1. {#1നീതിയുടെ രാജാവ് } [QS]ഇതാ, ഒരു രാജാവ് നീതിപൂർവം ഭരിക്കും, [QE][QS2]ഭരണാധിപന്മാർ ന്യായത്തോടെ അധികാരം നടപ്പിലാക്കും. [QE]
2. [QS]ഓരോരുത്തനും കാറ്റിൽനിന്നുള്ള ഒരഭയസ്ഥാനവും [QE][QS2]കൊടുങ്കാറ്റിൽനിന്നുള്ള രക്ഷാസങ്കേതവും ആയിത്തീരും, [QE][QS]അവർ മരുഭൂമിയിൽ നീർത്തോടുകൾപോലെയും [QE][QS2]വരണ്ടുണങ്ങിയ ദേശത്ത് വൻപാറയുടെ നിഴൽപോലെയും ആയിരിക്കും. [QE][PBR]
3. [QS]കാണുന്നവരുടെ കണ്ണുകൾ അന്ന് അന്ധമാകുകയില്ല; [QE][QS2]ചെവിയുള്ളവർക്കെല്ലാം അതു കേൾക്കാൻ കഴിയും. [QE]
4. [QS]തിടുക്കമുള്ള[* അതായത്, ഭയമുള്ള ] ഹൃദയം പരിജ്ഞാനം ഗ്രഹിക്കും; [QE][QS2]വിക്കുള്ള നാവ് തെളിവായി സംസാരിക്കും. [QE]
5. [QS]ഭോഷരെ ഇനിയൊരിക്കലും ശ്രേഷ്ഠരെന്നു വിളിക്കുകയോ [QE][QS2]ആഭാസരെ മാന്യരെന്നവണ്ണം ആദരിക്കുകയോ ഇല്ല. [QE]
6. [QS]ഭോഷർ ഭോഷത്തം സംസാരിക്കും, [QE][QS2]അവരുടെ ഹൃദയം ദുഷ്ടത ആസൂത്രണംചെയ്യുന്നു: [QE][QS]അവർ ഭക്തർക്കു ചേരാത്ത പ്രവൃത്തികൾചെയ്യുന്നു; [QE][QS2]യഹോവയെ ദുഷിച്ചു സംസാരിക്കുകയും [QE][QS]വിശപ്പുള്ളവരെ പട്ടിണിയിടുകയും [QE][QS2]ദാഹമുള്ളവർക്കു പാനീയം നിഷേധിക്കുകയും ചെയ്യുന്നു. [QE]
7. [QS]ആഭാസരുടെ ആയുധങ്ങൾ ദുഷ്ടതനിറഞ്ഞതാണ്; [QE][QS2]ദരിദ്രരുടെ അപേക്ഷ ന്യായമായത് ആണെങ്കിൽത്തന്നെയും [QE][QS]പീഡിതരെ വഞ്ചനയിലൂടെ നശിപ്പിക്കുന്നതിന് [QE][QS2]അവർ ദുരുപായങ്ങൾ ആലോചിക്കുന്നു. [QE]
8. [QS]എന്നാൽ കുലീനൻ ഉത്തമകാര്യങ്ങൾ ആസൂത്രണം ചെയ്യുകയും [QE][QS2]വിശിഷ്ടമായ പ്രവൃത്തികളിൽ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. [QE]
9. {#1ജെറുശലേമിലെ സ്ത്രീകൾ } [QS]അലംഭാവമുള്ള സ്ത്രീകളേ, [QE][QS2]എഴുന്നേറ്റ് എന്റെ വാക്കു കേൾക്കുക; [QE][QS]സുരക്ഷിതർ എന്നു കരുതുന്ന പുത്രിമാരേ, [QE][QS2]എന്റെ വചനം ശ്രദ്ധിക്കുക. [QE]
10. [QS]ഒരു വർഷവും ഏതാനും ദിവസവും കഴിയുമ്പോഴേക്കും [QE][QS2]സുരക്ഷിതർ എന്നു കരുതുന്ന നിങ്ങൾ ഭയന്നുവിറയ്ക്കും. [QE][QS]മുന്തിരിയുടെ വിളവു മുടങ്ങും, [QE][QS2]ഫലശേഖരണം ഉണ്ടാകുകയുമില്ല. [QE]
11. [QS]അലംഭാവമുള്ള സ്ത്രീകളേ, ഞെട്ടിവിറയ്ക്കുക; [QE][QS2]സുരക്ഷിതരെന്നു കരുതുന്ന പുത്രിമാരേ, നടുങ്ങുക! [QE][QS]മൃദുലവസ്ത്രങ്ങൾ ഉരിഞ്ഞെറിയുക, [QE][QS2]പരുപരുത്തവസ്ത്രങ്ങൾ ഉടുക്കുക. [QE]
12. [QS]സന്തുഷ്ടമായ വയലുകളും [QE][QS2]ഫലപുഷ്ടിയുള്ള മുന്തിരിവള്ളികളും ഓർത്ത് മാറത്തടിച്ചു വിലപിക്കുക. [QE]
13. [QS]മുള്ളും പറക്കാരയും അമിതമായി വളർന്നുനിൽക്കുന്ന [QE][QS2]എന്റെ ജനത്തിന്റെ വയലിനെച്ചൊല്ലി, [QE][QS]അതേ, ഉല്ലാസഭവനങ്ങളെ ഓർത്തു വിലപിക്കുക, [QE][QS2]അഴിഞ്ഞാടുന്ന നഗരങ്ങളെച്ചൊല്ലിത്തന്നെ. [QE]
14. [QS]കെട്ടിയുറപ്പിക്കപ്പെട്ട കോട്ടകൾ ഉപേക്ഷിക്കപ്പെടും, [QE][QS2]ജനനിബിഡമായ നഗരം വിജനമാക്കപ്പെടും; [QE][QS]രാജധാനിയും കാവൽഗോപുരവും എന്നേക്കുമായി തരിശുനിലമായി മാറും, [QE][QS2]കാട്ടുകഴുതകളുടെ വിലാസരംഗവും ആടുകളുടെ മേച്ചിൽസ്ഥലവുമായി മാറും. [QE]
15. [QS]ഉയരത്തിൽനിന്ന് നമ്മുടെമേൽ ആത്മാവിനെ പകരുകയും [QE][QS2]മരുഭൂമി ഫലപുഷ്ടിയുള്ള വയലായും [QE][QS2]വയൽ വനമായും മാറുകയും ചെയ്യുന്നതുവരെത്തന്നെ. [QE]
16. [QS]അപ്പോൾ മരുഭൂമിയിൽ ദൈവത്തിന്റെ ന്യായം വസിക്കും, [QE][QS2]ഫലപുഷ്ടിയുള്ള ഉദ്യാനത്തിൽ നീതി കുടിപാർക്കും. [QE]
17. [QS]നീതിയുടെ ഫലം സമാധാനവും [QE][QS2]അതിന്റെ പരിണതഫലം ശാശ്വതമായ ശാന്തതയും സുരക്ഷിതത്വവും ആയിരിക്കും. [QE]
18. [QS]അന്ന് എന്റെ ജനം സമാധാനഭവനത്തിലും [QE][QS2]സുരക്ഷിതമായ വസതികളിലും [QE][QS2]പ്രശാന്തമായ വിശ്രമസങ്കേതങ്ങളിലും പാർക്കും. [QE]
19. [QS]കന്മഴ ചൊരിഞ്ഞ് വനം നശിക്കുകയും [QE][QS2]നഗരം നിശ്ശേഷം നിലംപരിചാകുകയും ചെയ്താലും, [QE]
20. [QS]എല്ലാ നീരുറവകൾക്കുമരികെ വിത്തുവിതയ്ക്കാൻ കഴിയുകയും [QE][QS2]കന്നുകാലികളെയും കഴുതകളെയും തൊഴുത്തിൽനിന്ന് അഴിച്ചുവിടാൻ കഴിയുകയുംചെയ്യുന്ന [QE][QS2]നിങ്ങൾ എത്ര അനുഗൃഹീതർ! [QE]