1. {#1സ്തോത്രഗാനം } [PS]ആ കാലത്ത് യെഹൂദ്യയിൽ ഈ ഗാനം ആലപിക്കപ്പെടും: [PE][QS]ഞങ്ങൾക്ക് ഉറപ്പുള്ളൊരു നഗരമുണ്ട്; [QE][QS2]ദൈവം രക്ഷ അതിന്റെ [QE][QS2]കോട്ടകളും പ്രതിരോധസന്നാഹങ്ങളും ആക്കുന്നു. [QE]
2. [QS]വിശ്വാസം കാക്കുന്ന നീതിനിഷ്ഠരായ ജനത [QE][QS2]പ്രവേശിക്കേണ്ടതിന് [QE][QS2]അതിന്റെ കവാടങ്ങൾ തുറക്കുക. [QE]
3. [QS]സ്ഥിരമാനസൻ അങ്ങയിൽ [QE][QS2]ആശ്രയിച്ചിരിക്കുകയാൽ [QE][QS2]അങ്ങ് അവരെ പൂർണസമാധാനത്തിൽ കാക്കും. [QE]
4. [QS]യഹോവയിൽത്തന്നെ എന്നേക്കും ആശ്രയം വെക്കുക [QE][QS2]യഹോവ, യഹോവതന്നെ ശാശ്വതമായൊരു പാറ ആണല്ലോ. [QE]
5. [QS]മലകളിൽ പാർക്കുന്നവരെ അവിടന്ന് താഴ്ത്തുന്നു, [QE][QS2]ഉന്നത നഗരങ്ങളെ അവിടന്നു താഴെയിറക്കുന്നു; [QE][QS]അവിടന്ന് അതിനെ നിലംപരിചാക്കി [QE][QS2]പൊടിയിൽ വീഴ്ത്തിക്കളയുന്നു. [QE]
6. [QS]കാൽ അതിനെ ചവിട്ടിക്കളയും; [QE][QS2]പീഡിതരുടെ കാലുകൾ, [QE][QS2]അശരണരുടെയും കാലുകൾതന്നെ. [QE][PBR]
7. [QS]നീതിനിഷ്ഠരുടെ വഴി നിരപ്പായതുതന്നെ; [QE][QS2]നീതിനിഷ്ഠനായ ദൈവമേ, അങ്ങ് നീതിമാന്റെ വഴി നേരേയാക്കും. [QE]
8. [QS]അതേ, യഹോവേ, അങ്ങയുടെ നിയമങ്ങൾക്കനുസൃതമായി[* അഥവാ, ന്യായവിധികൾക്കനുസൃതമായി ] ജീവിച്ച്, [QE][QS2]ഞങ്ങൾ അങ്ങേക്കായി കാത്തിരുന്നു; [QE][QS]അങ്ങയുടെ നാമവും സ്മരണയും, [QE][QS2]ഞങ്ങളുടെ ഹൃദയവാഞ്ഛയാകുന്നു. [QE]
9. [QS]രാത്രിയിൽ ഞാൻ അങ്ങേക്കായി കാത്തിരിക്കുന്നു; [QE][QS2]പ്രഭാതത്തിൽ എന്റെ ആത്മാവ് അങ്ങയെ അന്വേഷിക്കുന്നു. [QE][QS]അങ്ങയുടെ ന്യായവിധികൾ ഭൂമിയിൽ നടപ്പിലാക്കുമ്പോൾ [QE][QS2]ഭൂവാസികൾ നീതി അഭ്യസിക്കും. [QE]
10. [QS]എന്നാൽ ദുഷ്ടരോടു കരുണ കാണിച്ചാലും, [QE][QS2]അവർ നീതി അഭ്യസിക്കുകയില്ല; [QE][QS]നീതിനിഷ്ഠരുടെ ദേശത്ത് അവർ ദുഷ്ടത പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു; [QE][QS2]യഹോവയുടെ മഹത്ത്വം അവർ കാണുന്നതുമില്ല. [QE]
11. [QS]യഹോവേ, അങ്ങയുടെ കരം ഉയർന്നിരിക്കുന്നു, [QE][QS2]എങ്കിലും അവർ അതു കാണുന്നില്ല. [QE][QS]അങ്ങയുടെ ജനത്തോടുള്ള അവിടത്തെ തീക്ഷ്ണത അവർ കണ്ടു ലജ്ജിക്കട്ടെ; [QE][QS2]അങ്ങയുടെ ശത്രുക്കൾക്കായുള്ള അഗ്നി അവരെ ദഹിപ്പിച്ചുകളയട്ടെ. [QE][PBR]
12. [QS]യഹോവേ, ഞങ്ങളുടെ സകലപ്രവൃത്തികളും അങ്ങ് ഞങ്ങൾക്കുവേണ്ടി ചെയ്തുതന്നിരിക്കുകയാൽ, [QE][QS2]അങ്ങ് ഞങ്ങൾക്കു സമാധാനം സ്ഥാപിക്കുന്നു. [QE]
13. [QS]ഞങ്ങളുടെ ദൈവമായ യഹോവേ, അങ്ങല്ലാതെയുള്ള മറ്റു യജമാനന്മാർ ഞങ്ങളെ ഭരിച്ചിട്ടുണ്ട്, [QE][QS2]എങ്കിലും അങ്ങയെ, അങ്ങയുടെ നാമംമാത്രമാണ് ഞങ്ങൾക്ക് ആരാധ്യമായത്. [QE]
14. [QS]അവർ ഇപ്പോൾ മരിച്ചവരാണ്, ഇനിയൊരിക്കലും ജീവിക്കുകയില്ല; [QE][QS2]അവർ വെറും നിഴൽ, ഇനി ഉയിർത്തെഴുന്നേൽക്കുകയുമില്ല. [QE][QS]അങ്ങ് അവരെ ശിക്ഷിക്കുകയും നശിപ്പിക്കുകയും ചെയ്തിരിക്കുന്നു; [QE][QS2]അവരുടെ ഓർമയെ മുഴുവനായും അങ്ങ് തുടച്ചുനീക്കിയിരിക്കുന്നു. [QE]
15. [QS]യഹോവേ, അങ്ങ് ജനത്തെ വർധിപ്പിച്ചു; [QE][QS2]അതേ, തന്റെ ജനത്തെ വർധിപ്പിച്ചിരിക്കുന്നു. [QE][QS]അങ്ങ് അങ്ങേക്കുതന്നെ മഹത്ത്വം നേടിയിരിക്കുന്നു; [QE][QS2]ദേശത്തിന്റെ അതിരുകളെല്ലാം അങ്ങ് വിസ്തൃതമാക്കിയിരിക്കുന്നു. [QE][PBR]
16. [QS]യഹോവേ, അവർ കഷ്ടതയിൽ അങ്ങയെ അന്വേഷിച്ചു; [QE][QS2]അവിടത്തെ ശിക്ഷ അവരുടെമേൽ വീണപ്പോൾ [QE][QS2]ഒരു യാചന അങ്ങയുടെമുമ്പിൽ പകരുന്നതിനേ അവർക്കു കഴിഞ്ഞുള്ളൂ.[† ഈ വാക്യഭാഗത്തിനുള്ള എബ്രായപദങ്ങളുടെ അർഥം വ്യക്തമല്ല. ] [QE]
17. [QS]യഹോവേ, ഗർഭിണിക്കു പ്രസവസമയമടുക്കുമ്പോൾ [QE][QS2]അവൾ വേദനകൊണ്ടു പുളയുകയും നിലവിളിക്കുകയുംചെയ്യുന്നു [QE][QS2]അതുപോലെ ആയിരുന്നു അവിടത്തെ മുമ്പിൽ ഞങ്ങളുടെ അവസ്ഥ. [QE]
18. [QS]ഞങ്ങൾ ഗർഭംധരിച്ചു, ഞങ്ങൾ പ്രസവവേദനകൊണ്ട് പുളഞ്ഞു, [QE][QS2]എന്നാൽ ഞങ്ങൾ പ്രസവിച്ചത് വെറും കാറ്റ് ആയിരുന്നു. [QE][QS]ദേശത്തിന് ഒരു രക്ഷയും ഞങ്ങൾ വരുത്തിയില്ല, [QE][QS2]ഭൂവാസികൾ ജീവനിലേക്കു വന്നതുമില്ല. [QE][PBR]
19. [QS]അങ്ങയുടെ മൃതന്മാർ ജീവിക്കും; [QE][QS2]അവരുടെ ശവങ്ങൾ എഴുന്നേൽക്കും— [QE][QS]പൊടിയിൽ അധിവസിക്കുന്നവരേ, [QE][QS2]ഉണർന്ന് ആനന്ദത്താൽ ആർപ്പിടുവിൻ. [QE][QS]നിങ്ങളുടെ മഞ്ഞ് പ്രഭാതത്തിലെ തുഷാരബിന്ദുക്കൾപോലെയാണ്; [QE][QS2]ഭൂമി അവളുടെ മൃതരുടെ ആത്മാക്കളെ വീണ്ടും ജീവിപ്പിക്കും. [QE][PBR]
20. [QS]എന്റെ ജനമേ, വന്നു നിങ്ങളുടെ അറകളിൽ പ്രവേശിച്ച് [QE][QS2]വാതിലുകൾ അടയ്ക്കുക; [QE][QS]ക്രോധം നിങ്ങളെ കടന്നുപോകുന്നതുവരെ, [QE][QS2]അൽപ്പനേരത്തേക്ക് ഒളിച്ചുകൊൾക. [QE]
21. [QS]ഇതാ, യഹോവ ഭൂവാസികൾക്ക് അവരുടെ പാപങ്ങൾക്കുള്ള ശിക്ഷനൽകാൻ [QE][QS2]തന്റെ നിവാസസ്ഥാനത്തുനിന്നും വരുന്നതിനുള്ള സമയം അടുത്തിരിക്കുന്നു. [QE][QS]ഭൂമി തന്റെമേൽ ചൊരിയപ്പെട്ട രക്തമൊക്കെയും വെളിപ്പെടുത്തും, [QE][QS2]തന്റെ കൊല്ലപ്പെട്ടവരെ ഇനിമേൽ മറച്ചുവെക്കുകയുമില്ല. [QE]