സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഹോശേയ
1. {#1അനുഗ്രഹത്തിനായി അനുതപിക്കുക } [QS]ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക. [QE][QS2]നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്! [QE]
2. [QS]അനുതാപവാക്യങ്ങളുമായി [QE][QS2]യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക. [QE][QS]യഹോവയോടു പറയുക: [QE][QS2]“ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ, [QE][QS]ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന് [QE][QS2]ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ. [QE]
3. [QS]അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല. [QE][QS2]യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല. [QE][QS]ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്, [QE][QS2]‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല. [QE][QS2]അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ. [QE][PBR]
4. [QS]“ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും [QE][QS2]ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും, [QE][QS2]എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ. [QE]
5. [QS]ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും; [QE][QS2]അവൻ ശോശന്നപ്പുഷ്പംപോലെ[* അതായത്, ഒരുതരം ലില്ലിപ്പൂവ് ] പുഷ്പിക്കും. [QE][QS]ലെബാനോനിലെ ദേവദാരുപോലെ [QE][QS2]അവൻ ആഴത്തിൽ വേരൂന്നും; [QE]
2. [QS2]അവന്റെ ഇളംകൊമ്പുകൾ വളരും. [QE][QS]അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ തഴപ്പുപോലെയും [QE][QS2]വാസന ലെബാനോനിലെ ദേവദാരുപോലെയും ആയിരിക്കും. [QE]
7. [QS]അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും; [QE][QS2]അവർ ധാന്യംപോലെ തഴയ്ക്കും, [QE][QS]അവർ മുന്തിരിവള്ളിപോലെ തളിർക്കും— [QE][QS2]ഇസ്രായേലിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റെ പ്രശസ്തിപോലെ ആയിരിക്കും. [QE]
8. [QS]എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്? [QE][QS2]ഞാൻ അവനു മറുപടി നൽകുകയും അവനുവേണ്ടി കരുതുകയും ചെയ്യും. [QE][QS]ഞാൻ തഴച്ചുവളരുന്ന സരളവൃക്ഷംപോലെ ആകുന്നു; [QE][QS2]നിന്റെ ഫലസമൃദ്ധി എന്നിൽനിന്ന് വരുന്നു.” [QE][PBR]
9. [QS]ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ. [QE][QS2]ആരാണ് വിവേകി? അവർ ഇവ മനസ്സിലാക്കട്ടെ. [QE][QS]യഹോവയുടെ വഴികൾ നേരുള്ളവതന്നെ; [QE][QS2]നീതിനിഷ്ഠർ അതിൽ നടക്കും [QE][QS2]മത്സരികളോ, അതിൽ ഇടറിവീഴും. [QE]
മൊത്തമായ 14 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 14 / 14
1 2 3 4 5 6 7 8 9 10 11 12 13 14
അനുഗ്രഹത്തിനായി അനുതപിക്കുക 1 ഇസ്രായേലേ, നിന്റെ ദൈവമായ യഹോവയിലേക്കു മടങ്ങിവരിക. നിന്റെ പാപങ്ങളായിരുന്നു നിന്റെ വീഴ്ചയ്ക്കു കാരണമായത്! 2 അനുതാപവാക്യങ്ങളുമായി യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകുക. യഹോവയോടു പറയുക: “ഞങ്ങളുടെ സകലപാപങ്ങളും ക്ഷമിക്കണമേ, ഞങ്ങളുടെ അധരഫലം അർപ്പിക്കേണ്ടതിന് ഞങ്ങളെ കൃപയോടെ കൈക്കൊള്ളണമേ. 3 അശ്ശൂരിനു ഞങ്ങളെ രക്ഷിക്കാൻ കഴിയുകയില്ല. യുദ്ധക്കുതിരകളുടെമേൽ ഞങ്ങൾ കയറി ഓടിക്കുകയില്ല. ഞങ്ങളുടെ സ്വന്തം കൈപ്പണിയോട്, ‘ഞങ്ങളുടെ ദൈവമേ’ എന്നു ഞങ്ങൾ ഇനി ഒരിക്കലും പറയുകയില്ല. അനാഥനു തിരുസന്നിധിയിൽ കരുണ ലഭിക്കുന്നുവല്ലോ. 4 “ഞാൻ അവരുടെ വിശ്വാസത്യാഗത്തെ സൗഖ്യമാക്കും ഞാൻ അവരെ ഔദാര്യമായി സ്നേഹിക്കും, എന്റെ കോപം അവരെവിട്ടു തിരിഞ്ഞിരിക്കുന്നല്ലോ. 5 ഞാൻ ഇസ്രായേലിനു മഞ്ഞുതുള്ളിപോലെ ആയിരിക്കും; അവൻ ശോശന്നപ്പുഷ്പംപോലെ* അതായത്, ഒരുതരം ലില്ലിപ്പൂവ് പുഷ്പിക്കും. ലെബാനോനിലെ ദേവദാരുപോലെ അവൻ ആഴത്തിൽ വേരൂന്നും; 2 അവന്റെ ഇളംകൊമ്പുകൾ വളരും. അവന്റെ ഭംഗി ഒലിവുവൃക്ഷത്തിന്റെ തഴപ്പുപോലെയും വാസന ലെബാനോനിലെ ദേവദാരുപോലെയും ആയിരിക്കും. 7 അവന്റെ നിഴലിൽ ഇനിയും മനുഷ്യൻ വസിക്കും; അവർ ധാന്യംപോലെ തഴയ്ക്കും, അവർ മുന്തിരിവള്ളിപോലെ തളിർക്കും— ഇസ്രായേലിന്റെ കീർത്തി ലെബാനോനിലെ വീഞ്ഞിന്റെ പ്രശസ്തിപോലെ ആയിരിക്കും. 8 എഫ്രയീമേ, ഇനി എനിക്കും വിഗ്രഹങ്ങൾക്കുംതമ്മിൽ എന്ത്? ഞാൻ അവനു മറുപടി നൽകുകയും അവനുവേണ്ടി കരുതുകയും ചെയ്യും. ഞാൻ തഴച്ചുവളരുന്ന സരളവൃക്ഷംപോലെ ആകുന്നു; നിന്റെ ഫലസമൃദ്ധി എന്നിൽനിന്ന് വരുന്നു.” 9 ആരാണ് ജ്ഞാനി? അവർ ഈ വസ്തുതകൾ ഗ്രഹിക്കട്ടെ. ആരാണ് വിവേകി? അവർ ഇവ മനസ്സിലാക്കട്ടെ. യഹോവയുടെ വഴികൾ നേരുള്ളവതന്നെ; നീതിനിഷ്ഠർ അതിൽ നടക്കും മത്സരികളോ, അതിൽ ഇടറിവീഴും.
മൊത്തമായ 14 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 14 / 14
1 2 3 4 5 6 7 8 9 10 11 12 13 14
×

Alert

×

Malayalam Letters Keypad References