1. {#1ഇസ്രായേലിന്റെ ഏകരക്ഷകൻ } [QS]ഇപ്പോഴോ യാക്കോബേ, നിന്റെ സ്രഷ്ടാവും [QE][QS2]ഇസ്രായേലേ, നിന്നെ രൂപപ്പെടുത്തിയവനുമായ [QE][QS2]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE][QS]“ഭയപ്പെടേണ്ട, ഞാൻ നിന്നെ വീണ്ടെടുത്തിരിക്കുന്നു; [QE][QS2]ഞാൻ നിന്നെ പേരുചൊല്ലി വിളിച്ചിരിക്കുന്നു; നീ എന്റേതാണ്. [QE]
2. [QS]നീ വെള്ളത്തിൽക്കൂടി കടന്നുപോകുമ്പോൾ, [QE][QS2]ഞാൻ നിന്നോടൊപ്പമുണ്ടാകും; [QE][QS]നദികളിൽക്കൂടി കടക്കുമ്പോൾ, [QE][QS2]അവ നിന്റെമീതേ കവിഞ്ഞൊഴുകുകയില്ല. [QE][QS]തീയിൽക്കൂടി നീ നടന്നാൽ, [QE][QS2]നിനക്കു പൊള്ളൽ ഏൽക്കുകയില്ല; [QE][QS2]തീജ്വാല നിന്നെ ദഹിപ്പിക്കുകയുമില്ല. [QE]
3. [QS]കാരണം ഞാൻ നിന്റെ ദൈവമായ യഹോവ ആകുന്നു, [QE][QS2]നിന്റെ രക്ഷകനായ ഇസ്രായേലിന്റെ പരിശുദ്ധൻതന്നെ. [QE][QS]ഞാൻ ഈജിപ്റ്റിനെ നിന്റെ വീണ്ടെടുപ്പുവിലയായും [QE][QS2]കൂശിനെയും സേബയെയും നിനക്കു പകരമായും നൽകിയിരിക്കുന്നു. [QE]
4. [QS]നീ എന്റെ ദൃഷ്ടിയിൽ വിലപ്പെട്ടവനും ബഹുമാനിതനും ആകുകയാലും [QE][QS2]ഞാൻ നിന്നെ സ്നേഹിക്കുകയാലും [QE][QS]ഞാൻ നിനക്കുപകരം മനുഷ്യരെയും [QE][QS2]നിന്റെ ജീവനുപകരം രാഷ്ട്രങ്ങളെയും കൊടുക്കുന്നു. [QE]
5. [QS]ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട്; [QE][QS2]ഞാൻ നിന്റെ സന്തതിയെ കിഴക്കുനിന്നു വരുത്തുകയും [QE][QS2]പടിഞ്ഞാറുനിന്ന് നിന്നെ ശേഖരിക്കുകയും ചെയ്യും. [QE]
6. [QS]ഞാൻ വടക്കിനോട്, ‘അവരെ വിട്ടയയ്ക്കുക’ എന്നും [QE][QS2]തെക്കിനോട്, ‘അവരെ തടഞ്ഞുവെക്കരുത്’ എന്നും കൽപ്പിക്കും. [QE][QS]എന്റെ പുത്രന്മാരെ ദൂരത്തുനിന്നും [QE][QS2]എന്റെ പുത്രിമാരെ ഭൂമിയുടെ അറ്റത്തുനിന്നും കൊണ്ടുവരിക— [QE]
7. [QS]എന്റെ പേരിൽ വിളിക്കപ്പെട്ടും [QE][QS2]എന്റെ മഹത്ത്വത്തിനായി ഞാൻ സൃഷ്ടിച്ചും [QE][QS2]ഞാൻതന്നെ രൂപപ്പെടുത്തിയുമിരിക്കുന്ന എല്ലാവരെയുംതന്നെ.” [QE][PBR]
8. [QS]കണ്ണുണ്ടായിട്ടും അന്ധരായും ചെവിയുണ്ടായിട്ടും ബധിരരായും [QE][QS2]ഇരിക്കുന്നവരെ കൂട്ടിക്കൊണ്ടുവരിക. [QE]
9. [QS]സകലരാഷ്ട്രങ്ങളും ഒരുമിച്ചു കൂടട്ടെ, [QE][QS2]ജനതകൾ ചേർന്നുവരട്ടെ. [QE][QS]അവരിൽ ആരുടെ ദേവതകൾക്ക് ഇതു നമ്മെ അറിയിക്കാനും [QE][QS2]പൂർവകാര്യങ്ങൾ കാണിച്ചുതരുന്നതിനും കഴിയും? [QE][QS]അവർ നീതീകരിക്കപ്പെടേണ്ടതിന് സാക്ഷികളെ കൊണ്ടുവരട്ടെ, [QE][QS2]അവർ കേട്ടിട്ട്, “ഇതു സത്യംതന്നെ” എന്നു പറയട്ടെ. [QE]
10. [QS]“നിങ്ങൾ എന്നെ അറിഞ്ഞു വിശ്വസിക്കേണ്ടതിനും [QE][QS2]അത് ഞാൻ ആകുന്നു എന്നു ഗ്രഹിക്കേണ്ടതിനും [QE][QS]നിങ്ങൾ എന്റെ സാക്ഷികളും ഞാൻ തെരഞ്ഞെടുത്തിരിക്കുന്ന എന്റെ ദാസരുമത്രേ,” [QE][QS2]എന്ന് യഹോവ അരുളിച്ചെയ്യുന്നു. [QE][QS]“എനിക്കുമുമ്പ് ഒരു ദൈവം ഉണ്ടായിട്ടില്ല, [QE][QS2]എനിക്കുശേഷം ആരും ഉണ്ടാകുകയുമില്ല. [QE]
11. [QS]ഞാൻ, ഞാൻ ആകുന്നു യഹോവ, [QE][QS2]ഞാനല്ലാതെ മറ്റൊരു രക്ഷകനുമില്ല. [QE]
12. [QS]ഞാൻതന്നെയാണു വെളിപ്പെടുത്തുകയും രക്ഷിക്കുകയും പ്രഖ്യാപിക്കുകയും ചെയ്തത്; [QE][QS2]നിങ്ങളുടെ ഇടയിലുള്ള ഒരു അന്യദേവതയും ആയിരുന്നില്ല; [QE][QS]നിങ്ങൾ എന്റെ സാക്ഷികൾതന്നെ,” എന്ന് യഹോവ അരുളിച്ചെയ്യുന്നു, “ഞാൻ ആകുന്നു ദൈവം. [QE]
2. [QS2]നിത്യതമുതൽതന്നെ അതു ഞാൻ ആകുന്നു. [QE][QS]എന്റെ കൈയിൽനിന്ന് വിടുവിക്കാൻ കഴിവുള്ള ആരുമില്ല. [QE][QS2]ഞാൻ പ്രവർത്തിക്കുമ്പോൾ, അതിനെ തടുക്കാൻ ആർക്കു കഴിയും?” [QE]
14. {#1ദൈവത്തിന്റെ കരുണയും ഇസ്രായേലിന്റെ അവിശ്വസ്തതയും } [QS]നിങ്ങളുടെ വീണ്ടെടുപ്പുകാരനും ഇസ്രായേലിന്റെ പരിശുദ്ധനുമായ [QE][QS2]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE][QS]“ഞാൻ നിങ്ങൾക്കുവേണ്ടി ബാബേലിലേക്ക് സൈന്യത്തെ അയച്ച് [QE][QS2]ബാബേല്യരായ[* അഥവാ, കൽദയരായ ] എല്ലാവരെയും അവരുടെ അഭിമാനമായിരുന്ന [QE][QS2]ആ കപ്പലുകളിൽത്തന്നെ പലായിതരാക്കി തിരികെകൊണ്ടുവരും. [QE]
15. [QS]ഞാൻ നിങ്ങളുടെ പരിശുദ്ധനായ യഹോവയും [QE][QS2]ഇസ്രായേലിന്റെ സ്രഷ്ടാവും നിങ്ങളുടെ രാജാവുംതന്നെ.” [QE][PBR]
16. [QS]സമുദ്രത്തിലൂടെ വഴിയും [QE][QS2]പെരുവെള്ളത്തിലൂടെ പാതയും സൃഷ്ടിച്ച്, [QE][QS2]രഥം, കുതിര, സൈന്യം, പോഷകസൈന്യം [QE]
17. [QS]എന്നിവയെ ഒരുമിച്ചു പുറപ്പെടുവിച്ച്, [QE][QS2]അവരെ ഒരുപോലെവീഴ്ത്തി, ഒരിക്കലും എഴുന്നേൽക്കാൻ ഇടയാകാതെ, [QE][QS]അണച്ചുകളഞ്ഞ; വിളക്കുതിരിപോലെ കെടുത്തിക്കളഞ്ഞ, [QE][QS2]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE]
18. [QS]“പൂർവകാര്യങ്ങൾ നിങ്ങൾ ഓർക്കരുത്; [QE][QS2]കഴിഞ്ഞകാലത്തെ കാര്യങ്ങൾ ചിന്തിക്കുകയുമരുത്. [QE]
19. [QS]ഇതാ, ഞാൻ പുതിയൊരു കാര്യം ചെയ്യുന്നു! [QE][QS2]ഇപ്പോൾ അത് ഉത്ഭവിക്കും; നിങ്ങൾ അത് അറിയുകയില്ലേ? [QE][QS]ഞാൻ മരുഭൂമിയിൽ ഒരു വഴിയും [QE][QS2]തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കും. [QE]
20. [QS]എന്റെ തെരഞ്ഞെടുക്കപ്പെട്ട ജനത്തിനു കുടിക്കുന്നതിനായി [QE][QS2]ഞാൻ മരുഭൂമിയിൽ വെള്ളവും [QE][QS]തരിശുഭൂമിയിൽ അരുവികളും ഉണ്ടാക്കിയിരിക്കുകയാൽ [QE][QS2]വന്യമൃഗങ്ങളും കുറുനരികളും [QE][QS]ഒട്ടകപ്പക്ഷികളും എന്നെ മഹത്ത്വപ്പെടുത്തും. [QE]
2. [QS2]എനിക്കുവേണ്ടി ഞാൻ നിർമിച്ച എന്റെ ജനം [QE][QS2]എന്റെ സ്തുതി വിളംബരംചെയ്യും. [QE][PBR]
22. [QS]“എന്നിട്ടും യാക്കോബേ, നീ എന്നെ വിളിച്ചപേക്ഷിച്ചിട്ടില്ല, [QE][QS2]ഇസ്രായേലേ, നിങ്ങൾ എന്നെക്കുറിച്ചു മടുപ്പുള്ളവരായിത്തീർന്നു. [QE]
23. [QS]നിങ്ങൾ ഹോമയാഗങ്ങൾക്കുള്ള കുഞ്ഞാടുകളെ എനിക്കു കൊണ്ടുവന്നില്ല, [QE][QS2]നിങ്ങളുടെ യാഗങ്ങളാൽ എന്നെ ബഹുമാനിച്ചിട്ടുമില്ല. [QE][QS]ഭോജനയാഗങ്ങൾകൊണ്ട് ഞാൻ നിങ്ങളെ ഭാരപ്പെടുത്തുകയോ [QE][QS2]സുഗന്ധധൂപത്തിനായി നിങ്ങളെ അസഹ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല. [QE]
24. [QS]നിങ്ങൾ പണം മുടക്കി എനിക്കുവേണ്ടി സുഗന്ധച്ചെടി കൊണ്ടുവന്നിട്ടില്ല, [QE][QS2]ഹനനയാഗങ്ങളുടെ മേദസ്സിനാൽ എന്നെ തൃപ്തനാക്കിയിട്ടുമില്ല. [QE][QS]എന്നാൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളാൽ എന്നെ ഭാരപ്പെടുത്തുകയും [QE][QS2]നിങ്ങളുടെ അകൃത്യങ്ങളാൽ എന്നെ അസഹ്യപ്പെടുത്തുകയുമാണ് ചെയ്തിട്ടുള്ളത്. [QE][PBR]
25. [QS]“ഞാൻ, ഞാൻതന്നെയാണ് [QE][QS2]നിങ്ങളുടെ അതിക്രമങ്ങൾ എന്റെനിമിത്തം മായിച്ചുകളയുന്നത്, [QE][QS2]നിങ്ങളുടെ പാപങ്ങൾ ഞാൻ ഇനിമേൽ ഓർക്കുകയുമില്ല. [QE]
26. [QS]എനിക്കായി ഭൂതകാലം ഒന്നു പുനർവിചിന്തനംചെയ്യാം; [QE][QS2]നമുക്കുതമ്മിൽ വ്യവഹരിക്കാം; [QE][QS2]നീ നിരപരാധിത്വത്തിനുവേണ്ടി വാദിച്ചുകൊൾക. [QE]
27. [QS]നിന്റെ ആദ്യപിതാവു പാപംചെയ്തു; [QE][QS2]നിങ്ങളെ അഭ്യസിപ്പിക്കാൻ ഞാൻ അയച്ചവർതന്നെ എനിക്കെതിരേ മത്സരിച്ചു. [QE]
28. [QS]അതുകൊണ്ട് ഞാൻ വിശുദ്ധമന്ദിരത്തിന്റെ അധികാരികളെ അപമാനിതരാക്കി; [QE][QS2]യാക്കോബിനെ സംഹാരത്തിനും [QE][QS2]ഇസ്രായേലിനെ നിന്ദയ്ക്കും ഏൽപ്പിച്ചുകൊടുത്തു. [QE]