1. {#1ഇസ്രായേലിന്റെ വിമോചനം } [PS]അന്നാളിൽ, [PE][QS]യഹോവ തന്റെ ഭയങ്കരവും വലുതും [QE][QS2]ശക്തവുമായ വാൾകൊണ്ട് ശിക്ഷിക്കും, [QE][QS]കുതിച്ചുപായുന്ന സർപ്പമായ ലിവ്യാഥാനെയും [QE][QS2]വക്രസർപ്പമായ ലിവ്യാഥാനെയും ശിക്ഷിക്കും. [QE][QS]സമുദ്രവാസിയായ ഭീകരസത്വത്തെ അവിടന്നു കൊന്നുകളയും. [QE]
2. [PS]ആ ദിവസത്തിൽ, [PE][QS]“ഫലഭൂയിഷ്ഠമായ മുന്തിരിത്തോട്ടത്തെപ്പറ്റി ഗാനമാലപിക്കുക: [QE]
2. [QS2]യഹോവയായ ഞാൻ അതിന്റെ പാലകനാകുന്നു; [QE][QS2]പതിവായി ഞാൻ അതു നനയ്ക്കുന്നു. [QE][QS]ആരും അതിനു ഹാനി വരുത്താതിരിക്കാൻ [QE][QS2]രാവും പകലും ഞാൻ അതു കാവൽചെയ്യുന്നു. [QE]
2. [QS2]ഞാൻ കോപിഷ്ഠനല്ല. [QE][QS]എനിക്കെതിരേ വരുന്നത് മുള്ളും പറക്കാരയും ആയിരുന്നെങ്കിൽ [QE][QS2]ഞാൻ അവർക്കെതിരേ പാഞ്ഞുചെന്ന് [QE][QS2]അവരെ ആസകലം ആക്രമിച്ച് ദഹിപ്പിച്ചുകളയുമായിരുന്നു. [QE]
5. [QS]അല്ലെങ്കിൽ അവർ എന്റെ സംരക്ഷണയിലാശ്രയിക്കട്ടെ; [QE][QS2]എന്നോട് സമാധാനസന്ധിയിൽ ഏർപ്പെടട്ടെ, [QE][QS2]അതേ, അവർ എന്നോട് സമാധാനസന്ധി ചെയ്യട്ടെ.” [QE][PBR]
6. [QS]വരുംനാളുകളിൽ യാക്കോബ് വേരൂന്നുകയും [QE][QS2]ഇസ്രായേൽ തളിർത്തു പൂക്കുകയും [QE][QS2]ഭൂമിമുഴുവനും ഫലംകൊണ്ടു നിറയ്ക്കുകയും ചെയ്യും. [QE][PBR]
7. [QS]അവളെ[* അതായത്, ഇസ്രായേലിനെ ] അടിച്ചവരെ അടിച്ചുവീഴ്ത്തിയതുപോലെയാണോ [QE][QS2]യഹോവ അവളെ അടിച്ചത്? [QE][QS]അവളെ വധിച്ചവരെ വധിച്ചതുപോലെയാണോ [QE][QS2]അവൾ വധിക്കപ്പെട്ടത്? [QE]
8. [QS]യുദ്ധത്തിലൂടെയും പ്രവാസത്തിൽ അയയ്ക്കുന്നതിലൂടെയും അവിടന്ന് അവളോട് എതിർത്തു: [QE][QS2]കിഴക്കൻകാറ്റിന്റെ ദിവസത്തിൽ [QE][QS2]തന്റെ കൊടുങ്കാറ്റിനാൽ അവിടന്ന് അവരെ പുറന്തള്ളി. [QE]
9. [QS]ഇതിനാൽ, യാക്കോബിന്റെ അകൃത്യത്തിനു പ്രായശ്ചിത്തംവരുത്തും, [QE][QS2]അവന്റെ പാപം നീക്കിക്കളയുന്നതിന്റെ പൂർണഫലം ഇതാകുന്നു: [QE][QS]യാഗപീഠത്തിന്റെ കല്ലുകളെല്ലാം അവിടന്ന് [QE][QS2]തകർക്കപ്പെട്ട ചുണ്ണാമ്പുകല്ലുകൾപോലെയാക്കുമ്പോൾ [QE][QS]അശേരാപ്രതിഷ്ഠകളും ധൂപപീഠങ്ങളും [QE][QS2]നിവർന്നുനിൽക്കുകയില്ല. [QE]
10. [QS]കോട്ടകെട്ടിയുറപ്പിച്ച പട്ടണം ഇതാ ശൂന്യമായിരിക്കുന്നു, [QE][QS2]ഉപേക്ഷിക്കപ്പെട്ട ആവാസസ്ഥലവും മരുഭൂമിപോലെ തിരസ്കൃതവും ആയിത്തീർന്നിരിക്കുന്നു. [QE][QS]അവിടെ കാളക്കിടാങ്ങൾ മേഞ്ഞുനടക്കും, [QE][QS2]അവിടെ അവ കിടക്കുകയും [QE][QS2]ചില്ലകൾ തിന്നുതീർക്കുകയും ചെയ്യും. [QE]
11. [QS]അതിന്റെ ശാഖകൾ ഉണങ്ങുമ്പോൾ ഒടിഞ്ഞുവീഴും, [QE][QS2]സ്ത്രീകൾ വന്ന് അവ കത്തിച്ചുകളയും. [QE][QS]കാരണം അവർ തിരിച്ചറിവില്ലാത്ത ജനമല്ലോ; [QE][QS2]അതിനാൽ അവരുടെ സ്രഷ്ടാവിന് അവരോടു കരുണ തോന്നുകയില്ല, [QE][QS2]അവരെ നിർമിച്ചവന് അവരോടു കൃപയുണ്ടാകുകയുമില്ല. [QE]
12. [PS]അന്ന് യൂഫ്രട്ടീസ് നദിമുതൽ ഈജിപ്റ്റിലെ നദീതീരംവരെ യഹോവ കറ്റകൾ മെതിക്കും. ഇസ്രായേൽജനമേ, നിങ്ങൾ ഓരോരുത്തരായി ശേഖരിക്കപ്പെടും.
13. ആ ദിവസത്തിൽ ഒരു മഹാകാഹളം ധ്വനിക്കും. അശ്ശൂരിൽ നശിച്ചുകൊണ്ടിരുന്നവരും ഈജിപ്റ്റിൽ പ്രവാസികളാക്കപ്പെട്ടവരും ജെറുശലേമിലെ വിശുദ്ധപർവതത്തിൽ യഹോവയെ ആരാധിക്കുന്നതിനായി വന്നുചേരും. [PE]