1. [PS]യെഹൂദാരാജാക്കന്മാരായ ഉസ്സീയാവ്, യോഥാം, ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ ഭരണകാലത്ത് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി, ആമോസിന്റെ മകനായ യെശയ്യാവിന് ലഭിച്ച ദർശനം ഇതാകുന്നു. [PE][PBR]
2. {#1മത്സരിക്കുന്ന ഒരു ജനത } [QS]ആകാശമേ, കേൾക്കുക! ഭൂമിയേ ശ്രദ്ധിക്കുക! [QE][QS2]യഹോവ അരുളിച്ചെയ്യുന്നു: [QE][QS]“ഞാൻ മക്കളെ പോറ്റിവളർത്തി; [QE][QS2]എന്നാൽ അവർ എനിക്കെതിരേ മത്സരിച്ചു. [QE]
3. [QS]കാള തന്റെ ഉടമസ്ഥനെയും [QE][QS2]കഴുത തന്റെ യജമാനന്റെ പുൽത്തൊട്ടിയും അറിയുന്നു, [QE][QS]എന്നാൽ ഇസ്രായേലോ തിരിച്ചറിയുന്നില്ല. [QE][QS2]എന്റെ ജനം മനസ്സിലാക്കുന്നതുമില്ല.” [QE][PBR]
4. [QS]അയ്യോ! എന്തൊരു പാപംനിറഞ്ഞ ജനത! [QE][QS2]കുറ്റഭാരം ചുമക്കുന്ന സന്തതി, [QE][QS]ദുഷ്കർമികളുടെ മക്കൾ! [QE][QS2]വഷളത്തം പ്രവർത്തിക്കുന്ന പുത്രന്മാർ! [QE][QS]അവർ യഹോവയെ ഉപേക്ഷിച്ചു; [QE][QS2]ഇസ്രായേലിന്റെ പരിശുദ്ധനെ തിരസ്കരിച്ചിരിക്കുന്നു, [QE][QS2]അവിടത്തേക്കെതിരേ അവർ പുറംതിരിഞ്ഞിരിക്കുന്നു. [QE][PBR]
5. [QS]നിങ്ങളെ ഇനിയും അടിക്കുന്നത് എന്തിന്? [QE][QS2]നിങ്ങൾ മാത്സര്യത്തിൽ തുടർന്നുകൊണ്ടിരിക്കുന്നതും എന്തിന്? [QE][QS]നിങ്ങളുടെ തല മുഴുവനും മുറിവേറ്റിരിക്കുന്നു, [QE][QS2]നിങ്ങളുടെ ഹൃദയം മുഴുവനും രോഗാതുരമായിരിക്കുന്നു. [QE]
6. [QS]ഉള്ളങ്കാൽമുതൽ ഉച്ചിവരെ [QE][QS2]ഒരു സ്ഥലവും മുറിവേൽക്കാത്തതായിട്ടില്ല— [QE][QS]മുറിവുകൾ, പൊറ്റകൾ, [QE][QS2]ചോരയൊലിക്കുന്ന വ്രണങ്ങൾ, [QE][QS]അവ വൃത്തിയാക്കുകയോ വെച്ചുകെട്ടുകയോ ചെയ്തിട്ടില്ല, [QE][QS2]ഒലിവെണ്ണയാൽ ശമനം വരുത്തിയിട്ടുമില്ല. [QE][PBR]
7. [QS]നിങ്ങളുടെ രാജ്യം ശൂന്യമായി, [QE][QS2]നിങ്ങളുടെ പട്ടണങ്ങൾ തീവെച്ചു നശിപ്പിച്ചിരിക്കുന്നു; [QE][QS]നിങ്ങളുടെ നിലങ്ങൾ വിദേശികളാൽ അപഹരിക്കപ്പെട്ടിരിക്കുന്നു [QE][QS2]നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ, [QE][QS2]അപരിചിതർ തകർത്തുകളഞ്ഞതുപോലെ അതു ശൂന്യമായിക്കിടക്കുന്നു. [QE]
8. [QS]മുന്തിരിത്തോപ്പിലെ കൂടാരംപോലെയും [QE][QS2]വെള്ളരിത്തോട്ടത്തിലെ മാടംപോലെയും [QE][QS]ഉപരോധിക്കപ്പെട്ട നഗരംപോലെയും [QE][QS2]സീയോൻപുത്രി ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു. [QE]
9. [QS]സൈന്യങ്ങളുടെ യഹോവ ചിലരെയെങ്കിലും [QE][QS2]നമുക്കായി ശേഷിപ്പിച്ചിരുന്നില്ലെങ്കിൽ [QE][QS]നാം സൊദോം നഗരംപോലെയും [QE][QS2]ഗൊമോറാ പട്ടണംപോലെയും [QE][QS2]നശിപ്പിക്കപ്പെടുമായിരുന്നു. [QE][PBR]
10. [QS]സൊദോമിലെ ഭരണാധികാരികളേ, [QE][QS2]യഹോവയുടെ വചനം കേൾക്കുക; [QE][QS]ഗൊമോറാ നിവാസികളേ, [QE][QS2]നമ്മുടെ ദൈവത്തിന്റെ നിർദേശങ്ങൾ ശ്രദ്ധിക്കുക! [QE]
11. [QS]“നിങ്ങളുടെ നിരവധിയായ ബലികൾ [QE][QS2]എനിക്കെന്തിന്?” [QE][QS2]യഹോവ ചോദിക്കുന്നു. [QE][QS]“മുട്ടാടുകളുടെ ഹോമയാഗവും തടിപ്പിച്ച മൃഗങ്ങളുടെ മേദസ്സുംമൂലം [QE][QS2]ഞാൻ മടുത്തിരിക്കുന്നു; [QE][QS]കാളകളുടെയോ ആട്ടിൻകുട്ടികളുടെയോ കോലാടുകളുടെയോ [QE][QS2]രക്തത്തിൽ എനിക്കു പ്രസാദമില്ല. [QE]
12. [QS]നിങ്ങൾ എന്റെ സന്നിധിയിൽ വന്ന് [QE][QS2]എന്റെ അങ്കണങ്ങൾ ചവിട്ടി അശുദ്ധമാക്കാനായി [QE][QS2]ഇതു നിങ്ങളോട് ആവശ്യപ്പെട്ടത് ആരാണ്? [QE]
13. [QS]വ്യർഥമായ യാഗങ്ങൾ ഇനി നിങ്ങൾ അർപ്പിക്കരുത്! [QE][QS2]നിങ്ങളുടെ ധൂപവർഗം എനിക്കു വെറുപ്പുളവാക്കുന്നു. [QE][QS]അമാവാസിയും ശബ്ബത്തും സഭായോഗം കൂടുന്നതും— [QE][QS2]നിങ്ങളുടെ ദുഷ്ടതനിറഞ്ഞ സഭായോഗങ്ങൾ—എനിക്ക് അസഹ്യമാണ്. [QE]
14. [QS]നിങ്ങളുടെ അമാവാസികളിലെ ആഘോഷങ്ങളെയും [QE][QS2]നിർദിഷ്ട ഉത്സവങ്ങളെയും ഞാൻ പൂർണമായും വെറുക്കുന്നു. [QE][QS]അവ എനിക്കൊരു ഭാരമായിരിക്കുന്നു; [QE][QS2]അവ സഹിച്ചു ഞാൻ മടുത്തിരിക്കുന്നു. [QE]
15. [QS]അതിനാൽ നിങ്ങൾ കൈമലർത്തി പ്രാർഥിക്കുമ്പോൾ, [QE][QS2]ഞാൻ എന്റെ കണ്ണുകൾ നിങ്ങളിൽനിന്ന് അകറ്റിക്കളയും; [QE][QS]നിങ്ങൾ പ്രാർഥനകൾ എത്ര മടങ്ങായി വർധിപ്പിച്ചാലും [QE][QS2]ഞാൻ കേൾക്കുകയില്ല. [QE][PBR] [QS]“കാരണം നിങ്ങളുടെ കൈകൾ രക്തപങ്കിലമാണ്! [QE][PBR]
16. [QS]“നിങ്ങളെത്തന്നെ കഴുകി വെടിപ്പാക്കുക. [QE][QS2]നിങ്ങളുടെ ദുഷ്ടതനിറഞ്ഞ പ്രവൃത്തികൾ എന്റെ മുമ്പിൽനിന്നു നീക്കിക്കളയുക; [QE][QS2]ദോഷം പ്രവർത്തിക്കുന്നതു നിർത്തുക. [QE]
17. [QS]നന്മചെയ്യാൻ പഠിക്കുക; ന്യായം അന്വേഷിക്കുക. [QE][QS2]പീഡിതരെ സ്വതന്ത്രരാക്കുക. [QE][QS]അനാഥരുടെ കാര്യം ഏറ്റെടുക്കുക; [QE][QS2]വിധവയ്ക്കുവേണ്ടി വ്യവഹരിക്കുക. [QE][PBR]
18. [QS]“ഇപ്പോൾ വരിക, നമുക്കുതമ്മിൽ വാദിക്കാം,” [QE][QS2]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][QS]“നിങ്ങളുടെ പാപം കടുംചെമപ്പായിരുന്നാലും, [QE][QS2]അവ ഹിമംപോലെ ശുഭ്രമാകും; [QE][QS]അവ രക്താംബരംപോലെ ചെമപ്പായിരുന്നാലും [QE][QS2]വെളുത്ത കമ്പിളിരോമംപോലെ ആയിത്തീരും. [QE]
19. [QS]നിങ്ങൾക്ക് അനുസരിക്കാനുള്ള മനസ്സുണ്ടെങ്കിൽ [QE][QS2]ദേശത്തിലെ നല്ല വിഭവങ്ങൾ നിങ്ങൾ അനുഭവിക്കും. [QE]
20. [QS]എന്നാൽ നിങ്ങൾ എതിർക്കുകയും മത്സരിക്കുകയും ചെയ്താൽ, [QE][QS2]നിങ്ങൾ വാളിന് ഇരയായിത്തീരും.” [QE][QS4]യഹോവതന്നെയാണല്ലോ അരുളിച്ചെയ്തിരിക്കുന്നത്. [QE][PBR]
21. [QS]നോക്കൂ, വിശ്വസ്തമായിരുന്ന നഗരം [QE][QS2]ഒരു വേശ്യയായി മാറിയത് എങ്ങനെ? [QE][QS]ഒരിക്കൽ അതിൽ ന്യായം നിറഞ്ഞിരുന്നു; [QE][QS2]നീതി അതിൽ കുടികൊണ്ടിരുന്നു— [QE][QS2]എന്നാൽ ഇപ്പോൾ കൊലപാതകികൾ അതിൽ വസിക്കുന്നു. [QE]
22. [QS]നിങ്ങളുടെ വെള്ളി കീടമായി മാറി, [QE][QS2]നിങ്ങളുടെ വിശിഷ്ടമായ വീഞ്ഞിൽ വെള്ളം കലർന്നു. [QE]
23. [QS]നിങ്ങളുടെ പ്രഭുക്കന്മാർ മത്സരികൾ, [QE][QS2]കള്ളന്മാരുടെ പങ്കാളികൾതന്നെ; [QE][QS]അവർ എല്ലാവരും കൈക്കൂലി ആഗ്രഹിക്കുകയും [QE][QS2]പ്രതിഫലം ഇച്ഛിക്കുകയും ചെയ്യുന്നു. [QE][QS]അവർ അനാഥർക്കുവേണ്ടി വ്യവഹരിക്കുന്നില്ല; [QE][QS2]വിധവയുടെ അപേക്ഷ പരിഗണിക്കുന്നതുമില്ല. [QE][PBR]
24. [QS]അതുകൊണ്ട് സൈന്യങ്ങളുടെ യഹോവയായ കർത്താവ്, [QE][QS2]ഇസ്രായേലിന്റെ ശക്തൻതന്നെ, അരുളിച്ചെയ്യുന്നു: [QE][QS]“എന്റെ എതിരാളികളുടെമേൽ എന്റെ ക്രോധം ഞാൻ അഴിച്ചുവിടും; [QE][QS2]എന്റെ ശത്രുക്കളോടു ഞാൻ പ്രതികാരംചെയ്യും. [QE]
25. [QS]ഞാൻ എന്റെ കരം നിനക്കെതിരേ[* നിനക്കെതിരേ, വിവക്ഷിക്കുന്നത് ജെറുശലേമിനെതിരേ. ] തിരിക്കും; [QE][QS2]ഞാൻ നിന്നിലെ കിട്ടം ഉരുക്കിക്കളയും; [QE][QS2]നിന്നിലുള്ള സകല അശുദ്ധിയും ഞാൻ നീക്കിക്കളയും. [QE]
26. [QS]അപ്പോൾ ഞാൻ നിന്റെ ന്യായാധിപന്മാരെ മുൻപത്തേതുപോലെയും [QE][QS2]നിന്റെ ഉപദേഷ്ടാക്കന്മാരെ ആരംഭത്തിലെന്നപോലെയും പുനഃസ്ഥാപിക്കും. [QE][QS]അതിനുശേഷം നീ നീതിയുടെ നഗരമെന്നും [QE][QS2]വിശ്വസ്തതയുടെ പട്ടണമെന്നും [QE][QS2]വിളിക്കപ്പെടും.” [QE][PBR]
27. [QS]സീയോൻ, ന്യായത്താലും അതിൽ മനംതിരിയുന്നവർ, [QE][QS2]നീതിയാലും വീണ്ടെടുക്കപ്പെടും. [QE]
28. [QS]എന്നാൽ മത്സരികളും പാപികളും ഒരുപോലെ നശിച്ചുപോകും; [QE][QS2]യഹോവയെ പരിത്യജിക്കുന്നവർ സംഹരിക്കപ്പെടും. [QE][PBR]
29. [QS]“നിങ്ങൾ ആശിച്ച കരുവേലക്കാവുകൾനിമിത്തം [QE][QS2]നിങ്ങൾ ലജ്ജിതരാകും; [QE][QS]നിങ്ങൾ തെരഞ്ഞെടുത്ത ഉദ്യാനങ്ങളെക്കുറിച്ചു [QE][QS2]നിങ്ങൾ അവഹേളിക്കപ്പെടും. [QE]
30. [QS]നിങ്ങൾ ഇലകൊഴിഞ്ഞ കരുവേലകംപോലെയും [QE][QS2]വരൾച്ച ബാധിച്ച ഉദ്യാനംപോലെയും ആകും. [QE]
31. [QS]ബലവാൻ ചണനാരുപോലെയും [QE][QS2]അവന്റെ പ്രവൃത്തി തീപ്പൊരിപോലെയും ആകും; [QE][QS]അവ രണ്ടും ഒരുമിച്ചു വെന്തുപോകും, [QE][QS2]അതിന്റെ തീ കെടുത്തുന്നതിന് ആരും ഉണ്ടാകുകയില്ല.” [QE]