1. {#1ബാബേല്യ ദേവതകൾ } [QS]ബേൽ വണങ്ങുന്നു, നെബോ കുനിയുന്നു; [QE][QS2]അവരുടെ വിഗ്രഹങ്ങൾ ഭാരംവഹിക്കുന്ന മൃഗങ്ങൾ ചുമക്കുന്നു. [QE][QS]അവ ചുമന്നുനടക്കുന്ന ഈ പ്രതിമകൾ അവയ്ക്ക് ഒരു വലിയ ചുമടും [QE][QS2]തളർന്നുപോയ മൃഗങ്ങൾക്കു താങ്ങാനാകാത്ത ഭാരവുമാണ്. [QE]
2. [QS]അവ കുനിയുന്നു, ഒരുമിച്ചു മുട്ടുമടക്കുന്നു; [QE][QS2]ആ ചുമട് സുരക്ഷിതസ്ഥാനത്ത് എത്തിക്കാൻ കഴിയുന്നില്ല, [QE][QS2]അവ സ്വയം ബന്ധനത്തിലേക്കു പോകുകയും ചെയ്യുന്നു. [QE][PBR]
3. [QS]“ജനനംമുതൽ ഞാൻ ചുമന്നിട്ടുള്ളവരും [QE][QS2]ഗർഭംമുതൽ ഞാൻ വഹിച്ചിട്ടുള്ളവരുമായ, [QE][QS]യാക്കോബുഗൃഹമേ, ഇസ്രായേലിൽ ശേഷിച്ചിട്ടുള്ള എല്ലാവരുമേ, [QE][QS2]ഞാൻ പറയുന്നതു കേൾക്കുക. [QE]
4. [QS]നിങ്ങളുടെ വാർധക്യകാലംവരെയും ജരാനരകൾ ബാധിക്കുംവരെയും [QE][QS2]ഞാൻ മാറ്റമില്ലാത്തവൻ,[* മൂ.ഭാ. ഞാൻ അവൻ ആകുന്നു ] ഞാനാണ് നിന്നെ സംരക്ഷിക്കുന്നവൻ. [QE][QS]ഞാൻ നിന്നെ സൃഷ്ടിച്ചു, ഞാൻ നിന്നെ ചുമക്കും; [QE][QS2]ഞാൻ നിന്നെ സംരക്ഷിക്കും, ഞാൻ നിന്നെ മോചിപ്പിക്കും. [QE][PBR]
5. [QS]“നിങ്ങൾ എന്നെ ആരോട് ഉപമിക്കും? എന്നെ ആർക്കു തുല്യനാക്കും? [QE][QS2]നിങ്ങൾ എന്നെ ആരോടു താരതമ്യപ്പെടുത്തി എന്നെ ഉപമിക്കും? [QE]
6. [QS]ചിലർ സഞ്ചിയിൽനിന്നു സ്വർണം കുടഞ്ഞിടുന്നു, [QE][QS2]തുലാസിൽ വെള്ളി തൂക്കിനോക്കുന്നു; [QE][QS]അതിനെ ഒരു ദേവതയാക്കുന്നതിന് ഒരു സ്വർണപ്പണിക്കാരനെ അവർ കൂലിക്കു നിർത്തുന്നു, [QE][QS2]അവർ സാഷ്ടാംഗം വീണ് അതു നമസ്കരിക്കുകയുംചെയ്യുന്നു. [QE]
7. [QS]അവർ അതിനെ തോളിലെടുത്തുവെച്ച് ചുമന്നുനടക്കുന്നു; [QE][QS2]അവർ അതിനെ അതിന്റെ സ്ഥാനത്തു നിർത്തുന്നു, അത് അവിടെത്തന്നെ നിൽക്കുന്നു. [QE][QS2]ആ സ്ഥാനത്തുനിന്ന് അതിനു വ്യതിചലിക്കാൻ കഴിയുകയുമില്ല. [QE][QS]ആരെങ്കിലും അതിനോടു നിലവിളിച്ചാൽപോലും, അത് ഉത്തരം പറയുന്നില്ല. [QE][QS2]അവരുടെ കഷ്ടതയിൽനിന്ന് രക്ഷിക്കാൻ അതിനു കഴിവുമില്ല. [QE][PBR]
8. [QS]“ഇത് ഓർത്തുകൊള്ളുക, ധൈര്യസമേതം നിലകൊള്ളുക, [QE][QS2]നിഷേധികളേ, ഇതു ഹൃദയത്തിൽ സൂക്ഷിക്കുക. [QE]
9. [QS]കഴിഞ്ഞകാലസംഭവങ്ങൾ ഓർക്കുക, പൗരാണിക കാര്യങ്ങൾതന്നെ; [QE][QS2]ഞാൻ ആകുന്നു ദൈവം, വേറൊരു ദൈവവുമില്ല; [QE][QS2]ഞാൻ ആകുന്നു ദൈവം; എന്നെപ്പോലെ ഒരുവനുമില്ല. [QE]
10. [QS]ആരംഭത്തിൽത്തന്നെ ഞാൻ അവസാനം പ്രഖ്യാപിക്കുന്നു, [QE][QS2]പൂർവകാലത്തുതന്നെ ഭാവിയിൽ സംഭവിക്കാനുള്ളതും. [QE][QS]അവിടന്ന് അരുളുന്നു, ‘എന്റെ ആലോചന നിലനിൽക്കും, [QE][QS2]എനിക്കു ഹിതമായതൊക്കെയും ഞാൻ നിറവേറ്റും.’ [QE]
11. [QS]ഒരു ഇരപിടിയൻപക്ഷിയെ കിഴക്കുനിന്നു ഞാൻ വരുത്തും; [QE][QS2]എന്റെ ആലോചന നിറവേറ്റുന്ന പുരുഷനെ ദൂരദേശത്തുനിന്നും. [QE][QS]ഞാൻ സംസാരിച്ചിരിക്കുന്നു, ഞാൻ അതു നിറവേറ്റും; [QE][QS2]ഞാൻ ലക്ഷ്യം വെച്ചിരിക്കുന്നു, ഞാൻ അതു നടത്തും. [QE]
12. [QS]എന്റെ നീതിയിൽനിന്ന് അകന്നിരിക്കുന്ന [QE][QS2]കഠിനഹൃദയരേ, എന്നെ ശ്രദ്ധിക്കുക. [QE]
13. [QS]എന്റെ നീതിനിർവഹണം സമീപിച്ചിരിക്കുന്നു, [QE][QS2]അത് അകലെയല്ല, [QE][QS2]എന്റെ രക്ഷ താമസിക്കയുമില്ല. [QE][QS]ഞാൻ സീയോന് എന്റെ രക്ഷയും [QE][QS2]ഇസ്രായേലിന് എന്റെ മഹത്ത്വവും നൽകും. [QE]