1.
2. [PS]“അന്നു നിങ്ങൾ നിങ്ങളുടെ സഹോദരന്മാരെ, ‘അമ്മീ’[* എന്റെ ജനം എന്നർഥം. ] എന്നും സഹോദരിമാരെ ‘രൂഹമാ’ [† കരുണ ലഭിച്ചവൾ എന്നർഥം. ] എന്നും വിളിക്കുക. [PE]{#1ഇസ്രായേലിന്റെ ശിക്ഷയും വീണ്ടെടുപ്പും } [QS]“നിങ്ങളുടെ അമ്മയുമായി വാദിക്കുക, അവളുമായി വാദിക്കുക; [QE][QS2]കാരണം അവൾ എന്റെ ഭാര്യയല്ല, [QE][QS2]ഞാൻ അവളുടെ ഭർത്താവുമല്ല; [QE][QS]അവൾ തന്റെ മുഖത്തുനിന്നു വ്യഭിചാരിണിയുടെ നോട്ടവും [QE][QS2]തന്റെ സ്തനങ്ങൾക്കിടയിൽനിന്ന് അവിശ്വസ്തതയും മാറ്റട്ടെ. [QE]
3. [QS]അതല്ലെങ്കിൽ ഞാൻ അവളെ വിവസ്ത്രയാക്കും [QE][QS2]അവൾ ജനിച്ച ദിവസത്തെപ്പോലെ അവളെ നഗ്നയാക്കും; [QE][QS]ഞാൻ അവളെ മരുഭൂമിപോലെയും [QE][QS2]വരണ്ട നിലംപോലെയും ആക്കും [QE][QS2]അങ്ങനെ ദാഹംകൊണ്ടു ഞാൻ അവളെ വധിക്കും. [QE]
4. [QS]ഞാൻ അവളുടെ മക്കളോടു സ്നേഹം കാണിക്കുകയില്ല, [QE][QS2]അവർ വ്യഭിചാരത്തിൽ പിറന്ന മക്കളല്ലോ. [QE]
5. [QS]അവരുടെ അമ്മ അവിശ്വസ്തയായിരുന്നു [QE][QS2]അവൾ അപമാനത്തിൽ അവരെ ഗർഭംധരിച്ചു. [QE][QS]അവൾ ഇപ്രകാരം പറഞ്ഞു: ‘ഞാൻ എന്റെ കാമുകന്മാരുടെ പിന്നാലെ പോകും; [QE][QS2]അവരാണ് എനിക്ക് അപ്പവും വെള്ളവും തരുന്നത്, [QE][QS2]കമ്പിളിയും ചണവസ്ത്രവും ഒലിവെണ്ണയും പാനീയവും എനിക്കു തരുന്നതും അവർതന്നെ.’ [QE]
6. [QS]അതുകൊണ്ടു ഞാൻ അവളുടെ വഴികൾ മുൾവേലികൾകൊണ്ട് അടച്ചുകളയും; [QE][QS2]അവൾക്കു വഴി കണ്ടുപിടിക്കാൻ കഴിയാതവണ്ണം ഞാൻ മതിൽകെട്ടി അടയ്ക്കും. [QE]
7. [QS]അവൾ തന്റെ കാമുകന്മാരുടെ പിന്നാലെ ഓടും, എന്നാൽ അവരോടൊപ്പം എത്തുകയില്ല; [QE][QS2]അവൾ അവരെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല. [QE][QS]അപ്പോൾ അവൾ പറയും: [QE][QS2]‘ഞാൻ എന്റെ ആദ്യഭർത്താവിന്റെ അടുക്കൽ മടങ്ങിപ്പോകും, [QE][QS2]എന്റെ ഇപ്പോഴത്തെ സ്ഥിതിയെക്കാൾ അതായിരുന്നു കൂടുതൽ നല്ലത്.’ [QE]
8. [QS]അവൾക്കുവേണ്ട ധാന്യവും പുതുവീഞ്ഞും എണ്ണയും [QE][QS2]ബാലിനുവേണ്ടി അവർ യഥേഷ്ടം ഉപയോഗിച്ച [QE][QS]വെള്ളിയും സ്വർണവും അവൾക്കു നൽകിയത് [QE][QS2]ഞാൻ ആണെന്ന് അവൾ സമ്മതിച്ചിട്ടില്ല. [QE][PBR]
9. [QS]“അതുകൊണ്ട്, ധാന്യം വിളയുമ്പോൾ എന്റെ ധാന്യത്തെയും [QE][QS2]പുതുവീഞ്ഞു തയ്യാറാകുമ്പോൾ എന്റെ പുതുവീഞ്ഞിനെയും ഞാൻ എടുത്തുകളയും. [QE][QS]അവളുടെ നഗ്നത മറയ്ക്കുന്നതിനുള്ള [QE][QS2]എന്റെ കമ്പിളിയും ചണവസ്ത്രവും ഞാൻ എടുത്തുകളയും [QE]
10. [QS]ഇപ്പോൾത്തന്നെ അവളുടെ കാമുകന്മാരുടെമുമ്പിൽ [QE][QS2]അവളുടെ ഗുഹ്യഭാഗം ഞാൻ അനാവൃതമാക്കും; [QE][QS2]എന്റെ കൈയിൽനിന്ന് ആരും അവളെ വിടുവിക്കുകയില്ല. [QE]
11. [QS]ഞാൻ അവളുടെ എല്ലാ ഉത്സവങ്ങളും നിർത്തലാക്കും: [QE][QS2]അവളുടെ വാർഷികോത്സവങ്ങളും അമാവാസികളും [QE][QS2]ശബ്ബത്ത് നാളുകളും—നിശ്ചയിക്കപ്പെട്ട എല്ലാ ആഘോഷങ്ങളുംതന്നെ. [QE]
12. [QS]അവളുടെ കാമുകന്മാർ അവൾക്കു കൂലിയായി നൽകിയിരിക്കുന്ന [QE][QS2]മുന്തിരിയും അത്തിവൃക്ഷവും ഞാൻ നശിപ്പിക്കും; [QE][QS]ഞാൻ അതിനെ കുറ്റിച്ചെടിയാക്കും, [QE][QS2]വന്യമൃഗങ്ങൾ അതിനെ നശിപ്പിച്ചുകളയും. [QE]
13. [QS]ബാലിനു ധൂപം കാട്ടിയ ആ കാലങ്ങളിലെല്ലാം [QE][QS2]ഞാൻ അവളെ ശിക്ഷിക്കും; [QE][QS]അവൾ മോതിരങ്ങളും ആഭരണങ്ങളും അണിഞ്ഞ് സ്വയം അലങ്കരിച്ചുകൊണ്ട് [QE][QS2]തന്റെ കാമുകന്മാരെ പിൻതുടർന്നു, [QE][QS2]എന്നെയോ, അവൾ മറന്നുകളഞ്ഞു,” [QE][QS4]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][PBR]
14. [QS]“അതുകൊണ്ട്, ഞാൻ അവളെ വശീകരിക്കാൻ പോകുന്നു; [QE][QS2]ഞാൻ അവളെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോകുകയും [QE][QS2]അവളോടു ഹൃദ്യമായി സംസാരിക്കുകയും ചെയ്യും. [QE]
15. [QS]അവിടെ, അവളുടെ മുന്തിരിത്തോട്ടങ്ങൾ ഞാൻ അവൾക്കു മടക്കിക്കൊടുക്കും, [QE][QS2]ആഖോർ[‡ ദുരിതം എന്നർഥം. ] താഴ്വരയെ പ്രത്യാശയുടെ കവാടമാക്കും. [QE][QS]അവിടെ, അവളുടെ യൗവനനാളുകളിലെപ്പോലെ, [QE][QS2]ഈജിപ്റ്റിൽനിന്ന് പുറപ്പെട്ടുവന്ന ദിവസങ്ങളിലെപ്പോലെ അവൾ പാട്ടുപാടും. [QE][PBR]
16. [QS]“ആ ദിവസത്തിൽ,” യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE][QS2]“നിങ്ങൾ എന്നെ ‘എന്റെ ഭർത്താവേ’ എന്നു വിളിക്കും; [QE][QS2]‘എന്റെ യജമാനനേ’[§ മൂ.ഭാ. എന്റെ ബാലേ ] എന്ന് ഇനിയൊരിക്കലും വിളിക്കുകയില്ല. [QE]
17. [QS]ഞാൻ ബാലിന്റെ നാമങ്ങളെ അവളുടെ നാവിൽനിന്ന് മാറ്റിക്കളയും; [QE][QS2]അവരുടെ നാമങ്ങൾ ഇനിയൊരിക്കലും അവൾ ഉച്ചരിക്കയുമില്ല. [QE]
18. [QS]ആ ദിവസം, ഞാൻ അവർക്കുവേണ്ടി [QE][QS2]വയലിലെ മൃഗങ്ങളോടും ആകാശത്തിലെ പറവകളോടും [QE][QS2]നിലത്ത് ഇഴയുന്ന ജന്തുക്കളോടും ഒരു ഉടമ്പടി ചെയ്യും. [QE][QS]വില്ലും വാളും യുദ്ധവും [QE][QS2]ദേശത്തുനിന്നു ഞാൻ നീക്കിക്കളയും, [QE][QS2]അങ്ങനെ എല്ലാവരും സുരക്ഷിതരായി കിടന്നുറങ്ങും. [QE]
19. [QS]ഞാൻ നിന്നെ എന്നെന്നേക്കുമായി വിവാഹനിശ്ചയം ചെയ്യും; [QE][QS2]ന്യായത്തിലും നീതിയിലും സ്നേഹത്തിലും മനസ്സലിവിലും [QE][QS2]ഞാൻ നിന്നെ വിവാഹനിശ്ചയം ചെയ്യും. [QE]
20. [QS]ഞാൻ നിന്നെ വിശ്വസ്തതയിൽ വിവാഹനിശ്ചയം ചെയ്യും, [QE][QS2]അങ്ങനെ നീ, ഞാൻ യഹോവ ആകുന്നു എന്ന് അംഗീകരിക്കും. [QE][PBR]
21. [QS]“അന്നു ഞാൻ ഉത്തരം നൽകും,” [QE][QS2]യഹോവ അരുളിച്ചെയ്യുന്നു— [QE][QS]“ഞാൻ ആകാശത്തിന് ഉത്തരം നൽകും, [QE][QS2]ആകാശം ഭൂമിക്ക് ഉത്തരം നൽകും; [QE]
22. [QS]ഭൂമി ധാന്യത്തിനും [QE][QS2]പുതുവീഞ്ഞ് ഒലിവെണ്ണയ്ക്കും ഉത്തരം നൽകും, [QE][QS2]അവ യെസ്രീലിന് ഉത്തരം നൽകും. [QE]
23. [QS]എനിക്കുവേണ്ടി ഞാൻ അവളെ ദേശത്തു നടും; [QE][QS2]‘എന്റെ പ്രിയപ്പെട്ടവളല്ല,’ എന്നു പറഞ്ഞവളോടു ഞാൻ എന്റെ സ്നേഹം കാണിക്കും. [QE][QS]‘എന്റെ ജനമല്ല,’ എന്നു പറഞ്ഞിരുന്നവരോട് ‘നിങ്ങൾ എന്റെ ജനം’ എന്നു ഞാൻ പറയും; [QE][QS2]‘അവിടന്ന് ആകുന്നു എന്റെ ദൈവം,’ ” എന്ന് അവർ പറയും. [QE]