സത്യവേദപുസ്തകം

ദൈവ കൃപയുടെ ദാനം
യെശയ്യാ
1. {#1ബാബേലിനെതിരേയുള്ള പ്രവചനം } [PS]സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം: [PE][QS]ദക്ഷിണദിക്കിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതുപോലെ [QE][QS2]മരുഭൂമിയിൽനിന്ന് അക്രമികൾ വരുന്നു, [QE][QS2]ഭയാനകമായ പ്രദേശത്തുനിന്നുതന്നെ. [QE][PBR]
2. [QS]ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു: [QE][QS2]വഞ്ചകർ ഒറ്റുകൊടുക്കുന്നു, കൊള്ളക്കാർ കൊള്ളയിടുന്നു. [QE][QS]ഏലാമ്യരേ, ആക്രമിക്കുക! മേദ്യരേ, ഉപരോധം ഏർപ്പെടുത്തുക! [QE][QS2]ബാബേല്യർ വരുത്തിയ എല്ലാ നെടുവീർപ്പുകൾക്കും ഞാൻ ഒരു അറുതി വരുത്താൻപോകുന്നു. [QE][PBR]
3. [QS]ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു. [QE][QS2]പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടേതുപോലെയുള്ള വേദനതന്നെ; [QE][QS]കേൾക്കുന്ന കാര്യങ്ങളാൽ ഞാൻ പരിഭ്രാന്തനായിരിക്കുന്നു, [QE][QS2]കാണുന്ന കാഴ്ചകളാൽ ഞാൻ ഭയപ്പെടുന്നു. [QE]
4. [QS]എന്റെ ഹൃദയം പതറുന്നു; [QE][QS2]ഭീതി എന്നെ വലയംചെയ്തിരിക്കുന്നു; [QE][QS]ഞാൻ കാത്തിരുന്ന സന്ധ്യാസമയം [QE][QS2]എനിക്കൊരു ഘോരത നൽകിയിരിക്കുന്നു. [QE][PBR]
5. [QS]അവർ മേശയൊരുക്കുന്നു [QE][QS2]പരവതാനി വിരിക്കുന്നു [QE][QS2]ഭക്ഷിച്ചു പാനംചെയ്യുകയും ചെയ്യുന്നു! [QE][QS]പ്രഭുക്കന്മാരേ, എഴുന്നേൽക്കുക, [QE][QS2]പരിചയ്ക്ക് എണ്ണയിടുക! [QE]
6. [PS]കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“പോകൂ, ഒരു കാവൽക്കാരനെ നിർത്തൂ, [QE][QS2]അവൻ കാണുന്നതൊക്കെ നിന്നെ അറിയിക്കട്ടെ. [QE]
7. [QS]ഈരണ്ടു കുതിരകളെ പൂട്ടിയ [QE][QS2]രഥങ്ങൾ വരുന്നതും [QE][QS]നിരനിരയായി കഴുതകളും ഒട്ടകങ്ങളും [QE][QS2]വരുന്നതു കാണുമ്പോൾ [QE][QS]അവൻ ജാഗ്രതയുള്ളവനാകട്ടെ, [QE][QS2]പരിപൂർണ ജാഗരൂകൻതന്നെ.” [QE]
8. [PS]അപ്പോൾ കാവൽക്കാരൻ[* ചി.കൈ.പ്ര. ഒരു സിംഹം ] ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: [PE][QS]“എന്റെ യജമാനനേ, എല്ലാ പകലുകളിലും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു; [QE][QS2]എല്ലാ രാത്രിയിലും ഞാൻ എന്റെ കാവൽസ്ഥാനത്തുതന്നെ ആയിരിക്കുന്നു. [QE]
9. [QS]ഇതാ, രണ്ടു കുതിരയെപ്പൂട്ടി [QE][QS2]ഒരു പുരുഷൻ രഥമേറി വരുന്നു. [QE][QS]‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു! [QE][QS2]അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ [QE][QS]നിലത്തു ചിതറിക്കിടക്കുന്നു,’ ” [QE][QS2]എന്ന് അയാൾ വിളിച്ചുപറയുന്നു. [QE][PBR]
10. [QS]മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ, [QE][QS2]ഇസ്രായേലിന്റെ ദൈവമായ [QE][QS]സൈന്യങ്ങളുടെ യഹോവയിൽനിന്ന് [QE][QS2]ഞാൻ കേട്ടതു നിങ്ങളെ അറിയിക്കുന്നു. [QE]
11. {#1ഏദോമിനെതിരേയുള്ള പ്രവചനം } [PS]ദൂമായ്ക്കെതിരേയുള്ള[† ദൂമാ എന്ന വാക്കിന്, നിശ്ശബ്ദത, സ്തബ്ധത എന്നർഥം. ] പ്രവചനം: [PE][QS]സേയീരിൽനിന്നും ഒരാൾ എന്നോടു വിളിച്ചുപറയുന്നു, [QE][QS2]“കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി? [QE][QS2]കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?” [QE]
12. [QS]കാവൽക്കാരൻ മറുപടി പറയുന്നു: [QE][QS2]“പ്രഭാതം വരുന്നു, പിന്നെ രാത്രിയും. [QE][QS]നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിക്കുക; [QE][QS2]ഇനിയും വീണ്ടും വരിക.” [QE]
13. {#1അറേബ്യക്കെതിരേയുള്ള പ്രവചനം } [PS]അറേബ്യക്കെതിരേയുള്ള പ്രവചനം: [PE][QS]ദേദാന്യരുടെ വ്യാപാരസംഘങ്ങളേ, [QE][QS2]അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ. [QE]
2. [QS2]തേമാ നിവാസികളേ, [QE][QS]ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക, [QE][QS2]പലായിതർക്ക് അപ്പം കൊണ്ടുവരിക. [QE]
15. [QS]അവർ വാളിൽനിന്ന്, [QE][QS2]ഊരിയ വാളിൽനിന്നും [QE][QS]കുലച്ച വില്ലിൽനിന്നും [QE][QS2]യുദ്ധത്തിന്റെ കെടുതിയിൽനിന്നും ഓടിപ്പോകുന്നവരാണ്. [QE]
16. [PS]കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും.
17. കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു. [PE]
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 21 / 66
ബാബേലിനെതിരേയുള്ള പ്രവചനം 1 സമുദ്രതീരത്തെ മരുഭൂമിക്കെതിരേയുള്ള പ്രവചനം: ദക്ഷിണദിക്കിൽ ചുഴലിക്കാറ്റ് വീശിയടിക്കുന്നതുപോലെ മരുഭൂമിയിൽനിന്ന് അക്രമികൾ വരുന്നു, ഭയാനകമായ പ്രദേശത്തുനിന്നുതന്നെ. 2 ഭയാനകമായ ഒരു ദർശനം എനിക്കു വെളിപ്പെട്ടിരിക്കുന്നു: വഞ്ചകർ ഒറ്റുകൊടുക്കുന്നു, കൊള്ളക്കാർ കൊള്ളയിടുന്നു. ഏലാമ്യരേ, ആക്രമിക്കുക! മേദ്യരേ, ഉപരോധം ഏർപ്പെടുത്തുക! ബാബേല്യർ വരുത്തിയ എല്ലാ നെടുവീർപ്പുകൾക്കും ഞാൻ ഒരു അറുതി വരുത്താൻപോകുന്നു. 3 ഈ കാരണത്താൽ എന്റെ അരക്കെട്ടിൽ വേദന നിറഞ്ഞിരിക്കുന്നു. പ്രസവവേദന ബാധിച്ച ഒരു സ്ത്രീയുടേതുപോലെയുള്ള വേദനതന്നെ; കേൾക്കുന്ന കാര്യങ്ങളാൽ ഞാൻ പരിഭ്രാന്തനായിരിക്കുന്നു, കാണുന്ന കാഴ്ചകളാൽ ഞാൻ ഭയപ്പെടുന്നു. 4 എന്റെ ഹൃദയം പതറുന്നു; ഭീതി എന്നെ വലയംചെയ്തിരിക്കുന്നു; ഞാൻ കാത്തിരുന്ന സന്ധ്യാസമയം എനിക്കൊരു ഘോരത നൽകിയിരിക്കുന്നു. 5 അവർ മേശയൊരുക്കുന്നു പരവതാനി വിരിക്കുന്നു ഭക്ഷിച്ചു പാനംചെയ്യുകയും ചെയ്യുന്നു! പ്രഭുക്കന്മാരേ, എഴുന്നേൽക്കുക, പരിചയ്ക്ക് എണ്ണയിടുക! 6 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “പോകൂ, ഒരു കാവൽക്കാരനെ നിർത്തൂ, അവൻ കാണുന്നതൊക്കെ നിന്നെ അറിയിക്കട്ടെ. 7 ഈരണ്ടു കുതിരകളെ പൂട്ടിയ രഥങ്ങൾ വരുന്നതും നിരനിരയായി കഴുതകളും ഒട്ടകങ്ങളും വരുന്നതു കാണുമ്പോൾ അവൻ ജാഗ്രതയുള്ളവനാകട്ടെ, പരിപൂർണ ജാഗരൂകൻതന്നെ.” 8 അപ്പോൾ കാവൽക്കാരൻ* ചി.കൈ.പ്ര. ഒരു സിംഹം ഉച്ചത്തിൽ വിളിച്ചുപറഞ്ഞു: “എന്റെ യജമാനനേ, എല്ലാ പകലുകളിലും ഞാൻ കാവൽഗോപുരത്തിൽ നിൽക്കുന്നു; എല്ലാ രാത്രിയിലും ഞാൻ എന്റെ കാവൽസ്ഥാനത്തുതന്നെ ആയിരിക്കുന്നു. 9 ഇതാ, രണ്ടു കുതിരയെപ്പൂട്ടി ഒരു പുരുഷൻ രഥമേറി വരുന്നു. ‘ബാബേൽ വീണുപോയിരിക്കുന്നു, വീണുപോയിരിക്കുന്നു! അവളുടെ എല്ലാ ദേവതകളുടെയും വിഗ്രഹങ്ങൾ നിലത്തു ചിതറിക്കിടക്കുന്നു,’ ” എന്ന് അയാൾ വിളിച്ചുപറയുന്നു. 10 മെതിക്കളത്തിൽവെച്ച് മെതിക്കപ്പെട്ട എന്റെ ജനമേ, ഇസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവയിൽനിന്ന് ഞാൻ കേട്ടതു നിങ്ങളെ അറിയിക്കുന്നു. ഏദോമിനെതിരേയുള്ള പ്രവചനം 11 ദൂമായ്ക്കെതിരേയുള്ള ദൂമാ എന്ന വാക്കിന്, നിശ്ശബ്ദത, സ്തബ്ധത എന്നർഥം. പ്രവചനം: സേയീരിൽനിന്നും ഒരാൾ എന്നോടു വിളിച്ചുപറയുന്നു, “കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി? കാവൽക്കാരാ, രാത്രി ഇനിയെത്ര ബാക്കി?” 12 കാവൽക്കാരൻ മറുപടി പറയുന്നു: “പ്രഭാതം വരുന്നു, പിന്നെ രാത്രിയും. നിങ്ങൾക്കു ചോദിക്കണമെങ്കിൽ ചോദിക്കുക; ഇനിയും വീണ്ടും വരിക.” അറേബ്യക്കെതിരേയുള്ള പ്രവചനം 13 അറേബ്യക്കെതിരേയുള്ള പ്രവചനം: ദേദാന്യരുടെ വ്യാപാരസംഘങ്ങളേ, അറേബ്യയിലെ കാട്ടിൽ കഴിയുന്നവരേ. 2 തേമാ നിവാസികളേ, ദാഹിച്ചിരിക്കുന്നവർക്കു വെള്ളം കൊണ്ടുവരിക, പലായിതർക്ക് അപ്പം കൊണ്ടുവരിക. 15 അവർ വാളിൽനിന്ന്, ഊരിയ വാളിൽനിന്നും കുലച്ച വില്ലിൽനിന്നും യുദ്ധത്തിന്റെ കെടുതിയിൽനിന്നും ഓടിപ്പോകുന്നവരാണ്. 16 കർത്താവ് എന്നോട് ഇപ്രകാരം അരുളിച്ചെയ്തു: “ഒരു വർഷത്തിനകം, ഒരു കരാർ തൊഴിലാളി തന്റെ കാലാവധി കണക്കാക്കുന്നതുപോലെ, കേദാറിന്റെ എല്ലാ മഹത്ത്വവും പൊയ്പ്പോകും. 17 കേദാര്യരിൽ, വില്ലാളിവീരന്മാരായ കേദാർ ജനതയുടെ കൂട്ടത്തിൽത്തന്നെ, അതിജീവിക്കുന്നവർ ചുരുക്കമായിരിക്കും.” ഇസ്രായേലിന്റെ ദൈവമായ യഹോവ അരുളിച്ചെയ്തിരിക്കുന്നു.
മൊത്തമായ 66 അദ്ധ്യായങ്ങൾ, തിരഞ്ഞെടുക്കുക അദ്ധ്യായം 21 / 66
×

Alert

×

Malayalam Letters Keypad References