1. {#1ഇസ്രായേലിന്റെ സഹായകൻ } [QS]“ദ്വീപുകളേ, എന്റെമുമ്പിൽ നിശ്ശബ്ദരായിരിക്കുക! [QE][QS2]രാഷ്ട്രങ്ങൾ അവരുടെ ശക്തി പുതുക്കട്ടെ! [QE][QS]അവർ അടുത്തുവന്ന് സംസാരിക്കട്ടെ; [QE][QS2]ന്യായവാദത്തിനായി നമുക്കൊരുമിച്ചുകൂടാം. [QE][PBR]
2. [QS]“പൂർവദിക്കിൽനിന്ന് ഒരുവനെ ഉണർത്തി, [QE][QS2]നീതിയിൽ അവനെ ആഹ്വാനംചെയ്ത് തന്റെ ശുശ്രൂഷയിൽ ആക്കിയത് ആര്? [QE][QS]അവിടന്ന് രാഷ്ട്രങ്ങളെ അവന്റെ കൈയിൽ ഏൽപ്പിക്കുന്നു [QE][QS2]രാജാക്കന്മാരെ അവന്റെ മുന്നിൽ കീഴ്പ്പെടുത്തുന്നു. [QE][QS]അവൻ അവരെ തന്റെ വാളിനാൽ പൊടിപോലെയാക്കുന്നു [QE][QS2]തന്റെ വില്ലിനാൽ അവരെ പാറിപ്പോകുന്ന പതിരുപോലെയാക്കുന്നു. [QE]
3. [QS]തന്റെ പാദങ്ങൾ പതിഞ്ഞിട്ടില്ലാത്ത പാതയിലൂടെ അവൻ അവരെ പിൻതുടരുന്നു, [QE][QS2]പരിക്കേൽക്കാതെ മുന്നോട്ടുപോകുന്നു, [QE]
4. [QS]ആദ്യത്തെ തലമുറമുതൽ അവരെ വിളിച്ചുവരുത്തി, [QE][QS2]ഇതു പ്രവർത്തിച്ച് പൂർത്തീകരിച്ചത് ആരാണ്? [QE][QS]ഞാനാണ് യഹോവ—അതിൽ ആദ്യത്തേതിനോടും [QE][QS2]അവസാനത്തേതിനോടും അങ്ങനെ പ്രവർത്തിച്ചത്!” [QE][PBR]
5. [QS]അതുകണ്ടു ദ്വീപുകൾ ഭയപ്പെടുന്നു; [QE][QS2]ഭൂമിയുടെ അറുതികൾ വിറകൊള്ളുന്നു. [QE][QS]അവർ സമീപിക്കുന്നു, മുന്നോട്ടുവരുന്നു. [QE]
2. [QS2]അവർ പരസ്പരം സഹായിക്കുന്നു; തന്റെ കൂട്ടുകാരോട് [QE][QS2]“ശക്തരായിരിക്കുക,” എന്നു പറയുന്നു. [QE]
7. [QS]അങ്ങനെ ഇരുമ്പുപണിക്കാരൻ സ്വർണപ്പണിക്കാരനെ പ്രോത്സാഹിപ്പിക്കുന്നു, [QE][QS2]കൂടംകൊണ്ട് തല്ലി മിനുസപ്പെടുത്തുന്നവർ [QE][QS2]അടകല്ലിൽ അടിക്കുന്നവരെ പ്രചോദിപ്പിക്കുന്നു. [QE][QS]കൂട്ടിവിളക്കുന്നവരോട് ഒരാൾ, “നന്നായി” എന്നു വിളിച്ചുപറഞ്ഞു. [QE][QS2]വീണുപോകാതിരിക്കാൻ ഒരുവൻ വിഗ്രഹത്തിന് ആണിയടിച്ചുറപ്പിക്കുന്നു. [QE][PBR]
8. [QS]“എന്നാൽ നീയോ, എന്റെ ദാസനായ ഇസ്രായേലേ, [QE][QS2]ഞാൻ തെരഞ്ഞെടുത്ത യാക്കോബേ, [QE][QS2]എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതികളേ, [QE]
9. [QS]‘നീ എന്റെ ദാസൻ, ഞാൻ നിന്നെ തെരഞ്ഞെടുത്തു, [QE][QS2]നിരസിച്ചുകളഞ്ഞില്ല,’ എന്നു പറഞ്ഞുകൊണ്ട്, [QE][QS]ഭൂമിയുടെ അറുതികളിൽനിന്നു ഞാൻ നിന്നെ എടുക്കുകയും [QE][QS2]അതിന്റെ വിദൂരസീമകളിൽനിന്ന് ഞാൻ നിന്നെ വിളിക്കുകയും ചെയ്തു. [QE]
10. [QS]അതുകൊണ്ട് ഭയപ്പെടരുത്, ഞാൻ നിന്നോടുകൂടെയുണ്ടല്ലോ; [QE][QS2]ഉത്കണ്ഠപ്പെടരുത്, ഞാൻ നിന്റെ ദൈവമാണല്ലോ. [QE][QS]ഞാൻ നിന്നെ ബലപ്പെടുത്തുകയും നിന്നെ സഹായിക്കുകയും ചെയ്യും; [QE][QS2]എന്റെ നീതിയുള്ള വലംകരത്താൽ ഞാൻ നിന്നെ താങ്ങിക്കൊള്ളും. [QE][PBR]
11. [QS]“നിന്നോടു കോപിക്കുന്നവർ എല്ലാവരും [QE][QS2]ലജ്ജിതരും അപമാനിതരും ആകും, നിശ്ചയം; [QE][QS]നിന്നോട് എതിർക്കുന്നവർ [QE][QS2]ഒന്നുമില്ലാതെയായി നശിച്ചുപോകും. [QE]
12. [QS]നിന്റെ ശത്രുക്കളെ നീ അന്വേഷിക്കും, [QE][QS2]എന്നാൽ നിങ്ങൾ അവരെ കണ്ടെത്തുകയില്ല. [QE][QS]നിന്നോടു യുദ്ധംചെയ്യുന്നവർ [QE][QS2]നാമമാത്രരാകും. [QE]
13. [QS]നിന്റെ ദൈവമായ യഹോവ ആകുന്ന ഞാൻ [QE][QS2]നിന്റെ വലതുകൈ പിടിച്ച്, [QE][QS]നിന്നോട് ‘ഭയപ്പെടേണ്ട; [QE][QS2]ഞാൻ നിന്നെ സഹായിക്കും’ എന്നു പറയുന്നു. [QE]
14. [QS]കൃമിയായ യാക്കോബേ, [QE][QS2]ഇസ്രായേൽജനമേ, ഭയപ്പെടേണ്ട, [QE][QS]ഞാൻതന്നെ നിന്നെ സഹായിക്കും,” [QE][QS2]എന്നു നിന്റെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ യഹോവ അരുളിച്ചെയ്യുന്നു. [QE]
15. [QS]“ഇതാ, ഞാൻ നിന്നെ പുതിയതും മൂർച്ചയുള്ളതും നിരവധി പല്ലുകളുള്ളതുമായ [QE][QS2]ഒരു മെതിവണ്ടിയാക്കിയിരിക്കുന്നു. [QE][QS]നീ പർവതങ്ങളെ മെതിച്ചു പൊടിയാക്കും, [QE][QS2]കുന്നുകളെ പതിരാക്കിയും മാറ്റും. [QE]
16. [QS]നീ അവയെ പാറ്റും; കാറ്റ് അവയെ പറപ്പിച്ചുകൊണ്ടുപോകും, [QE][QS2]കൊടുങ്കാറ്റ് അവയെ ചിതറിക്കും. [QE][QS]എന്നാൽ നീ യഹോവയിൽ ആനന്ദിക്കുകയും [QE][QS2]ഇസ്രായേലിന്റെ പരിശുദ്ധനിൽ പ്രശംസിക്കുകയും ചെയ്യും. [QE][PBR]
17. [QS]“ദരിദ്രരും നിരാലംബരും വെള്ളം തെരയുന്നു, [QE][QS2]ഒട്ടും ലഭിക്കായ്കയാൽ [QE][QS2]അവരുടെ നാവു ദാഹത്താൽ വരണ്ടുപോകുന്നു. [QE][QS]അപ്പോൾ യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരം നൽകും; [QE][QS2]ഇസ്രായേലിന്റെ ദൈവമായ ഞാൻ അവരെ ഉപേക്ഷിക്കുകയില്ല. [QE]
18. [QS]ഞാൻ തരിശുമലകളിൽ നദികളെയും [QE][QS2]താഴ്വരകൾക്കു നടുവിൽ അരുവികളെയും തുറക്കും. [QE][QS]ഞാൻ മരുഭൂമിയെ ജലാശയമാക്കും, [QE][QS2]വരണ്ടദേശത്തെ നീരുറവയായി മാറ്റും. [QE]
19. [QS]ഞാൻ മരുഭൂമിയിൽ [QE][QS2]ദേവദാരു, ഖദിരമരം, കൊഴുന്ത്, ഒലിവ് എന്നീ വൃക്ഷങ്ങൾ നടും. [QE][QS]ഞാൻ തരിശുഭൂമിയിൽ സരളമരവും [QE][QS2]പൈനും പുന്നയും വെച്ചുപിടിപ്പിക്കും. [QE]
20. [QS]യഹോവയുടെ കൈ ഇതു പ്രവർത്തിച്ചു എന്നും [QE][QS2]ഇസ്രായേലിന്റെ പരിശുദ്ധൻ ഇതിനെ നിർമിച്ചു എന്നും [QE][QS]മനുഷ്യർ കാണുകയും അറിയുകയുംചെയ്യുന്നതിനും, [QE][QS2]ചിന്തിക്കുന്നതിനും വിവേകം പ്രാപിക്കുന്നതിനുംതന്നെ. [QE][PBR]
21. [QS]“വിഗ്രഹങ്ങളേ, നിങ്ങൾ വ്യവഹാരം ബോധിപ്പിക്കുക,” [QE][QS2]യഹോവ കൽപ്പിക്കുന്നു. [QE][QS]“നിങ്ങളുടെ വാദമുഖങ്ങൾ അവതരിപ്പിക്കുക,” [QE][QS2]യാക്കോബിന്റെ രാജാവ് അരുളിച്ചെയ്യുന്നു. [QE]
22. [QS]“സംഭവിക്കാൻ പോകുന്നതെന്തെന്ന് [QE][QS2]നിങ്ങൾ നമ്മെ അറിയിക്കട്ടെ. [QE][QS]ഭൂതകാല സംഭവങ്ങൾ എന്തെല്ലാമെന്നു നമ്മോടു പറയുക, [QE][QS2]നാം അവയെ പരിഗണിച്ച് [QE][QS2]അവയുടെ പരിണതഫലം എന്തെന്ന് അറിയട്ടെ. [QE][QS]അഥവാ, ഇനിയെന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് നമ്മെ അറിയിക്കുക. [QE]
2. [QS2]നിങ്ങൾ ദേവതകൾ എന്നു നാം അറിയേണ്ടതിനു [QE][QS2]ഭാവിയിൽ സംഭവിക്കാൻ പോകുന്നവ എന്തെന്നു നമ്മോടു പറയുക. [QE][QS]നാം കണ്ടു വിസ്മയിക്കുകയും ഭയപ്പെടുകയും ചെയ്യേണ്ടതിനു [QE][QS2]നന്മയെങ്കിലും തിന്മയെങ്കിലും പ്രവർത്തിക്കുക. [QE]
24. [QS]എന്നാൽ നിങ്ങൾ ഒന്നുമില്ലായ്മയിലും കീഴേയാണ്, [QE][QS2]നിങ്ങളുടെ പ്രവൃത്തി തികച്ചും അർഥശൂന്യംതന്നെ; [QE][QS2]നിങ്ങളെ തെരഞ്ഞെടുക്കുന്നവർ മ്ലേച്ഛരാണ്. [QE][PBR]
25. [QS]“ഞാൻ ഉത്തരദിക്കിൽനിന്ന് ഒരുവനെ ഉണർത്തി; അവൻ ഇതാ വരുന്നു— [QE][QS2]സൂര്യോദയദിക്കിൽനിന്ന് അവൻ എന്റെ നാമം വിളിച്ചപേക്ഷിക്കും. [QE][QS]കുമ്മായക്കൂട്ടുപോലെയും കുശവൻ കളിമണ്ണു ചവിട്ടിക്കുഴയ്ക്കുന്നതുപോലെയും [QE][QS2]അവൻ ഭരണാധിപരെ ചവിട്ടിമെതിക്കും. [QE]
26. [QS]ഞങ്ങൾ ഇതെല്ലാം മുൻകൂട്ടി അറിയേണ്ടതിന് അല്ലെങ്കിൽ, [QE][QS2]‘അവിടന്ന് നീതിമാൻ,’ എന്നു ഞങ്ങൾ മുമ്പേതന്നെ പറയേണ്ടതിന്, [QE][QS]ആരംഭംമുതൽതന്നെ ഇതെക്കുറിച്ചു പ്രഖ്യാപിച്ചിട്ടുള്ളതാരാണ്? [QE][QS2]ആരും ഇതെക്കുറിച്ചു പ്രസ്താവിച്ചില്ല, ആരും ഇതു പ്രവചിച്ചില്ല, [QE][QS2]നിങ്ങളിൽനിന്ന് ആരും ഒരു വാക്കും കേട്ടിരുന്നില്ല. [QE]
27. [QS]പണ്ടുതന്നെ ഞാൻ സീയോനോട്: ‘ഇതാ, അവർ!’ എന്നു പറഞ്ഞു. [QE][QS2]ജെറുശലേമിനു ഞാൻ ഒരു സദ്വാർത്താദൂതനെ നൽകി. [QE]
28. [QS]ഞാൻ നോക്കി, ഒരുത്തനുമില്ലായിരുന്നു— [QE][QS2]ഞാൻ അവരോടു ചോദിക്കുമ്പോൾ ഉത്തരം പറയുന്നതിന്, [QE][QS2]ദേവതകളുടെയിടയിൽ ഉപദേശം നൽകുന്ന ആരുംതന്നെ ഉണ്ടായിരുന്നില്ല. [QE]
29. [QS]ഇതാ, അവരെല്ലാവരും വ്യാജരാണ്! [QE][QS2]അവരുടെ പ്രവൃത്തികൾ വ്യർഥം; [QE][QS2]അവരുടെ വിഗ്രഹങ്ങൾ കാറ്റും സംഭ്രമവുംതന്നെ. [QE]