2. [QS2]ഞാൻ ഇസ്രായേലിനെ സൗഖ്യമാക്കുമ്പോൾ, [QE][QS]എഫ്രയീമിന്റെ പാപങ്ങൾ വെളിച്ചത്തുവരുകയും [QE][QS2]ശമര്യയുടെ കുറ്റകൃത്യങ്ങളും വെളിപ്പെട്ടുവരുകയുംചെയ്യുന്നു. [QE][QS]അവർ വഞ്ചന പ്രവർത്തിക്കുന്നു; [QE][QS2]കള്ളന്മാർ വീടുകളിൽ കയറുന്നു, [QE][QS2]കൊള്ളക്കാർ പുറത്തു കവർച്ച നടത്തുന്നു. [QE]
2. [QS]എന്നാൽ, അവരുടെ സകലദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് [QE][QS2]അവർ തിരിച്ചറിയുന്നില്ല. [QE][QS]അവരുടെ പാപങ്ങൾ അവരെ മൂടിയിരിക്കുന്നു; [QE][QS2]അവയെല്ലാം എപ്പോഴും എന്റെ മുമ്പിലുണ്ട്. [QE][PBR]
3. [QS]“അവർ രാജാക്കന്മാരെ അവരുടെ ദുഷ്ടതകൊണ്ടും [QE][QS2]പ്രഭുക്കന്മാരെ അവരുടെ വ്യാജംകൊണ്ടും സന്തോഷിപ്പിക്കുന്നു. [QE]
4. [QS]അവർ എല്ലാവരും വ്യഭിചാരികൾ, [QE][QS2]മാവു കുഴയ്ക്കുന്നതുമുതൽ അതു പുളിച്ചുപൊങ്ങുന്നതുവരെ [QE][QS]അപ്പക്കാരൻ തീ കൂട്ടേണ്ട ആവശ്യമില്ലാത്ത [QE][QS2]അടുപ്പുപോലെ അവർ ജ്വലിക്കുന്നു. [QE]
5. [QS]നമ്മുടെ രാജാവിന്റെ ഉത്സവദിനത്തിൽ [QE][QS2]പ്രഭുക്കന്മാർ വീഞ്ഞുകുടിച്ച് ഉന്മത്തരാകുന്നു, [QE][QS2]അവൻ പരിഹാസികളുമായി കൂട്ടുചേരുന്നു. [QE]
6. [QS]അവർ ഗൂഢാലോചനകളുമായി അവനെ സമീപിക്കുന്നു; [QE][QS2]അവരുടെ ഹൃദയം ചൂളപോലെ ആകുന്നു. [QE][QS]അവരുടെ വികാരം രാത്രിമുഴുവൻ പുകയുന്നു; [QE][QS2]രാവിലെ അതു ജ്വലിക്കുന്ന അഗ്നിപോലെ കത്തുന്നു. [QE]
7. [QS]അവർ എല്ലാവരും അടുപ്പുപോലെ ചൂടുപിടിച്ചിരിക്കുന്നു; [QE][QS2]അവർ തങ്ങളുടെ ഭരണാധികാരികളെ വിഴുങ്ങുന്നു. [QE][QS]അവരുടെ രാജാക്കന്മാർ എല്ലാവരും വീഴുന്നു, [QE][QS2]ആരും എന്നെ വിളിച്ചപേക്ഷിക്കുന്നതുമില്ല. [QE][PBR]
8. [QS]“എഫ്രയീം യെഹൂദേതരരോട് ഇടകലർന്നിരിക്കുന്നു; [QE][QS2]എഫ്രയീം മറിച്ചിടാത്ത ദോശപോലെ ആകുന്നു. [QE]
9. [QS]വിദേശികൾ അവന്റെ ബലം ചോർത്തിക്കളഞ്ഞു, [QE][QS2]പക്ഷേ, അവൻ അത് അറിയുന്നില്ല. [QE][QS]അവന്റെ തലമുടി അവിടവിടെ നരച്ചിരിക്കുന്നു, [QE][QS2]എങ്കിലും അത് അവൻ ശ്രദ്ധിക്കുന്നില്ല. [QE]
10. [QS]ഇസ്രായേലിന്റെ അഹങ്കാരം അവനെതിരേ സാക്ഷ്യം പറയുന്നു, [QE][QS2]ഇങ്ങനെയൊക്കെ ആയിരുന്നിട്ടും [QE][QS]അവൻ തന്റെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവരുന്നില്ല; [QE][QS2]അവിടത്തെ അന്വേഷിക്കുന്നതുമില്ല. [QE][PBR]
11. [QS]“എഫ്രയീം അനായാസം വഞ്ചിക്കപ്പെടുന്ന [QE][QS2]വിവേകമില്ലാത്ത പ്രാവുപോലെ ആകുന്നു; [QE][QS]അവർ സഹായത്തിനായി ഈജിപ്റ്റിലേക്കു വിളിക്കും; [QE][QS2]അപ്പോൾത്തന്നെ അവർ അശ്ശൂരിലേക്കും പോകും. [QE]
12. [QS]അവർ പോകുമ്പോൾ, ഞാൻ അവരുടെമേൽ എന്റെ വലവീശും; [QE][QS2]ആകാശത്തിലെ പറവകളെന്നപോലെ ഞാൻ അവരെ താഴെയിറക്കും. [QE][QS]അവർ പക്ഷികളെപ്പോലെ കൂട്ടംകൂടുമ്പോൾ [QE][QS2]ഞാൻ അവരെ ശിക്ഷിക്കും. [QE]
13. [QS]അവർ എന്നെ വിട്ടുപോയിരിക്കുകയാൽ, [QE][QS2]അവർക്കു ഹാ കഷ്ടം! [QE][QS]അവർ എന്നോടു മത്സരിച്ചിരിക്കുകയാൽ [QE][QS2]അവർക്കു നാശം! [QE][QS]അവരെ വീണ്ടെടുക്കാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു [QE][QS2]പക്ഷേ, അവർ എനിക്കെതിരേ വ്യാജംപറയുന്നു. [QE]
14. [QS]അവർ തങ്ങളുടെ ഹൃദയത്തിൽനിന്ന് എന്നോടു നിലവിളിക്കുന്നില്ല, [QE][QS2]പിന്നെയോ കിടക്കകളിൽ വിലപിക്കുന്നു. [QE][QS]അവർ തങ്ങളെത്തന്നെ മുറിപ്പെടുത്തി അവരുടെ ദേവന്മാരോട് അപേക്ഷിക്കുന്നു, [QE][QS2]അവർ ധാന്യത്തിനും പുതുവീഞ്ഞിനുംവേണ്ടി ഒരുമിച്ചുകൂടുന്നു [QE][QS2]എന്നാൽ അവർ എന്നിൽനിന്നും അകന്നുപോകുന്നു. [QE]
15. [QS]ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ കൈ ബലപ്പെടുത്തി, [QE][QS2]എങ്കിലും അവർ എനിക്കെതിരേ ദോഷം ചിന്തിക്കുന്നു. [QE]
16. [QS]അവർ തിരിയുന്നു, പക്ഷേ, പരമോന്നതങ്കലേക്കല്ല; [QE][QS2]അവർ കേടുള്ള വില്ലുപോലെ ആകുന്നു. [QE][QS]അവരുടെ നിഗളവാക്കുകൾനിമിത്തം [QE][QS2]പ്രഭുക്കന്മാർ വാൾകൊണ്ടു വീഴും. [QE][QS]അങ്ങനെ ഈജിപ്റ്റുദേശത്ത് [QE][QS2]അവർ പരിഹസിക്കപ്പെടും. [QE]