1. {#1യഹോവയുടെ ദാസൻ } [QS]“ഇതാ, ഞാൻ ശാക്തീകരിക്കുന്ന എന്റെ ദാസൻ! [QE][QS2]ഞാൻ സംപ്രീതനായിരിക്കുന്ന എന്റെ തെരഞ്ഞെടുക്കപ്പെട്ടവൻ; [QE][QS]ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും, [QE][QS2]അവൻ രാഷ്ട്രങ്ങൾക്കു ന്യായം നടത്തിക്കൊടുക്കും. [QE]
2. [QS]അവൻ നിലവിളിക്കുകയോ ശബ്ദം ഉയർത്തുകയോ ഇല്ല; [QE][QS2]തെരുവീഥികളിൽ അവന്റെ ശബ്ദം കേൾക്കുകയുമില്ല. [QE]
3. [QS]ചതഞ്ഞ ഞാങ്ങണ അവൻ ഒടിക്കുകയില്ല, [QE][QS2]പുകയുന്ന തിരി കെടുത്തിക്കളയുകയുമില്ല. [QE][QS]അവൻ വിശ്വസ്തതയോടെ ന്യായപാലനം നടത്തും. [QE]
2. [QS2]ഭൂമിയിൽ ന്യായം സ്ഥാപിക്കുന്നതുവരെ [QE][QS]അവന്റെ കാലിടറുകയോ നിരാശപ്പെടുകയോ ഇല്ല. [QE][QS2]അവന്റെ നിയമത്തിനായി ദ്വീപുകൾ കാത്തിരിക്കും.” [QE][PBR]
5. [QS]യഹോവയായ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു— [QE][QS]ആകാശത്തെ സൃഷ്ടിച്ച് അതിനെ വിരിക്കയും [QE][QS2]ഭൂമിയെയും അതിലുള്ള ഉല്പന്നങ്ങളെയും വ്യവസ്ഥാപിക്കയും [QE][QS2]അതിലെ ജനത്തിനു ശ്വാസവും [QE][QS2]അതിൽ ജീവിക്കുന്നവർക്കു ജീവനും പ്രദാനംചെയ്യുകയും ചെയ്തവൻതന്നെ: [QE]
6. [QS](6-7)“അന്ധനയനങ്ങൾ തുറക്കുന്നതിനും [QE][QS2]തടവുകാരെ കാരാഗൃഹത്തിൽനിന്നും [QE][QS2]അന്ധകാരത്തിൽ ഇരിക്കുന്നവരെ ഇരുട്ടറയിൽനിന്നും പുറപ്പെടുവിക്കാനും [QE][QS]യഹോവയായ ഞാൻ, നീതിയോടെ നിന്നെ വിളിച്ചിരിക്കുന്നു; [QE][QS2]ഞാൻ നിന്നെ കൈപിടിച്ചു നടത്തും. [QE][QS]ഞാൻ നിന്നെ സൂക്ഷിക്കയും [QE][QS2]ജനത്തിന് ഒരു ഉടമ്പടിയും [QE][QS2]യെഹൂദേതരർക്കു പ്രകാശവുമായി നിന്നെ നിയമിക്കുകയും ചെയ്യും. [QE][PBR]
7.
8. [QS]“ഞാൻ യഹോവ ആകുന്നു; അതാണ് എന്റെ നാമം! [QE][QS2]ഞാൻ എന്റെ മഹത്ത്വം മറ്റൊരുത്തനും [QE][QS2]എന്റെ സ്തുതി വിഗ്രഹങ്ങൾക്കും നൽകുകയില്ല. [QE]
9. [QS]ഇതാ, പണ്ടു പ്രസ്താവിച്ച കാര്യങ്ങൾ നിറവേറിയിരിക്കുന്നു, [QE][QS2]ഇപ്പോൾ ഞാൻ പുതിയ കാര്യങ്ങൾ പ്രസ്താവിക്കുന്നു; [QE][QS]അവ ഉണ്ടാകുന്നതിനുമുമ്പേ [QE][QS2]ഞാൻ അതു നിങ്ങളെ അറിയിക്കുന്നു.” [QE]
10. {#1യഹോവയ്ക്ക് ഒരു സ്തോത്രഗീതം } [QS]സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിലുള്ള സകലതും [QE][QS2]ദ്വീപുകളും അവയിലെ നിവാസികളുമേ, [QE][QS]യഹോവയ്ക്ക് ഒരു പുതിയ ഗാനം ആലപിക്കുക, [QE][QS2]അവിടത്തെ സ്തുതി ഭൂമിയുടെ സീമകളിൽനിന്ന് പാടുക. [QE]
11. [QS]മരുഭൂമിയും അതിലെ നഗരങ്ങളും ശബ്ദം ഉയർത്തട്ടെ; [QE][QS2]കേദാറിലെ ഗ്രാമങ്ങളും അതിലെ നിവാസികളും ആനന്ദിക്കട്ടെ. [QE][QS]സേലാപട്ടണനിവാസികളും ആഹ്ലാദത്താൽ പാടട്ടെ; [QE][QS2]പർവതത്തിന്റെ മുകളിൽനിന്ന് അവർ ആർത്തുവിളിക്കട്ടെ. [QE]
12. [QS]അവർ യഹോവയ്ക്ക് മഹത്ത്വം കൊടുക്കുകയും [QE][QS2]അവിടത്തെ സ്തുതി ദ്വീപുകളിൽ പ്രസ്താവിക്കുകയും ചെയ്യട്ടെ. [QE]
13. [QS]യഹോവ ഒരു യോദ്ധാവിനെപ്പോലെ പുറപ്പെടും, [QE][QS2]ഒരു യുദ്ധവീരനെപ്പോലെ തന്റെ തീക്ഷ്ണത പ്രകടമാക്കും; [QE][QS]അവിടന്ന് ആർത്തുവിളിക്കും, യുദ്ധഘോഷം മുഴക്കും, [QE][QS2]തന്റെ ശത്രുക്കൾക്കെതിരേ അവിടന്ന് വിജയംനേടും. [QE][PBR]
14. [QS]“ഞാൻ ദീർഘകാലം മൗനമായിരുന്നു, [QE][QS2]ഞാൻ മിണ്ടാതിരുന്ന് എന്നെത്തന്നെ നിയന്ത്രിച്ചുപോന്നു. [QE][QS]എന്നാൽ ഇപ്പോൾ പ്രസവവേദന ബാധിച്ച സ്ത്രീയെപ്പോലെ [QE][QS2]ഞാൻ ഞരങ്ങുന്നു, കിതയ്ക്കുകയും നെടുവീർപ്പിടുകയുംചെയ്യുന്നു. [QE]
15. [QS]ഞാൻ പർവതങ്ങളെയും മലകളെയും ശൂന്യമാക്കും [QE][QS2]അവയിലെ സസ്യങ്ങളെ കരിച്ചുകളയും. [QE][QS]ഞാൻ നദികളെ ദ്വീപുകളാക്കും, [QE][QS2]ജലാശയങ്ങളെ വറ്റിച്ചുംകളയും. [QE]
16. [QS]ഞാൻ അന്ധരെ അവർ അറിയാത്ത വഴിയിലൂടെ നടത്തും, [QE][QS2]അവർ അറിഞ്ഞിട്ടില്ലാത്ത പാതകളിലൂടെ ഞാൻ അവരെ നയിക്കും. [QE][QS]ഞാൻ അവരുടെമുമ്പിൽ അന്ധകാരത്തെ പ്രകാശമായും [QE][QS2]ദുർഘടസ്ഥലങ്ങളെ സമതലമായും മാറ്റും. [QE][QS]അവർക്കു ഞാൻ ഇവയെല്ലാം ചെയ്തുകൊടുക്കും; [QE][QS2]ഞാൻ അവരെ ഉപേക്ഷിക്കുകയില്ല. [QE]
17. [QS]എന്നാൽ വിഗ്രഹങ്ങളിൽ ആശ്രയിച്ച്, [QE][QS2]ബിംബങ്ങളോട്, ‘നിങ്ങളാണ് ഞങ്ങളുടെ ദേവതകളെന്നു,’ [QE][QS2]പറയുന്നവർ പിന്തിരിഞ്ഞ് ഏറ്റവും ലജ്ജിതരാകും. [QE]
18. {#1ഇസ്രായേൽജനത്തിന്റെ അന്ധരും ബധിരരും } [QS]“ചെകിടരേ, കേൾക്കുക; [QE][QS2]അന്ധരേ, നോക്കിക്കാണുക! [QE]
19. [QS]എന്റെ ദാസനല്ലാതെ അന്ധൻ ആർ? [QE][QS2]ഞാൻ അയയ്ക്കുന്ന എന്റെ സന്ദേശവാഹകനെപ്പോലെ ചെകിടൻ ആർ? [QE][QS]എന്റെ ഉടമ്പടിയിൽ പങ്കാളിയായിരിക്കുന്നവനെപ്പോലെ അന്ധനും [QE][QS2]യഹോവയുടെ ആ ദാസനെപ്പോലെ കുരുടനും ആരുള്ളൂ? [QE]
20. [QS]നീ പലതും കണ്ടു; എങ്കിലും നീ അവ ഗ്രഹിക്കുന്നില്ല; [QE][QS2]നിന്റെ ചെവികൾ തുറന്നിരിക്കുന്നു; എങ്കിലും ഒന്നും കേൾക്കുന്നില്ല.” [QE]
21. [QS]തന്റെ നീതിക്കായി [QE][QS2]അവിടത്തെ നിയമം ശ്രേഷ്ഠവും മഹത്ത്വകരവുമാക്കാൻ [QE][QS2]യഹോവയ്ക്കു പ്രസാദമായിരിക്കുന്നു. [QE]
22. [QS]എങ്കിലും ഇതു കൊള്ളചെയ്യപ്പെട്ടു കവർച്ചയായിത്തീർന്ന ഒരു ജനമാണ്, [QE][QS2]അവരെല്ലാം ഗുഹകളിൽ കുടുങ്ങുകയോ [QE][QS2]കാരാഗൃഹങ്ങളിൽ അടയ്ക്കപ്പെടുകയോ ചെയ്തിരിക്കുന്നു. [QE][QS]അവർ കവർച്ചയ്ക്ക് ഇരയായി, [QE][QS2]വിടുവിക്കാൻ ആരും ഇല്ല; [QE][QS]കൊള്ളചെയ്യപ്പെട്ടു, [QE][QS2]“മടക്കിത്തരിക,” എന്ന് ആരും പറയുന്നതുമില്ല. [QE][PBR]
23. [QS]നിങ്ങളിൽ ആര് ഇതു ശ്രദ്ധിക്കും? [QE][QS2]ഭാവിക്കുവേണ്ടി ആര് ചെവികൊടുത്തു കേൾക്കും? [QE]
24. [QS]യാക്കോബിനെ കവർച്ചയ്ക്കും [QE][QS2]ഇസ്രായേലിനെ കൊള്ളക്കാർക്കും വിട്ടുകൊടുത്തതാര്? [QE][QS]യഹോവ തന്നെയല്ലേ, [QE][QS2]അവിടത്തോടല്ലേ നാം പാപം ചെയ്തത്? [QE][QS]കാരണം അവർ അവിടത്തെ വഴികൾ അനുസരിച്ചിട്ടില്ല; [QE][QS2]അവിടത്തെ നിയമം അനുസരിച്ചിട്ടുമില്ല. [QE]
25. [QS]അതുകൊണ്ട് തന്റെ തീക്ഷ്ണമായ കോപവും [QE][QS2]യുദ്ധത്തിന്റെ ഭീകരതയും അവിടന്ന് അവരുടെമേൽ ചൊരിഞ്ഞു. [QE][QS]അത് അവരുടെ ചുറ്റും ജ്വലിച്ചിട്ടും അവർ തിരിച്ചറിഞ്ഞില്ല; [QE][QS2]അത് അവരെ ദഹിപ്പിച്ചിട്ടും അവർ ഗൗനിച്ചതേയില്ല. [QE]