സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യെശയ്യാ
1. {#1സ്തോത്രഗീതങ്ങൾ } [PS]ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും: [PE][QS]“യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു. [QE][QS2]അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും, [QE][QS]അങ്ങയുടെ കോപം നീങ്ങിപ്പോകുകയും [QE][QS2]എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. [QE]
2. [QS]ഇതാ, ദൈവം എന്റെ രക്ഷയാകുന്നു; [QE][QS2]ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല. [QE][QS]യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും[* അഥവാ, പ്രതിരോധം ] ആകുന്നു; [QE][QS2]അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.” [QE]
3. [QS]അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന് [QE][QS2]ആനന്ദത്തോടെ വെള്ളം കോരും. [QE]
4. [PS]അന്നാളിൽ നിങ്ങൾ പറയും: [PE][QS]“യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; [QE][QS2]അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക, [QE][QS2]അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക. [QE]
5. [QS]യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു; [QE][QS2]ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ. [QE]
6. [QS]സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ, [QE][QS2]നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.” [QE]
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 12 / 66
സ്തോത്രഗീതങ്ങൾ 1 ആ ദിവസത്തിൽ നിങ്ങൾ ഇപ്രകാരം പറയും: “യഹോവേ, ഞാൻ അങ്ങേക്കു സ്തോത്രംചെയ്യുന്നു. അങ്ങ് എന്നോടു കോപിച്ചിരുന്നെങ്കിലും, അങ്ങയുടെ കോപം നീങ്ങിപ്പോകുകയും എന്നെ ആശ്വസിപ്പിക്കുകയും ചെയ്തിരിക്കുന്നു. 2 ഇതാ, ദൈവം എന്റെ രക്ഷയാകുന്നു; ഞാൻ വിശ്വസിക്കും, ഭയപ്പെടുകയില്ല. യഹോവ, യഹോവതന്നെ എന്റെ ബലവും എന്റെ സംഗീതവും* അഥവാ, പ്രതിരോധം ആകുന്നു; അവിടന്ന് എന്റെ രക്ഷയായും തീർന്നിരിക്കുന്നു.” 3 അതിനാൽ നിങ്ങൾ രക്ഷയുടെ ഉറവുകളിൽനിന്ന് ആനന്ദത്തോടെ വെള്ളം കോരും. 4 അന്നാളിൽ നിങ്ങൾ പറയും: “യഹോവയ്ക്കു സ്തോത്രംചെയ്യുക; അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക, അവിടത്തെ നാമം ഉന്നതമെന്നു ഘോഷിക്കുക. 5 യഹോവയ്ക്കു പാടുക, അവിടന്ന് മഹത്തരമായ കാര്യങ്ങൾ ചെയ്തിരിക്കുന്നു; ഇതു ഭൂമി മുഴുവൻ പ്രസിദ്ധമായിത്തീരട്ടെ. 6 സീയോൻ നിവാസികളേ, ഇസ്രായേലിന്റെ പരിശുദ്ധൻ, നിങ്ങളുടെ മധ്യേ ഉന്നതനായിരിക്കുകയാൽ ഉച്ചത്തിൽ ആർക്കുകയും ആനന്ദഗീതം ആലപിക്കുകയുംചെയ്യുക.”
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 12 / 66
×

Alert

×

Malayalam Letters Keypad References