സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
ഹോശേയ
1. {#1മാനസാന്തരപ്പെടാത്ത ഇസ്രായേൽ } [QS]“വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം. [QE][QS]യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു; [QE][QS2]എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും. [QE][QS]അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു; [QE][QS2]അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും. [QE]
2. [QS]രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും; [QE][QS2]മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും, [QE][QS2]നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ. [QE]
3. [QS]നാം യഹോവയെ അംഗീകരിക്കുക; [QE][QS2]അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക. [QE][QS]സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ [QE][QS2]ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും. [QE][QS]അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും [QE][QS2]വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.” [QE][PBR]
4. [QS]“എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം? [QE][QS2]യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്? [QE][QS]നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും [QE][QS2]അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു. [QE]
5. [QS]അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി, [QE][QS2]എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു. [QE][QS2]എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു.[* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] [QE]
6. [QS]യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്; [QE][QS2]ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു. [QE]
7. [QS]ആദാമിനെപ്പോലെ[† അഥവാ, മനുഷ്യനെപ്പോലെ ] അവർ ഉടമ്പടി ലംഘിച്ചു; [QE][QS2]അവർ എന്നോട് അവിശ്വസ്തരായിരുന്നു. [QE]
8. [QS]ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം; [QE][QS2]അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു. [QE]
9. [QS]ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ, [QE][QS2]പുരോഹിതന്മാരുടെ കൂട്ടം കാത്തിരിക്കുന്നു; [QE][QS]അവർ ശേഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു, [QE][QS2]ലജ്ജാകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. [QE]
10. [QS]ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു: [QE][QS2]അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു; [QE][QS2]ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു. [QE][PBR]
11. [QS]“യെഹൂദയേ, ഞാൻ നിനക്കും [QE][QS2]ഒരു കൊയ്ത്തു വെച്ചിരിക്കുന്നു. [QE][PBR] [QS]“ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ, [QE]
മൊത്തമായ 14 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 6 / 14
1 2 3 4 5 6 7 8 9 10 11 12 13 14
മാനസാന്തരപ്പെടാത്ത ഇസ്രായേൽ 1 “വരിക, നമുക്കു യഹോവയുടെ അടുക്കലേക്കു മടങ്ങിപ്പോകാം. യഹോവ നമ്മെ കടിച്ചുകീറിക്കളഞ്ഞിരിക്കുന്നു; എങ്കിലും അവിടന്നു നമ്മെ സൗഖ്യമാക്കും. അവിടന്നു നമ്മെ മുറിവേൽപ്പിച്ചിരിക്കുന്നു; അവിടന്നുതന്നെ നമ്മുടെ മുറിവു കെട്ടും. 2 രണ്ടുദിവസത്തിനുശേഷം അവിടന്ന് നമ്മെ ജീവിപ്പിക്കും; മൂന്നാംദിവസം അവിടന്ന് നമ്മെ പുനരുദ്ധരിക്കും, നാം അവിടത്തെ സാന്നിധ്യത്തിൽ ജീവിക്കേണ്ടതിനുതന്നെ. 3 നാം യഹോവയെ അംഗീകരിക്കുക; അവിടത്തെ അംഗീകരിക്കാൻ നാം ജാഗ്രതയുള്ളവരായിരിക്കുക. സൂര്യോദയംപോലെ സുനിശ്ചിതമായിരിക്കുന്നതുപോലെ ആയിരിക്കും അവിടത്തെ പ്രത്യക്ഷതയും. അവിടന്നു ശീതകാലമഴപോലെ നമുക്കു പ്രത്യക്ഷനാകും വസന്തകാലമഴ ഭൂമിയെ നനയ്ക്കുമ്പോലെതന്നെ.” 4 “എഫ്രയീമേ, നിന്നോടു ഞാൻ എന്തു ചെയ്യണം? യെഹൂദയേ, ഞാൻ നിന്നോട് എന്താണു ചെയ്യേണ്ടത്? നിന്റെ സ്നേഹം പ്രഭാതമഞ്ഞുപോലെയും അപ്രത്യക്ഷമാകുന്ന പ്രഭാതത്തിലെ മഞ്ഞുതുള്ളിപോലെയും ആകുന്നു. 5 അതുകൊണ്ട്, എന്റെ പ്രവാചകന്മാരെക്കൊണ്ടു ഞാൻ നിന്നെ വെട്ടി, എന്റെ വായുടെ വചനത്താൽ ഞാൻ നിന്നെ വധിച്ചു. എന്റെ ന്യായവിധികൾ മിന്നൽപോലെ നിന്റെമേൽ പാഞ്ഞു.* ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. 6 യാഗമല്ല, കരുണയാണ് ഞാൻ അഭിലഷിക്കുന്നത്; ഹോമയാഗങ്ങളെക്കാൾ, ദൈവപരിജ്ഞാനത്തിൽ ഞാൻ പ്രസാദിക്കുന്നു. 7 ആദാമിനെപ്പോലെ അഥവാ, മനുഷ്യനെപ്പോലെ അവർ ഉടമ്പടി ലംഘിച്ചു; അവർ എന്നോട് അവിശ്വസ്തരായിരുന്നു. 8 ഗിലെയാദ് ദുഷ്ടന്മാരുടെ പട്ടണം; അവരുടെ കാലടികൾ രക്തത്താൽ മലിനമായിരിക്കുന്നു. 9 ഒരു മനുഷ്യനുവേണ്ടി കൊള്ളക്കാർ കാത്തിരിക്കുന്നതുപോലെ, പുരോഹിതന്മാരുടെ കൂട്ടം കാത്തിരിക്കുന്നു; അവർ ശേഖേമിലേക്കുള്ള വഴിയിൽ കൊല ചെയ്യുന്നു, ലജ്ജാകരമായ കുറ്റകൃത്യങ്ങൾ ചെയ്യുന്നു. 10 ഇസ്രായേൽഗൃഹത്തിൽ ഞാൻ ഭയങ്കരത്വം കണ്ടിരിക്കുന്നു: അവിടെ എഫ്രയീം വ്യഭിചാരത്തിന് ഏൽപ്പിക്കപ്പെട്ടു; ഇസ്രായേൽ മലിനപ്പെട്ടിരിക്കുന്നു. 11 “യെഹൂദയേ, ഞാൻ നിനക്കും ഒരു കൊയ്ത്തു വെച്ചിരിക്കുന്നു. “ഞാൻ എന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ,
മൊത്തമായ 14 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 6 / 14
1 2 3 4 5 6 7 8 9 10 11 12 13 14
×

Alert

×

Malayalam Letters Keypad References