അവൻ ഇസ്രായേലിൽ ഉന്നതനായിരുന്നു. [QE][QS2]എന്നാൽ ബാലിനെ നമസ്കരിച്ച് കുറ്റക്കാരനാകുകനിമിത്തം അവൻ മരിച്ചു. [QE]
2. [QS]ഇപ്പോൾ അവർ അധികമധികം പാപംചെയ്യുന്നു; [QE][QS2]അവർ തങ്ങളുടെ വെള്ളികൊണ്ടു വിഗ്രഹങ്ങളെയും [QE][QS]വൈദഗ്ദ്ധ്യമാർന്ന കൊത്തുപണിയായി ബിംബങ്ങളെയും അവർക്കായി ഉണ്ടാക്കി. [QE][QS2]അതെല്ലാം കൊത്തുപണിക്കാരുടെ കലാസൃഷ്ടിതന്നെ. [QE][QS]“അവർ നരബലി നടത്തുന്നു! [QE][QS2]കാളക്കിടാവിന്റെ വിഗ്രഹങ്ങളെ ചുംബിക്കുന്നു!” [QE][QS2]എന്ന് അവരെക്കുറിച്ച് പറയുന്നു. [QE]
3. [QS]അതുകൊണ്ട് അവർ, പ്രഭാതത്തിലെ മൂടൽമഞ്ഞുപോലെയും [QE][QS2]അപ്രത്യക്ഷമാകുന്ന മഞ്ഞുതുള്ളിപോലെയും [QE][QS2]മെതിക്കളത്തിൽ കാറ്റുപാറ്റുന്ന പതിരുപോലെയും [QE][QS2]ജനാലയിലൂടെ പുറത്തുവരുന്ന പുകപോലെയും ആയിരിക്കും. [QE][PBR]
4. [QS]“എന്നാൽ, ഈജിപ്റ്റുദേശംമുതൽ [QE][QS2]നിങ്ങളുടെ ദൈവമായ യഹോവ ഞാൻ ആകുന്നു. [QE][QS]ഞാനല്ലാതെ മറ്റൊരു ദൈവത്തെ നീ അറിയരുത്, [QE][QS2]ഞാനല്ലാതെ വേറൊരു രക്ഷകനും ഇല്ല. [QE]
5. [QS]മരുഭൂമിയിൽ എരിവെയിലിന്റെ ദേശത്തു [QE][QS2]ഞാൻ നിനക്കുവേണ്ടി കരുതി. [QE]
6. [QS]ഞാൻ അവരെ പോഷിപ്പിച്ചപ്പോൾ അവർ തൃപ്തരായി; [QE][QS2]തൃപ്തരായപ്പോൾ അവർ അഹങ്കാരികളായി, [QE][QS2]അക്കാരണത്താൽ അവർ എന്നെ മറന്നുകളഞ്ഞു. [QE]
7. [QS]അതുകൊണ്ട്, ഞാൻ സിംഹത്തെപ്പോലെ അവരുടെമേൽ ചാടിവീഴും, [QE][QS2]പുള്ളിപ്പുലിയെപ്പോലെ ഞാൻ വഴിയരികിൽ പതിയിരിക്കും. [QE]
8. [QS]കുട്ടികൾ നഷ്ടപ്പെട്ട കരടിയെപ്പോലെ [QE][QS2]ഞാൻ അവരെ ആക്രമിച്ച് അവരുടെ ഹൃദയം ചീന്തിക്കളയും; [QE][QS]ഒരു സിംഹത്തെപ്പോലെ ഞാൻ അവരെ വിഴുങ്ങും— [QE][QS2]ഒരു വന്യമൃഗം അവരെ ചീന്തിക്കളയും. [QE][PBR]
9. [QS]“ഇസ്രായേലേ, നീ നിന്റെ സഹായകനായ എന്നോട് എതിർത്തുനിൽക്കുന്നതുകൊണ്ട്, [QE][QS2]നീ നശിപ്പിക്കപ്പെടാൻ പോകുന്നു. [QE]
10. [QS]നിന്നെ രക്ഷിക്കാൻ നിന്റെ രാജാവ് എവിടെ? [QE][QS2]‘എനിക്ക് ഒരു രാജാവിനെയും പ്രഭുക്കന്മാരെയും തരിക’ [QE][QS]എന്നു നീ പറഞ്ഞ, [QE][QS2]നിന്റെ പട്ടണത്തിലെ ഭരണാധിപന്മാരെല്ലാം എവിടെ? [QE]
11. [QS]അതുകൊണ്ട്, ഞാൻ എന്റെ കോപത്തിൽ നിനക്ക് ഒരു രാജാവിനെ നൽകി, [QE][QS2]എന്റെ ക്രോധത്തിൽ ഞാൻ അവനെ എടുത്തുകളഞ്ഞു. [QE]
12. [QS]എഫ്രയീമിന്റെ കുറ്റങ്ങൾ സംഗ്രഹിച്ചും [QE][QS2]അവന്റെ പാപങ്ങൾ രേഖപ്പെടുത്തിയും വെച്ചിരിക്കുന്നു. [QE]
13. [QS]പ്രസവവേദനയുള്ള സ്ത്രീയുടെ വേദന അവനുണ്ടാകുന്നു, [QE][QS2]എന്നാൽ അവൻ ബുദ്ധിയില്ലാത്ത മകൻ; [QE][QS]സമയമാകുമ്പോൾ [QE][QS2]അവൻ ഗർഭപാത്രത്തിൽനിന്നു പുറത്തുവരുന്നില്ല. [QE][PBR]
14. [QS]“ഞാൻ അവരെ പാതാളത്തിൽനിന്ന് വീണ്ടെടുക്കും; [QE][QS2]മരണത്തിൽനിന്ന് ഞാൻ അവരെ വിടുവിക്കും. [QE][QS]മരണമേ, നിന്റെ ബാധകൾ എവിടെ? [QE][QS2]പാതാളമേ, നിന്റെ സംഹാരം എവിടെ? [QE][PBR] [QS]“എനിക്ക് ഒരു സഹതാപവും ഉണ്ടാകുകയില്ല. [QE]
2. [QS2]അവൻ തന്റെ സഹോദരന്മാരുടെ മധ്യത്തിൽ സമ്പന്നനായിരുന്നാലും, [QE][QS]യഹോവയുടെ അടുക്കൽനിന്ന് ഒരു കിഴക്കൻകാറ്റ് ആഞ്ഞടിക്കും [QE][QS2]മരുഭൂമിയിൽനിന്ന് അതു വീശും. [QE][QS]അവന്റെ വസന്തം വരികയില്ല; [QE][QS2]അവന്റെ കിണർ വറ്റിപ്പോകും. [QE][QS]അവന്റെ വിലപിടിപ്പുള്ള സകലവസ്തുക്കളുടെയും [QE][QS2]കലവറ കൊള്ളയടിക്കപ്പെടും. [QE]
16. [QS]ശമര്യയിലെ ജനം അവരുടെ അപരാധത്തിന്റെ പരിണതഫലം അനുഭവിക്കണം, [QE][QS2]കാരണം, അവർ തങ്ങളുടെ ദൈവത്തിനെതിരേ മത്സരിച്ചു. [QE][QS]അവർ വാളിനാൽ വീഴും; [QE][QS2]അവരുടെ കുഞ്ഞുങ്ങൾ തറയിൽ അടിച്ചുതകർക്കപ്പെടും, [QE][QS2]അവരുടെ ഗർഭിണികളുടെ ഉദരം പിളർക്കപ്പെടും.” [QE]