1. {#1വീണ്ടെടുക്കപ്പെട്ടവരുടെ സന്തോഷം } [QS]മരുഭൂമിയും വരണ്ടുണങ്ങിയ നിലവും ആഹ്ലാദിക്കും; [QE][QS2]മരുഭൂമി ആനന്ദിച്ചു പുഷ്പിണിയാകും. [QE][QS]കുങ്കുമച്ചെടിപോലെ
2. അത് പൊട്ടിവിടരും; [QE][QS2]ആനന്ദത്തോടും പാട്ടോടുംകൂടി അത് ഉല്ലസിക്കും. [QE][QS]ലെബാനോന്റെ മഹത്ത്വം അതിനു ലഭിക്കും, [QE][QS2]കർമേലിന്റെയും ശാരോന്റെയും ശോഭയുംതന്നെ, [QE][QS]അവർ യഹോവയുടെ തേജസ്സും [QE][QS2]നമ്മുടെ ദൈവത്തിന്റെ പ്രതാപവും ദർശിക്കും. [QE][PBR]
3. [QS]തളർന്ന കൈകൾ ശക്തിപ്പെടുത്തുക, [QE][QS2]കുഴഞ്ഞ കാൽമുട്ടുകൾ നേരേയാക്കുക; [QE]
4. [QS]ഹൃദയത്തിൽ ഭയമുള്ളവരോട്: [QE][QS2]“ധൈര്യപ്പെടുവിൻ, ഭയപ്പെടേണ്ട, [QE][QS]നിങ്ങളുടെ ദൈവം വരും, [QE][QS2]പ്രതികാരവുമായി അവിടന്ന് വരും; [QE][QS]പാരിതോഷികം അവിടത്തെ പക്കൽ ഉണ്ട്, [QE][QS2]അവിടന്നു നിങ്ങളെ രക്ഷിക്കുന്നതിനായി വരും” എന്നു പറയുക. [QE][PBR]
5. [QS]അന്ന് അന്ധരുടെ കണ്ണുകൾ തുറക്കും, [QE][QS2]ചെകിടരുടെ കാതുകൾ അടഞ്ഞിരിക്കുകയുമില്ല. [QE]
6. [QS]മുടന്തർ അന്നു മാനിനെപ്പോലെ കുതിച്ചുചാടും, [QE][QS2]ഊമരുടെ നാവ് ആനന്ദത്താൽ ആർപ്പിടും. [QE][QS]മരുഭൂമിയിൽ വെള്ളവും വരണ്ടുണങ്ങിയ നിലത്ത് [QE][QS2]അരുവികളും പൊട്ടിപ്പുറപ്പെടും. [QE]
7. [QS]വരണ്ടപ്രദേശം ജലാശയമായും [QE][QS2]ദാഹാർത്തമായ ഭൂമി നീരുറവകളായും തീരും. [QE][QS]ഒരിക്കൽ കുറുനരികളുടെ വാസസ്ഥലം ആയിരുന്നിടത്ത്, [QE][QS2]പുല്ലും ഓടപ്പുല്ലും ഞാങ്ങണയും വളരും. [QE][PBR]
8. [QS]അവിടെ ഒരു രാജവീഥി ഉണ്ടാകും; [QE][QS2]അത് പരിശുദ്ധിയുടെ പാത എന്നു വിളിക്കപ്പെടും; [QE][QS2]തെരഞ്ഞെടുക്കപ്പെട്ടവർക്കുമാത്രമാണ് ആ രാജവീഥി. [QE][QS]അശുദ്ധർ അതിൽ യാത്രചെയ്യുകയില്ല; [QE][QS2]ദുഷ്ടരായ ഭോഷർ ആ വഴി വരുകയേയില്ല. [QE]
9. [QS]അവിടെ ഒരു സിംഹവും ഉണ്ടാകുകയില്ല; [QE][QS2]ഒരു ഹിംസ്രമൃഗവും അവിടെ സഞ്ചരിക്കുകയില്ല; [QE][QS2]ആ വകയൊന്നും അവിടെ കാണുകയില്ല. [QE][QS]വീണ്ടെടുക്കപ്പെട്ടവർമാത്രം അതിൽ സഞ്ചരിക്കും, [QE]
2. [QS2]യഹോവ വിലകൊടുത്തു വാങ്ങിയവർ മടങ്ങിവരും. [QE][QS]സംഗീതത്തോടെ അവർ സീയോനിലേക്ക് പ്രവേശിക്കും; [QE][QS2]നിത്യാനന്ദം അവരുടെ ശിരസ്സിനു മകുടമായിരിക്കും. [QE][QS]ആഹ്ലാദത്താലും ആനന്ദത്താലും അവർ ആമഗ്നരാകും, [QE][QS2]ദുഃഖവും നെടുവീർപ്പും അവരിൽനിന്ന് ഓടിയകലും. [QE]