1. [QS]“യഹോവ തന്റെ അഭിഷിക്തനായ കോരെശിനോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE][QS2]ജനതകളെ അദ്ദേഹത്തിന്റെ മുന്നിൽ കീഴടക്കാനും [QE][QS]രാജാക്കന്മാരുടെ അരക്കച്ചകളഴിക്കാനും [QE][QS2]കവാടങ്ങൾ അടയ്ക്കപ്പെടാതിരിക്കേണ്ടതിന് [QE][QS]അദ്ദേഹത്തിന്റെമുമ്പിൽ വാതിലുകൾ തുറക്കാനുമായി [QE][QS2]യഹോവയായ ഞാൻ അദ്ദേഹത്തിന്റെ വലങ്കൈ പിടിച്ചിരിക്കുന്നു. [QE]
2. [QS]ഞാൻ നിനക്കു മുമ്പേ പോകുകയും [QE][QS2]പർവതങ്ങൾ നിരപ്പാക്കുകയും ചെയ്യും; [QE][QS]ഞാൻ വെങ്കലംകൊണ്ടുള്ള കവാടങ്ങൾ തകർക്കുകയും [QE][QS2]ഇരുമ്പോടാമ്പലുകൾ മുറിച്ചുകളയുകയും ചെയ്യും. [QE]
3. [QS]ഞാൻ നിനക്കും നിഗൂഢ നിക്ഷേപങ്ങൾ തരും, [QE][QS2]രഹസ്യസ്ഥലങ്ങളിൽ ശേഖരിച്ചിരിക്കുന്ന സമ്പത്തും, [QE][QS]ഞാൻ ആകുന്നു നിന്നെ പേർചൊല്ലിവിളിക്കുന്ന [QE][QS2]ഇസ്രായേലിന്റെ ദൈവമായ യഹോവ എന്നു നീ അറിയേണ്ടതിനുതന്നെ. [QE]
4. [QS]എന്റെ ദാസനായ യാക്കോബിനും [QE][QS2]ഞാൻ തെരഞ്ഞെടുത്തവനായ ഇസ്രായേലിനുംവേണ്ടി, [QE][QS]നീ എന്നെ അംഗീകരിക്കാതിരുന്നിട്ടുകൂടി [QE][QS2]ഞാൻ നിന്നെ പേർചൊല്ലി വിളിച്ച് [QE][QS2]നിനക്ക് ഒരു ആദരണീയ നാമം നൽകിയിരിക്കുന്നു. [QE]
5. [QS]ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല; [QE][QS2]ഞാനല്ലാതെ വേറൊരു ദൈവവുമില്ല. [QE][QS]നീ എന്നെ അംഗീകരിച്ചിട്ടില്ലെങ്കിലും [QE][QS2]ഞാൻ നിന്നെ ശക്തിപ്പെടുത്തും; [QE]
6. [QS]സൂര്യോദയസ്ഥാനംമുതൽ [QE][QS2]അസ്തമയംവരെ എല്ലായിടത്തുമുള്ള [QE][QS]ജനം ഞാനല്ലാതെ വേറൊരു ദൈവം ഇല്ലെന്ന് അറിയേണ്ടതിനുതന്നെ. [QE][QS2]ഞാൻ യഹോവ ആകുന്നു, എന്നെപ്പോലെ വേറെ ആരുമില്ല. [QE]
7. [QS]ഞാൻ വെളിച്ചം നിർമിക്കുന്നു, അന്ധകാരം ഉളവാക്കുന്നു, [QE][QS2]ഞാൻ അഭിവൃദ്ധി കൊണ്ടുവരുന്നു, വിനാശം സൃഷ്ടിക്കുന്നു; [QE][QS2]യഹോവയായ ഞാൻ ഇവയെല്ലാം ചെയ്യുന്നു. [QE][PBR]
8. [QS]“മീതേയുള്ള ആകാശമേ, എന്റെ നീതി താഴേക്കു വർഷിക്കുക; [QE][QS2]മേഘങ്ങൾ അതു താഴേക്കു ചൊരിയട്ടെ, [QE][QS]ഭൂമി വിശാലമായി തുറന്നുവരട്ടെ, [QE][QS2]രക്ഷ പൊട്ടിമുളയ്ക്കട്ടെ. [QE][QS]നീതി അതോടൊപ്പം സമൃദ്ധിയായി വളരട്ടെ; [QE][QS2]യഹോവയായ ഞാൻ അതു സൃഷ്ടിച്ചിരിക്കുന്നു. [QE][PBR]
9. [QS]“നിലത്ത് ഓട്ടക്കലക്കഷണങ്ങൾക്കിടയിൽ കിടന്ന് [QE][QS2]തങ്ങളുടെ സ്രഷ്ടാവിനോട് തർക്കിക്കുന്ന [QE][QS2]വെറും മൺപാത്രച്ചീളുകളായവർക്കു ഹാ കഷ്ടം! [QE][QS]കളിമണ്ണ് കുശവനോട്, [QE][QS2]‘എന്താണ് നീ നിർമിക്കുന്നത്?’ എന്നു ചോദിക്കുമോ. [QE][QS]നിർമിക്കപ്പെട്ട വസ്തു, [QE][QS2]‘കുശവനു കൈയില്ല,’ എന്നു പറയുമോ. [QE]
10. [QS]ഒരു പിതാവിനോട്, [QE][QS2]‘നീ എന്താണ് ജനിപ്പിച്ചത്?’ എന്നും [QE][QS]ഒരു മാതാവിനോട്, ‘എന്തിനെയാണ് നീ പ്രസവിച്ചത്?’ എന്നും [QE][QS2]ചോദിക്കുന്നവർക്കു ഹാ കഷ്ടം! [QE][PBR]
11. [QS]“ഇസ്രായേലിന്റെ പരിശുദ്ധനും അവരുടെ സ്രഷ്ടാവുമായ [QE][QS2]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [QE][QS]‘എന്റെ മക്കൾക്ക് സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെക്കുറിച്ച്, [QE][QS2]എന്നെ ചോദ്യംചെയ്യുകയാണോ? [QE][QS2]എന്റെ കൈകളുടെ പ്രവൃത്തിയെപ്പറ്റി എനിക്കു കൽപ്പനതരികയാണോ? [QE]
12. [QS]ഞാനാണ് ഭൂമിയെ നിർമിച്ചത്, [QE][QS2]അതിൽ മനുഷ്യനെ സൃഷ്ടിച്ചതും ഞാൻതന്നെ. [QE][QS]എന്റെ കൈകളാൽ ഞാൻ ആകാശത്തെ വിരിച്ചു; [QE][QS2]അതിലെ സകലസൈന്യത്തെയും ഞാൻ അണിനിരത്തി. [QE]
13. [QS]എന്റെ നീതി നടപ്പാക്കുന്നതിനുവേണ്ടി ഞാൻ കോരേശിനെ[* മൂ.ഭാ. അവനെ ] ഉയർത്തും: [QE][QS2]അവന്റെ വഴികളെല്ലാം ഞാൻ നിരപ്പാക്കും. [QE][QS]അവൻ എന്റെ നഗരം പണിയുകയും [QE][QS2]വിലയോ പ്രതിഫലമോ വാങ്ങാതെ [QE][QS]എന്റെ ബന്ധിതരെ വിട്ടയയ്ക്കുകയും ചെയ്യും,’ [QE][QS2]എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.” [QE]
14. [PS]യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: [PE][QS]“ഈജിപ്റ്റിന്റെ ഉല്പന്നങ്ങളും കൂശ്യരുടെ വ്യാപാരവസ്തുക്കളും [QE][QS2]ദീർഘകായന്മാരായ സെബായരും [QE][QS]നിന്റെ അടുക്കൽവരും [QE][QS2]അവ നിന്റെ വകയായിത്തീരും; [QE][QS]അവർ ചങ്ങല ധരിച്ചവരായി, [QE][QS2]നിന്റെ പിന്നാലെ ഇഴഞ്ഞുവരും. [QE][QS]നിന്റെ മുമ്പിൽ വീണ്, [QE][QS2]‘ദൈവം നിങ്ങളുടെ മധ്യേ ഉണ്ട്, [QE][QS]ആ ദൈവമല്ലാതെ മറ്റൊരു ദൈവവുമില്ല,’ [QE][QS2]എന്നു പറഞ്ഞുകൊണ്ട് നിന്നോട് യാചിക്കും.” [QE][PBR]
15. [QS]ഇസ്രായേലിന്റെ ദൈവമായ രക്ഷകാ, [QE][QS2]അങ്ങ് സത്യമായും മറഞ്ഞിരിക്കുന്ന ദൈവമാകുന്നു. [QE]
16. [QS]വിഗ്രഹങ്ങൾ നിർമിക്കുന്ന എല്ലാവരും ലജ്ജിതരും നിന്ദിതരുമാകും; [QE][QS2]അവർ എല്ലാവരും ഒരുമിച്ചുതന്നെ നിന്ദിതരുമായിത്തീരും. [QE]
17. [QS]എന്നാൽ ഇസ്രായേൽ യഹോവയാൽ രക്ഷിതരാകും [QE][QS2]അതു നിത്യരക്ഷയായിരിക്കും; [QE][QS]നിങ്ങൾ നിത്യയുഗങ്ങളോളം [QE][QS2]ലജ്ജിതരോ നിന്ദിതരോ ആകുകയില്ല. [QE][PBR]
18. [QS]“ആകാശത്തെ സൃഷ്ടിച്ച യഹോവ [QE][QS]ഇപ്രകാരം അരുളിച്ചെയ്യുന്നു, [QE][QS2]അവിടന്നുതന്നെ ദൈവം; [QE][QS]അവിടന്നു ഭൂമിയെ നിർമിച്ചുണ്ടാക്കി, [QE][QS2]അവിടന്ന് അതിനെ സ്ഥാപിച്ചു; [QE][QS]വ്യർഥമായിട്ടല്ല, അധിവാസത്തിനായി [QE][QS2]അവിടന്ന് അതിനെ നിർമിച്ചു. [QE][QS]അവിടന്ന് അരുളിച്ചെയ്യുന്നു, [QE][QS]ഞാൻ യഹോവ ആകുന്നു, [QE][QS2]വേറൊരു ദൈവവുമില്ല, [QE]
19. [QS]ഞാൻ ഭൂമിയിൽ ഒരു ഇരുളടഞ്ഞ സ്ഥലത്തുവെച്ച്, [QE][QS2]രഹസ്യമായിട്ടല്ല സംസാരിച്ചത്; [QE][QS]‘എന്നെ വ്യർഥമായി അന്വേഷിക്കുക’ എന്നല്ല [QE][QS2]ഞാൻ യാക്കോബിന്റെ സന്തതിയോട് കൽപ്പിച്ചത്. [QE][QS]യഹോവ ആകുന്ന ഞാൻ സത്യം സംസാരിക്കുന്നു; [QE][QS2]ന്യായമായ കാര്യങ്ങൾ പ്രസ്താവിക്കുന്നു. [QE][PBR]
20. [QS]“നിങ്ങൾ കൂടിവരിക; [QE][QS2]രാഷ്ട്രങ്ങളിൽനിന്നു പലായനംചെയ്തു വരുന്നവരേ, സമ്മേളിക്കുക. [QE][QS]രക്ഷിക്കാൻ കഴിവില്ലാത്ത ദേവതകളോട് പ്രാർഥിച്ചുകൊണ്ട് [QE][QS2]മരത്തിൽത്തീർത്ത വിഗ്രഹങ്ങളെ ചുമന്നുകൊണ്ട് നടക്കുന്നവർ വെറും അജ്ഞരാണ്. [QE]
21. [QS]എന്തു സംഭവിക്കുമെന്നു വിളംബരംചെയ്യുക, അതു പ്രസ്താവിക്കുക— [QE][QS2]അവർ കൂടിയാലോചിക്കട്ടെ. [QE][QS]പുരാതനകാലത്തുതന്നെ ഇതു പ്രവചിച്ചതാര്? [QE][QS2]ദീർഘകാലംമുമ്പേതന്നെ ഇതു പ്രഖ്യാപിച്ചതാര്? [QE][QS]യഹോവയായ ഞാനല്ലേ? [QE][QS2]ഞാനല്ലാതെ ഒരു ദൈവവുമില്ല. [QE][QS]ഞാനല്ലാതെ നീതിമാനും രക്ഷകനുമായ [QE][QS2]മറ്റൊരു ദൈവവുമില്ല. [QE][PBR]
22. [QS]“എല്ലാ ഭൂസീമകളുമേ, [QE][QS2]എങ്കലേക്കു നോക്കി രക്ഷപ്പെടുക; [QE][QS2]ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല. [QE]
23. [QS]ഞാൻ എന്നെക്കൊണ്ടുതന്നെ ശപഥംചെയ്തിരിക്കുന്നു, [QE][QS2]എന്റെ വായ് പരമാർഥതയിൽ സംസാരിച്ചിരിക്കുന്നു [QE][QS2]അതൊരിക്കലും തിരികെയെടുക്കാൻ കഴിയുന്നതല്ല: [QE][QS]എന്റെമുമ്പിൽ എല്ലാ മുഴങ്കാലും വണങ്ങും; [QE][QS2]എന്റെ നാമത്തിൽ[† അഥവാ, എന്നാൽ ] എല്ലാ നാവും ശപഥംചെയ്യും. [QE]
24. [QS]‘യഹോവയിൽമാത്രമാണ് എനിക്കു നീതിയും ബലവും,’ ” [QE][QS2]എന്ന് അവർ എന്നെക്കുറിച്ച് പറയും. [QE][QS]അവിടത്തോടു കോപിക്കുന്ന എല്ലാവരും [QE][QS2]അവിടത്തെ അടുക്കൽ വരികയും ലജ്ജിതരാകുകയും ചെയ്യും. [QE]
25. [QS]എന്നാൽ യഹോവയിൽ [QE][QS2]ഇസ്രായേലിന്റെ സകലസന്തതികളും [QE][QS2]നീതീകരിക്കപ്പെട്ടവരായി യഹോവയെ സ്തുതിക്കും. [QE]