1. {#1ഭൂമിയുടെ ശിക്ഷാവിധി } [QS]ഇതാ, യഹോവ ഭൂമിയെ ശൂന്യവും [QE][QS2]ജനവാസമില്ലാത്തതുമാക്കും; [QE][QS]അതിനെ കീഴ്‌മേൽ മറിക്കുകയും [QE][QS2]അതിലെ നിവാസികളെ ചിതറിക്കുകയും ചെയ്യും. [QE]
2. [QS]അത് ഒരുപോലെ, [QE][QS2]ജനങ്ങൾക്കെന്നപോലെ പുരോഹിതനും [QE][QS2]ദാസന്മാർക്കെന്നപോലെ യജമാനനും [QE][QS2]ദാസിക്കെന്നപോലെ യജമാനത്തിക്കും [QE][QS2]വാങ്ങുന്നവർക്കെന്നപോലെ കൊടുക്കുന്നവർക്കും [QE][QS2]കടം കൊടുക്കുന്നവർക്കെന്നപോലെ കടം വാങ്ങുന്നവർക്കും [QE][QS2]പലിശ വാങ്ങുന്നവർക്കെന്നപോലെ പലിശ കൊടുക്കുന്നവർക്കും സംഭവിക്കും. [QE]
3. [QS]ഭൂമി ഒന്നാകെ ശൂന്യമായും [QE][QS2]അതുമുഴുവനും കവർച്ചയായും പോകും. [QE][QS4]യഹോവയാണ് ഈ വചനം അരുളിച്ചെയ്തിരിക്കുന്നത്. [QE][PBR]
4. [QS]ഭൂമി ഉണങ്ങി വാടിപ്പോകുന്നു, [QE][QS2]ലോകം തളർന്നു വാടിപ്പോകുന്നു, [QE][QS2]ഭൂമിയിലെ കുലീനരും തളർന്നുപോകുന്നു. [QE]
5. [QS]ഭൂമി അതിലെ നിവാസികൾമൂലം ദുഷിക്കപ്പെട്ടിരിക്കുന്നു; [QE][QS2]അവർ അവിടത്തെ നിയമങ്ങൾ അനുസരിക്കാതിരിക്കുകയും [QE][QS]നിയമവ്യവസ്ഥകൾ ലംഘിക്കുകയും [QE][QS2]നിത്യ ഉടമ്പടി തകർക്കുകയും ചെയ്തിരിക്കുന്നു. [QE]
6. [QS]തന്മൂലം ഭൂമിയെ ശാപം വിഴുങ്ങി; [QE][QS2]അതിലെ ജനം അവരുടെ കുറ്റം വഹിക്കേണ്ടിവരുന്നു. [QE][QS]അതുനിമിത്തം ഭൂവാസികൾ ദഹിച്ചുപോകുന്നു, [QE][QS2]ചുരുക്കംപേർമാത്രം ശേഷിക്കുന്നു. [QE]
7. [QS]പുതുവീഞ്ഞ് വറ്റിപ്പോകുകയും മുന്തിരിവള്ളി വാടുകയുംചെയ്യുന്നു; [QE][QS2]സന്തുഷ്ടഹൃദയമുള്ളവർ നെടുവീർപ്പിടുന്നു. [QE]
8. [QS]തപ്പുകളുടെ ആഹ്ലാദം നിലയ്ക്കുന്നു; [QE][QS2]ഉല്ലസിക്കുന്നവരുടെ ഘോഷം നിന്നുപോകുന്നു, [QE][QS2]വീണയുടെ ആനന്ദം ഇല്ലാതെയാകുന്നു. [QE]
9. [QS]അവർ പാട്ടോടെ വീഞ്ഞു കുടിക്കുന്നില്ല; [QE][QS2]മദ്യം കുടിക്കുന്നവർക്ക് അതു കയ്‌പായിത്തീരുന്നു. [QE]
10. [QS]നശിപ്പിക്കപ്പെട്ട നഗരം വിജനമായിക്കിടക്കുന്നു; [QE][QS2]ആരും പ്രവേശിക്കാതവണ്ണം എല്ലാ വീടും അടയ്ക്കപ്പെട്ടിരിക്കുന്നു. [QE]
11. [QS]തെരുവീഥികളിൽ അവർ വീഞ്ഞിനുവേണ്ടി നിലവിളിക്കുന്നു. [QE][QS2]ആഹ്ലാദമെല്ലാം ഇരുണ്ടുപോയിരിക്കുന്നു, [QE][QS2]ഭൂമിയിൽനിന്ന് ആനന്ദത്തിന്റെ എല്ലാ സ്വരങ്ങളും അപ്രത്യക്ഷമായിരിക്കുന്നു. [QE]
12. [QS]നഗരത്തിൽ ശൂന്യത അവശേഷിച്ചിരിക്കുന്നു, [QE][QS2]നഗരകവാടം ഇടിച്ചുതകർത്തുകളഞ്ഞു. [QE]
13. [QS]ഒലിവുമരത്തിൽനിന്നു കായ്കൾ ശേഖരിക്കുന്നതിനായി തല്ലുന്നതുപോലെയോ [QE][QS2]മുന്തിരിപ്പഴം ശേഖരിച്ചശേഷം കാലാപെറുക്കുന്നതുപോലെയോ [QE][QS]ആയിരിക്കും ഭൂമിയിൽ [QE][QS2]രാഷ്ട്രങ്ങൾക്കിടയിൽ സംഭവിക്കുന്നത്. [QE][PBR]
14. [QS]അവർ ശബ്ദമുയർത്തുന്നു, ആനന്ദത്താൽ ആർപ്പിടുന്നു; [QE][QS2]യഹോവയുടെ മഹത്ത്വത്തെപ്പറ്റി അവർ സമുദ്രത്തിൽനിന്ന്[* അഥവാ, പശ്ചിമദിക്കിൽനിന്ന് ] വിളിച്ചുപറയുന്നു. [QE]
15. [QS]അതിനാൽ കിഴക്കേദേശത്ത് യഹോവയ്ക്കു മഹത്ത്വംകൊടുക്കുക; [QE][QS2]സമുദ്രതീരങ്ങളിൽ ഇസ്രായേലിന്റെ ദൈവമായ [QE][QS2]യഹോവയുടെ നാമം ഉയർത്തുക. [QE]
16. [QS]“നീതിമാനായവനു[† നീതിമാനായവനു, വിവക്ഷിക്കുന്നത് നീതിനിഷ്ഠൻ അഥവാ, ദൈവം. ] മഹത്ത്വം,” എന്ന ഗാനം [QE][QS2]ഭൂമിയുടെ അറുതികളിൽനിന്ന് നാം കേൾക്കുന്നു. [QE][PBR] [QS]എന്നാൽ ഞാൻ പറഞ്ഞു, “ഞാൻ ക്ഷയിച്ചുപോകുന്നു, ഞാൻ ക്ഷയിച്ചുപോകുന്നു! [QE][QS2]എനിക്ക് അയ്യോ കഷ്ടം! [QE][QS]വഞ്ചകർ ഒറ്റുകൊടുക്കുന്നു. [QE][QS2]അതേ, വഞ്ചകർ വഞ്ചനയോടെ ഒറ്റുകൊടുക്കുന്നു.” [QE]
17. [QS]അല്ലയോ ഭൂവാസികളേ, [QE][QS2]ഭീതിയും കുഴിയും കെണിയും നിനക്കു നേരിട്ടിരിക്കുന്നു. [QE]
18. [QS]ഭീകരതയുടെ ശബ്ദംകേട്ട് ഓടിപ്പോകുന്നവർ [QE][QS2]കുഴിയിൽ വീഴും; [QE][QS]കുഴിയിൽനിന്ന് കയറുന്നവർ [QE][QS2]കെണിയിൽ അകപ്പെടും. [QE][PBR] [QS]ആകാശത്തിലെ ജാലകങ്ങൾ[‡ അതായത്, പ്രളയംപോലെ വിനാശം വർഷിക്കപ്പെടും. ] തുറന്നിരിക്കുന്നു, [QE][QS2]ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. [QE]
19. [QS]ഭൂമി ചെറിയകഷണങ്ങളായി തകരുന്നു, [QE][QS2]ഭൂമി പൊട്ടിപ്പിളരുന്നു, [QE][QS2]ഭൂമി അതിതീവ്രമായി കുലുങ്ങുന്നു. [QE]
20. [QS]ഭൂമി മദ്യപനെപ്പോലെ ചാഞ്ചാടുന്നു, [QE][QS2]അത് കാറ്റിൽ ഒരു കുടിൽപോലെ ഇളകിയാടുന്നു; [QE][QS]അതിന്റെ അതിക്രമം അതിന്മേൽ അതിഭാരമായിരിക്കുന്നു, [QE][QS2]അതു വീണുപോകും—ഇനിയൊരിക്കലും എഴുന്നേൽക്കുകയില്ല. [QE][PBR]
21. [QS]അന്നാളിൽ യഹോവ [QE][QS2]ഉയരത്തിൽ ആകാശത്തിലെ സൈന്യത്തെയും [QE][QS2]താഴേ ഭൂമിയിലെ രാജാക്കന്മാരെയും ശിക്ഷിക്കും. [QE]
22. [QS]കാരാഗൃഹത്തിൽ തടവുകാരെയെന്നപോലെ [QE][QS2]അവർ ഒരുമിച്ചുകൂട്ടപ്പെടും; [QE][QS]അവർ കാരാഗൃഹത്തിൽ അടയ്ക്കപ്പെടുകയും [QE][QS2]അനേകം ദിവസങ്ങൾക്കുശേഷം ശിക്ഷിക്കപ്പെടുകയും ചെയ്യും.[§ അഥവാ, മോചിപ്പിക്കപ്പെടുകയും ചെയ്യും ] [QE]
23. [QS]അന്നു ചന്ദ്രൻ വിളറിപ്പോകും; [QE][QS2]സൂര്യൻ ലജ്ജിക്കും; [QE][QS]സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും [QE][QS2]ജെറുശലേമിലും വാഴും. [QE][QS2]തന്റെ ജനത്തിന്റെ നേതാക്കന്മാരുടെമുമ്പിൽ സകലപ്രതാപത്തോടുംകൂടെത്തന്നെ. [QE]