1. {#1ഹിസ്കിയാവിന്റെ രോഗം }
2. [PS]അക്കാലത്ത് ഹിസ്കിയാവ് രോഗംബാധിച്ച്, മരണാസന്നനായിത്തീർന്നു. ആമോസിന്റെ മകനായ യെശയ്യാപ്രവാചകൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്ന് ഇപ്രകാരം പറഞ്ഞു: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ മരിച്ചുപോകും; രക്ഷപ്പെടുകയില്ല. അതിനാൽ നിന്റെ കുടുംബകാര്യങ്ങളെല്ലാം ക്രമീകരിച്ചുകൊള്ളുക.” [PE][PS]ഹിസ്കിയാവ് ഭിത്തിയിലേക്കു മുഖംതിരിച്ച് യഹോവയോടു പ്രാർഥിച്ചു:
3. “യഹോവേ, ദയ തോന്നണമേ, അടിയൻ എപ്രകാരം തിരുമുമ്പിൽ വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടുംകൂടെ ജീവിച്ചെന്നും അവിടത്തെ ദൃഷ്ടിയിൽ നന്മയായുള്ളതു പ്രവർത്തിച്ചെന്നും ഓർക്കണമേ!” എന്നു പറഞ്ഞുകൊണ്ട് ഹിസ്കിയാവ് പൊട്ടിക്കരഞ്ഞു. [PE]
4. [PS]അപ്പോൾ യെശയ്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി:
5. “നീ പോയി ഹിസ്കിയാവിനോടു പറയുക: ‘നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്റെ പ്രാർഥന കേട്ടിരിക്കുന്നു; നിന്റെ കണ്ണുനീർ കണ്ടുമിരിക്കുന്നു. ഞാൻ നിന്റെ ആയുസ്സിനോടു പതിനഞ്ചുവർഷം കൂട്ടും.
6. ഞാൻ നിന്നെയും ഈ നഗരത്തെയും അശ്ശൂർരാജാവിന്റെ കൈയിൽനിന്നു വിടുവിക്കും. ഈ നഗരത്തെ ഞാൻ സംരക്ഷിക്കും. [PE]
7. [PS]“ ‘താൻ അരുളിച്ചെയ്ത ഈ കാര്യം യഹോവ ചെയ്യും എന്നുള്ളതിന്, ഇതു യഹോവയിൽനിന്നു നിനക്കുള്ള ഒരു ചിഹ്നമായിരിക്കും:
8. ആഹാസിന്റെ സൂര്യഘടികാരത്തിൽ ഇറങ്ങിപ്പോയിട്ടുള്ള നിഴലിനെ പത്തുചുവടു പിറകോട്ടു തിരിച്ചുവരാൻ ഞാൻ ഇടയാക്കും.’ ” അങ്ങനെ ഘടികാരത്തിൽ സൂര്യൻ ഇറങ്ങിപ്പോയിരുന്ന നിഴൽ പത്തു പടി പിറകോട്ടുപോയി. [PE]
9.
10. [PS]തന്റെ രോഗത്തിനും രോഗശാന്തിക്കുംശേഷം യെഹൂദാരാജാവായ ഹിസ്കിയാവ് എഴുതിയത്: [PE][QS]“എന്റെ ആയുസ്സിന്റെ മധ്യാഹ്നസമയത്ത് [QE][QS2]ഞാൻ പാതാളകവാടത്തിലേക്കു പ്രവേശിക്കേണ്ടിവരുമോ [QE][QS2]എന്റെ ശിഷ്ടായുസ്സ് എന്നിൽനിന്നും കവർന്നെടുക്കപ്പെടുമോ,” എന്നു ഞാൻ പറഞ്ഞു. [QE]
11. [QS]“ഭൂമിയിൽ ജീവനോടിരിക്കുമ്പോൾ [QE][QS2]യാഹാം യാഹിനെ[* യഹോവ എന്നതിന്റെ ചുരുക്കെഴുത്താണ് യാഹ് ] ഞാൻ വീണ്ടും കാണുകയില്ല; [QE][QS]ഞാൻ എന്റെ സഹജീവിയുടെമേൽ ദൃഷ്ടിവെക്കുകയില്ല, [QE][QS2]ഭൂവാസികളോടൊപ്പം ഞാൻ ആയിരിക്കുകയുമില്ല,” എന്നു ഞാൻ പറഞ്ഞു. [QE]
12. [QS]“ഒരു ആട്ടിടയന്റെ കൂടാരംപോലെ എന്റെ വാസസ്ഥലം [QE][QS2]എന്നിൽനിന്ന് പിഴുതുമാറ്റിയിരിക്കുന്നു. [QE][QS]ഒരു നെയ്ത്തുകാരനെപ്പോലെ ഞാൻ എന്റെ ജീവനെ ചുരുട്ടിവെക്കുന്നു, [QE][QS2]അവിടന്ന് എന്നെ തറിയിൽനിന്ന് എന്നപോലെ മുറിച്ചുമാറ്റുന്നു; [QE][QS2]രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. [QE]
13. [QS]വെളുക്കുംവരെ ഞാൻ ക്ഷമയോടെ കാത്തിരുന്നു, [QE][QS2]എന്നാൽ അവിടന്ന് ഒരു സിംഹമെന്നപോലെ എന്റെ അസ്ഥികളെയെല്ലാം തകർക്കുന്നു; [QE][QS2]രാപകൽ എന്നെ പ്രഹരിച്ച് അവിടന്ന് എനിക്ക് അന്തം വരുത്തിയിരിക്കുന്നു. [QE]
14. [QS]ഒരു മീവൽപ്പക്ഷിയെപ്പോലെയോ കൊക്കിനെപ്പോലെയോ ഞാൻ ചിലച്ചുകൊണ്ടിരുന്നു, [QE][QS2]ഒരു പ്രാവിനെപ്പോലെ ഞാൻ കുറുകിക്കൊണ്ടിരുന്നു. [QE][QS]എന്റെ കണ്ണ് ഉയരത്തിലേക്ക് നോക്കി വളരെ തളർന്നിരിക്കുന്നു, [QE][QS2]കർത്താവേ, ഞാൻ ഭയപ്പെട്ടിരിക്കുന്നു; എന്നെ സഹായിക്കാൻ വരണമേ!” [QE][PBR]
15. [QS]എന്നാൽ ഇനി ഞാൻ എന്താണു പറയേണ്ടത്? [QE][QS2]അവിടന്ന് എന്നോട് അരുളിച്ചെയ്തു, അവിടന്നുതന്നെ അതു ചെയ്തുമിരിക്കുന്നു. [QE][QS]ഞാൻ അനുഭവിച്ച ഈ കഠിനവേദന നിമിത്തം [QE][QS2]എന്റെ ജീവിതകാലംമുഴുവനും ഞാൻ താഴ്മയോടെ ജീവിക്കും. [QE]
16. [QS]കർത്താവേ, ഇവയാൽ മനുഷ്യർ ജീവിക്കുന്നു; [QE][QS2]എന്റെ ആത്മാവും ഇവയിൽ ജീവൻ കണ്ടെത്തുന്നു. [QE][QS]അങ്ങ് എന്റെ ആരോഗ്യം തിരികെത്തന്നു; [QE][QS2]ഇനി ഞാൻ ജീവിക്കട്ടെ. [QE]
17. [QS]തീർച്ചയായും ഞാൻ ഇത്രവലിയ വേദന അനുഭവിച്ചത് [QE][QS2]എന്റെ നന്മയ്ക്കായിത്തന്നെ ആയിരുന്നു. [QE][QS]അവിടത്തെ സ്നേഹം വിനാശഗർത്തത്തിൽനിന്ന് [QE][QS2]എന്റെ സംരക്ഷിച്ചിരിക്കുന്നു; [QE][QS]അങ്ങ് എന്റെ സർവപാപങ്ങളും [QE][QS2]അവിടത്തെ പിറകിൽ എറിഞ്ഞുകളഞ്ഞിരിക്കുന്നു. [QE]
18. [QS]പാതാളത്തിന് അങ്ങയെ സ്തുതിക്കാൻ കഴിയില്ല, [QE][QS2]മരണത്തിന് അങ്ങയുടെ സ്തുതി പാടുന്നതിനും; [QE][QS]കുഴിയിലേക്കിറങ്ങുന്നവർക്ക് [QE][QS2]അങ്ങയുടെ വിശ്വസ്തതയിൽ ആശവെക്കാൻ കഴിയില്ല. [QE]
19. [QS]ജീവനുള്ളവർ, ജീവനുള്ളവർമാത്രമാണ് [QE][QS2]ഇന്നു ഞാൻ ചെയ്യുംപോലെ അങ്ങയെ സ്തുതിക്കുന്നത്; [QE][QS]മാതാപിതാക്കൾ അങ്ങയുടെ വിശ്വസ്തതയെ [QE][QS2]തങ്ങളുടെ മക്കളോട് അറിയിക്കുന്നു. [QE][PBR]
20. [QS]യഹോവ എന്നെ രക്ഷിക്കും, [QE][QS2]ഞങ്ങളുടെ ആയുഷ്കാലം മുഴുവനും [QE][QS]യഹോവയുടെ ആലയത്തിൽ [QE][QS2]തന്ത്രികൾ മീട്ടിക്കൊണ്ട് ഗാനം ആലപിക്കും. [QE]
21.
22. [PS]“അദ്ദേഹത്തിനു സൗഖ്യം വരേണ്ടതിന്, ലേപനൗഷധമായി അത്തിപ്പഴംകൊണ്ട് ഒരു കുഴമ്പുണ്ടാക്കി പരുവിന്മേൽ പുരട്ടണം,” എന്നു യെശയ്യാവ് പറഞ്ഞിരുന്നു. [PE][PS]“ഞാൻ യഹോവയുടെ ആലയത്തിൽ പോകും എന്നതിനുള്ള ചിഹ്നം എന്തായിരിക്കും?” എന്നു ഹിസ്കിയാവ് ചോദിക്കുകയും ചെയ്തിരുന്നു. [PE]