1. {#1എഫ്രയീമിലെയും യെഹൂദ്യയിലെയും നേതാക്കൾക്ക് അയ്യോ കഷ്ടം! } [QS]എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടത്തിന് ഹാ കഷ്ടം! [QE][QS2]വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യത്തിന്, [QE][QS]ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണമായ നഗരത്തിന്, [QE][QS2]മദോന്മത്തരായി വീണുകിടക്കുന്നവരുടെ അഹന്തയായ നഗരത്തിനുംതന്നെ. [QE]
2. [QS]ഇതാ, കർത്താവിനു ശക്തനും ബലവാനുമായ ഒരുവനുണ്ട്. [QE][QS2]കന്മഴപോലെയും വിനാശകാരിയായ കൊടുങ്കാറ്റുപോലെയും [QE][QS]കൂലംകുത്തി ജലമൊഴുക്കുന്ന മഴപോലെയും പ്രളയം ഉണ്ടാക്കുന്ന പെരുമഴ പോലെയും, [QE][QS]അതിശക്തിയോടെ അവൻ അതിനെ നിലത്തു തള്ളിയിടും. [QE]
3. [QS]എഫ്രയീമിലെ മദ്യപരുടെ അഹങ്കാരമായ ആ കിരീടം [QE][QS2]കാൽക്കീഴിൽ ചവിട്ടിമെതിക്കപ്പെടും. [QE]
4. [QS]വാടിക്കരിഞ്ഞുപോകും പുഷ്പംപോലെയുള്ള അവന്റെ ഉജ്ജ്വലസൗന്ദര്യം, [QE][QS2]ഫലഭൂയിഷ്ഠമായ താഴ്വരയുടെ ശിരോഭൂഷണം, [QE][QS]വിളവെടുപ്പിനുമുമ്പേ പഴുത്തുപോയ അത്തിപ്പഴംപോലെ ആയിത്തീരും— [QE][QS2]ജനം അതു കണ്ടാലുടനെ കൈനീട്ടി പറിച്ച് [QE][QS]അവർ അതു വിഴുങ്ങുന്നു! [QE][PBR]
5. [QS]ആ ദിവസത്തിൽ സൈന്യങ്ങളുടെ യഹോവ [QE][QS2]തന്റെ ജനത്തിൽ ശേഷിച്ചിരിക്കുന്നവർക്കു [QE][QS]ശോഭയുള്ള ഒരു കിരീടവും [QE][QS2]മഹത്ത്വകരമായ മകുടവുമായിരിക്കും. [QE]
6. [QS]ന്യായാസനത്തിലിരിക്കുന്നവർക്ക് [QE][QS2]അവിടന്ന് നീതിബോധത്തിന്റെ ആത്മാവും [QE][QS]നഗരകവാടത്തിൽ ആക്രമണം ചെറുക്കുന്നവർക്ക് [QE][QS2]കരുത്തും ആയിരിക്കും. [QE][PBR]
7. [QS]എന്നാൽ ഇവരും വീഞ്ഞുനിമിത്തം ആടി നടക്കുകയും [QE][QS2]മദ്യംനിമിത്തം വേച്ചുപോകുകയും ചെയ്യുന്നു: [QE][QS]പുരോഹിതന്മാരും പ്രവാചകന്മാരും മദ്യം കുടിച്ച് ചാഞ്ചാടുന്നു, [QE][QS2]അവർ വീഞ്ഞിനാൽ മത്തരും [QE][QS]മദോന്മത്തതയിൽ വേച്ചു നടക്കുന്നവരുമത്രേ. [QE][QS2]ദർശനങ്ങൾ ദർശിക്കുമ്പോൾ അവർക്ക് തെറ്റ് പറ്റുന്നു, [QE][QS2]വിധി പ്രസ്താവിക്കുമ്പോൾത്തന്നെ അവർ പാളിപ്പോകുന്നു. [QE]
8. [QS]മേശകളെല്ലാം ഛർദികൊണ്ടു നിറഞ്ഞിരിക്കുന്നു, [QE][QS2]വൃത്തിയുള്ള ഒരു സ്ഥലംപോലും അവശേഷിച്ചിട്ടില്ല. [QE][PBR]
9. [QS]“അവൻ ആരെയാണ് ജ്ഞാനം അഭ്യസിപ്പിക്കുന്നത്? [QE][QS2]ആരോടാണ് അവൻ സന്ദേശം വ്യാഖ്യാനിക്കുന്നത്? [QE][QS]ഇപ്പോൾ മുലകുടി മാറിയവരെയോ? [QE][QS2]ഇപ്പോൾത്തന്നെ അമ്മയുടെ മാറിടം വിട്ടകന്നവരെയോ? [QE]
10. [QS]കാരണം അവർ പറയുന്നു: [QE][QS2]കൽപ്പനയ്ക്കുമേൽ കൽപ്പന, [QE][QS2]ആജ്ഞയ്ക്കുമേൽ ആജ്ഞ, [QE][QS2]ഇവിടെ അൽപ്പം, അവിടെ അൽപ്പം, എന്നിങ്ങനെയാണ്.” [QE][PBR]
11. [QS]അതേ, വിക്കുള്ള അധരങ്ങളാലും വൈദേശികഭാഷകളാലും [QE][QS2]ദൈവം ഈ ജനത്തോടു സംസാരിക്കും. [QE]
12. [QS]“ഇതാണു വിശ്രമസ്ഥലം, ക്ഷീണിതർ വിശ്രമിക്കട്ടെ,” എന്നും [QE][QS2]“ഇതാണ് ആശ്വാസസ്ഥാനം,” എന്നും [QE][QS]അവിടന്ന് അവരോടു പറഞ്ഞു. [QE][QS2]എങ്കിലും അതു ശ്രദ്ധിക്കാൻ അവർക്കു മനസ്സില്ലായിരുന്നു. [QE]
13. [QS]അതിനാൽ അവരോടുള്ള യഹോവയുടെ വചനം: [QE][QS2]“കൽപ്പനയ്ക്കുമേൽ കൽപ്പന, [QE][QS2]ആജ്ഞയ്ക്കുമേൽ ആജ്ഞ, [QE][QS2]ഇവിടെ അൽപ്പം, അവിടെ അൽപ്പം” എന്നായിരിക്കും. [QE][QS]അങ്ങനെ അവർ ചെന്ന് പിന്നാക്കം വീണു [QE][QS2]മുറിവേറ്റ്, വലയിലകപ്പെട്ട്, ബദ്ധരായിത്തീരേണ്ടതിനുതന്നെ. [QE][PBR]
14. [QS]അതിനാൽ ജെറുശലേമിലുള്ള ഈ ജനത്തെ ഭരിക്കുന്ന [QE][QS2]പരിഹാസികളേ, യഹോവയുടെ വചനം കേൾക്കുക. [QE]
15. [QS]“മരണത്തോടു ഞങ്ങൾ ഒരു ഉടമ്പടിചെയ്തു, [QE][QS2]പാതാളവുമായി ഒരു ഉഭയസമ്മതത്തിൽ ഏർപ്പെട്ടിരിക്കുന്നു. [QE][QS]കവിഞ്ഞൊഴുകുന്ന ദണ്ഡനം കടന്നുപോകുമ്പോൾ [QE][QS2]അത് ഞങ്ങളുടെ അടുക്കൽ എത്തുകയില്ല, [QE][QS]കാരണം ഞങ്ങൾ വ്യാജത്തെ ഞങ്ങളുടെ ശരണമാക്കിയിരിക്കുന്നു, [QE][QS2]വഞ്ചനയിൽ ഞങ്ങൾ ഞങ്ങളെത്തന്നെ ഒളിപ്പിക്കുകയുംചെയ്യുന്നു,” എന്നു നിങ്ങൾ അഹങ്കരിക്കുന്നു. [QE]
16. [PS]അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഇതാ, സീയോനിൽ ഞാനൊരു കല്ല് സ്ഥാപിക്കുന്നു, മാറ്റുരയ്ക്കപ്പെട്ട ഒരു കല്ലുതന്നെ, [QE][QS2]ഉറപ്പുള്ള അടിസ്ഥാനമായി വിലയേറിയ ഒരു മൂലക്കല്ലും ഇട്ടിരിക്കുന്നു; [QE][QS]വിശ്വസിക്കുന്നവർ [QE][QS2]പരിഭ്രാന്തരാകുകയില്ല. [QE]
17. [QS]ഞാൻ ന്യായത്തെ അളവുനൂലും [QE][QS2]നീതിയെ തൂക്കുകട്ടയുമാക്കും; [QE][QS]അപ്പോൾ വ്യാജം എന്ന നിങ്ങളുടെ ശരണത്തെ കന്മഴ തൂത്തെറിയും, [QE][QS2]വെള്ളം നിങ്ങളുടെ ഒളിവിടത്തെ ഒഴുക്കിക്കൊണ്ടുപോകും. [QE]
18. [QS]മരണത്തോടുള്ള നിങ്ങളുടെ ഉടമ്പടി റദ്ദാക്കപ്പെടും; [QE][QS2]പാതാളത്തോടുള്ള നിങ്ങളുടെ ഉഭയസമ്മതം നിലനിൽക്കുകയുമില്ല. [QE][QS]അസഹനീയമായ പ്രഹരം നിങ്ങളെ തൂത്തെറിയുമ്പോൾ, [QE][QS2]നിങ്ങൾ തകർന്നുപോകും. [QE]
19. [QS]അതു കടന്നുവരുമ്പോഴൊക്കെയും അതു നിങ്ങളെ വഹിച്ചുകൊണ്ടുപോകും; [QE][QS2]പ്രഭാതംതോറും, രാത്രിയും പകലും [QE][QS2]അതു നിങ്ങളെ കടന്നുപോകും.” [QE][PBR] [QS]അതിനെക്കുറിച്ചുള്ള കേൾവിതന്നെ [QE][QS2]നിങ്ങൾക്കു സംഭ്രമമുണ്ടാക്കും. [QE]
20. [QS]കിടക്ക നീണ്ടുനിവർന്നു കിടക്കാൻ വേണ്ടത്ര നീളമില്ലാത്തതും [QE][QS2]പുതപ്പ് പുതയ്ക്കാൻ ആവശ്യമായ വലുപ്പമില്ലാത്തതും ആകും. [QE]
21. [QS]യഹോവ തന്റെ കൃത്യം, തന്റെ അസാധാരണമായ കൃത്യം നിർവഹിക്കാനും [QE][QS2]തന്റെ പ്രവൃത്തി, അസാമാന്യമായ പ്രവൃത്തി നിറവേറ്റാനും [QE][QS]ഫെറാസിം മലയിൽ അവിടന്ന് എഴുന്നേറ്റതുപോലെ എഴുന്നേൽക്കും [QE][QS2]ഗിബെയോൻ താഴ്വരയിൽ അവിടന്ന് ക്രുദ്ധനായതുപോലെ ക്രുദ്ധനാകുകയും ചെയ്യും. [QE]
22. [QS]ഇപ്പോൾ നിങ്ങളുടെ പരിഹാസം അവസാനിപ്പിക്കുക, [QE][QS2]അല്ലെങ്കിൽ നിങ്ങളുടെ ചങ്ങലകൾ ഭാരമുള്ളതായിത്തീരും; [QE][QS]കാരണം സകലഭൂതലത്തിന്മേലും വരുന്ന സംഹാരത്തെപ്പറ്റിയുള്ള ഉത്തരവ് [QE][QS2]സൈന്യങ്ങളുടെ യഹോവയായ കർത്താവ് എന്നോട് അരുളിച്ചെയ്തിരിക്കുന്നു. [QE][PBR]
23. [QS]ചെവിചായ്ച്ച് എന്റെ ശബ്ദം കേൾക്കുക; [QE][QS2]ശ്രദ്ധയോടെ എന്റെ വചനം ശ്രവിക്കുക. [QE]
24. [QS]കൃഷിക്കാർ വിത്തു വിതയ്ക്കുന്നതിന് നിരന്തരം ഉഴുതുകൊണ്ടിരിക്കുമോ? [QE][QS2]അവർ എപ്പോഴും മണ്ണിളക്കി കട്ട ഉടച്ചുകൊണ്ടിരിക്കുമോ? [QE]
25. [QS]അവർ ഉപരിതലം നിരപ്പാക്കി [QE][QS2]കരിംജീരകം വിതയ്ക്കുകയും ജീരകം വിതറുകയും [QE][QS]ഗോതമ്പ് അതിന്റെ നിരയിലും [QE][QS2]യവം അതിന്റെ സ്ഥാനത്തും [QE][QS2]ചോളം അതിന്റെ നിലത്തിലും നടുകയുമല്ലേ ചെയ്യുന്നത്? [QE]
26. [QS]അതിനായി അവരുടെ ദൈവം അവരെ വേണ്ടവിധം ഉപദേശിക്കുകയും [QE][QS2]അഭ്യസിപ്പിക്കുകയും ചെയ്യുന്നു. [QE][PBR]
27. [QS]കരിംജീരകം മെതിവണ്ടി ഉപയോഗിച്ച് മെതിക്കുന്നില്ല, [QE][QS2]ജീരകത്തിന്റെമേൽ വണ്ടിച്ചക്രം ഉരുളുന്നതുമില്ല; [QE][QS]കരിംജീരകം കമ്പുകൊണ്ടും [QE][QS2]ജീരകം കോൽകൊണ്ടും തല്ലിയാണ് എടുക്കുന്നത്. [QE]
28. [QS]അപ്പമുണ്ടാക്കാനുള്ള ധാന്യം പൊടിക്കുകയാണ് വേണ്ടത്; [QE][QS2]അതുകൊണ്ട് അത് എന്നേക്കും മെതിച്ചുകൊണ്ടിരിക്കുകയില്ല. [QE][QS]മെതിവണ്ടിയുടെ ചക്രം അതിന്മേൽ ഉരുട്ടാം [QE][QS2]പക്ഷേ, ധാന്യം പൊടിക്കുന്നതിന് കുതിരകളെ ഉപയോഗിക്കുകയില്ലല്ലോ. [QE]
29. [QS]ഇക്കാര്യവും സൈന്യങ്ങളുടെ യഹോവയിൽനിന്ന് വരുന്നു, [QE][QS2]അവിടന്ന് തന്റെ ആലോചന അത്ഭുതകരവും [QE][QS2]ജ്ഞാനം ശ്രേഷ്ഠവും ആക്കിയിരിക്കുന്നു. [QE]