1. {#1യിശ്ശായിയുടെ ശാഖ } [QS]യിശ്ശായിയുടെ കുറ്റിയിൽനിന്ന് ഒരു മുള ഉയർന്നുവരും; [QE][QS2]അദ്ദേഹത്തിന്റെ വേരുകളിൽനിന്നുള്ള ഒരു ശാഖ ഫലം കായ്ക്കും. [QE]
2. [QS]യഹോവയുടെ ആത്മാവ് അദ്ദേഹത്തിന്റെമേൽ ആവസിക്കും— [QE][QS2]ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്, [QE][QS2]ആലോചനയുടെയും ശക്തിയുടെയും ആത്മാവ്, [QE][QS2]പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവുതന്നെ— [QE]
3. [QS]അദ്ദേഹം യഹോവാഭക്തിയിൽ ആനന്ദിക്കും. [QE][PBR] [QS]അദ്ദേഹം തന്റെ കണ്ണു കാണുന്നത് ആധാരമാക്കി വിധിക്കുകയോ [QE][QS2]തന്റെ ചെവി കേൾക്കുന്നത് അടിസ്ഥാനമാക്കി ഒരു തീരുമാനമെടുക്കുകയോ ചെയ്യുകയില്ല; [QE]
4. [QS]എന്നാൽ അദ്ദേഹം നീതിയോടെ സഹായാർഥിക്കു ന്യായപാലനംചെയ്യും; [QE][QS2]അദ്ദേഹം ഭൂമിയിലെ ദരിദ്രർക്ക് ന്യായത്തോടെ വിധി കൽപ്പിക്കും. [QE][QS]തന്റെ വായ് എന്ന വടികൊണ്ട് അവിടന്ന് ഭൂമിയെ അടിക്കും; [QE][QS2]തന്റെ അധരങ്ങളിൽനിന്നുള്ള ശ്വാസത്താൽ അദ്ദേഹം ദുഷ്ടരെ വധിക്കുകയും ചെയ്യും. [QE]
5. [QS]നീതി അവിടത്തെ അരപ്പട്ടയും [QE][QS2]വിശ്വസ്തത അവിടത്തെ അരക്കച്ചയുമായിരിക്കും. [QE][PBR]
6. [QS]അന്നു ചെന്നായ് കുഞ്ഞാടിനോടുകൂടെ പാർക്കും, [QE][QS2]പുള്ളിപ്പുലി കോലാട്ടിൻകുട്ടിയോടുകൂടെ കിടക്കും, [QE][QS]പശുക്കിടാവും സിംഹക്കുട്ടിയും യാഗമൃഗവും[* അഥവാ, കൊഴുത്ത ഊനമില്ലാത്ത ഒരുവയസ്സുള്ള മൃഗവും ] ഒരുമിച്ചുകഴിയും; [QE][QS2]ഒരു ചെറിയ കുട്ടി അവയെ നയിക്കും. [QE]
7. [QS]പശുവും കരടിയും ഒരുമിച്ചു മേയും, [QE][QS2]അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും, [QE][QS2]സിംഹം കാളയെപ്പോലെ വൈക്കോൽ തിന്നും. [QE]
8. [QS]മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ മാളത്തിൽ കളിക്കും, [QE][QS2]മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈയിടും. [QE]
9. [QS]എന്റെ വിശുദ്ധപർവതത്തിൽ ഒരിടത്തും [QE][QS2]ഉപദ്രവമോ നാശമോ ആരും ചെയ്യുകയില്ല, [QE][QS]സമുദ്രം വെള്ളത്താൽ നിറഞ്ഞിരിക്കുന്നതുപോലെ [QE][QS2]ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കും. [QE]
10. [PS]ആ കാലത്തു യിശ്ശായിയുടെ വേര് ജനതകൾക്ക് ഒരു കൊടിയായി ഉയർന്നുനിൽക്കും; രാഷ്ട്രങ്ങൾ യിശ്ശായിയുടെ വേരായവനെ അന്വേഷിച്ചു വരും, അവിടത്തെ വിശ്രമസങ്കേതം മഹത്ത്വകരമായിരിക്കും.
11. ആ കാലത്ത് കർത്താവ് തന്റെ ജനത്തിൽ ശേഷിച്ചിട്ടുള്ളവരെ അശ്ശൂരിൽനിന്നും ഉത്തര ഈജിപ്റ്റിൽനിന്നും പത്രോസിൽനിന്നും[† അതായത്, തെക്കേ ഈജിപ്റ്റിൽനിന്നും. ] കൂശിൽനിന്നും [‡ ഈ പ്രദേശം, തെക്കുകിഴക്കൻ മെസൊപ്പൊത്താമിയ ആണെന്നു കരുതപ്പെടുന്നു. ] ഏലാമിൽനിന്നും ബാബേലിൽനിന്നും [§ മൂ.ഭാ. ശിനാറിൽനിന്നും ] ഹമാത്തിൽനിന്നും മെഡിറ്ററേനിയൻ സമുദ്രത്തിലെ ദ്വീപുകളിൽനിന്നും രണ്ടാംപ്രാവശ്യവും മടക്കിക്കൊണ്ടുവരുന്നതിനു കൈനീട്ടും. [PE]
12. [QS]അവിടന്ന് രാഷ്ട്രങ്ങൾക്കായി ഒരു കൊടി ഉയർത്തും, [QE][QS2]ഇസ്രായേലിലെ പ്രവാസികളെ ശേഖരിക്കും; [QE][QS]യെഹൂദയുടെ ചിതറിപ്പോയിട്ടുള്ളവരെ [QE][QS2]ഭൂമിയുടെ നാലുകോണുകളിൽനിന്നും കൂട്ടിച്ചേർക്കും. [QE]
13. [QS]എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും, [QE][QS2]യെഹൂദയെ ദ്രോഹിക്കുന്നവർ ഛേദിക്കപ്പെടും; [QE][QS]എഫ്രയീം യെഹൂദയെപ്പറ്റി അസൂയപ്പെടുകയോ [QE][QS2]യെഹൂദാ എഫ്രയീമിനെ ദ്രോഹിക്കുകയോ ചെയ്യുകയില്ല. [QE]
14. [QS]അവർ പശ്ചിമഭാഗത്തുള്ള ഫെലിസ്ത്യരുടെ ചരിഞ്ഞപ്രദേശത്ത് ഇരച്ചുകയറും; [QE][QS2]ഒത്തൊരുമിച്ച് അവർ കിഴക്കുള്ളവരെയെല്ലാം കൊള്ളയിടും. [QE][QS]ഏദോമിനെയും മോവാബിനെയും അവർ കീഴ്പ്പെടുത്തും, [QE][QS2]അമ്മോന്യർ അവർക്കു കീഴ്പ്പെട്ടിരിക്കും. [QE]
15. [QS]ഈജിപ്റ്റുകടലിന്റെ നാവിനെ [QE][QS2]യഹോവ പൂർണമായും നശിപ്പിച്ചുകളയും; [QE][QS]തന്റെ ഉഷ്ണക്കാറ്റുകൊണ്ട് അവിടന്ന് [QE][QS2]യൂഫ്രട്ടീസ് നദിയുടെ മീതേ കൈയോങ്ങും. [QE][QS]അവിടന്ന് അതിനെ ഏഴ് അരുവികളാക്കി വിഭജിക്കും [QE][QS2]അങ്ങനെ അവർ ചെരിപ്പിട്ടുകൊണ്ടുതന്നെ മറുകരയിലെത്തും. [QE]
16. [QS]ഇസ്രായേൽ ഈജിപ്റ്റിൽനിന്ന് പുറപ്പെട്ട നാളിൽ [QE][QS2]അവർക്ക് ഉണ്ടായിരുന്നതുപോലെ [QE][QS]അശ്ശൂരിൽ അവിടത്തെ ജനത്തിൽ അവശേഷിക്കുന്നവർക്ക് [QE][QS2]കടന്നുപോകാൻ ഒരു രാജവീഥിയുണ്ടാകും. [QE]