1. {#1യഹോവയുടെ പർവതം } [PS]ആമോസിന്റെ മകനായ യെശയ്യാവ് യെഹൂദ്യയെയും ജെറുശലേമിനെയുംപറ്റി ദർശിച്ച വചനം ഇതാകുന്നു: [PE][PBR]
2. [PS]അന്തിമനാളുകളിൽ, [PE][QS]യഹോവയുടെ ആലയമുള്ള പർവതം, [QE][QS2]പർവതങ്ങളിൽവെച്ച് ഏറ്റവും ശ്രേഷ്ഠമായി അംഗീകരിക്കപ്പെടും; [QE][QS]അതു കുന്നുകൾക്കുമീതേ മഹത്ത്വീകരിക്കപ്പെടും, [QE][QS2]സകലരാഷ്ട്രങ്ങളും അതിലേക്ക് ഒഴുകിയെത്തും. [QE]
3. [PS]അനേകം ജനതകൾ വന്ന് ഇപ്രകാരം പറയും: [PE][QS]“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിച്ചെല്ലാം, [QE][QS2]യാക്കോബിൻ ദൈവത്തിന്റെ ആലയത്തിലേക്കുതന്നെ. [QE][QS]അവിടന്ന് തന്റെ വഴികൾ നമ്മെ അഭ്യസിപ്പിക്കും [QE][QS2]അങ്ങനെ നമുക്ക് അവിടത്തെ മാർഗം അവലംബിക്കാം.” [QE][QS]സീയോനിൽനിന്ന് ഉപദേശവും [QE][QS2]ജെറുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും. [QE]
4. [QS]അവിടന്നു രാഷ്ട്രങ്ങൾക്കിടയിൽ ന്യായംവിധിക്കും; [QE][QS2]നിരവധി ജനതകളുടെ തർക്കങ്ങൾക്കു തീർപ്പുകൽപ്പിക്കും. [QE][QS]അവർ തങ്ങളുടെ വാളുകൾ കലപ്പയ്ക്കു കൊഴുക്കളായും [QE][QS2]കുന്തങ്ങൾ വെട്ടുകത്തികളായും അടിച്ചു രൂപംമാറ്റും. [QE][QS]രാഷ്ട്രം രാഷ്ട്രത്തിനുനേരേ വാൾ ഉയർത്തുകയില്ല; [QE][QS2]ഇനിയൊരിക്കലും യുദ്ധം അഭ്യസിക്കുകയുമില്ല. [QE][PBR]
5. [QS]യാക്കോബിന്റെ പിൻതലമുറകളേ, വരിക; [QE][QS2]നമുക്ക് യഹോവയുടെ വെളിച്ചത്തിൽ നടക്കാം. [QE]
6. {#1യഹോവയുടെ ദിവസം } [QS]അങ്ങ് അവിടത്തെ ജനമായ [QE][QS2]യാക്കോബിന്റെ പിൻഗാമികളെ ഉപേക്ഷിച്ചു. [QE][QS]അവരിൽ പൗരസ്ത്യദേശത്തിലെ അന്ധവിശ്വാസങ്ങൾ നിറഞ്ഞിരിക്കുന്നു; [QE][QS2]അവർ ഫെലിസ്ത്യരെപ്പോലെ ദേവപ്രശ്നംവെക്കുകയും [QE][QS2]യെഹൂദേതരരുടെ ആചാരങ്ങളെ ആലിംഗനംചെയ്യുകയും ചെയ്യുന്നു. [QE]
7. [QS]അവരുടെ ദേശം വെള്ളിയും സ്വർണവുംകൊണ്ടു നിറഞ്ഞിരിക്കുന്നു; [QE][QS2]അവരുടെ നിക്ഷേപങ്ങൾക്ക് ഒരു പരിധിയുമില്ല. [QE][QS]അവരുടെ നാട് കുതിരകളെക്കൊണ്ടു നിറഞ്ഞിരിക്കുന്നു; [QE][QS2]അവരുടെ രഥങ്ങൾ എണ്ണി തിട്ടപ്പെടുത്താവുന്നതുമല്ല. [QE]
8. [QS]അവരുടെ ദേശം വിഗ്രഹംകൊണ്ടു നിറഞ്ഞിരിക്കുന്നു; [QE][QS2]അവർ തങ്ങളുടെ കൈകളുടെ പ്രവൃത്തിക്കുമുന്നിൽ വണങ്ങുന്നു, [QE][QS2]തങ്ങളുടെ വിരലുകൾ നിർമിച്ചതിനെത്തന്നെ. [QE]
9. [QS]അതുകൊണ്ട് മനുഷ്യർ താഴ്ത്തപ്പെടും; [QE][QS2]എല്ലാവരും കുനിക്കപ്പെടും; [QE][QS2]അങ്ങ് അവരോടു ക്ഷമിക്കരുതേ.[* അഥവാ, അവരെ ഉയർത്തരുതേ ] [QE][PBR]
10. [QS]യഹോവയുടെ ഭയാനക സാന്നിധ്യത്തിൽനിന്നും [QE][QS2]അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും [QE][QS2]പാറയിൽ പ്രവേശിച്ച് തറയിൽ ഒളിച്ചുകൊള്ളുക. [QE]
11. [QS]അഹങ്കാരിയുടെ കണ്ണ് താഴ്ത്തപ്പെടും; [QE][QS2]മനുഷ്യന്റെ ഗർവം കുനിയും; [QE][QS]ആ ദിവസത്തിൽ യഹോവമാത്രം മഹത്ത്വീകരിക്കപ്പെടും. [QE][PBR]
12. [QS]സൈന്യങ്ങളുടെ യഹോവ [QE][QS2]ഗർവവും ഉന്നതഭാവവും നിഗളവുമുള്ള [QE][QS]എല്ലാവർക്കുമായി ഒരു ദിവസം കരുതിവെച്ചിരിക്കുന്നു. [QE][QS2]അവരെല്ലാവരും താഴ്ത്തപ്പെടും. [QE]
13. [QS]ലെബാനോനിലെ ഉയരവും മഹത്ത്വവുമുള്ള എല്ലാ ദേവദാരുക്കളുടെമേലും [QE][QS2]ബാശാനിലെ എല്ലാ കരുവേലകങ്ങളുടെമേലും [QE]
14. [QS]ഉന്നതമായ എല്ലാ പർവതങ്ങളുടെമേലും [QE][QS2]ഉയരമുള്ള എല്ലാ കുന്നുകളുടെമേലും [QE]
15. [QS]ഉന്നതമായ എല്ലാ ഗോപുരത്തിന്റെമേലും [QE][QS2]ഉറപ്പുള്ള എല്ലാ മതിലിന്റെമേലും [QE]
16. [QS]തർശീശിലെ എല്ലാ കപ്പലുകളുടെമേലും[† അഥവാ, വാണിജ്യക്കപ്പലുകൾ ] [QE][QS2]പ്രൗഢിയുള്ള എല്ലാ സമുദ്രയാനങ്ങളുടെമേലും ആ ദിവസം വരും. [QE]
17. [QS]മനുഷ്യന്റെ ഗർവം താഴ്ത്തപ്പെടും; [QE][QS2]അവന്റെ അഹംഭാവമെല്ലാം വിനമ്രമാക്കപ്പെടും; [QE][QS]ആ ദിവസത്തിൽ യഹോവമാത്രം ഉന്നതനായിരിക്കും, [QE]
2. [QS2]വിഗ്രഹങ്ങൾ പൂർണമായും ഒഴിഞ്ഞുപോകും. [QE][PBR]
19. [QS]ഭൂമിയെ പ്രകമ്പനംകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ [QE][QS2]അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, [QE][QS]അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും [QE][QS2]മനുഷ്യർ പാറകൾക്കുള്ളിലുള്ള ഗുഹകളിലേക്കും [QE][QS2]മണ്ണിലെ കുഴികളിലേക്കും കടക്കും. [QE]
20. [QS]തങ്ങൾക്കു നമസ്കരിക്കാൻ ഉണ്ടാക്കിയ [QE][QS2]സ്വർണവും വെള്ളിയുംകൊണ്ടുള്ള ബിംബങ്ങളെ [QE][QS]മനുഷ്യർ ആ ദിവസത്തിൽ [QE][QS2]തുരപ്പനെലിക്കും നരിച്ചീറിനും എറിഞ്ഞുകളയും. [QE]
21. [QS]ഭൂമിയെ വിറകൊള്ളിക്കാൻ യഹോവ എഴുന്നേൽക്കുമ്പോൾ, [QE][QS2]അവിടത്തെ ഭയാനക സാന്നിധ്യത്തിൽനിന്നും, [QE][QS2]അവിടത്തെ പ്രഭാമഹത്ത്വത്തിൽനിന്നും [QE][QS]അവർ പാറകളുടെ ഗഹ്വരങ്ങളിലേക്കും [QE][QS2]ഭൂമിയിലെ വിള്ളലുകളിലേക്കും ഓടിപ്പോകും. [QE][PBR]
22. [QS]കേവലം മനുഷ്യനിൽ ആശ്രയിക്കുന്നത് അവസാനിപ്പിക്കുക, [QE][QS2]അവരുടെ ജീവശ്വാസം കേവലം നാസാദ്വാരങ്ങളിലല്ലോ. [QE][QS2]അവരെ എന്തിനു വിലമതിക്കണം? [QE]