1. [QS]നിങ്ങൾ ദേശാധിപതിക്കുള്ള കാഴ്ചയായി, [QE][QS2]കുഞ്ഞാടിനെ സേലായിൽനിന്ന്, [QE][QS]മരുഭൂമിവഴിയായി സീയോൻപുത്രിയുടെ [QE][QS2]പർവതത്തിലേക്കു കൊടുത്തയയ്ക്കുക. [QE]
2. [QS]കൂട്ടിൽനിന്നു തള്ളിയിടപ്പെട്ട് [QE][QS2]ചിറകിട്ടടിക്കുന്ന പക്ഷികളെപ്പോലെ ആയിരിക്കും [QE][QS]അർന്നോൻ കടവുകളിൽ [QE][QS2]മോവാബ്യ പുത്രിമാർ. [QE][PBR]
3. [QS]“ഞങ്ങൾക്ക് ആലോചന പറഞ്ഞുതരിക, [QE][QS2]ന്യായം നടത്തുക. [QE][QS]നട്ടുച്ചസമയത്ത് നിന്റെ നിഴലിനെ [QE][QS2]രാത്രിപോലെയാക്കുക. [QE][QS]പലായിതരെ ഒളിപ്പിക്കുക, [QE][QS2]അഭയാർഥികളെ ഒറ്റിക്കൊടുക്കരുത്. [QE]
4. [QS]മോവാബിലെ പലായിതർ നിന്നോടൊപ്പം പാർക്കട്ടെ; [QE][QS2]അവരുടെ അന്തകരിൽനിന്ന് നീ അവർക്ക് ഒരു അഭയമായിരിക്കുക,” എന്നു മോവാബ് പറയുന്നു. [QE][PBR] [QS]പീഡകരുടെ അവസാനം വന്നുചേരും [QE][QS2]നശിപ്പിക്കുന്നവർ ഇല്ലാതെയാകും; [QE][QS2]മർദകർ ദേശത്തുനിന്ന് അപ്രത്യക്ഷരാകും. [QE]
5. [QS]അചഞ്ചലസ്നേഹത്താൽ സിംഹാസനം സ്ഥിരമാക്കപ്പെടും; [QE][QS2]ദാവീദിന്റെ കൂടാരത്തിൽനിന്ന് [QE][QS2]ഒരുവൻ സത്യസന്ധതയോടെ അതിൽ ഉപവിഷ്ടനാകും. [QE][QS]ആ ന്യായാധിപൻ ന്യായതല്പരനും [QE][QS2]നീതി നടത്തുന്നതിനു വേഗമുള്ളവനും ആയിത്തീരും. [QE][PBR]
6. [QS]മോവാബിന്റെ അഹങ്കാരത്തെപ്പറ്റി ഞങ്ങൾ കേട്ടിട്ടുണ്ട്— [QE][QS2]അവളുടെ ഗർവം എത്ര വലിയത്! [QE][QS]അവളുടെ നിഗളം, അഹങ്കാരം, ധിക്കാരം എന്നിവയും ഞങ്ങൾ കേട്ടിരിക്കുന്നു; [QE][QS2]എന്നാൽ അവളുടെ പ്രശംസ വ്യർഥമത്രേ. [QE]
7. [QS]അതിനാൽ മോവാബ്യർ വിലപിക്കും, [QE][QS2]അവർ മോവാബിനെക്കുറിച്ച് വിലപിക്കും. [QE][QS]കീർ-ഹരേശേത്തിലെ മുന്തിരിയടകളെപ്പറ്റി [QE][QS2]ദുഃഖിക്കുകയും വിലപിക്കുകയുംചെയ്യുക. [QE]
8. [QS]ഹെശ്ബോനിലെ വയലുകളും [QE][QS2]സിബ്മയിലെ മുന്തിരിവള്ളികളും ഉണങ്ങിപ്പോയി. [QE][QS]അതിലെ വിശിഷ്ട മുന്തിരിവള്ളികളെ [QE][QS2]ഇതര രാഷ്ട്രങ്ങളിലെ ഭരണാധിപന്മാർ ചവിട്ടിമെതിച്ചിരിക്കുന്നു, [QE][QS]അതു യാസേർവരെയും [QE][QS2]മരുഭൂമിവരെയും പടർന്നിരുന്നു. [QE][QS]അതിന്റെ ശാഖകൾ [QE][QS2]കടൽവരെയും[* അതായത്, ചാവുകടൽ ] പടർന്നിരുന്നു. [QE]
9. [QS]അതിനാൽ ഞാൻ യാസേരിനോടൊപ്പം [QE][QS2]സിബ്മയിലെ മുന്തിരിവള്ളിയെക്കുറിച്ചു വിലപിക്കും. [QE][QS]ഹെശ്ബോനേ, എലെയാലേ, [QE][QS2]ഞാൻ എന്റെ കണ്ണുനീർകൊണ്ടു നിന്നെ നനയ്ക്കും! [QE][QS]നിന്റെ വേനൽക്കാല ഫലങ്ങൾക്കും [QE][QS2]കൊയ്ത്തിനും ആഹ്ലാദാരവം നിലച്ചിരിക്കുന്നു. [QE]
10. [QS]ഫലപൂർണമായ വയലിൽനിന്ന് ആനന്ദവും ഉല്ലാസവും നീങ്ങിപ്പോയിരിക്കുന്നു; [QE][QS2]മുന്തിരിത്തോപ്പുകളിലും പാട്ടുകളോ ആർപ്പുവിളിയോ ഇല്ല. [QE][QS]മുന്തിരിച്ചക്കുകളിൽ ആരും മുന്തിരിങ്ങാ ചവിട്ടുന്നില്ല; [QE][QS2]കാരണം ഞാൻ ആ ആർപ്പുവിളി അവസാനിപ്പിച്ചിരിക്കുന്നു. [QE]
11. [QS]അതിനാൽ എന്റെ ഹൃദയം മോവാബിനെക്കുറിച്ചും [QE][QS2]എന്റെ അന്തരിന്ദ്രിയം കീർ-ഹേരെശിനെക്കുറിച്ചും ഒരു കിന്നരംപോലെ ആർത്തനാദം പുറപ്പെടുവിക്കുന്നു. [QE]
12. [QS]മോവാബ് അവളുടെ ക്ഷേത്രങ്ങളിൽ ചെല്ലുമ്പോൾ [QE][QS2]തളർന്നുപോകാം എന്ന പ്രയോജനംമാത്രമേയുള്ളൂ, [QE][QS]അവൾ പവിത്രസ്ഥാനങ്ങളിൽ പ്രാർഥിക്കാൻ ചെല്ലുമ്പോൾ [QE][QS2]ഫലസിദ്ധിയുണ്ടാകുകയുമില്ല. [QE]
13. [PS]ഇതാണ് യഹോവ മുമ്പേതന്നെ മോവാബിനെപ്പറ്റി അരുളിച്ചെയ്ത വചനം.
14. എന്നാൽ ഇപ്പോൾ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു കരാർ തൊഴിലാളി കണക്കാക്കുന്നതുപോലെയുള്ള മൂന്നു സംവത്സരത്തിനുള്ളിൽ മോവാബിന്റെ മഹത്ത്വം അവന്റെ എല്ലാ ജനബാഹുല്യത്തോടുമൊപ്പം നിന്ദിതമാകും. അവളുടെ ശേഷിപ്പു തുച്ഛവും ദുർബലവുമായിരിക്കും.” [PE]