1. {#1വൈഷമ്യവും സഹായവും } [QS]സ്വയം നശിപ്പിക്കപ്പെടാതെ [QE][QS2]വിനാശം വിതയ്ക്കുന്നവനേ, നിനക്കു ഹാ കഷ്ടം [QE][QS]സ്വയം വഞ്ചിക്കപ്പെടാതെ [QE][QS2]വിശ്വാസവഞ്ചനചെയ്യുന്നവനേ, നിനക്കു ഹാ കഷ്ടം! [QE][QS]നീ നശിപ്പിക്കുന്നതു നിർത്തുമ്പോൾ, [QE][QS2]നീയും നശിപ്പിക്കപ്പെടും; [QE][QS]നീ വഞ്ചിക്കുന്നതു നിർത്തുമ്പോൾ, [QE][QS2]നീയും വഞ്ചിക്കപ്പെടും. [QE][PBR]
2. [QS]യഹോവേ, ഞങ്ങളോടു കനിവുണ്ടാകണമേ, [QE][QS2]ഞങ്ങൾ അങ്ങേക്കായി കാത്തിരിക്കുന്നു. [QE][QS]ഓരോ പ്രഭാതത്തിലും അങ്ങ് ഞങ്ങളുടെ ബലവും [QE][QS2]കഷ്ടതയിൽ ഞങ്ങളുടെ രക്ഷയും ആയിരിക്കണമേ. [QE]
3. [QS]അങ്ങയുടെ സൈന്യത്തിന്റെ ആരവത്താൽ ജനതകൾ പലായനംചെയ്യുന്നു; [QE][QS2]അങ്ങ് എഴുന്നേൽക്കുമ്പോൾ രാഷ്ട്രങ്ങൾ ചിതറിപ്പോകുന്നു. [QE]
4. [QS]വെട്ടുക്കിളി തിന്നുന്നതുപോലെ നിന്റെ കവർച്ച ശേഖരിക്കപ്പെടുന്നു; [QE][QS2]വെട്ടുക്കിളിക്കൂട്ടം പറന്നിറങ്ങുന്നതുപോലെ മനുഷ്യർ അതിന്മേൽ ചാടിവീഴുന്നു. [QE][PBR]
5. [QS]യഹോവ ഉന്നതൻ, അവിടന്ന് ഉയരത്തിൽ വസിക്കുന്നു; [QE][QS2]അവിടന്ന് സീയോനെ ന്യായത്താലും നീതിയാലും നിറയ്ക്കും. [QE]
6. [QS]അവിടന്ന് നിന്റെ കാലത്തിന്റെ സുസ്ഥിരമായ അടിസ്ഥാനമായിരിക്കും, [QE][QS2]അന്ന് ജ്ഞാനം, പരിജ്ഞാനം, ബലം, രക്ഷ ഇവയുടെ സമൃദ്ധമായ നിക്ഷേപം ആയിരിക്കും; [QE][QS2]യഹോവാഭക്തി ഈ നിക്ഷേപത്തിന്റെ താക്കോലായിരിക്കും. [QE][PBR]
7. [QS]ഇതാ, അവരുടെ ധീരന്മാർ വീഥികളിൽ നിലവിളിക്കുന്നു; [QE][QS2]സമാധാനദൂതന്മാർ പൊട്ടിക്കരയുന്നു. [QE]
8. [QS]രാജവീഥികൾ വിജനമായിത്തീർന്നു, [QE][QS2]യാത്രക്കാർ ആരുംതന്നെ വഴിയിൽ കാണുന്നില്ല. [QE][QS]ഉടമ്പടി ലംഘിക്കപ്പെട്ടിരിക്കുന്നു, [QE][QS2]അതിന്റെ സാക്ഷികൾ[* ചി.കൈ.പ്ര. നഗരങ്ങൾ ] നിന്ദിക്കപ്പെട്ടിരിക്കുന്നു, [QE][QS2]ആരുംതന്നെ ആദരിക്കപ്പെടുന്നില്ല. [QE]
9. [QS]ദേശം ഉണങ്ങിവരണ്ടിരിക്കുന്നു, [QE][QS2]ലെബാനോൻ ലജ്ജിച്ചു വാടിപ്പോകുന്നു; [QE][QS]ശാരോൻ മരുഭൂമിപോലെ ആയിരിക്കുന്നു, [QE][QS2]ബാശാനും കർമേലും ഇലപൊഴിക്കുന്നു. [QE][PBR]
10. [QS]“ഇപ്പോൾ ഞാൻ എഴുന്നേൽക്കും,” യഹോവ അരുളിച്ചെയ്യുന്നു. [QE][QS2]“ഇപ്പോൾ ഞാൻ മഹത്ത്വീകരിക്കപ്പെടും; [QE][QS2]ഇപ്പോൾ ഞാൻ ഉയർത്തപ്പെടും. [QE]
11. [QS]നിങ്ങൾ പതിർ ഗർഭംധരിച്ച് [QE][QS2]വൈക്കോൽ പ്രസവിക്കുന്നു; [QE][QS2]നിങ്ങളുടെ ശ്വാസംതന്നെ നിങ്ങളെ ദഹിപ്പിക്കുന്ന അഗ്നിയായി മാറും. [QE]
12. [QS]കുമ്മായം നീറ്റപ്പെടുന്നതുപോലെ ജനതകൾ നീറി ദഹിക്കും; [QE][QS2]വെട്ടിക്കളഞ്ഞ മുൾപ്പടർപ്പുപോലെ അവർ തീയിടപ്പെടും.” [QE][PBR]
13. [QS]ദൂരസ്ഥരേ, ഞാൻ ചെയ്തതു കേൾക്കുക; [QE][QS2]സമീപസ്ഥരേ, എന്റെ ശക്തി അംഗീകരിക്കുക! [QE]
14. [QS]സീയോനിലെ പാപികൾ ഭയപ്പെടുന്നു; [QE][QS2]അഭക്തർക്കു വിറയൽ ബാധിച്ചിരിക്കുന്നു: [QE][QS]“നമ്മിൽ ആർക്ക്, ദഹിപ്പിക്കുന്ന അഗ്നിയോടൊപ്പം പാർക്കാൻ കഴിയും? [QE][QS2]നമ്മിൽ ആർക്ക് നിത്യജ്വാലയോടൊപ്പം വസിക്കാൻ കഴിയും?” [QE]
15. [QS]നീതിയോടെ ജീവിക്കുകയും [QE][QS2]സത്യം സംസാരിക്കുകയും ചെയ്യുന്നവർ, [QE][QS]കൊള്ളപ്പണത്തിലുള്ള നേട്ടം വെറുക്കുന്നവർ, [QE][QS2]കോഴവാങ്ങാതെ കൈകൾ സൂക്ഷിക്കുന്നവർ, [QE][QS]രക്തപാതകത്തെപ്പറ്റി കേൾക്കുകപോലും ചെയ്യാതെ ചെവിപൊത്തുന്നവർ, [QE][QS2]ദോഷത്തെ നോക്കാതെ തന്റെ കണ്ണ് അടച്ചുകളയുന്നവർ— [QE]
16. [QS]അവരാണ് ഉയരങ്ങളിൽ വസിക്കുന്നത്, [QE][QS2]അവരുടെ അഭയസ്ഥാനം പാറയിൽ തീർത്ത കോട്ടകൾ ആയിരിക്കും. [QE][QS]അവരുടെ അപ്പം അവർക്കു ലഭിക്കും, [QE][QS2]അവരുടെ വെള്ളം മുടങ്ങിപ്പോകുകയുമില്ല. [QE][PBR]
17. [QS]നിന്റെ കണ്ണ് രാജാവിനെ തന്റെ സൗന്ദര്യത്തിൽ ദർശിക്കും, [QE][QS2]വിദൂരസ്ഥമായൊരു ദേശം നീ കാണുകയും ചെയ്യും. [QE]
18. [QS]“പണം എണ്ണിനോക്കിയവർ എവിടെ? [QE][QS2]കപ്പം[† ചക്രവർത്തിയുടെ ഭരണത്തിൻകീഴേയുള്ള രാജ്യങ്ങളിലെ രാജാക്കന്മാർ വർഷംതോറും ചക്രവർത്തിക്ക് കൊടുത്തുവന്നിരുന്ന നികുതി. ] തൂക്കിനോക്കിയവർ എവിടെ? [QE][QS]ഗോപുരങ്ങൾക്ക് അധികാരി ആയിരുന്നവർ എവിടെ?” [QE][QS2]എന്നിങ്ങനെ നിങ്ങളുടെ ഹൃദയം ഭീതിവിഷയങ്ങളെപ്പറ്റി ചിന്തിക്കും. [QE]
19. [QS]ആരും ഗ്രഹിക്കാത്ത സംഭാഷണവും [QE][QS2]അപരിചിതവും മനസ്സിലാക്കാൻ പ്രയാസമുള്ള ഭാഷയുമുള്ള [QE][QS2]ക്രൂരജനത്തെ നീ ഇനി കാണുകയില്ല. [QE][PBR]
20. [QS]നമ്മുടെ ഉത്സവനഗരമായ സീയോനെ നോക്കുക; [QE][QS2]നിന്റെ കണ്ണുകൾ ജെറുശലേമിനെ ശാന്തനിവാസസ്ഥാനമായിക്കാണും, [QE][QS2]അതിലെ കൂടാരങ്ങൾ മാറ്റപ്പെടുകയില്ല; [QE][QS]അതിന്റെ അതിരിലെ കുറ്റികൾ ഊരിമാറ്റപ്പെടുകയോ [QE][QS2]അതിന്റെ കയറുകൾ പൊട്ടിപ്പോകുകയോ ഇല്ല. [QE]
21. [QS]അവിടെ യഹോവ നമ്മുടെ ശക്തി ആയിരിക്കും. [QE][QS2]വിശാലമായ നദികളും അരുവികളുമുള്ള ഒരു സ്ഥലമായിരിക്കും അത്. [QE][QS]തുഴകൾവെച്ച പടക്കപ്പൽ അതിലൂടെ പോകുകയില്ല; [QE][QS2]കൂറ്റൻ കപ്പലുകൾ അതിലൂടെ കടക്കുകയില്ല. [QE]
22. [QS]കാരണം യഹോവ നമ്മുടെ ന്യായാധിപൻ, [QE][QS2]യഹോവ നമ്മുടെ നിയമദാതാവ്, [QE][QS]യഹോവ നമ്മുടെ രാജാവ്, [QE][QS2]അവിടന്ന് നമ്മെ രക്ഷിക്കും. [QE][PBR]
23. [QS]നിന്റെ കയർ അയഞ്ഞുകിടക്കുന്നു; [QE][QS2]അതിനു പാമരത്തെ അതിന്റെ സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നതിനോ [QE][QS2]പായ് നിവർത്തുന്നതിനോ കഴിവില്ല. [QE][QS]അന്ന് പിടിച്ചെടുത്ത സമൃദ്ധമായ കൊള്ള പങ്കുവെക്കപ്പെടും, [QE][QS2]മുടന്തർപോലും അവരുടെ കൊള്ളമുതൽ കൊണ്ടുപോകും. [QE]
24. [QS]അവിടത്തെ നിവാസികളാരും “ഞാൻ രോഗി,” എന്നു പറയുകയില്ല; [QE][QS2]അവിടെ വസിക്കുന്ന ജനത്തിന് തങ്ങളുടെ പാപമെല്ലാം ക്ഷമിക്കപ്പെട്ടിരിക്കും. [QE]