1. {#1ദൈവജനത്തിന് ആശ്വാസം } [QS]“ആശ്വസിപ്പിക്കുക, എന്റെ ജനത്തെ ആശ്വസിപ്പിക്കുക,” [QE][QS2]എന്നു നിങ്ങളുടെ ദൈവം അരുളിച്ചെയ്യുന്നു. [QE]
2. [QS]“ജെറുശലേമിനോടു ദയാപൂർവം സംസാരിച്ച് [QE][QS2]അവളുടെ യുദ്ധത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു, [QE][QS]അവളുടെ അകൃത്യം ക്ഷമിക്കപ്പെട്ടിരിക്കുന്നു, [QE][QS2]അവളുടെ എല്ലാ പാപങ്ങൾക്കും യഹോവയുടെ കൈയിൽനിന്ന് [QE][QS]ഇരട്ടി ശിക്ഷ അനുഭവിച്ചുകഴിഞ്ഞിരിക്കുന്നു,” എന്നും [QE][QS2]അവളോടു വിളിച്ചുപറയുക. [QE][PBR]
3. [QS]മരുഭൂമിയിൽ വിളംബരംചെയ്യുന്ന ശബ്ദം: [QE][QS]“മരുഭൂമിയിൽ [QE][QS2]യഹോവയ്ക്കുവേണ്ടി പാത നേരേയാക്കുക; [QE][QS]നമ്മുടെ ദൈവത്തിന് [QE][QS2]ഒരു രാജവീഥി നിരപ്പാക്കുക. [QE]
4. [QS]എല്ലാ താഴ്വരകളും ഉയർത്തപ്പെടും [QE][QS2]എല്ലാ പർവതങ്ങളും കുന്നുകളും താഴ്ത്തപ്പെടും; [QE][QS]നിരപ്പില്ലാത്തതു നിരപ്പായിത്തീരട്ടെ, [QE][QS2]കഠിനപ്രതലങ്ങൾ ഒരു സമതലഭൂമിയായും. [QE]
5. [QS]യഹോവയുടെ തേജസ്സ് വെളിപ്പെടും, [QE][QS2]എല്ലാ മനുഷ്യരും അത് ഒരുമിച്ചു കാണും. [QE][QS4]യഹോവയുടെ വായ് അത് അരുളിച്ചെയ്തിരിക്കുന്നു.” [QE][PBR]
6. [QS]“വിളിച്ചുപറയുക,” എന്നൊരു ശബ്ദമുണ്ടായി. [QE][QS2]അപ്പോൾ, “എന്തു വിളിച്ചുപറയണം?” എന്നു ഞാൻ ചോദിച്ചു. [QE][PBR] [QS]“എല്ലാ മാനവരും തൃണസമാനരും [QE][QS2]അവരുടെ അസ്തിത്വം വയലിലെ പൂപോലെയും. [QE]
7. [QS]യഹോവയുടെ ശ്വാസം അവരുടെമേൽ അടിക്കുമ്പോൾ [QE][QS2]പുല്ലു വാടുന്നു, പൂക്കൾ കൊഴിയുന്നു; [QE][QS2]മനുഷ്യൻ പുല്ലുതന്നെ, നിശ്ചയം. [QE]
8. [QS]പുല്ല് ഉണങ്ങുന്നു, പൂക്കൾ കൊഴിയുന്നു; [QE][QS2]നമ്മുടെ ദൈവത്തിന്റെ വചനമോ ചിരകാലത്തേക്കുമുള്ളത്.” [QE][PBR]
9. [QS]സീയോനിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, [QE][QS2]ഒരു ഉയർന്ന പർവതത്തിലേക്കു കയറിച്ചെല്ലുക. [QE][QS]ജെറുശലേമിലേക്കു സദ്വാർത്ത കൊണ്ടുവരുന്നവരേ, [QE][QS2]നിങ്ങളുടെ ശബ്ദം ശക്തിയോടെ ഉയർത്തുക. [QE][QS]ഭയപ്പെടാതെ ശബ്ദമുയർത്തുക; [QE][QS2]“ഇതാ, നിങ്ങളുടെ ദൈവം!” [QE][QS2]എന്ന് യെഹൂദ്യയിലെ നഗരങ്ങളോടു പറയുക. [QE]
10. [QS]ഇതാ, യഹോവയായ കർത്താവ് ശക്തിയോടെ വരുന്നു, [QE][QS2]അവിടന്ന് ശക്തിയുള്ള ഭുജത്താൽ ഭരണം നടത്തുന്നു. [QE][QS]ഇതാ, പ്രതിഫലം അവിടത്തെ പക്കലും [QE][QS2]പാരിതോഷികം അവിടത്തെ കൈയിലും ഉണ്ട്. [QE]
11. [QS]ഒരു ഇടയനെപ്പോലെ അവിടന്നു തന്റെ ആട്ടിൻപറ്റത്തെ മേയിക്കുന്നു: [QE][QS2]അവിടന്നു കുഞ്ഞാടുകളെ തന്റെ കൈകളിലേന്തുകയും [QE][QS]തന്റെ മാറോടുചേർത്തു വഹിക്കുകയും [QE][QS2]തള്ളകളെ സൗമ്യതയോടെ നടത്തുകയും ചെയ്യുന്നു. [QE][PBR]
12. [QS]മഹാസാഗരങ്ങളെ തന്റെ ഉള്ളങ്കൈയാൽ അളക്കുകയും [QE][QS2]ആകാശവിശാലത കൈയുടെ വിസ്തൃതികൊണ്ട് അളന്നുതിരിക്കുകയും [QE][QS]ഭൂമിയിലെ പൊടി അളവുപാത്രംകൊണ്ട് അളന്നു തിട്ടപ്പെടുത്തുകയും [QE][QS2]പർവതങ്ങളെ ത്രാസുകൊണ്ടും [QE][QS2]മലകളെ തുലാംകൊണ്ടും തൂക്കുകയും ചെയ്യുന്നതാർ? [QE]
13. [QS]യഹോവയുടെ ആത്മാവിന്റെ[* അഥവാ, മനസ്സ് ] ആഴമളക്കാനോ [QE][QS2]യഹോവയുടെ ഉപദേഷ്ടാവായിരിക്കാനോ കഴിയുന്നതാർ? [QE]
14. [QS]അറിവുപകർന്നുകിട്ടാനായി ആരോടാണ് യഹോവ ആലോചന ചോദിച്ചത്? [QE][QS2]നേരായ മാർഗം അവിടത്തെ പഠിപ്പിച്ചത് ആരാണ്? [QE][QS]ജ്ഞാനം അവിടത്തെ ഉപദേശിച്ചത് ആരാണ്? [QE][QS2]അഥവാ, പരിജ്ഞാനത്തിന്റെ പാത ആരാണ് അവിടത്തേക്കു കാണിച്ചുകൊടുത്തത്? [QE][PBR]
15. [QS]ഇതാ, രാഷ്ട്രങ്ങൾ തൊട്ടിയിലെ ഒരു തുള്ളി വെള്ളംപോലെയും [QE][QS2]തുലാസിലെ പൊടിപോലെയും അവിടത്തേക്ക് തോന്നുന്നു; [QE][QS2]ഇതാ, ദ്വീപുകളെ ഒരു മണൽത്തരിപോലെ അവിടന്ന് ഉയർത്തുന്നു. [QE]
16. [QS]ലെബാനോൻപോലും യാഗപീഠത്തിലെ വിറകിനു മതിയാകുകയോ [QE][QS2]അതിലെ മൃഗങ്ങൾ ഹോമയാഗത്തിനു തികയുകയോ ഇല്ല. [QE]
17. [QS]സകലരാഷ്ട്രങ്ങളും അവിടത്തെ മുമ്പിൽ വെറും ശൂന്യത; [QE][QS2]അവ അവിടത്തേക്ക് നിസ്സാരവും [QE][QS2]നിരർഥകവും. [QE][PBR]
18. [QS]അപ്പോൾ, ദൈവത്തെ നിങ്ങൾ ആരോടു താരതമ്യംചെയ്യും? [QE][QS2]ഏതു രൂപത്തോടാണ് നിങ്ങൾ ദൈവത്തെ ഉപമിക്കുന്നത്? [QE]
19. [QS]വിഗ്രഹത്തെക്കുറിച്ചോ, ഒരു ശില്പി അതു വാർത്തെടുക്കുന്നു, [QE][QS2]സ്വർണപ്പണിക്കാർ അതിന്മേൽ സ്വർണം പൂശുന്നു, [QE][QS2]അതിനായി വെള്ളിച്ചങ്ങല ഒരുക്കുന്നു. [QE]
20. [QS]ഇത്തരമൊരു പ്രതിഷ്ഠയ്ക്കു വകയില്ലാത്തവർ [QE][QS2]ദ്രവിച്ചുപോകാത്ത ഒരു മരം തെരഞ്ഞെടുക്കുന്നു; [QE][QS]അയാൾ വീണുപോകാത്ത ഒരു വിഗ്രഹം പണിതുണ്ടാക്കുന്നതിനായി [QE][QS2]സമർഥനായ ഒരു ആശാരിയെ അന്വേഷിക്കുന്നു. [QE][PBR]
21. [QS]നിങ്ങൾക്കറിഞ്ഞുകൂടേ? [QE][QS2]നിങ്ങൾ കേട്ടിട്ടില്ലേ? [QE][QS]ആദിമുതൽതന്നെ അതു നിങ്ങളോടറിയിച്ചിട്ടില്ലേ? [QE][QS2]ഭൂമിയുടെ സ്ഥാപനംമുതൽതന്നെ നിങ്ങൾ അതു ഗ്രഹിച്ചിട്ടില്ലേ? [QE]
22. [QS]അവിടന്നാണ് ഭൂമണ്ഡലത്തിനുമീതേ ഇരുന്നരുളുന്നത്, [QE][QS2]അതിലെ നിവാസികൾ അവിടത്തേക്ക് വിട്ടിലിനെപ്പോലെയാണ്. [QE][QS]അവിടന്ന് ആകാശത്തെ ഒരു തിരശ്ശീലപോലെ നിവർക്കുകയും [QE][QS2]പാർക്കുന്നതിന് ഒരു കൂടാരംപോലെ അതിനെ വിരിക്കുകയും ചെയ്യുന്നു. [QE]
23. [QS]അവിടന്ന് ഭരണാധികാരികളെ ശൂന്യരാക്കുകയും [QE][QS2]ഭൂമിയിലെ ന്യായാധിപരെ വിലകെട്ടവരാക്കുകയും ചെയ്യുന്നു. [QE]
24. [QS]അവരെ നട്ട ഉടൻതന്നെ, [QE][QS2]വിതച്ചമാത്രയിൽത്തന്നെ, [QE][QS2]അവർ ഭൂമിയിൽ വേരൂന്നിയപ്പോൾത്തന്നെ, [QE][QS]അവിടന്ന് അവരുടെമേൽ ഊതും, അത് ഉണങ്ങിപ്പോകുന്നു, [QE][QS2]ചുഴലിക്കാറ്റിൽ വൈക്കോൽ എന്നപോലെ അവരെ തൂത്തെറിയുന്നു. [QE][PBR]
25. [QS]“അങ്ങനെയെങ്കിൽ നിങ്ങൾ ആരോട് എന്നെ ഉപമിക്കും? [QE][QS2]ആരോടു ഞാൻ തുല്യനാകും?” എന്നു പരിശുദ്ധൻ ചോദിക്കുന്നു. [QE]
26. [QS]നിങ്ങളുടെ കണ്ണുകൾ ഉയർത്തി ആകാശത്തേക്ക് നോക്കുക: [QE][QS2]ഇവയെല്ലാം നിർമിച്ചത് ആരാണ്? [QE][QS]അവിടന്ന് നക്ഷത്രസമൂഹത്തെ അണിയണിയായി മുന്നോട്ടുകൊണ്ടുവന്ന് [QE][QS2]അവയെ എല്ലാം പേർചൊല്ലി വിളിക്കുന്നു. [QE][QS]അവിടത്തെ ശക്തിയുടെ മഹത്ത്വത്താലും ബലാധിക്യത്താലും [QE][QS2]അവയിൽ ഒന്നുപോലും കുറഞ്ഞുപോകുന്നില്ല. [QE][PBR]
27. [QS]“എന്റെ വഴി യഹോവയ്ക്കു മറഞ്ഞിരിക്കുന്നു; [QE][QS2]എനിക്കു ലഭിക്കേണ്ട ന്യായം എന്റെ ദൈവം അവഗണിച്ചിരിക്കുന്നു,” [QE][QS]എന്ന് യാക്കോബേ, നീ പരാതിപ്പെടുന്നതെന്ത്? [QE][QS2]ഇസ്രായേലേ, നീ സംസാരിക്കുന്നതെന്ത്? [QE]
28. [QS]നിനക്ക് അറിഞ്ഞുകൂടേ? [QE][QS2]നീ കേട്ടിട്ടില്ലേ? [QE][QS]യഹോവ നിത്യനായ ദൈവം ആകുന്നു, [QE][QS2]അവിടന്നാണ് ഭൂമിയുടെ അറുതികളെല്ലാം സൃഷ്ടിച്ചത്. [QE][QS]അവിടന്നു ക്ഷീണിക്കുന്നില്ല, തളരുന്നതുമില്ല; [QE][QS2]അവിടത്തെ വിവേകം അപ്രമേയംതന്നെ. [QE]
29. [QS]അവിടന്നു ക്ഷീണിതർക്കു ശക്തിനൽകുന്നു, [QE][QS2]ബലം കുറഞ്ഞവരുടെ ബലം വർധിപ്പിക്കുന്നു. [QE]
30. [QS]യുവാക്കൾപോലും ക്ഷീണിച്ചു തളർന്നുപോകുന്നു, [QE][QS2]ചെറുപ്പക്കാർ കാലിടറി നിലംപൊത്തുന്നു; [QE]
31. [QS]എങ്കിലും യഹോവയ്ക്കായി കാത്തിരിക്കുന്നവർ [QE][QS2]അവരുടെ ശക്തി പുതുക്കും. [QE][QS]അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും; [QE][QS2]അവർ ഓടും, ക്ഷീണിക്കുകയില്ല, [QE][QS2]അവർ നടക്കും, തളർന്നുപോകുകയുമില്ല. [QE]